...
തിരുവനന്തപുരം
പതിനഞ്ച് മുതൽ 18 വയസു വരെയുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ ജനുവരി മൂന്ന് മുതൽ

ജനുവരി മൂന്ന് മുതൽ ജില്ലയിൽ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും 15 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ളവർക്കു രാവിലെ ഒമ്പത് മുതൽ മൂന്ന് മണി വരെ വാക്സിനേഷൻ നൽകും. തുടർന്ന് എല്ലാ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഈ പ്രായക്കാർക്ക് മാത്രമായി വാക്സിനേഷൻ ഉണ്ടായിരിക്കും.

കൂടാതെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത് ആരോഗ്യ കേന്ദ്രങ്ങളിൽ തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും 15-18 വയസ്സ് വരെയുള്ളവർക്കു മാത്രമായി വാക്സിനേഷൻ നൽകുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

തിരുവനന്തപുരം ജനറൽ ആശുപത്രി, ഗവൺമെന്റ് ആയുർവേദ കോളേജ്, പാങ്ങപ്പാറ IFHC, ഫോർട്ട് താലൂക്ക് ഹോസ്പിറ്റൽ, നെയ്യാറ്റിൻകര ജനറൽ ആശുപത്രി , കേശവപുരം CHC, ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രി , ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, വർക്കല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നീ സ്ഥാപനങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിയ്ക്കുന്നത്. ഈ പത്ത് സ്ഥാപനങ്ങൾ ഒഴികെ മറ്റ് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് തുടർ ആഴ്ചകളിൽ തിങ്കൾ, വെള്ളി ദിവസങ്ങളിൽ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതാണെന്നും ഡിഎംഒ അറിയിച്ചു.

രജിസ്റ്റർ ചെയ്യുന്നതിനായി www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചു വ്യക്തിഗത വിവരങ്ങൾ നൽകേണ്ടതാണ്. കോവിൻ ആപ്പിൽ മുൻപ് രജിസ്റ്റർ ചെയ്ത അക്കൗണ്ടിൽ കൂടിയും രജിസ്റ്റർ ചെയ്യാം. ജനുവരി മൂന്ന് മുതൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും ലഭ്യതയ്ക്കനുസരിച്ചും വാക്സിൻ സ്വീകരിക്കാവുന്നതാണ്.

: 01/01/2022
 

  പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്: അപേക്ഷ ക്ഷണിച്ചു

: 19/11/2021

  നഗരസഭാ ജനസേവന കേന്ദ്രം രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും

: 20/11/2021

  'പഠ്ന ലിഖ്ന അഭിയാൻ' ജില്ലയിൽ അര ലക്ഷം പേരെ സാക്ഷരരാക്കും

: 02/12/2021

  മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് മൊബൈൽ ആപ്പുമായി ഹരിത കേരള മിഷൻ

: 03/12/2021

  അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി

: 10/12/2021

  ഇ-ശ്രം രജിസ്‌ട്രേഷൻ പ്രത്യേക കൗണ്ടർ 20 മുതൽ

: 19/12/2021

  ഗവ. ആയുർവേദ കോളേജിൽ മൂത്രക്കല്ല് ചികിത്സ

: 23/12/2021

  സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സമയക്രമം

: 24/12/2021

  സൗരതേജസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം

: 11/01/2022

  കുട്ടികള്‍ക്കായി പ്രത്യേക കോവാക്സിന്‍ സെഷന്‍

: 13/01/2022

  കോവിഡ് വ്യാപനം : ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു

: 17/01/2022

  പുഴയൊഴുകും മാണിക്കല്‍' സംസ്ഥാനത്തെ മാതൃകാപദ്ധതിയാക്കും

: 17/01/2022

  പൊൻമുടി ഇക്കോടൂറിസത്തിൽ 18.01.2022 മുതൽ സന്ദർശകർക്ക് പ്രവേശനമില്ല

: 18/01/2022

  മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റ് വിതരണം പകൽ 12 വരെ

: 20/01/2022

  250 ഹെക്ടറിൽ കേര​ഗ്രാമം പദ്ധതിയുമായി കഴക്കുട്ടം കൃഷിഭവൻ

: 20/01/2022

  വിദ്യാകിരണം മിഷൻ: ജില്ലയിൽ 9 സ്‌കൂളുകൾ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു

: 10/02/2022

  തിരുവനന്തപുരത്ത് ഇനി മുതൽ സ്ത്രീകൾക്ക് നിയമസഹായം വീട്ടുമുറ്റത്ത്

: 09/03/2022

  കാട്ടാൽ എഡ്യൂകെയർ പദ്ധതി

: 11/03/2022

  'വാല്‍ക്കിണ്ടി' പദ്ധതിയുമായി അണ്ടൂര്‍ക്കോണം പഞ്ചായത്ത്

: 27/03/2022

  വാമനപുരം നദീ സംരക്ഷണത്തിനായി 'നീർധാര' പദ്ധതി

: 23/04/2022

  'നിയമഗോത്രം' പദ്ധതി

: 30/04/2022

  'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയ്ക്ക് തുടക്കമായി

: 12/05/2022

  ശംഖുമുഖം ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമായി

: 13/06/2022

  തണൽപാത പദ്ധതിയുമായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്

: 14/06/2022

  ചിറയിൻകീഴിൽ 'നൂറു കോഴിയും കൂടും' പദ്ധതി

: 16/06/2022

  'മാതൃക പോഷകത്തോട്ടം' പദ്ധതിയുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

: 14/07/2022

  എല്ലാവർക്കും നീന്തൽ പരിശീലനം ലക്‌ഷ്യം; ഹൈ ടെക് നീന്തൽകുളം പ്രവർത്തന സജ്ജമായി

: 15/07/2022

  ഗ്രാമ്യ പദ്ധതിയ്ക്ക് തുടക്കമായി

: 21/07/2022

  വഴിയോരക്കച്ചവടത്തിന് തലസ്ഥാനത്തിനി സ്മാർട്ട് വെൻഡിംഗ് സ്ട്രീറ്റ്

: 22/08/2022

  സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം കിഴക്കേകോട്ടയിൽ

: 23/08/2022

  പുഷ്പകൃഷിയില്‍ നൂറുമേനി: മാതൃകയായി പാറശാല ബ്ലോക്ക് പഞ്ചായത്ത്

: 27/08/2022

  വൈദ്യുതി വാഹന ചാര്‍‍ജ്ജിംഗ് സ്റ്റേഷനുകൾ ഇനി തിരുവനന്തപുരത്തും

: 15/09/2022

  സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിത സ്ഥാപനമായി ഇടവ ഗ്രാമ പഞ്ചായത്ത്

: 29/09/2022

  ജീവിതശൈലി രോഗനിയന്ത്രണം: സമഗ്രപദ്ധതിയുമായി അണ്ടൂര്‍ക്കോണം പഞ്ചായത്ത്

: 11/10/2022

  വരുന്നു, മെയിഡ് ഇന്‍ അണ്ടൂര്‍ക്കോണം എല്‍.ഇ.ഡി ബള്‍ബുകള്‍

: 18/10/2022

  10 സെന്റില്‍ നിന്ന് 500 കിലോ വിളവെടുപ്പുമായി കുളത്തൂരിലെ 'ഇഞ്ചി ഗ്രാമം'

: 22/10/2022

  കണ്ടൽചെടികൾക്കായി 'ആവാസതീരം'

: 29/10/2022

  ജീവിതശൈലി രോഗനിയന്ത്രണം : 'ആരോഗ്യഗ്രാമം' പദ്ധതിയുമായി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്

: 18/11/2022

  'ജുഡോക': സൗജന്യ ജൂഡോ പരിശീലന പദ്ധതിക്ക് ജില്ലയില്‍ തുടക്കം

: 23/11/2022

  'കായിക ഗ്രാമം ഞങ്ങളിലൂടെ'@ മടവൂർ എൽ.പി.എസ്

: 29/11/2022

  വാമനപുരത്ത് ചെറുവനമൊരുങ്ങുന്നു, 12000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും

: 05/12/2022

  ടൂറിസം കേന്ദ്രങ്ങളിൽ സന്ദര്‍ശകര്‍ക്കും മാര്‍ക്കിടാൻ ഡെസ്റ്റിനേഷന്‍ റേറ്റിംഗ് സംവിധാനം

: 10/12/2022

  ജൈവകൃഷിയില്‍ അണ്ടൂര്‍ക്കോണം പഞ്ചായത്തിന്റെ വിജയമാതൃക

: 19/12/2022

  ജൈവകൃഷിയിൽ നൂറുമേനി വിജയവുമായി പള്ളിച്ചൽ പഞ്ചായത്ത്

: 26/12/2022

  കുളത്തൂര്‍ കുത്തരി: പ്രാദേശികമായി അരി ഉത്പാദിപ്പിക്കാനൊരുങ്ങി കുളത്തൂര്‍

: 27/12/2022

  ഓപ്പൺ ജിമ്മും ഓപ്പൺ എയർ തിയറ്ററടക്കം പുത്തരിക്കണ്ടം മൈതാനം

: 04/01/2023

  ആക്കുളത്ത് സിനികഫെ പാർക്ക്

: 05/01/2023

  'ഉദ്യാന ശലഭം': ഭിന്നശേഷിക്കുട്ടികള്‍ക്കായി മാതൃകാ പദ്ധതിയുമായി പെരിങ്കടവിള ബ്ലോക്ക്

: 24/01/2023

  കല്ലറ പഞ്ചായത്തിൽ ഗ്രാമവണ്ടി യാഥാർത്ഥ്യമായി

: 27/02/2023

  മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ താമര കൃഷി ആരംഭിച്ചു

: 23/03/2023

  മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ ഇലക്ട്രിക് വാഹനങ്ങളുമായി ഹരിത കർമ്മ സേന

: 22/04/2023

  ഗ്രാമഭവൻ പദ്ധതിയിലൂടെ പഞ്ചായത്ത് സേവനങ്ങൾ തൊട്ടരികിൽ-വേഗത്തിൽ

: 25/04/2023

  ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ വീട്ടുപടിക്കൽ ലാബുമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്

: 25/04/2023

  സൂര്യകാന്തി പൂക്കൾ ഇനി തിരുവനന്തപുരത്തും വിരിയും

: 28/04/2023

  വനിത പൊലീസുകാർ അഭിമുഖീകരിക്കുന്ന പ്രശ്‍നങ്ങൾക്ക് പരിഹാരത്തിന് ഷീ പദ്ധതി

: 08/05/2023

  നെടുമങ്ങാട് നഗരസഭ ബഡ്‌സ് സ്കൂളിൽ വെർച്വൽ തെറാപ്പി യൂണിറ്റ്

: 11/05/2023

  തിരുവനന്തപുരം ജില്ലയില്‍ 9 തീരദേശ റോഡുകള്‍

: 18/05/2023

  ഗോത്രവര്‍ഗ്ഗ കുട്ടികള്‍ക്ക് പ്രത്യേക പ്രവേശനം; ക്യാമ്പൊരുക്കി ശാസ്ത്ര സാങ്കേതിക മ്യൂസിയം

: 25/05/2023

  സോളാര്‍ സിറ്റി പദ്ധതിയിലൂടെ തിരുവനന്തപുരം ഇനി സൗരോര്‍ജ നഗരം

: 31/05/2023

  കരകുളം ഇനി സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്ത്

: 02/06/2023

  തദ്ദേശ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും; ഇക്കോഷോപ്പുമായി കല്ലിയൂർ ഗ്രാമപഞ്ചായത്ത്

: 21/06/2023

  ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍

: 01/07/2023

  കുടുംബശ്രീ സഹായത്തോടെ ബഡ്‌സ് മാര്‍ക്കറ്റിങ് കിയോസ്‌ക്

: 04/07/2023

  കൗമാരക്കാര്‍ക്ക് ലൈംഗിക വിദ്യാഭ്യാസവുമായി പ്രൊജക്ട് എക്‌സ്

: 26/07/2023

  വിദ്യാർഥികൾക്ക് മെൻസ്ട്രൽ കപ്പ് പദ്ധതിയുമായി കേരള ഫീഡ്സ്

: 31/07/2023

  കരുതല്‍ അരികിലെത്തും; അതിയന്നൂര്‍ ബ്ലോക്കിൽ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്

: 11/08/2023

  വിദ്യാർഥിനികളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും കളക്ടേഴ്സ് സൂപ്പർ 100 പദ്ധതി

: 18/09/2023

  ശിശു പരിപാലനത്തിന് 'ലിറ്റിൽ വണ്ടർലാൻഡ്'

: 10/11/2023

  സൗന്ദര്യവത്കരണത്തിനൊരുങ്ങി കരമനയാറിന്റെ തീരം

: 13/11/2023

  ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ

: 27/12/2023

  തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യത്തിന്റെ അളവറിയാൻ സർവേ

: 30/01/2024

  കള്ളിക്കാട് പഞ്ചായത്ത് സ്‌റ്റേഡിയം ഇനി ഹൈടെക്

: 01/02/2024

  പാറശാല മണ്ഡലത്തിൽ വർണ്ണകൂടാരം ഒരുങ്ങി

: 03/02/2024

  ലഹരിവിമുക്ത തീരം പദ്ധതിയുമായി ഫിഷറീസ് വകുപ്പ്

: 05/02/2024

  ലോകോത്തര നിലവാരത്തില്‍ നീന്തല്‍ക്കുളവും സോനാ ബാത്തും

: 06/02/2024

  കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതി രാജ്യാന്തര വാട്ടര്‍ കോണ്‍ക്ലേവില്‍

: 17/02/2024

  കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത്

: 20/02/2024

  മാമ്പഴ സമൃദ്ധിയുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

: 22/02/2024

  സ്മാർട്ട് സിറ്റിയിൽ നിന്ന് 'സിറ്റിസ് 2.0'ലേക്ക്: നേട്ടം കൊയ്ത് തിരുവനന്തപുരം ന​ഗരസഭ

: 06/03/2024

  രോഗികളുടെ വിവരങ്ങൾ തത്സമയം അറിയാൻ ഹോസ്പിറ്റൽ പ്രീ അറൈവൽ ഇന്റിമേഷൻ സിസ്റ്റം

: 12/03/2024

  ചങ്ങാതി പദ്ധതി: അതിഥി തൊഴിലാളികള്‍ക്കുള്ള ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

: 15/03/2024

  സംസ്ഥാനത്തെ ആദ്യത്തെ കേരളഗ്രോ ഷോപ്പ് തിരുവനന്തപുരത്ത്

: 16/03/2024

  പാരമ്പര്യേതര ഊർജ ഉൽപ്പാദനം വ്യാപകമാക്കാൻ സോളാര്‍ റൂഫിംഗ് പദ്ധതി

: 18/06/2024

  പൈപ്പിലൂടെ പാചകവാതകം: സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കം

: 18/06/2024

  സംസ്ഥാനത്തെ ആദ്യ മില്‍മ മിലി മാര്‍ട്ട് പഴവങ്ങാടിയില്‍

: 21/06/2024

  പറന്നുയരാൻ 'ഫീനിക്സ്' തെറാപ്പി യൂണിറ്റ്

: 08/07/2024

  സ്മാർട്ട് ഫങ്ഷനിൽ തിളങ്ങി പ്രവച്ചമ്പലം - കരമന റോഡ്; ഇ-സാങ്കേതിക വിദ്യ കേരളത്തിൽ ആദ്യം

: 02/09/2024

  പച്ചത്തുരുത്തിൽ സെഞ്ച്വറി കടന്ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്

: 06/09/2024

  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യ ത്രോംബക്ടമി ചികിത്സ

: 24/09/2024

  മനുഷ്യ-വന്യജീവിസംഘർഷങ്ങൾ ലഘൂകരിക്കാൻ - തിരുവനന്തപുരത്തെ മലയോര മേഖലകളിൽ ആനപ്രതിരോധ കിടങ്ങുകൾ

: 28/09/2024

  വന്യജീവി സംരക്ഷണത്തിന് പുതുമാതൃകയുമായി കേരളം: ആനകളെ വനാധിഷ്ഠിത ആവാസവ്യവസ്ഥയിലേക്ക് പുനഃസ്ഥാപിച്ച് കോട്ടൂർ ആന പുനരധിവാസ കേന്ദ്രം

: 15/10/2024

  ദേശീയ പുരസ്‌കാര നേട്ടത്തിൽ തിരുവനന്തപുരം നഗരസഭ;അർബൻ ഗവേണൻസ്, സാനിറ്റേഷൻ വിഭാഗങ്ങളിൽ നേട്ടം

: 17/10/2024

  വിനോദസഞ്ചാരികളുടെ 2025 ലെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരം

: 17/10/2024

  ദേശീയ പുരസ്‌കാര നിറവിൽ പുല്ലമ്പാറ പഞ്ചായത്ത്

: 23/10/2024