സമീപകാലത്ത് പ്രസിദ്ധീകരിച്ച് പുതിയ വാർത്ത . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  വയനാട് ഉരുൾപൊട്ടൽ - ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകാം.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിത ബാധിതതരായവർക്ക് സഹായം നൽകുവാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) സംഭാവനകള്‍ നൽകാം. സംസ്ഥാന സർക്കാർ ദുരിത ബാധിതർക്ക് എല്ലാ സഹായവും നൽകുന്നത് ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും. സി.എം.ഡി.ആര്‍.എഫ് ഔദ്യോഗിക വെബ്സൈറ്റ് വഴി സംഭാവനകൾ നൽകാം. വിവരങ്ങൾക്കായി donation.cmdrf.kerala.gov.in സന്ദർശിക്കുക..
  31-7-2024
  വയനാട് ഉരുൾപ്പൊട്ടൽ - കാണാതായവരെ കുറിച്ച് വിവരം നൽകാം.
വയനാട് ഉരുൾപ്പൊട്ടലിൽ കാണാതായവരെ കുറിച്ചോ ആശുപത്രിയിലായവരെ കുറിച്ചോ അറിയാനോ വിവരങ്ങൾ പങ്കുവയ്ക്കുവാനോ DEOC വയനാട് - 8078409770 എന്ന നമ്പറിൽ ബന്ധപ്പെടുക..
  31-7-2024
  വയനാട് ഉരുൾപൊട്ടൽ - മാനസികാരോഗ്യം സംരക്ഷിക്കാൻ ഹെൽപ് ലൈൻ സൗകര്യം.
മഴക്കെടുതിയും വയനാട് ഉരുൾപൊട്ടലിന്റെയും പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് 24 മണിക്കൂറും കൗൺസിലിങ്ങ് സൗകര്യം ഒരുക്കുന്നു. ടെലിഫോൺ വഴിയുള്ള കൗൺസിലിങ്ങിനും മറ്റു മാനസികാരോഗ്യ സേവനങ്ങൾക്കും 'ടെലി മനസ്സ്' ടോൾഫ്രീ നമ്പർ 14416 ൽ ബന്ധപ്പെടാവുന്നതാണ്. ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിൽ ആരംഭിച്ച സ്റ്റേറ്റ് കൺട്രോൾ റൂം നമ്പറുകൾ 0471-2303476, 0471-2300208.വനിതാശിശു വികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ദുരന്ത മേഖലയിലെ കുട്ടികൾക്ക് അടിയന്തര സ്ഥാപന സംരക്ഷണവും മാനസിക പിന്തുണയും ആവശ്യമാണെങ്കിൽ 1098 എന്ന ഹെൽപ് ലൈനിൽ ബന്ധപ്പെടാം..
  31-7-2024
  ജാഗ്രത - ചിമ്മിനി ഡാമിൽ നിന്നും വെള്ളം ഒഴുക്കി വിടുന്നു.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, ചിമ്മിനി ഡാമിൽ നിന്നും കെഎസ്ഇബി വൈദ്യുതി ഉത്പാദനത്തിന് വേണ്ടി, ജലം ജൂലൈ 31 ന് 12 മണി മുതൽ കുറുമാലി പുഴയിലേക്ക് ഒഴുക്കുന്നതാണ്. ആയതിനാൽ കുറുമാലി പുഴയിലെ ജലനിരപ്പ് 10 മുതൽ 12 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ട്. കുറുമാലി, കരുവന്നൂർ പുഴയുടെ തീരത്ത് താമസിക്കുന്ന ജനങ്ങളെല്ലാം ജാഗ്രത പാലിക്കേണ്ടതാണ്. .
  31-7-2024
  വയനാട് ദുരന്തം : തിരുവനന്തപുരം കളക്ട്രേറ്റിൽ കളക്ഷൻ സെന്റർ ആരംഭിച്ചു.
വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റിൽ കളക്ഷൻ സെന്റർ ആരംഭിച്ചു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ ഇതിനോടകം വാങ്ങിയവർ കളക്ഷൻ സെന്ററിൽ രാവിലെ 10 മുതൽ രാത്രി 10 വരെ എത്തിക്കാവുന്നതാണ്. പഴയ വസ്തുക്കൾ സ്വീകരിക്കില്ല. വിവരങ്ങൾക്ക് ജില്ല കൺട്രോൾ റൂം നമ്പറായ 1077 ൽ വിളിക്കാം..
  31-7-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി