സമീപകാലത്ത് പ്രസിദ്ധീകരിച്ച് പുതിയ വാർത്ത . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  വയനാട് ഉരുൾപൊട്ടൽ : ചൂരൽമലയിൽ കൺട്രോൾ റൂ ആരംഭിച്ചു.
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക് തല ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.കൺട്രോൾ റൂം നമ്പറുകൾ  ഡെപ്യൂട്ടി കളക്ടർ- 8547616025തഹസിൽദാർ വൈത്തിരി - 8547616601കൽപ്പറ്റ ജോയിൻ്റ് ബി. ഡി. ഒ ഓഫീസ് - 9961289892അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ - 9383405093അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ - 9497920271വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ - 9447350688.
  30-7-2024
  ഫോട്ടോജേണലിസം, വീഡിയോ എഡിറ്റിംഗ് കോഴ്സിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ.
കേരള മീഡിയ അക്കാദമി, കൊച്ചി, തിരുവനന്തപുരം സെന്ററിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിലേക്കും, വീഡിയോ എഡിറ്റിംഗ് തിരുവനന്തപുരം സെന്ററിലേക്കും സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 2ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: കൊച്ചി സെന്റർ- 8281360360, 0484-2422275, തിരുവനന്തപുരം സെന്റർ- 9447225524, 6282692725, 0471-2726275..
  27-7-2024
  അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം.
സംസ്ഥാന സർക്കാരിന്റെ, പെരുമ്പാവൂർ അസാപ് കേരളയിൽ, സൗജന്യ തൊഴിൽ പരിശീലനത്തിനായി യോഗ ഇൻസ്ട്രക്ടർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാനായി, ആധാർ കാർഡ് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, എറണാകുളം കുറുപ്പംപടി ഡയറ്റ് ക്യാമ്പസ്സിന് സമീപം സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് സന്ദർശിച്ചു അഡ്മിഷൻ എടുക്കാവുന്നതാണ്. പ്രായ പരിധി 18-45 വയസ്സ് . വിശദവിവരങ്ങൾക്കായി ബന്ധപെടുക : 9605517386,8606923176. രജിസ്റ്റർ ചെയ്യാൻ: https://forms.gle/hx3jFRtq22QkJbUM6.
  25-7-2024
  വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം.
ആലപ്പുഴ ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേന 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ സുനീതി പോര്‍ട്ടലായ www.suneethi.sjd.kerala.gov.in മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ജില്ല പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 047722238450..
  24-7-2024
  പത്തനംതിട്ടയിൽ ജൂലൈ 27ന് തൊഴിൽ മേള.
കെ-ഡിസ്‌കിന്റെയും, കേരള നോളഡ്ജ് മിഷന്റെയും, കുടുംബശ്രീ മിഷന്റെയും പിന്തുണയോടെ ജൂലൈ 27 ന് വിജ്ഞാന പത്തനംതിട്ട തൊഴിൽമേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനായി ഗൂഗിൾ ഫോം (https://forms.gle/c1WVJDbsWnCyzxuU8) പൂരിപ്പിച്ച് അയക്കുക. പത്തനംതിട്ടയ്ക്ക് പുറത്തുനിന്നും ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് മേളയിൽ പങ്കെടുക്കാവുന്നതാണ്. മേള രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടക്കും. വിവരങ്ങൾക്ക് റാന്നി 8714699499, കോന്നി 8714699496, അടൂർ 8714699498 തിരുവല്ല 8714699500, ആറന്മുള 8714699495..
  24-7-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി