സമീപകാലത്ത് പ്രസിദ്ധീകരിച്ച് ജില്ല വാർത്തകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  വയനാട് ഉരുൾപൊട്ടൽ - മാനസികാരോഗ്യം സംരക്ഷിക്കാൻ ഹെൽപ് ലൈൻ സൗകര്യം.
മഴക്കെടുതിയും വയനാട് ഉരുൾപൊട്ടലിന്റെയും പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് 24 മണിക്കൂറും കൗൺസിലിങ്ങ് സൗകര്യം ഒരുക്കുന്നു. ടെലിഫോൺ വഴിയുള്ള കൗൺസിലിങ്ങിനും മറ്റു മാനസികാരോഗ്യ സേവനങ്ങൾക്കും 'ടെലി മനസ്സ്' ടോൾഫ്രീ നമ്പർ 14416 ൽ ബന്ധപ്പെടാവുന്നതാണ്. ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിൽ ആരംഭിച്ച സ്റ്റേറ്റ് കൺട്രോൾ റൂം നമ്പറുകൾ 0471-2303476, 0471-2300208.വനിതാശിശു വികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ദുരന്ത മേഖലയിലെ കുട്ടികൾക്ക് അടിയന്തര സ്ഥാപന സംരക്ഷണവും മാനസിക പിന്തുണയും ആവശ്യമാണെങ്കിൽ 1098 എന്ന ഹെൽപ് ലൈനിൽ ബന്ധപ്പെടാം..
  31-7-2024
  ജാഗ്രത - ചിമ്മിനി ഡാമിൽ നിന്നും വെള്ളം ഒഴുക്കി വിടുന്നു.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, ചിമ്മിനി ഡാമിൽ നിന്നും കെഎസ്ഇബി വൈദ്യുതി ഉത്പാദനത്തിന് വേണ്ടി, ജലം ജൂലൈ 31 ന് 12 മണി മുതൽ കുറുമാലി പുഴയിലേക്ക് ഒഴുക്കുന്നതാണ്. ആയതിനാൽ കുറുമാലി പുഴയിലെ ജലനിരപ്പ് 10 മുതൽ 12 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ട്. കുറുമാലി, കരുവന്നൂർ പുഴയുടെ തീരത്ത് താമസിക്കുന്ന ജനങ്ങളെല്ലാം ജാഗ്രത പാലിക്കേണ്ടതാണ്. .
  31-7-2024
  വയനാട് ദുരന്തം : തിരുവനന്തപുരം കളക്ട്രേറ്റിൽ കളക്ഷൻ സെന്റർ ആരംഭിച്ചു.
വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റിൽ കളക്ഷൻ സെന്റർ ആരംഭിച്ചു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ ഇതിനോടകം വാങ്ങിയവർ കളക്ഷൻ സെന്ററിൽ രാവിലെ 10 മുതൽ രാത്രി 10 വരെ എത്തിക്കാവുന്നതാണ്. പഴയ വസ്തുക്കൾ സ്വീകരിക്കില്ല. വിവരങ്ങൾക്ക് ജില്ല കൺട്രോൾ റൂം നമ്പറായ 1077 ൽ വിളിക്കാം..
  31-7-2024
  വയനാട് ഉരുൾപൊട്ടൽ: പി.ആർ.ഡി. മീഡിയ കൺട്രോൾ റൂം തുറന്നു.
വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിൽ വയനാട്ടിൽ ജില്ലാതല മീഡിയ കൺട്രോൾ റൂമും തിരുവനന്തപുരത്ത് പി.ആർ.ഡി. ഡയറക്ടറേറ്റിൽ സംസ്ഥാനതല മീഡിയ കൺട്രോൾ റൂമും ആരംഭിച്ചു. വയനാട്ടിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക വിവരങ്ങളും സർക്കാരിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും കൺട്രോൾ റൂം വഴി ലഭിക്കും.  വയനാട് ജില്ലാ കൺട്രോൾ റൂം നമ്പർ: 0483-2734387   സംസ്ഥാനതല മീഡിയ കൺട്രോൾ റൂം സെക്രട്ടറിയേറ്റ് : 0471 2327628, 2518637.
  30-7-2024
  വയനാട് ഉരുൾപൊട്ടൽ : ചൂരൽമലയിൽ കൺട്രോൾ റൂ ആരംഭിച്ചു.
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക് തല ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.കൺട്രോൾ റൂം നമ്പറുകൾ  ഡെപ്യൂട്ടി കളക്ടർ- 8547616025തഹസിൽദാർ വൈത്തിരി - 8547616601കൽപ്പറ്റ ജോയിൻ്റ് ബി. ഡി. ഒ ഓഫീസ് - 9961289892അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ - 9383405093അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ - 9497920271വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ - 9447350688.
  30-7-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി