സമീപകാലത്ത് പ്രസിദ്ധീകരിച്ച് പുതിയ വാർത്ത . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  വയനാട് ഉരുൾപൊട്ടൽ: ഭിന്നശേഷിക്കാര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നു.

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച് ബന്ധുവീടുകളിലും ക്യാമ്പുകളിലും കഴിയുന്ന ഭിന്നശേഷിക്കാര്‍ക്ക് നഷ്ടപ്പെട്ട രേഖകളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹികനീതി ഓഫീസിൽ ബന്ധപ്പെടണം. ഫോണ്‍- 04936 205307

.
  16-8-2024
  വയനാട് ഉരുൾപൊട്ടൽ: ആശ്രിതർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ.

വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക്, COVID-19 ദുരന്തസമയത്ത് നൽകിയിരുന്ന ആനുകൂല്യങ്ങൾക്ക് സമാനമായി, അർഹമായ എക്സ്‌ഗ്രേഷ്യ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ സർക്കാർ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ദുരന്ത നിവാരണ നിയമത്തിന്റെ 19-ാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ച്, സംസ്ഥാന സർക്കാർ ഈ ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ നൽകുന്നത് ഉറപ്പാക്കാൻ നടപടിക്രമങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഉത്തരവ് 

.
  16-8-2024
  മേപ്പാടി ഡിസാസ്റ്റർ 2024 ദുരിതാശ്വാസ നിധി ആരംഭിച്ച് പഞ്ചായത്ത്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ തുടർ പ്രവർത്തനങ്ങൾക്കും അതി ജീവിച്ചവരുടെ സുസ്ഥിര പുനരധിവാസം സാധ്യമാക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ നിധി ആരംഭിച്ചു. മേപ്പാടി ഡിസാസ്റ്റർ 2024 എന്ന പേരിൽ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ മുഖേന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് തുക സമാഹരണം നടത്തുക.കൂടുതൽ വിവരങ്ങൾക്ക് - 04936-282422

അകൗണ്ട് ഉടമ - സെക്രട്ടറി മേപ്പാടി ഗ്രാമപഞ്ചായത്ത്

അക്കൗണ്ട് നമ്പർ - 2154182183, ഐ.എഫ്.എസ്.സി - CBIN0280971, 

യു.പി.ഐ ഐ.ഡി - 11819862@cbin

ബ്രാഞ്ച് - മേപ്പാടി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ


.
  16-8-2024
  വയനാട് ഉരുൾപൊട്ടൽ : ഭവന രഹിതർ വിവരങ്ങൾ നൽകണം.

വയനാട് മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൈ - ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടലിൽ ഭവന രഹിതരായ മുഴുവൻ ആളുകളും ആഗസ്റ്റ് 16 നകം നിശ്ചിത പെർഫോർമയിൽ വിശദ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 04936-282422, 8606837466 നമ്പറുകളിൽ ബന്ധപ്പെടാം

.
  14-8-2024
  സൗജന്യ തൊഴിലധിഷ്ഠിത കോഴ്സ്.

എറണാകുളം ജില്ലാ പഞ്ചായത്തും, പട്ടികജാതി വികസന വകുപ്പും സംയുക്തമായി, പട്ടിക ജാതി വിദ്യാർത്ഥികൾക്കായി, കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മോഡൽ ഫിനിഷിങ് സ്കൂളിൽ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി സ്റ്റൈപ്പെന്റ് നൽകും. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ആഗസ്റ്റ് 21 നു മുമ്പായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2985252.

.
  14-8-2024
  ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പുനരധിവാസം : വാടക അനുവദിച്ചു.

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലുണ്ടായ ഉരുൾപ്പൊട്ടലിൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് വിവിധ തരത്തിൽ താമസസൗകര്യം ഒരുക്കുന്നത്തിനായി വാടക അനുവദിച്ചു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് വാടകവീടുകളിലേക്കോ ബന്ധു വീടുകളിലേക്കോ മാറുന്നത്തിനു പ്രതിമാസം 6000/- രൂപ ലഭ്യമാക്കും . സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികൾ സൗജന്യമായി വിട്ടു നൽകുന്ന ഇടങ്ങളിലേക്കോ സ്പോൺസർഷിപ്പ് മുഖേന താമസ സൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്കോ മാറുന്നവർക്ക് പ്രതിമാസ വാടക അനുവദിക്കില്ല.എന്നാൽ ഭാഗീകമായി സ്പോൺസർഷിപ്പ് നല്കുന്ന കേസുകളിൽ ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ പ്രതിമാസ വാടക അനുവദിക്കുന്നതിന് അനുമതിയുണ്ട് .വാടക ഇനത്തിൽ അനുവദിക്കേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് വഹിക്കുന്നത്.


.
  14-8-2024
  വയനാട് ഉരുൾപൊട്ടൽ: ആശ്വാസ ധനസഹായം പ്രഖ്യാപിച്ചു.

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ദുരന്തബാധിതരായവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം പ്രഖ്യാപിച്ചു ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം ദിവസവും നൽകും. ഇപ്രകാരം ഒരു കുടുംബത്തിലെ 

 രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്ന് പേർക്ക് എന്ന നിലയിൽ നൽകും. 30 ദിവസത്തേക്ക് തുക നൽകും. കൂടാതെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിക്കും.

.
  11-8-2024
  നിപ്മറില്‍ ടെലി കൗണ്‍സിലിങ്.

പ്രകൃതിദുരന്ത ബാധിതര്‍ക്ക് മാനസികാരോഗ്യ പിന്തുണ നല്‍കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനു (നിപ്മര്‍) കീഴില്‍ മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ടെലി കൗണ്‍സിലിങ് സംവിധാനം ആരംഭിച്ചു. കൗണ്‍സിലിങ് സേവനങ്ങൾക്ക് 9288099587, 9288004981,9288008981 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

.
  9-8-2024
  സംസ്ഥാനത്ത് ഓണാഘോഷവും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി.

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി.

.
  9-8-2024
  വയനാട് ഉരുൾപൊട്ടൽ - ക്യാമ്പുകളില്‍ സേവനത്തിന് കൗൺസിലേഴ്സിനെ ക്ഷണിക്കുന്നു.

വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുന്നു. എംഎസ്‌സി സൈക്കോളജി, എം എ സൈക്കോളജി, എംഎസ്ഡബ്ല്യു (മെഡിക്കല്‍/സൈക്യാട്രി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.യോഗ്യതയും താല്‍പര്യവുമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടെയുള്ള ബയോഡാറ്റ dmhpwyd@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം.

.
  9-8-2024
  വയനാട് ദുരന്തം - ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല.

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെ എസ് ഇ ബി യുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ്, എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കളിൽ നിന്നും അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. നിലവിലുള്ള വൈദ്യുതി ചാര്‍ജ് കുടിശ്ശികയും ഈടാക്കില്ല. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 

.
  6-8-2024
  വയനാട് ഉരുൾപൊട്ടൽ - വളർത്തുമൃഗങ്ങൾക്കായി കൺട്രോൾ റൂം.

വയനാട് ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്കായി ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.നിലവിൽ, മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം, ജലം തുടങ്ങിയവ എൻജിഒസ്, വോളണ്ടിയർമാർ എന്നിവരുടെ മുഖേന ലഭ്യമാക്കപ്പെടുന്നു. ദുരന്തബാധിത സ്ഥലങ്ങളിൽ നിന്നോ, ജീവനോടെ അല്ലാതെയോ കണ്ടെത്തുന്ന വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും കൺട്രോൾ റൂമിലേക്ക് എത്തിച്ച് തുടർനടപടി സ്വീകരിക്കപ്പെടും. കൺട്രോൾ റൂമിൽ വെറ്ററിനറി ഡോക്ടർമാരും ഫീൽഡ് ഓഫീസർമാരും രണ്ടു ബാച്ചുകളിലായി പ്രവർത്തിക്കുന്നുണ്ട്.

.
  5-8-2024
  വയനാട് ഉരുള്‍പൊട്ടല്‍ - രേഖകള്‍ വീണ്ടെടുക്കാം.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ രേഖകള്‍ ലഭ്യമാക്കാൻ നടപടി. എസ് എസ് എല്‍ സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്‍റെ വിവരങ്ങള്‍ മേപ്പാടി ഗവണ്മെന്റ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കാം. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയം എന്നിവടങ്ങളിലും അറിയിക്കാം. ഫോണ്‍: 8086983523, 9496286723, 9745424496, 9447343350, 9605386561

.
  5-8-2024
  വയനാട് ഉരുൾപൊട്ടൽ : അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് വിവരങ്ങൾ നൽകാം.

വയനാട് ഉരുൾപൊട്ടലിൽ അന്യസംസ്ഥാന തൊഴിലാളികളെ ആരെങ്കിലും കാണാതായവർ ഉണ്ടെങ്കിൽ ജില്ലാ ലേബർ ഓഫീസറെ ബന്ധപ്പെടണം 

 ജില്ലാ ലേബർ ഓഫീസർ

-9446440220 ( Whatsapp )

-85476 55276 ( Call)

.
  5-8-2024
  വയനാട് ഉരുൾപൊട്ടൽ : രക്ഷാപ്രവർത്തകർ എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

വയനാട് ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മണ്ണിലും ചെളിയിലും പണിയെടുക്കുന്നവർ, ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ തുടങ്ങിയവർ എലിപ്പനിയെ തടയുന്ന 'ഡോക്സി സെക്ലിൻ' ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കണം.

.
  2-8-2024
  വയനാട് ദുരന്തം - ഹെൽത്ത് എമർജൻസി നമ്പറുകൾ ഏകീകരിച്ചു.

വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ അടിയന്തര സേവന നമ്പറുകൾ ഏകീകരിച്ചു. എകീകൃതമായ നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും.

അടിയന്തര സേവനങ്ങൾക്ക് ബന്ധപെടുക : 8589001117

.
  2-8-2024
  ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികൾക്കായുള്ള സാധനങ്ങൾ നൽകാം.

വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളിലെ മാനസിക സംഘർഷം ലഘുകരിക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള സാധനങ്ങൾ ആവശ്യമുണ്ട്.

Play Mat

Crayons

Clay/ Dough

Carrom Board

Small Plastic Balls

Painting Books

Ludo Board

Slime

Kinder Rattle

Chess Board

Story Books

Rubber Football

Building Blocks

Scissors

Drawing Books

Glue

A4 Bundle

Soft balls

സാധനങ്ങൾ വാങ്ങിനൽകാൻ സന്നദ്ധതയുള്ളവർ - 90722205674, 7907161248 ൽ ബന്ധപ്പെടുക

കളക്ഷൻ പോയന്റ് - ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വയനാട്

.
  2-8-2024
  വയനാട് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് യുവജന കമ്മീഷൻ കൗൺസിലേഴ്സിനെ ക്ഷണിക്കുന്നു.

ദുരന്ത പ്രദേശങ്ങളിൽ ഉറ്റവരെ നഷ്ടപ്പെടുകയും, മാനസിക പ്രയാസങ്ങൾ നേരിടുകയും ചെയ്യുന്ന എല്ലാവരെയും ശാസ്ത്രീയമായ കൗൺസിലിംഗ്, തെറാപ്പി, മെഡിക്കേഷൻ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ, യുവജന കമ്മീഷൻ ആരംഭിച്ച കൗൺസിലിംഗ് പദ്ധതിയിലേക്ക് യോഗ്യതയും പ്രവർത്തന പരിചയവുമുള്ള സന്നദ്ധപ്രവർത്തകരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ യുവജന കമ്മീഷൻ വെബ്സൈറ്റിൽ ksyc.kerala.gov.in നൽകിയിട്ടുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കണം. ഗൂഗിൾ ഫോം ലിങ്ക് https://forms.gle/SAw3rDnwdBPW1rme9.

.
  1-8-2024
  വയനാട് ഉരുൾപൊട്ടൽ - റേഷൻകട പ്രവർത്തനം ഉടൻ പുന:സ്ഥാപിക്കും.


വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയിൽ പ്രവർത്തന യോഗ്യമല്ലാതായ ARD 44, 46 എന്നീ കടകൾ അടിയന്തിരമായി പുന: സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കും. ദുരന്തബാധിത പ്രദേശത്തെ ഈ രണ്ടു കടകളിൽ നിന്നും റേഷൻ കൈപ്പറ്റാനാകാത്ത ഉപഭോക്താക്കൾക്ക് ജൂലൈ മാസത്തെ റേഷൻ തുടർന്നും നൽകും. ആഗസ്റ്റ് മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ ദുരിതബാധിത പ്രദേശങ്ങളിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ദുരന്ത പ്രദേശത്ത് പ്രവർത്തിക്കുന്ന മേപ്പാടി, കൽപ്പറ്റ സൂപ്പർമാർക്കറ്റുകളിലും, കൽപ്പറ്റ ഡിപ്പോയുടെ കീഴിലുള്ള 13 ഔട്ട്‌ലെറ്റുകളിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സപ്ലൈകോ സി.എം.ഡിക്ക് നിർദ്ദേശം നൽകി. ദുരന്തബാധിത മേഖലകളിൽ വിതരണത്തിനാവശ്യമായ അരി, പഞ്ചസാര, കടല, വെളിച്ചെണ്ണ, വൻപയർ എന്നിവയുടെ സ്റ്റോക്ക് ഉറപ്പുവരുത്തി.

.
  1-8-2024
  വയനാട് ഉരുൾപൊട്ടൽ - മാനസിക സംഘർഷം ദൂരീകരിക്കാൻ ടോൾ ഫ്രീ നമ്പർ.

വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി, മാനസിക സംഘർഷങ്ങൾ ദുരീകരിക്കുന്നതിനും, കൗൺസിലിങ്ങിനും 1800 2331 533, 1800 2335 588 എന്നീ ടോൾ ഫ്രീ നമ്പുകളിലേയ്ക്ക് വിളിക്കാം.

.
  31-7-2024
  വയനാട് ഉരുൾപൊട്ടൽ - ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകാം.

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിത ബാധിതതരായവർക്ക് സഹായം നൽകുവാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) സംഭാവനകള്‍ നൽകാം. സംസ്ഥാന സർക്കാർ ദുരിത ബാധിതർക്ക് എല്ലാ സഹായവും നൽകുന്നത് ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും. സി.എം.ഡി.ആര്‍.എഫ് ഔദ്യോഗിക വെബ്സൈറ്റ് വഴി സംഭാവനകൾ നൽകാം. വിവരങ്ങൾക്കായി donation.cmdrf.kerala.gov.in സന്ദർശിക്കുക.


.
  31-7-2024
  വയനാട് ഉരുൾപ്പൊട്ടൽ - കാണാതായവരെ കുറിച്ച് വിവരം നൽകാം.

വയനാട് ഉരുൾപ്പൊട്ടലിൽ കാണാതായവരെ കുറിച്ചോ ആശുപത്രിയിലായവരെ കുറിച്ചോ അറിയാനോ വിവരങ്ങൾ പങ്കുവയ്ക്കുവാനോ DEOC വയനാട് - 8078409770 എന്ന നമ്പറിൽ ബന്ധപ്പെടുക.

.
  31-7-2024
  വയനാട് ഉരുൾപൊട്ടൽ - മാനസികാരോഗ്യം സംരക്ഷിക്കാൻ ഹെൽപ് ലൈൻ സൗകര്യം.

മഴക്കെടുതിയും വയനാട് ഉരുൾപൊട്ടലിന്റെയും പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് 24 മണിക്കൂറും കൗൺസിലിങ്ങ് സൗകര്യം ഒരുക്കുന്നു. ടെലിഫോൺ വഴിയുള്ള കൗൺസിലിങ്ങിനും മറ്റു മാനസികാരോഗ്യ സേവനങ്ങൾക്കും 'ടെലി മനസ്സ്' ടോൾഫ്രീ നമ്പർ 14416 ൽ ബന്ധപ്പെടാവുന്നതാണ്. ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിൽ ആരംഭിച്ച സ്റ്റേറ്റ് കൺട്രോൾ റൂം നമ്പറുകൾ 0471-2303476, 0471-2300208.


വനിതാശിശു വികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ദുരന്ത മേഖലയിലെ കുട്ടികൾക്ക് അടിയന്തര സ്ഥാപന സംരക്ഷണവും മാനസിക പിന്തുണയും ആവശ്യമാണെങ്കിൽ 1098 എന്ന ഹെൽപ് ലൈനിൽ ബന്ധപ്പെടാം.

.
  31-7-2024
  ജാഗ്രത - ചിമ്മിനി ഡാമിൽ നിന്നും വെള്ളം ഒഴുക്കി വിടുന്നു.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, ചിമ്മിനി ഡാമിൽ നിന്നും കെഎസ്ഇബി വൈദ്യുതി ഉത്പാദനത്തിന് വേണ്ടി, ജലം ജൂലൈ 31 ന് 12 മണി മുതൽ കുറുമാലി പുഴയിലേക്ക് ഒഴുക്കുന്നതാണ്. ആയതിനാൽ കുറുമാലി പുഴയിലെ ജലനിരപ്പ് 10 മുതൽ 12 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ട്. കുറുമാലി, കരുവന്നൂർ പുഴയുടെ തീരത്ത് താമസിക്കുന്ന ജനങ്ങളെല്ലാം ജാഗ്രത പാലിക്കേണ്ടതാണ്.


.
  31-7-2024
  വയനാട് ദുരന്തം : തിരുവനന്തപുരം കളക്ട്രേറ്റിൽ കളക്ഷൻ സെന്റർ ആരംഭിച്ചു.

വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റിൽ കളക്ഷൻ സെന്റർ ആരംഭിച്ചു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ ഇതിനോടകം വാങ്ങിയവർ കളക്ഷൻ സെന്ററിൽ രാവിലെ 10 മുതൽ രാത്രി 10 വരെ എത്തിക്കാവുന്നതാണ്. പഴയ വസ്തുക്കൾ സ്വീകരിക്കില്ല. വിവരങ്ങൾക്ക് ജില്ല കൺട്രോൾ റൂം നമ്പറായ 1077 ൽ വിളിക്കാം.

.
  31-7-2024
  വയനാട് ഉരുൾപൊട്ടൽ: പി.ആർ.ഡി. മീഡിയ കൺട്രോൾ റൂം തുറന്നു.

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിൽ വയനാട്ടിൽ ജില്ലാതല മീഡിയ കൺട്രോൾ റൂമും തിരുവനന്തപുരത്ത് പി.ആർ.ഡി. ഡയറക്ടറേറ്റിൽ സംസ്ഥാനതല മീഡിയ കൺട്രോൾ റൂമും ആരംഭിച്ചു. വയനാട്ടിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക വിവരങ്ങളും സർക്കാരിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും കൺട്രോൾ റൂം വഴി ലഭിക്കും.  

വയനാട് ജില്ലാ കൺട്രോൾ റൂം നമ്പർ: 0483-2734387   

സംസ്ഥാനതല മീഡിയ കൺട്രോൾ റൂം സെക്രട്ടറിയേറ്റ് : 0471 2327628, 2518637

.
  30-7-2024
  വയനാട് ഉരുൾപൊട്ടൽ : ചൂരൽമലയിൽ കൺട്രോൾ റൂ ആരംഭിച്ചു.

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക് തല ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.


കൺട്രോൾ റൂം നമ്പറുകൾ  

ഡെപ്യൂട്ടി കളക്ടർ- 8547616025

തഹസിൽദാർ വൈത്തിരി - 8547616601

കൽപ്പറ്റ ജോയിൻ്റ് ബി. ഡി. ഒ ഓഫീസ് - 9961289892

അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ - 9383405093

അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ - 9497920271

വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ - 9447350688

.
  30-7-2024
  ഫോട്ടോജേണലിസം, വീഡിയോ എഡിറ്റിംഗ് കോഴ്സിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ.

കേരള മീഡിയ അക്കാദമി, കൊച്ചി, തിരുവനന്തപുരം സെന്ററിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിലേക്കും, വീഡിയോ എഡിറ്റിംഗ് തിരുവനന്തപുരം സെന്ററിലേക്കും സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 2ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: കൊച്ചി സെന്റർ- 8281360360, 0484-2422275, തിരുവനന്തപുരം സെന്റർ- 9447225524, 6282692725, 0471-2726275.

.
  27-7-2024
  അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം.

സംസ്ഥാന സർക്കാരിന്റെ, പെരുമ്പാവൂർ അസാപ് കേരളയിൽ, സൗജന്യ തൊഴിൽ പരിശീലനത്തിനായി യോഗ ഇൻസ്ട്രക്ടർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാനായി, ആധാർ കാർഡ് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, എറണാകുളം കുറുപ്പംപടി ഡയറ്റ് ക്യാമ്പസ്സിന് സമീപം സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് സന്ദർശിച്ചു അഡ്മിഷൻ എടുക്കാവുന്നതാണ്. പ്രായ പരിധി 18-45 വയസ്സ് . വിശദവിവരങ്ങൾക്കായി ബന്ധപെടുക : 9605517386,8606923176. രജിസ്റ്റർ ചെയ്യാൻ: https://forms.gle/hx3jFRtq22QkJbUM6


.
  25-7-2024
  വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം.

ആലപ്പുഴ ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേന 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ സുനീതി പോര്‍ട്ടലായ www.suneethi.sjd.kerala.gov.in മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ജില്ല പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 047722238450.

.
  24-7-2024
  പത്തനംതിട്ടയിൽ ജൂലൈ 27ന് തൊഴിൽ മേള.

കെ-ഡിസ്‌കിന്റെയും, കേരള നോളഡ്ജ് മിഷന്റെയും, കുടുംബശ്രീ മിഷന്റെയും പിന്തുണയോടെ ജൂലൈ 27 ന് വിജ്ഞാന പത്തനംതിട്ട തൊഴിൽമേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനായി ഗൂഗിൾ ഫോം (https://forms.gle/c1WVJDbsWnCyzxuU8) പൂരിപ്പിച്ച് അയക്കുക. പത്തനംതിട്ടയ്ക്ക് പുറത്തുനിന്നും ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് മേളയിൽ പങ്കെടുക്കാവുന്നതാണ്. മേള രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടക്കും. വിവരങ്ങൾക്ക് റാന്നി 8714699499, കോന്നി 8714699496, അടൂർ 8714699498 തിരുവല്ല 8714699500, ആറന്മുള 8714699495.

.
  24-7-2024
  ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന് അപേക്ഷിക്കാം.

കോഴിക്കോട് ജില്ലാ കല്കടറുടെ ഇന്റേര്‍ണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ https://forms.gle/cYXYCQbm8hUsZzEK9 പൂരിപ്പിച്ചു നല്‍കുക. നാല് മാസം ദൈർഖ്യമുള്ള ഇന്റേൺഷിപ്പിന് സ്‌റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക് https://drive.google.com/.../1upbsAlJyYMLtG3VNxvS.../view... ലിങ്ക് സന്ദര്‍ശിക്കുകയോ 96336 93211, 04952370200 വിളിക്കുകയോ projectcellclt@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യുക.

.
  23-7-2024
  പരിണയം പദ്ധതിയിലേക്ക് അപേക്ഷിക്കാം.

ഭിന്നശേഷി വ്യക്തികൾക്കും (സ്ത്രീകൾക്കും പുരുഷന്മാർക്കും), ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും, സാമൂഹ്യനീതി വകുപ്പ് മുഖാന്തരം വിവാഹത്തിനു സഹായധനം നൽകുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷിക്കാം. 30,000 രൂപ ഒറ്റത്തവണ നൽകുന്ന ധനസഹായ പദ്ധതിയിലേക്കായി വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം വിവാഹ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കുന്നതിന്, https://suneethi.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2343241.


.
  23-7-2024
  എം.എസ്‌സി നഴ്സിംഗ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

കേരളത്തിലെ വിവിധ സർക്കാർ/ സ്വാശ്രയ നഴ്സിംഗ് കോളജുകളിലേക്കുള്ള 2024 അധ്യയന വർഷത്തെ എം.എസ്‌സി നഴ്സിംഗ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് ജൂലൈ 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

.
  19-7-2024
  പ്രീ പ്രസ്സ് ഓപ്പറേഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം.

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിങ് ടെക്നോളജി (പാർട്ട് ടൈം) പ്രീ പ്രസ്സ് ഓപ്പറേഷൻ കോഴ്സിലേക്ക് പത്താം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും www.polyadmission.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം ജൂലൈ 24ന് വൈകിട്ട് 4 മണിക്ക് മുമ്പായി സെൻട്രൽ പോളിടെക്നിക്ക് കോളേജ് ഓഫീസിൽ സമർപ്പിക്കണം.

.
  18-7-2024
  ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ്.

സ്‌കോൾ കേരള- നടത്തുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിങ് കെയർ കോഴ്സ് (ഡി ഡി എൻ സി)ഒന്നാം ബാച്ച് പൊതു പരീക്ഷ ആഗസ്റ്റ് 18-ന് ആരംഭിക്കും. പരീക്ഷാ ഫീസ് www.scolekerala.org യിൽ ഓൺലൈനായോ, വെബ്‌സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്‌തെടുക്കുന്ന പ്രത്യേക ചലാനിൽ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ്ഓഫീസ് മുഖേനയോ അടയ്ക്കാം. പരീക്ഷ ഫീസ് 900 രൂപ. വിശദവിവരങ്ങൾ സ്‌കോൾ കേരള വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും. ഫോൺ : 0471-2342950, 2342271, 2342369.

.
  17-7-2024
  ട്രെയിനിങ് സര്‍വീസ് പ്രൊവൈഡേഴ്‌സ് സമ്മിറ്റ്.

സംസ്ഥാന നൈപുണ്യ വികസന മിഷനും ആലപ്പുഴ ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംയുക്തമായി നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഒരു സമ്മിറ്റ് സംഘടിപ്പിക്കുന്നു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പൊതു സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍ക്കും സമ്മിറ്റില്‍ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർക്ക് ഈ ലിങ്ക് https://rb.gy/dy06yp മുഖേന രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍: 8592064649, 9526108535

.
  12-7-2024
  എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സിലേയ്ക്ക് അപേക്ഷിക്കാം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐ എൽ ഡി എം) 2024-26 അധ്യായന വർഷത്തേക്കുള്ള എം ബി എ കോഴ്സിലേയ്ക്ക് ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർഥികൾക്ക് ildm.kerala.gov.in വഴി അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8547610005 (ildm.revenue@gmail.com) .


.
  12-7-2024
  മത്സരപരീക്ഷകൾക്ക് സൗജന്യ പരീശീലനം.

കേന്ദ്രസർക്കാരിന്റെ സാമൂഹ്യ നീതി മന്ത്രാലയത്തിന് കീഴിൽ കോഴിക്കോട് ചേവായൂരിൽ പ്രവർത്തിക്കുന്ന കമ്പോസിറ്റ് റീജ്യണൽ സെന്ററിൽ ഭിന്നശേഷി വ്യക്തികൾക്ക് PSC, UPSC, RRB എന്നീ മത്സരപരീക്ഷകൾക്ക് സൗജന്യ പരീശീലനം നൽകുന്നു. 9 മാസം നീണ്ടുനിൽക്കുന്നതാണ് പരിശീലനം. താൽപര്യമുള്ളവർ ഫോം (https://forms.gle/K3Pe8hVcLj8CPhma9) പൂരിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0495 2353345



.
  11-7-2024
  ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് അപേക്ഷിക്കാം.

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിലെ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9846033001.


.
  10-7-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി