...
തിരുവനന്തപുരം
ദേശീയ പുരസ്‌കാര നേട്ടത്തിൽ തിരുവനന്തപുരം നഗരസഭ;അർബൻ ഗവേണൻസ്, സാനിറ്റേഷൻ വിഭാഗങ്ങളിൽ നേട്ടം

ദേശീയ പുരസ്‌കാര നിറവിൽ തിരുവനന്തപുരം നഗര സഭ. നഗര ഭരണ- ശുചിത്വ പ്രവർത്തനങ്ങളിലും നഗരസഭ നൽകിയ സമഗ്ര സംഭാവനകൾക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിനു കീഴിലെ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപറേഷന്റെ അർബൻ ഗവേണൻസ്, സാനിറ്റേഷൻ എന്നീ ദേശീയ പുരസ്‌കാരങ്ങൾ. നൂതന മാലിന്യ സംസ്‌കരണ രീതികൾ സ്വീകരിക്കുക, സുസ്ഥിര ശുചിത്വ പദ്ധതികൾ നടപ്പാക്കുക, നഗര ശുചിത്വ സംരംഭങ്ങളിൽ സമൂഹത്തിന്റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നിവ ഉൾപ്പെടുന്ന നഗര ഭരണത്തിൽ തിരുവനന്തപുരം നഗരസഭ നടപ്പിലാക്കിയ നൂതന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.

നഗരഭരണ വിഭാഗത്തിൽ കുടിവെള്ള വിതരണം കൈകാര്യം ചെയ്യുന്നതിലെ നൂതന സമീപനത്തിനാണ് നഗരസഭക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. ഇ-ഗവേണൻസ് സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ട്, ടാങ്കർ ട്രക്കുകൾ വഴി സുരക്ഷിതമായ കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രക്രിയ കോർപ്പറേഷൻ കാര്യക്ഷമമായി നടപ്പിലാക്കി. കൃത്യമായ ട്രാക്കിങ്, സമയബന്ധിതമായ ജലവിതരണം , അമിത നിരക്ക് ഈടാക്കുന്നത് തടയൽ തുടങ്ങിയ പ്രവർത്തങ്ങൾ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നടത്തുകയും ചെയ്തു. സുഗമമായ കുടിവെള്ള വിതരണത്തിന് സാങ്കേതിക സംവിധാനം ഉപയോഗിക്കുകയും ശാസ്ത്രീയമാനദണ്ഡങ്ങളിലൂടെ ശുദ്ധജല വിതരണം നടത്തുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക പരാമർശം ലഭിച്ചു. നഗരസഭയുടെ 87 കുടിവെള്ള ടാങ്കറിലും സ്വകാര്യവാഹനങ്ങളിലും ജിപിഎസ് ഏർപ്പെടുത്തി കുടിവെള്ളത്തിന്റെ സുരക്ഷയും അമിത ചാർജ് ഈടാക്കുന്നില്ലായെന്നും ഉറപ്പിക്കാൻ ശക്തമായ നിരീക്ഷണ സംവിധാനമാണുള്ളത്. ഇ-ഗവേണൻസ് സംവിധാനം ഉപയോഗിച്ച് ടാങ്കറിലുള്ള കുടിവെള്ള വിതരണം കാര്യക്ഷമമായും കൃത്യമായും കൈകാര്യം ചെയ്യുന്നതിലൂടെ സുരക്ഷിതമായ കുടിവെള്ളം അമിത ചാർജ് ഇല്ലാതെ നഗരത്തിൽ ഉറപ്പാക്കാനാവുന്നുവെന്ന് കേന്ദ്രസർക്കാർ വിലയിരുത്തി.

രാജ്യത്തെ ഏറ്റവും ഫലപ്രദമായ സേപ്റ്റേജ് ശേഖരണ-സംസ്‌കരണ സംവിധാനം ഏർപ്പെടുത്തിയതിനാണ് രണ്ടാമത്തെ പുരസ്‌കാരം. നഗരത്തിലെ വീടുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സെപ്റ്റേജ് മാലിന്യം മികച്ച രീതിയിൽ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് രാജ്യത്ത് മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം നഗര സഭയാണ് . ശക്തമായ സെപ്‌റ്റേജ് സംഭരണവും സംസ്‌കരണ സംവിധാനവും സ്ഥാപിക്കാനുള്ള കോർപ്പറേഷന്റെ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. നഗരത്തിലുട നീളമുള്ള വീടുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള സെപ്‌റ്റേജ് മാലിന്യങ്ങൾ ശേഖരിക്കുന്നതിലും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലും മികവ് പുലർത്തുന്ന സംവിധാനമാണ് തിരുവനന്തപുരം നടപ്പാക്കിയത്. നഗര ശുചിത്വം മെച്ചപ്പെടുത്തുന്നതിനും പാരിസ്ഥിതിക ഉത്തരവാദിത്തമുള്ള മാലിന്യ സംസ്‌കരണ രീതികളിലൂടെ പൊതുജനാരോഗ്യം വർദ്ധിപ്പിക്കുന്ന നഗരസഭയുടെ ശക്തമായ പ്രവർത്തങ്ങൾ ഈ നേട്ടം എടുത്തുകാണിക്കുന്നു.

കുടിവെള്ള വിതരണത്തിനും സേപ്റ്റേജ് മാലിന്യ ശേഖരണത്തിനും ബുക്കിങ് മുതൽ ഫീസ് വരെയുള്ള സേവനം ഓൺലൈനായത് ദേശീയതലത്തിലുള്ള നേട്ടത്തിന് കാരണമായി. രാജ്യത്തെ തന്നെ മാതൃകാപരമായ സേപ്റ്റേജ് മാലിന്യ ശേഖരണ സംസ്‌കരണമാണ് തിരുവനന്തപുരം നഗരസഭയിൽ നടക്കുന്നത്. ശേഖരിക്കുന്ന മാലിന്യം കോർപറേഷന്റെ ട്രീറ്റ്മെന്റ് പ്ലാന്റിൽ സംസ്‌കരിക്കും. സ്വകാര്യ വാഹനങ്ങളുൾപ്പെടെ 36 ടാങ്കറാണ് കോർപറേഷൻ ഉപയോഗിക്കുന്നത്. ഈ വാഹനങ്ങളുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാൻ പ്രത്യേക കോൾ സെന്റർ സംവിധാനവുമുണ്ട്. ഏകദേശം 40 കോടി ലിറ്ററിലേറെ മാലിന്യം സംസ്‌കരിച്ചു കഴിഞ്ഞു.

സുസ്ഥിര നഗര ഭരണത്തിനും ശുചിത്വ സമ്പ്രദായങ്ങൾക്കും ഇന്ത്യയിലെ മാതൃകാ നഗരമായി അടയാളപ്പെടുത്തിക്കൊണ്ട് നഗര അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പൊതു സേവന വിതരണത്തിൽ ഉയർന്ന നിലവാരം നിലനിർത്തുന്നതിനുമുള്ള നഗരസഭയുടെ ദൗത്യങ്ങൾക്കുള്ള അംഗീകാരമാണ് ദേശീയ തലത്തിൽ ലഭ്യമായ ഈ പുരസ്‌കാരങ്ങൾ.

: 17/10/2024
 

  പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്: അപേക്ഷ ക്ഷണിച്ചു

: 19/11/2021

  നഗരസഭാ ജനസേവന കേന്ദ്രം രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും

: 20/11/2021

  'പഠ്ന ലിഖ്ന അഭിയാൻ' ജില്ലയിൽ അര ലക്ഷം പേരെ സാക്ഷരരാക്കും

: 02/12/2021

  മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് മൊബൈൽ ആപ്പുമായി ഹരിത കേരള മിഷൻ

: 03/12/2021

  അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി

: 10/12/2021

  ഇ-ശ്രം രജിസ്‌ട്രേഷൻ പ്രത്യേക കൗണ്ടർ 20 മുതൽ

: 19/12/2021

  ഗവ. ആയുർവേദ കോളേജിൽ മൂത്രക്കല്ല് ചികിത്സ

: 23/12/2021

  സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സമയക്രമം

: 24/12/2021

  പതിനഞ്ച് മുതൽ 18 വയസു വരെയുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ ജനുവരി മൂന്ന് മുതൽ

: 01/01/2022

  സൗരതേജസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം

: 11/01/2022

  കുട്ടികള്‍ക്കായി പ്രത്യേക കോവാക്സിന്‍ സെഷന്‍

: 13/01/2022

  കോവിഡ് വ്യാപനം : ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു

: 17/01/2022

  പുഴയൊഴുകും മാണിക്കല്‍' സംസ്ഥാനത്തെ മാതൃകാപദ്ധതിയാക്കും

: 17/01/2022

  പൊൻമുടി ഇക്കോടൂറിസത്തിൽ 18.01.2022 മുതൽ സന്ദർശകർക്ക് പ്രവേശനമില്ല

: 18/01/2022

  മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റ് വിതരണം പകൽ 12 വരെ

: 20/01/2022

  250 ഹെക്ടറിൽ കേര​ഗ്രാമം പദ്ധതിയുമായി കഴക്കുട്ടം കൃഷിഭവൻ

: 20/01/2022

  വിദ്യാകിരണം മിഷൻ: ജില്ലയിൽ 9 സ്‌കൂളുകൾ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു

: 10/02/2022

  തിരുവനന്തപുരത്ത് ഇനി മുതൽ സ്ത്രീകൾക്ക് നിയമസഹായം വീട്ടുമുറ്റത്ത്

: 09/03/2022

  കാട്ടാൽ എഡ്യൂകെയർ പദ്ധതി

: 11/03/2022

  'വാല്‍ക്കിണ്ടി' പദ്ധതിയുമായി അണ്ടൂര്‍ക്കോണം പഞ്ചായത്ത്

: 27/03/2022

  വാമനപുരം നദീ സംരക്ഷണത്തിനായി 'നീർധാര' പദ്ധതി

: 23/04/2022

  'നിയമഗോത്രം' പദ്ധതി

: 30/04/2022

  'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയ്ക്ക് തുടക്കമായി

: 12/05/2022

  ശംഖുമുഖം ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമായി

: 13/06/2022

  തണൽപാത പദ്ധതിയുമായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്

: 14/06/2022

  ചിറയിൻകീഴിൽ 'നൂറു കോഴിയും കൂടും' പദ്ധതി

: 16/06/2022

  'മാതൃക പോഷകത്തോട്ടം' പദ്ധതിയുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

: 14/07/2022

  എല്ലാവർക്കും നീന്തൽ പരിശീലനം ലക്‌ഷ്യം; ഹൈ ടെക് നീന്തൽകുളം പ്രവർത്തന സജ്ജമായി

: 15/07/2022

  ഗ്രാമ്യ പദ്ധതിയ്ക്ക് തുടക്കമായി

: 21/07/2022

  വഴിയോരക്കച്ചവടത്തിന് തലസ്ഥാനത്തിനി സ്മാർട്ട് വെൻഡിംഗ് സ്ട്രീറ്റ്

: 22/08/2022

  സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം കിഴക്കേകോട്ടയിൽ

: 23/08/2022

  പുഷ്പകൃഷിയില്‍ നൂറുമേനി: മാതൃകയായി പാറശാല ബ്ലോക്ക് പഞ്ചായത്ത്

: 27/08/2022

  വൈദ്യുതി വാഹന ചാര്‍‍ജ്ജിംഗ് സ്റ്റേഷനുകൾ ഇനി തിരുവനന്തപുരത്തും

: 15/09/2022

  സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിത സ്ഥാപനമായി ഇടവ ഗ്രാമ പഞ്ചായത്ത്

: 29/09/2022

  ജീവിതശൈലി രോഗനിയന്ത്രണം: സമഗ്രപദ്ധതിയുമായി അണ്ടൂര്‍ക്കോണം പഞ്ചായത്ത്

: 11/10/2022

  വരുന്നു, മെയിഡ് ഇന്‍ അണ്ടൂര്‍ക്കോണം എല്‍.ഇ.ഡി ബള്‍ബുകള്‍

: 18/10/2022

  10 സെന്റില്‍ നിന്ന് 500 കിലോ വിളവെടുപ്പുമായി കുളത്തൂരിലെ 'ഇഞ്ചി ഗ്രാമം'

: 22/10/2022

  കണ്ടൽചെടികൾക്കായി 'ആവാസതീരം'

: 29/10/2022

  ജീവിതശൈലി രോഗനിയന്ത്രണം : 'ആരോഗ്യഗ്രാമം' പദ്ധതിയുമായി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്

: 18/11/2022

  'ജുഡോക': സൗജന്യ ജൂഡോ പരിശീലന പദ്ധതിക്ക് ജില്ലയില്‍ തുടക്കം

: 23/11/2022

  'കായിക ഗ്രാമം ഞങ്ങളിലൂടെ'@ മടവൂർ എൽ.പി.എസ്

: 29/11/2022

  വാമനപുരത്ത് ചെറുവനമൊരുങ്ങുന്നു, 12000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും

: 05/12/2022

  ടൂറിസം കേന്ദ്രങ്ങളിൽ സന്ദര്‍ശകര്‍ക്കും മാര്‍ക്കിടാൻ ഡെസ്റ്റിനേഷന്‍ റേറ്റിംഗ് സംവിധാനം

: 10/12/2022

  ജൈവകൃഷിയില്‍ അണ്ടൂര്‍ക്കോണം പഞ്ചായത്തിന്റെ വിജയമാതൃക

: 19/12/2022

  ജൈവകൃഷിയിൽ നൂറുമേനി വിജയവുമായി പള്ളിച്ചൽ പഞ്ചായത്ത്

: 26/12/2022

  കുളത്തൂര്‍ കുത്തരി: പ്രാദേശികമായി അരി ഉത്പാദിപ്പിക്കാനൊരുങ്ങി കുളത്തൂര്‍

: 27/12/2022

  ഓപ്പൺ ജിമ്മും ഓപ്പൺ എയർ തിയറ്ററടക്കം പുത്തരിക്കണ്ടം മൈതാനം

: 04/01/2023

  ആക്കുളത്ത് സിനികഫെ പാർക്ക്

: 05/01/2023

  'ഉദ്യാന ശലഭം': ഭിന്നശേഷിക്കുട്ടികള്‍ക്കായി മാതൃകാ പദ്ധതിയുമായി പെരിങ്കടവിള ബ്ലോക്ക്

: 24/01/2023

  കല്ലറ പഞ്ചായത്തിൽ ഗ്രാമവണ്ടി യാഥാർത്ഥ്യമായി

: 27/02/2023

  മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ താമര കൃഷി ആരംഭിച്ചു

: 23/03/2023

  മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ ഇലക്ട്രിക് വാഹനങ്ങളുമായി ഹരിത കർമ്മ സേന

: 22/04/2023

  ഗ്രാമഭവൻ പദ്ധതിയിലൂടെ പഞ്ചായത്ത് സേവനങ്ങൾ തൊട്ടരികിൽ-വേഗത്തിൽ

: 25/04/2023

  ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ വീട്ടുപടിക്കൽ ലാബുമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്

: 25/04/2023

  സൂര്യകാന്തി പൂക്കൾ ഇനി തിരുവനന്തപുരത്തും വിരിയും

: 28/04/2023

  വനിത പൊലീസുകാർ അഭിമുഖീകരിക്കുന്ന പ്രശ്‍നങ്ങൾക്ക് പരിഹാരത്തിന് ഷീ പദ്ധതി

: 08/05/2023

  നെടുമങ്ങാട് നഗരസഭ ബഡ്‌സ് സ്കൂളിൽ വെർച്വൽ തെറാപ്പി യൂണിറ്റ്

: 11/05/2023

  തിരുവനന്തപുരം ജില്ലയില്‍ 9 തീരദേശ റോഡുകള്‍

: 18/05/2023

  ഗോത്രവര്‍ഗ്ഗ കുട്ടികള്‍ക്ക് പ്രത്യേക പ്രവേശനം; ക്യാമ്പൊരുക്കി ശാസ്ത്ര സാങ്കേതിക മ്യൂസിയം

: 25/05/2023

  സോളാര്‍ സിറ്റി പദ്ധതിയിലൂടെ തിരുവനന്തപുരം ഇനി സൗരോര്‍ജ നഗരം

: 31/05/2023

  കരകുളം ഇനി സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്ത്

: 02/06/2023

  തദ്ദേശ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും; ഇക്കോഷോപ്പുമായി കല്ലിയൂർ ഗ്രാമപഞ്ചായത്ത്

: 21/06/2023

  ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍

: 01/07/2023

  കുടുംബശ്രീ സഹായത്തോടെ ബഡ്‌സ് മാര്‍ക്കറ്റിങ് കിയോസ്‌ക്

: 04/07/2023

  കൗമാരക്കാര്‍ക്ക് ലൈംഗിക വിദ്യാഭ്യാസവുമായി പ്രൊജക്ട് എക്‌സ്

: 26/07/2023

  വിദ്യാർഥികൾക്ക് മെൻസ്ട്രൽ കപ്പ് പദ്ധതിയുമായി കേരള ഫീഡ്സ്

: 31/07/2023

  കരുതല്‍ അരികിലെത്തും; അതിയന്നൂര്‍ ബ്ലോക്കിൽ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്

: 11/08/2023

  വിദ്യാർഥിനികളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും കളക്ടേഴ്സ് സൂപ്പർ 100 പദ്ധതി

: 18/09/2023

  ശിശു പരിപാലനത്തിന് 'ലിറ്റിൽ വണ്ടർലാൻഡ്'

: 10/11/2023

  സൗന്ദര്യവത്കരണത്തിനൊരുങ്ങി കരമനയാറിന്റെ തീരം

: 13/11/2023

  ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ

: 27/12/2023

  തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യത്തിന്റെ അളവറിയാൻ സർവേ

: 30/01/2024

  കള്ളിക്കാട് പഞ്ചായത്ത് സ്‌റ്റേഡിയം ഇനി ഹൈടെക്

: 01/02/2024

  പാറശാല മണ്ഡലത്തിൽ വർണ്ണകൂടാരം ഒരുങ്ങി

: 03/02/2024

  ലഹരിവിമുക്ത തീരം പദ്ധതിയുമായി ഫിഷറീസ് വകുപ്പ്

: 05/02/2024

  ലോകോത്തര നിലവാരത്തില്‍ നീന്തല്‍ക്കുളവും സോനാ ബാത്തും

: 06/02/2024

  കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതി രാജ്യാന്തര വാട്ടര്‍ കോണ്‍ക്ലേവില്‍

: 17/02/2024

  കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത്

: 20/02/2024

  മാമ്പഴ സമൃദ്ധിയുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

: 22/02/2024

  സ്മാർട്ട് സിറ്റിയിൽ നിന്ന് 'സിറ്റിസ് 2.0'ലേക്ക്: നേട്ടം കൊയ്ത് തിരുവനന്തപുരം ന​ഗരസഭ

: 06/03/2024

  രോഗികളുടെ വിവരങ്ങൾ തത്സമയം അറിയാൻ ഹോസ്പിറ്റൽ പ്രീ അറൈവൽ ഇന്റിമേഷൻ സിസ്റ്റം

: 12/03/2024

  ചങ്ങാതി പദ്ധതി: അതിഥി തൊഴിലാളികള്‍ക്കുള്ള ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

: 15/03/2024

  സംസ്ഥാനത്തെ ആദ്യത്തെ കേരളഗ്രോ ഷോപ്പ് തിരുവനന്തപുരത്ത്

: 16/03/2024

  പാരമ്പര്യേതര ഊർജ ഉൽപ്പാദനം വ്യാപകമാക്കാൻ സോളാര്‍ റൂഫിംഗ് പദ്ധതി

: 18/06/2024

  പൈപ്പിലൂടെ പാചകവാതകം: സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കം

: 18/06/2024

  സംസ്ഥാനത്തെ ആദ്യ മില്‍മ മിലി മാര്‍ട്ട് പഴവങ്ങാടിയില്‍

: 21/06/2024

  പറന്നുയരാൻ 'ഫീനിക്സ്' തെറാപ്പി യൂണിറ്റ്

: 08/07/2024

  സ്മാർട്ട് ഫങ്ഷനിൽ തിളങ്ങി പ്രവച്ചമ്പലം - കരമന റോഡ്; ഇ-സാങ്കേതിക വിദ്യ കേരളത്തിൽ ആദ്യം

: 02/09/2024

  പച്ചത്തുരുത്തിൽ സെഞ്ച്വറി കടന്ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്

: 06/09/2024

  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യ ത്രോംബക്ടമി ചികിത്സ

: 24/09/2024

  മനുഷ്യ-വന്യജീവിസംഘർഷങ്ങൾ ലഘൂകരിക്കാൻ - തിരുവനന്തപുരത്തെ മലയോര മേഖലകളിൽ ആനപ്രതിരോധ കിടങ്ങുകൾ

: 28/09/2024

  വന്യജീവി സംരക്ഷണത്തിന് പുതുമാതൃകയുമായി കേരളം: ആനകളെ വനാധിഷ്ഠിത ആവാസവ്യവസ്ഥയിലേക്ക് പുനഃസ്ഥാപിച്ച് കോട്ടൂർ ആന പുനരധിവാസ കേന്ദ്രം

: 15/10/2024

  വിനോദസഞ്ചാരികളുടെ 2025 ലെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരം

: 17/10/2024

  ദേശീയ പുരസ്‌കാര നിറവിൽ പുല്ലമ്പാറ പഞ്ചായത്ത്

: 23/10/2024

  യുഎൻ-ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടുന്ന രാജ്യത്തെ ആദ്യ നഗരമായി തിരുവനന്തപുരം; നേട്ടം ലോകനഗരങ്ങളോട് മത്സരിച്ച്

: 23/11/2024

  ദേശീയ നേട്ടം: സെന്റർ ഓഫ് എക്സലൻസ് പദവിയിലേക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗം

: 16/12/2024

  സ്മാര്‍ട്ടായി കരകുളം കൃഷിഭവന്‍

: 15/02/2025

  മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഹാപ്പി ട്രിവാൻഡ്രം പദ്ധതി

: 27/02/2025

  തിരുവനന്തപുരം നഗരസഭക്ക് വീണ്ടും കേന്ദ്ര പുരസ്‌കാരം, കേരളത്തിൽ നിന്നും വാട്ടർ പ്ലസ് അംഗീകാരം നേടുന്ന നഗരം

: 19/07/2025

  സാനിറ്ററി മാലിന്യ സംസ്‌കരണത്തിൽ വിപ്ലവകരമായ മാറ്റം: വർക്കലയിൽ പുതിയ പ്ലാന്റ്

: 21/08/2025

  ആർദ്ര കേരളം പുരസ്‌കാരം: തിരുവനന്തപുരം നഗരസഭയക്ക് തുടർച്ചയായി മൂന്നാം തവണയും

: 17/09/2025

  ഓണത്തിന് ബമ്പറിച്ച് കെഎസ്ആർടിസി; ഒരാഴ്ച കൊണ്ട് ജില്ലയിൽ നേടിയത് 25 ലക്ഷം രൂപയുടെ വരുമാനം

: 24/09/2025

  മാധ്യമം നേരിനും സമാധാനത്തിനും, ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള

: 03/10/2025

  മലബാറി ആട് ഫാം വിഭാഗത്തിൽ ആദ്യ മികവിന്റെ കേന്ദ്രമായി പാറശാല ആടുവളർത്തൽ കേന്ദ്രം

: 24/10/2025

  ഭക്ഷ്യസുരക്ഷയും, ഫുഡ് ടൂറിസവും ലക്ഷ്യമാക്കി ശംഖുമുഖത്ത് ഫുഡ് സ്ട്രീറ്റ് ഹബ്

: 07/11/2025

  തമ്പാനൂരിൽ അത്യാധുനിക വിശ്രമമുറിയും ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ക്ലോക്ക് റൂമും

: 08/01/2026

  കുഞ്ഞുങ്ങൾക്ക് കരുതലും കൈത്താങ്ങുമായി 'വെക്കേഷൻ ഫോസ്റ്റർ കെയർ' പദ്ധതി

: 30/01/2026

  ദേശീയ അംഗീകാര നിറവില്‍ കരകുളം കുടുംബാരോഗ്യ കേന്ദ്രം

: 21/02/2026

  മാതൃക ഭരണം, സംസ്ഥാനത്തെ മികച്ച കളക്ടറേറ്റായി തിരുവനന്തപുരം

: 28/02/2026