വ്യവസായ വാണിജ്യ വകുപ്പി൯്റെ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർപ്പ് ഡവലപ്മെൻ്റ് സംഘടിപ്പിക്കുന്ന, ഗ്രോത്ത് പൾസ് പരിശീലന പരിപാടിയിലേയ്ക്ക് സംരംഭകർക്ക് അപേക്ഷിക്കാം. സെപ്തംബർ 24 മുതൽ 28 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസ്സിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നിലവിൽ സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകർക്ക് മാർക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാ൯ഷ്യൽ മാനേജ്മെ൯്റ് ജി എസ് ടി ആ൯്റ് ടാക്സേഷ൯, ഓപ്പറേഷണൽ എക്സല൯സ്, സെയിൽസ് പ്രോസസ് ആ൯റ് ടീം മാനേജ്മെ൯്റ് വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ കീഡിൻ്റെ വെബ്ലൈറ്റ് ആയ www.kied.info/training-calender/ ൽ ഓൺലൈനായി സെപ്തംബർ 20ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890/2550322/9188922785.
.ലോക പേവിഷബാധ ദിനമായ സെപ്റ്റംബർ 28 ന് ആരോഗ്യവകുപ്പിന്റെയും, ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. തിരൂരങ്ങാടി നഗരസഭാ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ, ഒരു കോളേജിൽ നിന്നും രണ്ട് വിദ്യാർഥികൾ അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവുമായാണ് മത്സരത്തിന് ഹാജരാകേണ്ടത്. വിവരങ്ങൾക്ക് ഫോൺ: 9539984491.
.
വയനാടിലെ സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റുമായി ആരോഗ്യ വകുപ്പ്. നിലവിൽ നൽകി വരുന്ന ന്യൂട്രീഷൻ കിറ്റിന് പുറമെയാണ് ഓണക്കിറ്റ് നൽകുന്നത്. പായസം കിറ്റ്, തേയിലപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, ചെറുപയർ, വൻപയർ, കടല തുടങ്ങിയ ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
.പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പാരാമെഡിക്കല്‍ ബിരുദ/ഡിപ്ലോമ യോഗ്യതയുള്ളവരിൽ നിന്നും വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 13 -ന് മുമ്പായി കാക്കനാട് കളക്ടറേറ്റിലുള്ള ജില്ലാ പട്ടികജാതി വികസന ആഫീസ്സില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 04842422256.
.അളവ് തൂക്ക സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിന് തിരുവനന്തപുരം ജില്ല ആസ്ഥാനം കേന്ദ്രീകരിച്ച് ലീഗൽ മെട്രോളജി വകുപ്പ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ഉപഭോക്താക്കൾക്ക് പരാതികൾ ലീഗൽ മെട്രോളജി വകുപ്പിന്റെ സുതാര്യം മൊബൈൽ ആപ്പിലൂടെയും, ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും താഴെപ്പറയുന്ന ഫോൺ നമ്പറുകളിലും അറിയിക്കാവുന്നതാണ്.
കൺട്രോൾ റൂം: 9188525701, 8281698011, 8281698020. താലൂക്കുകൾ: തിരുവനന്തപുരം: 8281698012, 8281698013. ആറ്റിങ്ങൽ: 8281698015. നെടുമങ്ങാട്: 8281698016. നെയ്യാറ്റിൻകര: 8281698017, 8281698018. കാട്ടാക്കട: 9400064081. വർക്കല: 9400064080.
.
വിഎച്ച്എസ്ഇ അഗ്രികൾച്ചർ, ഡിപ്ലോമ ഇൻ അഗ്രികൾച്ചർ, ഓർഗാനിക് ഫാമിംഗ് എന്നിവയിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് എറണാകുളം ജില്ലയിലെ കൃഷിഭവനിൽ, ഇന്റേൺഷിപ് അറ്റ് കൃഷിഭവൻ പദ്ധതിയിലേക്ക് സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം. www.keralaagriculture.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായോ, എറണാകുളത്തെ ജില്ലാ കൃഷി ഓഫീസിലും, ബ്ലോക്ക് തല കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസിലും, കൃഷിഭവനുകളിലും ഓഫ്‌ലൈനായോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം www.keralaagriculture.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
.പുതിയ സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് അഞ്ച് ദിവസത്തെ ശിൽപശാല സംഘടിപ്പിക്കും. 24 മുതൽ 28 വരെ കളമശേരിയിലുള്ള ക്യാമ്പസിലാണ് പരിശീലനം. താല്പര്യമുള്ളവർ http://kied.info/training-calender/ ൽ ഓൺലൈനായി സെപ്റ്റംബർ 18നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890, 2550322, 9188922800.
.കളമശ്ശേരി കാർഷികോത്സവം സെപ്റ്റംബർ 7 മുതൽ 13 വരെ സംഘടിപ്പിക്കും. കളമശ്ശേരി ചാക്കോളാസ് പവലിയനിലാണ് കാർഷികോത്സവ നഗരി ഒരുങ്ങുന്നത്. കാർഷികോൽസവത്തിനായി സജ്ജീകരിച്ചിട്ടുള്ള 132 സ്റ്റാളുകളിൽ എല്ലാത്തരം കാർഷികോൽപന്നങ്ങളുമുണ്ടാകും. കൃഷി ഉപകരണങ്ങൾ, കൃഷി അനുബന്ധ ഉൽപന്നങ്ങൾ, ഭക്ഷ്യമേളയിൽ തനതു രുചികളായ അട്ടപ്പാടി വനസുന്ദരി ചിക്കൻ, രാമശ്ശേരി ഇഡ്ഡലി, കുടുംബശ്രീ വിഭവങ്ങൾ, കൂവ - കൂൺ വിഭവങ്ങൾ, ചെറുധാന്യ വിഭവങ്ങൾ എന്നിവ മുതൽ പ്രമുഖ സ്റ്റാർ ക്യൂസീനുകൾ വരെ അണിനിരക്കും.
.എറണാകുളം ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി 2024 സെപ്റ്റംബര്‍ 05ന് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. ടി ഡി റോഡ് നോർത്ത് എൻഡ് ലക്ഷ്മിഭായി ടവറിലെ കാനറാ ബാങ്ക് റീജിയണൽ ഓഫീസിലാണ് ക്യാമ്പ്. താല്‍പര്യമുള്ളവര്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ട്, രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
.കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുള്ള എൽ ബി എസ് ഐറ്റി ഡബ്യു കാമ്പസിലെ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്സിലേയ്ക്ക് എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ 10 വരെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2560333.
.തിരുവനന്തപുരം ജില്ലയിലെ ആദിവാസി, തീരദേശ മേഖലകളിലുള്ള ഒൻപത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ള പെൺകുട്ടികൾക്കായി, ശാസ്ത്ര വിഷയങ്ങളിൽ മുന്നോട്ടുള്ള പഠന - ജോലി സാധ്യതകളെ മനസ്സിലാക്കി കൊടുക്കുകയും താത്പര്യമുള്ളവരെ മുന്നോട്ടു നയിക്കുകയുമാണ് കളക്ടേഴ്സ് സൂപ്പർ 100 എന്ന പദ്ധതിയുടെ ലക്ഷ്യം. സൂപ്പർ 100 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വേണ്ടി ജില്ലാ കളക്ടറേറ്റിൽ ഒരു ലൈബ്രറി ഒരുക്കുന്നു. ഇതിനായി പുസ്തകങ്ങൾ സമാഹരിക്കുന്നതിനായി 'Super Bookathon' എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ശാസ്ത്ര, സാങ്കേതിക, എൻജിനീയറിങ്ങ്, ഗണിത വിഷയങ്ങളുമായി ബന്ധപ്പെട്ടവയും കഥകളും ലേഖനങ്ങളുമടക്കം പാഠ്യേതര പുസ്തകങ്ങളാണ് നൽകേണ്ടത്. തിരുവനന്തപുരം കളക്ട്രേറ്റിൽ പുസ്തകങ്ങൾ നേരിട്ടെത്തിക്കുകയോ തപാൽ വഴിയോ നൽകാം. വിലാസം: കളക്ട്രേറ്റ്, 2-ാം നില സിവിൽ സ്റ്റേഷൻ ബിൽഡിങ്, കുടപ്പനക്കുന്ന്, തിരുവനന്തപുരം, 695043. വിവരങ്ങൾക്ക് 9645947934. ഇ-മെയിൽ: dctvpminterns@gmail.com.
.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കാന്‍ താല്പര്യമുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് ഹൈസ്‌കൂളുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം www.keralapolice.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സ്‌കൂള്‍ പ്രധാന അധ്യാപകര്‍ കൃത്യമായി പൂരിപ്പിച്ച് സെപ്റ്റംബര്‍ 13ന് വൈകിട്ട് അഞ്ചിനു മുമ്പായി spcprogramme.pol@kerala.gov.in എന്ന ഈമെയില്‍ വിലാസത്തില്‍ അയയ്ക്കണം. അപേക്ഷയും അനുബന്ധ രേഖകളും പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസില്‍ നേരിട്ടും സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 0471 2432655
.സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെൻ്റ് വകുപ്പ് തിരുവനന്തപുരം വഴുതക്കാട് ഗവണ്മെന്റ് വിമൻസ് കോളേജിൽ സെപ്റ്റംബർ 7 ന് നിയുക്തി'- 2024 മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ടെക്നോപാർക്ക്, ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, ഫിനാൻസ് , മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 70 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കും. SSLC, +2, ബിരുദം, ബിരുദാനന്തര ബിരുദം, ITI, ഡിപ്ലോമ, ബി.ടെക്, ജനറൽ നഴ്സിംഗ്, ഹോട്ടൽ മാനേജ്മെൻ്റ്, പാരാമെഡിക്കൽ, എം ബി എ, എം സി എ, പി എച്ച് ഡി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ www.jobfest.kerala.gov.in എന്ന വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 8921916220, 8304057735,7012212473,9746701434.
പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമെനിലെ വിവിധ വിഭാഗങ്ങളിലെ പോളിടെക്നിക് ഡിപ്ലോമയിൽ ആഗസ്റ്റ് 29 മുതൽ 31 വരെ സ്പോട്ട് അഡ്മിഷൻ. നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാത്തവർക്കും അഡ്മിഷനായി നേരിട്ട് ഹാജരാകാം. വിശദവിവരങ്ങൾക്ക്: 9142022415, 9895983656, 9995595456, 9497000337, 9496416041.
ജില്ലാ കളക്ടറുടെ മൂന്ന് മാസം നീണ്ടു നിൽക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇന്റേണുകൾക്ക് ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ നടത്തിവരുന്ന നൂതന പദ്ധതികളുടെ നിർവഹണത്തിനും പങ്കാളിത്തത്തിനും അവസരം ലഭിക്കും. അതോടൊപ്പം ഇന്റേൺഷിപ്പ് വിജകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. 26 വയസ്സിൽ താഴെയുള്ള ബിരുധദാരികൾക്കായിരിക്കും അവസരം. https://bit.ly/3Mddciy എന്ന ലിങ്ക് വഴി സെപ്തംബർ 5 ന് മുൻപായി അപേക്ഷിക്കാം.
വൈദ്യുതി നിരക്കുകൾ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് പരിഷ്‌ക്കരിക്കുന്നതിന് പൊതുതെളിവെടുപ്പ് നടത്തുന്നു. സെപ്റ്റംബർ 3ന് രാവിലെ 11 ന് നളന്ദ ടൂറിസ്റ്റ് ഹോം (കോഴിക്കോട്), സെപ്റ്റംബർ 4ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാൾ (പാലക്കാട്), സെപ്റ്റംബർ 5ന് രാവിലെ 10.30 ന് കോർപ്പറേഷൻ ടൗൺഹാൾ (എറണാകുളം), സെപ്റ്റംബർ 10ന് രാവിലെ 10.30 ന് കോൺഫറൻസ് ഹാൾ, പ്രിയ ദർശിനി പ്ളാനിറ്റോറിയം, പി.എം.ജി (തിരുവനന്തപുരം) എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക.
പൊതുതെളിവെടുപ്പിൽ പൊതുജനങ്ങൾക്കും, തൽപ്പരകക്ഷികൾക്കും നേരിട്ട് പങ്കെടുത്തോ, തപാൽ, ഇ-മെയിൽ മുഖേനയോ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിലും ഇ-മെയിൽ kserc@erckerala.org വിലാസത്തിലും സെപ്റ്റംബർ 10ന് വൈകിട്ട് 5 വരെ സ്വീകരിക്കും.
.
സംസ്ഥാന വനിതാ കമ്മിഷനിൽ പരാതി നല്‍കുന്നതിന് കോഴിക്കോട്, എറണാകുളം മേഖലാ ഓഫീസുകളേയും സമീപിക്കാം. മേഖല ഓഫീസുകളിൽ കമ്മിഷന്‍ അസ്ഥാനത്ത് എന്നതുപോലെ പരാതി നേരിട്ട് നൽകാം. ഉത്തരമേഖല ഓഫീസ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാപഞ്ചായത്ത് ഓഫീസ് സമുച്ചയത്തിൽ പ്രവർത്തിക്കുന്നു. ഫോണ്‍: 0495-2377590. ഇ-മെയില്‍: kwckkd@gmail.com. മധ്യമേഖലാ ഓഫീസ്: എറണാകുളം കോര്‍പ്പറേഷന്‍ ബില്‍ഡിങ്‌സ്, നോര്‍ത്ത് പരമാര റോഡ്, കൊച്ചി-18. ഫോണ്‍: 0484-2926019, ഇമെയില്‍: kwcekm@gmail.com . പരാതി സംബന്ധമായ അന്വേഷണങ്ങള്‍ക്ക് 0471-2307589 എന്ന നമ്പറില്‍ ബന്ധപ്പെടാം.
പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ തൃശ്ശൂർ ജില്ലയിലെ പട്ടികജാതി പട്ടിക വർഗ്ഗത്തിൽപ്പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴിൽരഹിതരായവരിൽ നിന്നും സ്വയംതൊഴിൽ വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. 60000 രൂപ മുതൽ 4 ലക്ഷം രൂപ വരെ വയ്പ് ലഭിക്കും. വരുമാന പരിധി 3 ലക്ഷം രൂപ. വായ്പ ലഭിക്കുന്നതിന് അഞ്ചു സെന്റിൽ കുറയാത്ത വസ്തു അല്ലെങ്കിൽ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കും തൃശ്ശൂർ രാമനിലയത്തിനു സമീപമുള്ള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0487 2331556, 9400068508.
സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇടുക്കി ജില്ലിയിൽ തദ്ദേശ അദാലത്ത് ആഗസ്റ്റ് 30ന് ചെറുതോണി ടൗൺ ഹാളിൽ സംഘടിപ്പിക്കും. പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിൽ അപേക്ഷ നൽകിയിട്ടും, നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭിക്കാത്തവ , ബിൽഡിംഗ് പെർമിറ്റ് കംപ്ലീഷൻ, ക്രമവൽക്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്കരണം, പൊതുസൗകര്യങ്ങൾ, ആസ്തി മാനേജെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളെയും സൗകര്യങ്ങളുടെയും കാര്യക്ഷമത, എന്നീ വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കും. പരാതികൾ adalat.Isgkerala.gov.in എന്ന വെബ് സൈറ്റിൽ ഓഗസ്റ്റ് 25-നകം അപ്‌ലോഡ് ചെയ്യേണ്ടതാണ്.
വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച് ബന്ധുവീടുകളിലും ക്യാമ്പുകളിലും കഴിയുന്ന ഭിന്നശേഷിക്കാര്‍ക്ക് നഷ്ടപ്പെട്ട രേഖകളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹികനീതി ഓഫീസിൽ ബന്ധപ്പെടണം. ഫോണ്‍- 04936 205307
വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക്, COVID-19 ദുരന്തസമയത്ത് നൽകിയിരുന്ന ആനുകൂല്യങ്ങൾക്ക് സമാനമായി, അർഹമായ എക്സ്‌ഗ്രേഷ്യ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ സർക്കാർ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ദുരന്ത നിവാരണ നിയമത്തിന്റെ 19-ാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ച്, സംസ്ഥാന സർക്കാർ ഈ ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ നൽകുന്നത് ഉറപ്പാക്കാൻ നടപടിക്രമങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഉത്തരവ്
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ തുടർ പ്രവർത്തനങ്ങൾക്കും അതി ജീവിച്ചവരുടെ സുസ്ഥിര പുനരധിവാസം സാധ്യമാക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ നിധി ആരംഭിച്ചു. മേപ്പാടി ഡിസാസ്റ്റർ 2024 എന്ന പേരിൽ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ മുഖേന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് തുക സമാഹരണം നടത്തുക.കൂടുതൽ വിവരങ്ങൾക്ക് - 04936-282422
അകൗണ്ട് ഉടമ - സെക്രട്ടറി മേപ്പാടി ഗ്രാമപഞ്ചായത്ത്
അക്കൗണ്ട് നമ്പർ - 2154182183, ഐ.എഫ്.എസ്.സി - CBIN0280971,
യു.പി.ഐ ഐ.ഡി - 11819862@cbin
ബ്രാഞ്ച് - മേപ്പാടി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
വയനാട് മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൈ - ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടലിൽ ഭവന രഹിതരായ മുഴുവൻ ആളുകളും ആഗസ്റ്റ് 16 നകം നിശ്ചിത പെർഫോർമയിൽ വിശദ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 04936-282422, 8606837466 നമ്പറുകളിൽ ബന്ധപ്പെടാം
എറണാകുളം ജില്ലാ പഞ്ചായത്തും, പട്ടികജാതി വികസന വകുപ്പും സംയുക്തമായി, പട്ടിക ജാതി വിദ്യാർത്ഥികൾക്കായി, കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മോഡൽ ഫിനിഷിങ് സ്കൂളിൽ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി സ്റ്റൈപ്പെന്റ് നൽകും. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ആഗസ്റ്റ് 21 നു മുമ്പായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2985252.
.വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലുണ്ടായ ഉരുൾപ്പൊട്ടലിൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് വിവിധ തരത്തിൽ താമസസൗകര്യം ഒരുക്കുന്നത്തിനായി വാടക അനുവദിച്ചു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് വാടകവീടുകളിലേക്കോ ബന്ധു വീടുകളിലേക്കോ മാറുന്നത്തിനു പ്രതിമാസം 6000/- രൂപ ലഭ്യമാക്കും . സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികൾ സൗജന്യമായി വിട്ടു നൽകുന്ന ഇടങ്ങളിലേക്കോ സ്പോൺസർഷിപ്പ് മുഖേന താമസ സൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്കോ മാറുന്നവർക്ക് പ്രതിമാസ വാടക അനുവദിക്കില്ല.എന്നാൽ ഭാഗീകമായി സ്പോൺസർഷിപ്പ് നല്കുന്ന കേസുകളിൽ ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ പ്രതിമാസ വാടക അനുവദിക്കുന്നതിന് അനുമതിയുണ്ട് .വാടക ഇനത്തിൽ അനുവദിക്കേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് വഹിക്കുന്നത്.
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ദുരന്തബാധിതരായവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം പ്രഖ്യാപിച്ചു ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം ദിവസവും നൽകും. ഇപ്രകാരം ഒരു കുടുംബത്തിലെ
രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്ന് പേർക്ക് എന്ന നിലയിൽ നൽകും. 30 ദിവസത്തേക്ക് തുക നൽകും. കൂടാതെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിക്കും.
.പ്രകൃതിദുരന്ത ബാധിതര്‍ക്ക് മാനസികാരോഗ്യ പിന്തുണ നല്‍കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനു (നിപ്മര്‍) കീഴില്‍ മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ടെലി കൗണ്‍സിലിങ് സംവിധാനം ആരംഭിച്ചു. കൗണ്‍സിലിങ് സേവനങ്ങൾക്ക് 9288099587, 9288004981,9288008981 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം
വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി.
.വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുന്നു. എംഎസ്‌സി സൈക്കോളജി, എം എ സൈക്കോളജി, എംഎസ്ഡബ്ല്യു (മെഡിക്കല്‍/സൈക്യാട്രി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.യോഗ്യതയും താല്‍പര്യവുമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടെയുള്ള ബയോഡാറ്റ dmhpwyd@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം.
.മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെ എസ് ഇ ബി യുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ്, എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കളിൽ നിന്നും അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. നിലവിലുള്ള വൈദ്യുതി ചാര്‍ജ് കുടിശ്ശികയും ഈടാക്കില്ല. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
.വയനാട് ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്കായി ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.നിലവിൽ, മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം, ജലം തുടങ്ങിയവ എൻജിഒസ്, വോളണ്ടിയർമാർ എന്നിവരുടെ മുഖേന ലഭ്യമാക്കപ്പെടുന്നു. ദുരന്തബാധിത സ്ഥലങ്ങളിൽ നിന്നോ, ജീവനോടെ അല്ലാതെയോ കണ്ടെത്തുന്ന വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും കൺട്രോൾ റൂമിലേക്ക് എത്തിച്ച് തുടർനടപടി സ്വീകരിക്കപ്പെടും. കൺട്രോൾ റൂമിൽ വെറ്ററിനറി ഡോക്ടർമാരും ഫീൽഡ് ഓഫീസർമാരും രണ്ടു ബാച്ചുകളിലായി പ്രവർത്തിക്കുന്നുണ്ട്.
.മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ രേഖകള്‍ ലഭ്യമാക്കാൻ നടപടി. എസ് എസ് എല്‍ സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്‍റെ വിവരങ്ങള്‍ മേപ്പാടി ഗവണ്മെന്റ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കാം. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയം എന്നിവടങ്ങളിലും അറിയിക്കാം. ഫോണ്‍: 8086983523, 9496286723, 9745424496, 9447343350, 9605386561
.വയനാട് ഉരുൾപൊട്ടലിൽ അന്യസംസ്ഥാന തൊഴിലാളികളെ ആരെങ്കിലും കാണാതായവർ ഉണ്ടെങ്കിൽ ജില്ലാ ലേബർ ഓഫീസറെ ബന്ധപ്പെടണം
ജില്ലാ ലേബർ ഓഫീസർ
-9446440220 ( Whatsapp )
-85476 55276 ( Call)
.വയനാട് ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മണ്ണിലും ചെളിയിലും പണിയെടുക്കുന്നവർ, ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ തുടങ്ങിയവർ എലിപ്പനിയെ തടയുന്ന 'ഡോക്സി സെക്ലിൻ' ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കണം.
.വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ അടിയന്തര സേവന നമ്പറുകൾ ഏകീകരിച്ചു. എകീകൃതമായ നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും.
അടിയന്തര സേവനങ്ങൾക്ക് ബന്ധപെടുക : 8589001117
.
വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളിലെ മാനസിക സംഘർഷം ലഘുകരിക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള സാധനങ്ങൾ ആവശ്യമുണ്ട്.
Play Mat
Crayons
Clay/ Dough
Carrom Board
Small Plastic Balls
Painting Books
Ludo Board
Slime
Kinder Rattle
Chess Board
Story Books
Rubber Football
Building Blocks
Scissors
Drawing Books
Glue
A4 Bundle
Soft balls
സാധനങ്ങൾ വാങ്ങിനൽകാൻ സന്നദ്ധതയുള്ളവർ - 90722205674, 7907161248 ൽ ബന്ധപ്പെടുക
കളക്ഷൻ പോയന്റ് - ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വയനാട്
.
ദുരന്ത പ്രദേശങ്ങളിൽ ഉറ്റവരെ നഷ്ടപ്പെടുകയും, മാനസിക പ്രയാസങ്ങൾ നേരിടുകയും ചെയ്യുന്ന എല്ലാവരെയും ശാസ്ത്രീയമായ കൗൺസിലിംഗ്, തെറാപ്പി, മെഡിക്കേഷൻ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ, യുവജന കമ്മീഷൻ ആരംഭിച്ച കൗൺസിലിംഗ് പദ്ധതിയിലേക്ക് യോഗ്യതയും പ്രവർത്തന പരിചയവുമുള്ള സന്നദ്ധപ്രവർത്തകരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ യുവജന കമ്മീഷൻ വെബ്സൈറ്റിൽ ksyc.kerala.gov.in നൽകിയിട്ടുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കണം. ഗൂഗിൾ ഫോം ലിങ്ക് https://forms.gle/SAw3rDnwdBPW1rme9.
.വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയിൽ പ്രവർത്തന യോഗ്യമല്ലാതായ ARD 44, 46 എന്നീ കടകൾ അടിയന്തിരമായി പുന: സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കും. ദുരന്തബാധിത പ്രദേശത്തെ ഈ രണ്ടു കടകളിൽ നിന്നും റേഷൻ കൈപ്പറ്റാനാകാത്ത ഉപഭോക്താക്കൾക്ക് ജൂലൈ മാസത്തെ റേഷൻ തുടർന്നും നൽകും. ആഗസ്റ്റ് മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ ദുരിതബാധിത പ്രദേശങ്ങളിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ദുരന്ത പ്രദേശത്ത് പ്രവർത്തിക്കുന്ന മേപ്പാടി, കൽപ്പറ്റ സൂപ്പർമാർക്കറ്റുകളിലും, കൽപ്പറ്റ ഡിപ്പോയുടെ കീഴിലുള്ള 13 ഔട്ട്‌ലെറ്റുകളിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സപ്ലൈകോ സി.എം.ഡിക്ക് നിർദ്ദേശം നൽകി. ദുരന്തബാധിത മേഖലകളിൽ വിതരണത്തിനാവശ്യമായ അരി, പഞ്ചസാര, കടല, വെളിച്ചെണ്ണ, വൻപയർ എന്നിവയുടെ സ്റ്റോക്ക് ഉറപ്പുവരുത്തി.
.