സമീപകാലത്ത് പ്രസിദ്ധീകരിച്ച് ജില്ല വാർത്തകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  വയനാട് ഉരുൾപൊട്ടൽ: ഭിന്നശേഷിക്കാര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നു.

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച് ബന്ധുവീടുകളിലും ക്യാമ്പുകളിലും കഴിയുന്ന ഭിന്നശേഷിക്കാര്‍ക്ക് നഷ്ടപ്പെട്ട രേഖകളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹികനീതി ഓഫീസിൽ ബന്ധപ്പെടണം. ഫോണ്‍- 04936 205307

.
  16-8-2024
  വയനാട് ഉരുൾപൊട്ടൽ: ആശ്രിതർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ.

വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക്, COVID-19 ദുരന്തസമയത്ത് നൽകിയിരുന്ന ആനുകൂല്യങ്ങൾക്ക് സമാനമായി, അർഹമായ എക്സ്‌ഗ്രേഷ്യ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ സർക്കാർ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ദുരന്ത നിവാരണ നിയമത്തിന്റെ 19-ാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ച്, സംസ്ഥാന സർക്കാർ ഈ ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ നൽകുന്നത് ഉറപ്പാക്കാൻ നടപടിക്രമങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഉത്തരവ് 

.
  16-8-2024
  മേപ്പാടി ഡിസാസ്റ്റർ 2024 ദുരിതാശ്വാസ നിധി ആരംഭിച്ച് പഞ്ചായത്ത്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ തുടർ പ്രവർത്തനങ്ങൾക്കും അതി ജീവിച്ചവരുടെ സുസ്ഥിര പുനരധിവാസം സാധ്യമാക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ നിധി ആരംഭിച്ചു. മേപ്പാടി ഡിസാസ്റ്റർ 2024 എന്ന പേരിൽ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ മുഖേന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് തുക സമാഹരണം നടത്തുക.കൂടുതൽ വിവരങ്ങൾക്ക് - 04936-282422

അകൗണ്ട് ഉടമ - സെക്രട്ടറി മേപ്പാടി ഗ്രാമപഞ്ചായത്ത്

അക്കൗണ്ട് നമ്പർ - 2154182183, ഐ.എഫ്.എസ്.സി - CBIN0280971, 

യു.പി.ഐ ഐ.ഡി - 11819862@cbin

ബ്രാഞ്ച് - മേപ്പാടി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ


.
  16-8-2024
  വയനാട് ഉരുൾപൊട്ടൽ : ഭവന രഹിതർ വിവരങ്ങൾ നൽകണം.

വയനാട് മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൈ - ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടലിൽ ഭവന രഹിതരായ മുഴുവൻ ആളുകളും ആഗസ്റ്റ് 16 നകം നിശ്ചിത പെർഫോർമയിൽ വിശദ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 04936-282422, 8606837466 നമ്പറുകളിൽ ബന്ധപ്പെടാം

.
  14-8-2024
  സൗജന്യ തൊഴിലധിഷ്ഠിത കോഴ്സ്.

എറണാകുളം ജില്ലാ പഞ്ചായത്തും, പട്ടികജാതി വികസന വകുപ്പും സംയുക്തമായി, പട്ടിക ജാതി വിദ്യാർത്ഥികൾക്കായി, കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മോഡൽ ഫിനിഷിങ് സ്കൂളിൽ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി സ്റ്റൈപ്പെന്റ് നൽകും. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ആഗസ്റ്റ് 21 നു മുമ്പായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2985252.

.
  14-8-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി