സമീപകാലത്ത് പ്രസിദ്ധീകരിച്ച് പുതിയ വാർത്ത . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം.
ആലപ്പുഴ ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേന 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ സുനീതി പോര്‍ട്ടലായ www.suneethi.sjd.kerala.gov.in മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ജില്ല പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 047722238450..
  24-7-2024
  പത്തനംതിട്ടയിൽ ജൂലൈ 27ന് തൊഴിൽ മേള.
കെ-ഡിസ്‌കിന്റെയും, കേരള നോളഡ്ജ് മിഷന്റെയും, കുടുംബശ്രീ മിഷന്റെയും പിന്തുണയോടെ ജൂലൈ 27 ന് വിജ്ഞാന പത്തനംതിട്ട തൊഴിൽമേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനായി ഗൂഗിൾ ഫോം (https://forms.gle/c1WVJDbsWnCyzxuU8) പൂരിപ്പിച്ച് അയക്കുക. പത്തനംതിട്ടയ്ക്ക് പുറത്തുനിന്നും ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് മേളയിൽ പങ്കെടുക്കാവുന്നതാണ്. മേള രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടക്കും. വിവരങ്ങൾക്ക് റാന്നി 8714699499, കോന്നി 8714699496, അടൂർ 8714699498 തിരുവല്ല 8714699500, ആറന്മുള 8714699495..
  24-7-2024
  ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന് അപേക്ഷിക്കാം.
കോഴിക്കോട് ജില്ലാ കല്കടറുടെ ഇന്റേര്‍ണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ https://forms.gle/cYXYCQbm8hUsZzEK9 പൂരിപ്പിച്ചു നല്‍കുക. നാല് മാസം ദൈർഖ്യമുള്ള ഇന്റേൺഷിപ്പിന് സ്‌റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക് https://drive.google.com/.../1upbsAlJyYMLtG3VNxvS.../view... ലിങ്ക് സന്ദര്‍ശിക്കുകയോ 96336 93211, 04952370200 വിളിക്കുകയോ projectcellclt@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യുക..
  23-7-2024
  പരിണയം പദ്ധതിയിലേക്ക് അപേക്ഷിക്കാം.
ഭിന്നശേഷി വ്യക്തികൾക്കും (സ്ത്രീകൾക്കും പുരുഷന്മാർക്കും), ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും, സാമൂഹ്യനീതി വകുപ്പ് മുഖാന്തരം വിവാഹത്തിനു സഹായധനം നൽകുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷിക്കാം. 30,000 രൂപ ഒറ്റത്തവണ നൽകുന്ന ധനസഹായ പദ്ധതിയിലേക്കായി വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം വിവാഹ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കുന്നതിന്, https://suneethi.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2343241..
  23-7-2024
  എം.എസ്‌സി നഴ്സിംഗ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ വിവിധ സർക്കാർ/ സ്വാശ്രയ നഴ്സിംഗ് കോളജുകളിലേക്കുള്ള 2024 അധ്യയന വർഷത്തെ എം.എസ്‌സി നഴ്സിംഗ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് ജൂലൈ 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300..
  19-7-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി