സമീപകാലത്ത് പ്രസിദ്ധീകരിച്ച് ജില്ല വാർത്തകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  നിപ്മറില്‍ ടെലി കൗണ്‍സിലിങ്.

പ്രകൃതിദുരന്ത ബാധിതര്‍ക്ക് മാനസികാരോഗ്യ പിന്തുണ നല്‍കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനു (നിപ്മര്‍) കീഴില്‍ മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ടെലി കൗണ്‍സിലിങ് സംവിധാനം ആരംഭിച്ചു. കൗണ്‍സിലിങ് സേവനങ്ങൾക്ക് 9288099587, 9288004981,9288008981 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

.
  9-8-2024
  സംസ്ഥാനത്ത് ഓണാഘോഷവും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി.

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി.

.
  9-8-2024
  വയനാട് ഉരുൾപൊട്ടൽ - ക്യാമ്പുകളില്‍ സേവനത്തിന് കൗൺസിലേഴ്സിനെ ക്ഷണിക്കുന്നു.

വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുന്നു. എംഎസ്‌സി സൈക്കോളജി, എം എ സൈക്കോളജി, എംഎസ്ഡബ്ല്യു (മെഡിക്കല്‍/സൈക്യാട്രി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.യോഗ്യതയും താല്‍പര്യവുമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടെയുള്ള ബയോഡാറ്റ dmhpwyd@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം.

.
  9-8-2024
  വയനാട് ദുരന്തം - ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല.

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെ എസ് ഇ ബി യുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ്, എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കളിൽ നിന്നും അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. നിലവിലുള്ള വൈദ്യുതി ചാര്‍ജ് കുടിശ്ശികയും ഈടാക്കില്ല. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 

.
  6-8-2024
  വയനാട് ഉരുൾപൊട്ടൽ - വളർത്തുമൃഗങ്ങൾക്കായി കൺട്രോൾ റൂം.

വയനാട് ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്കായി ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.നിലവിൽ, മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം, ജലം തുടങ്ങിയവ എൻജിഒസ്, വോളണ്ടിയർമാർ എന്നിവരുടെ മുഖേന ലഭ്യമാക്കപ്പെടുന്നു. ദുരന്തബാധിത സ്ഥലങ്ങളിൽ നിന്നോ, ജീവനോടെ അല്ലാതെയോ കണ്ടെത്തുന്ന വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും കൺട്രോൾ റൂമിലേക്ക് എത്തിച്ച് തുടർനടപടി സ്വീകരിക്കപ്പെടും. കൺട്രോൾ റൂമിൽ വെറ്ററിനറി ഡോക്ടർമാരും ഫീൽഡ് ഓഫീസർമാരും രണ്ടു ബാച്ചുകളിലായി പ്രവർത്തിക്കുന്നുണ്ട്.

.
  5-8-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി