കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയിബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയൂർ മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നടത്തുന്ന ''പ്രയുക്തി'' തൊഴിൽ മേള ജനുവരി 18ന് സംഘടിപ്പിക്കും. 20ഓളം സ്വകാര്യ സ്ഥാപനങ്ങളിലെ 1500റിലധികം ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ബാങ്കിംഗ്, എൻജിനിയറിംഗ്, ഫിനാൻസ്, അക്കൗണ്ട്സ്, സെയിൽസ്, മാർക്കറ്റിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേഷൻ, എച്ച്.ആർ., ഐ.ടി, എഡ്യുക്കേഷൻ, ടെലികമ്മ്യൂണിക്കേഷൻ, ഓട്ടോമോബൈൽസ് എന്നീ വിഭാഗങ്ങളിലുള്ള തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കും.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എൻജിനിയറിംഗ്, ഡിപ്ലോമ, ഐ.ടി.ഐ അല്ലെങ്കിൽ അധിക യോഗ്യതയുളള 18 മുതൽ 45 വയസ് വരെ പ്രായമുളളവർക്കും അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷ ഫലം കാത്തിരിക്കുന്നവർക്കും മേളയിൽ പങ്കെടുക്കാം ncs.gov.in മുഖേന ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുമ്പോൾ ലഭിക്കുന്ന എൻ.സി.എസ് ഐഡിയും ബയോഡേറ്റയുടെ അഞ്ച് കോപ്പികളുമായി മേളയിൽ പങ്കെടുക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാൻ പറ്റാത്തവർക്കായി സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിട്ടണ്ട്. വിവരങ്ങൾക്ക്: 8281359930, 8304852968.
.
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ക്കൂളുകളിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാർത്ഥികൾക്കു പ്രതിവർഷം 1500 രൂപ വീതം സ്കോളർഷിപ്പ് അനുവദിക്കുന്ന ''കെടാവിളക്ക്'' സ്കോളർഷിപ്പ് പദ്ധതിയിലേക്കു പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. മുൻവർഷം വാർഷിക പരീക്ഷയിൽ 90 ശതമാനവും അതിൽ കൂടുതൽ മാർക്കും, 2.50 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവരെയുമാണ് ഈ പദ്ധതി പ്രകാരം പരിഗണിക്കുന്നത്. വിദ്യാർത്ഥികൾ സ്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി 20. ലഭ്യമായ അപേക്ഷകൾ സ്കൂൾ അധികൃതർ egrantz 3.0 എന്ന പോർട്ടൽ മുഖേന ജനുവരി 31 നകം ഓൺലൈൻ വഴി ഡാറ്റാ എൻട്രി പൂർത്തീകരിക്കണം. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ (അപേക്ഷാ ഫോറം മാതൃക ഉൾപ്പടെ) www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ - എറണാകുളം മേഖലാ ആഫീസ് - 0484 - 2983130.
പത്താം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദം വരെയും മറ്റു ഡിപ്ലോമ കോഴ്കൾക്കും പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കൾക്ക് സംസ്ഥാന സൈനിക വകുപ്പ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. കേന്ദ്രിയ സൈനിക ബോർഡിൽ നിന്നും ഈ വർഷം എഡ്യൂക്കേഷൻ ഗ്രാന്റിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകർ കഴിഞ്ഞ അധ്യയന വർഷത്തിൽ 50 ശതമാനം മാർക്ക് നേടിയിട്ടുള്ളവരാകണം. രക്ഷാകർത്താക്കളുടെ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷഫോറം www.sainikwelfarekerala.org വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31 ജനുവരി. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ -0484 2422239.
.കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള ബാലരാമപുരം ഭവന പദ്ധതിയിൽ ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റുകൾ ജനുവരി 16ന് ബോർഡ് കോൺഫറൻസ് ഹാളിൽ വച്ച് പൊതുലേലത്തിലൂടെ വിൽപ്പന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446459796, 9495351301.
.സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം. കിഴക്കേകോട്ട മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രംവരെ റോഡിന്റെ ഇരുവശങ്ങളിലും, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ എന്നിവയുടെ സർവീസ് നടത്താൻ അനുവദിക്കില്ല. ഈ ഭാഗങ്ങളിൽനിന്നുള്ള ബസ് സർവീസുകൾ അട്ടക്കുളങ്ങര, വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം എന്നിവിടങ്ങളിലുള്ള പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും സർവീസ് നടത്തും. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് 04712558731, 9497930055 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
.ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28നു കഴക്കൂട്ടം വിമൻസ് ഐ.ടി.ഐയിൽ നിയുക്തി 2024 മിനി തൊഴിൽ മേള സംഘടിപ്പിക്കും. ഐടി, ഓട്ടോമൊബൈൽ, മാർക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലുള്ള പ്രമുഖ തൊഴിൽ ദായകർ പങ്കെടുക്കും. 10, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 8921916220, 0471-2992609.
.ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് (സെ൯ട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് –കോമ്പോണന്റ് -1) പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. കേന്ദ്ര സർക്കാർ മാർഗ നിർദ്ദേശ പ്രകാരം കുടുംബ വാർഷിക വരുമാനം 2.50 ലക്ഷം രൂപ വരെയുളള പട്ടികജാതി വിദ്യാർഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയുകയുളളൂ. അപേക്ഷ സമർപ്പിക്കുന്നതിന് ആധാർ സീഡഡ് ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. ഭിന്നശേഷിയുളളവരും ഹോസ്റ്റലിൽ താമസിക്കുന്നവരും ഇത് സംബന്ധിച്ച സാക്ഷ്യപത്രം ലഭ്യമാക്കണം. ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുളളതും ഇ-ഗ്രാന്റ്സ് മുഖേന സ്കോളർഷിപ്പ് കൈപ്പറ്റുന്നതുമായ യൂഡൈസ് (UDISE) കോഡ് ഉളള സർക്കാർ/എയിഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാം. പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം മുഖേന ഇ-ഗ്രാന്റ്സ് സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപറേഷ൯ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0484-2422256.
.കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന 6 മാസം ദൈർഘ്യമുള്ള തേനീച്ച വളർത്തൽ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് khadi.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 28. വിവരങ്ങൾക്ക്: 8089530650.
.
വനം-വന്യജീവി വകുപ്പിന്റെ 2024-25 വർഷത്തെ വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. കാവുകൾ, ഔഷധച്ചെടികൾ, കാർഷിക ജൈവവൈവിധ്യം മുതലായവയുടെ സംരക്ഷണത്തിലൂടെ പ്രാദേശിക ജൈവവൈവിധ്യം പരിരക്ഷിക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങൾക്കാണ് അവാർഡ് പരിഗണിക്കുക. വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കർഷകർക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫേറസ്ട്രി ഡിവിഷൻ, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ് കോംപ്ലക്‌സ്, വെള്ളാപ്പാറ, പൈനാവ്.പി.ഒ 685603 എന്ന വിലാസത്തിൽ ഡിസംബർ 31 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം അവാർഡിനുള്ള അർഹത തെളിയിക്കുന്ന വിവരങ്ങൾ അടങ്ങിയ കുറിപ്പും, തെളിവിലേക്ക് പ്രസക്തമായ രേഖകൾ, ഫോട്ടോഗ്രാഫുകൾ എന്നിവയും ഉൾപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇടുക്കി ജില്ലാ സാമൂഹ്യവനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 04862 232505.
.അസാപ് കേരളയിൽ ഹെൽത്ത് കെയർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശൂർ കേന്ദ്രീകരിച്ചുള്ള ഒരു വർഷത്തെ ഓഫ് ലൈൻ കോഴ്സായ ആയുർവേദ തെറാപ്പി, ആറുമാസത്തെ ഓൺലൈൻ കോഴ്സായ മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിംഗ് കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ആയുർവേദ തെറാപ്പി കോഴ്‌സിലേക്കും ബിരുദധാരികൾക്ക് മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിംഗ് കോഴ്‌സിലേക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov.in സന്ദർശിക്കുക. ഫോൺ : 9495999741.
.തിരുവനന്തപുരം സൗത്ത് പോസ്റ്റ് ഡിവിഷനിലെ പെൻഷൻ അദാലത്ത് ജനുവരി 10 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടക്കും. തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പോസ്റ്റൽ പെൻഷൻ, ഫാമിലി പെൻഷൻ കാര്യങ്ങളെ സംബന്ധിച്ചു പരാതികൾ അദാലത്തിൽ സമർപ്പിക്കാം. പരാതികൾ ജനുവരി 3-ാം തീയതിക്കകം കിട്ടത്തക്കവണ്ണം ഷീബ ജെ, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം – 695023 വിലാസത്തിൽ അയക്കണം.
.തിരുവനന്തപുരം ജില്ലയിലെ കൊറ്റാമത്ത്, നിരാലംബരായ ഭിന്നശേഷിക്കാരായ വയോജനങ്ങളെ സൗജന്യമായി താമസിപ്പിക്കുന്ന സാഫല്യം പരിപാലന കേന്ദ്രത്തിലേക്ക്, കിടപ്പ് രോഗികൾ അല്ലാത്ത 50 വയസിനു മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ വയോജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ വെള്ള കടലാസിൽ തയ്യാറാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളുടെ ശുപാർശ, ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, യുഡിഐഡി കാർഡിന്റെ പകർപ്പ്, കിട്പ്പ് രോഗിയല്ല എന്ന ഡോക്ടറുടെ സാക്ഷ്യപത്രം, റേഷൻ കാർഡിന്റെ കോപ്പി സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 12 വിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471 2347768, 9495370229
.തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28ന് നിയുക്തി 2024 മിനി തൊഴിൽമേള സംഘടിപ്പിക്കുന്നു. കഴക്കൂട്ടം വിമെൻസ് ഐ.ടി.ഐയിലാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്ക്: 8921916220, 0471-2992609.
.92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രധാന ദിവസമായ ഡിസംബര്‍ 31ന് ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 30 മുതല്‍ ജനുവരി 1 വരെയാണ് ശിവഗിരി തീര്‍ത്ഥാടനം.
.സംസ്ഥാന വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാതല അദാലത്ത് ഡിസംബർ 16 ന് നടക്കും. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിൽ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.
.പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന ഗവണ്മെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് പി എസ് സി സൗജന്യ പരിശീലന ക്ലാസുകൾക്കായി അപേക്ഷിക്കാം. അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ 31ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 0484 2623304.
.കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് വിധവ പെൻഷൻ വാങ്ങുന്നവർ, പെൻഷൻ തുടർന്ന് ലഭിക്കുന്നതിന് വില്ലേജ് ഓഫീസർ / ഗസറ്റഡ് ഓഫീസറിൽ നിന്നും വിവാഹിത / പുനർ വിവാഹിത അല്ല എന്ന സാക്ഷ്യപത്രം ഡിസംബർ 24 നകം ഫിഷറീസ് ഓഫീസുകളിൽ നൽകണം. ആധാർ, ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ് എന്നിവയുടെ പകർപ്പുകളും താമസിക്കുന്ന പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷന്റെ പേര്, വാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവയും സാക്ഷ്യപത്രത്തോടൊപ്പം സമർപ്പിക്കണം. ഫിഷറീസ് ഓഫീസുകളും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:
പൂവാർ - 9497715512, വലിയതുറ – 9497715515, കായിക്കര – 9497715518, തങ്കശ്ശേരി – 9497715522, കുഴിത്തുറ – 9497715525, പള്ളം – 9497715513, വെട്ടുകാട് – 9497715516, ചിലക്കൂർ - 9497715519, നീണ്ടകര – 9497715523, കെ.എസ്.പുരം – 9497715526, വിഴിഞ്ഞം – 9497715514, പുത്തൻതോപ്പ് – 9037539800, മയ്യനാട് – 9497715521, ചെറിയഴീക്കൽ - 9497715524, പടപ്പക്കര – 9497715527.
.വ്യാഴം ഗ്രഹത്തിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച കാഴ്ചയ്ക്ക് ഡിസംബർ 7 ന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആൻഡ് പ്ലാനറ്ററിയത്തിൽ രാത്രി ഏഴു മുതൽ എട്ടു വരെ പ്രത്യേക വാനനിരീക്ഷണം സംഘടിപ്പിക്കും. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
.തിരുവനന്തപുരം ജില്ലയിൽ 2023-24 വർഷത്തിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ജില്ലാ തലത്തിൽ തിരഞ്ഞെടുത്ത് പുരസ്കാരം നൽകുന്നു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾ, രജിസ്റ്റേഡ് സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങൾ സഹിതം ഡിസംബർ 23 നകം തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമർപ്പിക്കണം. അപേക്ഷാ ഫോമിനായി അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപെടുക.
.സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭിക്കും. പുരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31. ഫോൺ 9846033001.
.ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 2024 ഡിസംബർ മാസം അവസാനം കോഴിക്കോട് വെച്ചാണ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നൽകാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി: 2024 ഡിസംബർ 20. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ, 8086987262, 0471-2308630
.കേരള പി.എസ്.സി പരീക്ഷ പരിശീലന ക്ലാസുകൾ പൂജപ്പുര വനിത എൻജിനിയറിങ് കോളേജിൽ ആരംഭിക്കും. അസി. എൻജിനിയയർ (എൽ.എസ്.ജി.ഡി), ഓവർസീയർ (ഗ്രേഡ് I, II, III) തസ്തികകൾക്ക് മുൻതൂക്കം നൽകിയാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. സിവിൽ എൻജിനിയറിങ്ങിൽ ബി.ടെക് / ഡിപ്ലോമ/ ഐ.റ്റി.ഐ യോഗ്യതയുള്ളവർക്ക് കോഴ്സിൽ ചേരാം. വിവരങ്ങൾക്ക്: 9447413195, 9496468589, hodce@lbsitw.ac.in.
.അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) സംഘടിപ്പിക്കുന്ന ലാറ്റക്സ് പ്രസിദ്ധീകരണ സോഫ്റ്റ്‌വെയർ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. ഡിസംബർ 12 മുതൽ 21 വരെയുള്ള ഓൺലൈൻ പരിശീലനത്തിന് വിദ്യാർത്ഥികൾ, അധ്യാപകർ, റിസർച്ച് സ്‌കോളർ എന്നിവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ https://icfoss.in/event-details/204 വഴി ഡിസംബർ ഒൻപതിനകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: +91 7356610110, +91 2700012 /13, +91 471 2413013, +91 9400225962.
.സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാര്‍ക്കറ്റിന്റെ (കെഎഫ്എം -2) രണ്ടാംപതിപ്പ് ഡിസംബര്‍ 11, 12, 13 തീയതികളിലായി തിരുവനന്തപുരത്ത് നടക്കും. കെഎഫ്എം 2 -ല്‍ ബി 2 ബി മീറ്റിങ്ങുകളും ലോകസിനിമയിലെ പ്രതിഭകള്‍ നയിക്കുന്ന ശില്പശാലകളും മാസ്റ്റര്‍ ക്ലാസ്സുകളും ഉണ്ടായിരിക്കും.
.പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് ആസ്ഥാനങ്ങളിൽ നടത്തുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിന് ഡിസംബ൪ 19 ന് ജില്ലയിൽ തുടക്കം. അദാലത്തിന്റെ നടത്തിപ്പിന്റെയും സംഘാടനത്തിന്റെയും പൂ൪ണ്ണ ചുമതല ജില്ലാ കളക്ട൪ക്കായിരിക്കും. ഡിസംബ൪ 19 ന് കണയന്നൂ൪, 20 ന് പറവൂ൪, 21 ന് ആലുവ, 23 ന് കുന്നത്തുനാട്, 24 ന് കൊച്ചി, 26 ന് മുവാറ്റുപുഴ, 27 ന് കോതമംഗലം എന്നിങ്ങനെയാണ് ജില്ലയിൽ അദാലത്ത് നടക്കുക.
.മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടെക്‌നോപാർക്കിന്റെ സഹകരണത്തോടെ ടെക്‌നോപാർക്ക് ക്ലബ് ഹൗസിൽ നവംബർ 30 ന് രാവിലെ 9 മുതൽ ''പ്രയുക്തി ടെക്‌നോ ഡ്രൈവ് 2024' എന്ന പേരിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. ടെക്‌നോപാർക്കിലെ വിവിധ സ്റ്റാർട്ടപ്പുകൾ മുതൽ മൾട്ടി നാഷണൽ കമ്പനികൾ വരെ തൊഴിൽമേളയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് www.facebook.com/MCCTVM ഫെയ്സ് ബുക്ക് പേജ് സന്ദർശിക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://tinyurl.com/52f3n884 ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2304577.
.പുതിയ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റും ചേര്‍ന്ന് എട്ടുദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ ഡിസംബര്‍ അഞ്ചു മുതല്‍ 13 വരെ കളമശ്ശേരിയിലെ കീഡ് കാമ്പസില്‍ നടത്തുന്ന വിവിധ സെഷനുകളില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ http://kied.info/training-calender/ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-0484 2532890 / 2550322/9188922800.
.സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ തൊഴില്‍രഹിതരായ വനിതകള്‍ക്ക് അതിവേഗ വ്യക്തിഗത/ഗ്രുപ്പ്/ വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നു. അപേക്ഷാഫോം, www.kswdc.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ക്കും വിശദവിവരങ്ങള്‍ക്കും എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0482-2984932,929601500
പൈതൃക വാരാഘോഷത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പ് ആർട്ട് മ്യൂസിയത്തിൽ നവംബർ 23 മുതൽ 25 വരെ തിരുവിതാംകൂർ രാജവംശത്തിന്റെ പരമ്പരാഗത തുണിത്തരങ്ങളുടെ പ്രദർശനം സംഘടിപ്പിക്കും. വാരാഘോഷത്തിന്റെ ഭാഗമായി 24ന് ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി പോസ്റ്റർ രചനാ മത്സരവും പ്രബന്ധ രചനാ മത്സരവും നടക്കും. വിവരങ്ങൾക്ക്: 8921150487, 9446567574.
.ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 8, 9, 10 തീയതികളിലായി കനകക്കുന്നിൽ നടക്കുന്ന ICGAIFE 2.0 അന്താരാഷ്ട്ര കോൺക്ലേവിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. എഐ കോൺക്ലേവിലേക്കും വിവിധ സെഷനുകളായ എഐ ഹാക്കത്തോൺ, എഐ കോൺഫറൻസ് എന്നിവയിലേക്കും https://icgaife2.ihrd.ac.in/index.php/registration ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താം.
.തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ് സിജിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി പട്ടികവർഗ ഉദ്യാഗാർഥികൾക്കായി പിഎസ്‌സി പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 23 നകം തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിന്റെ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : 0471-2330756, 8547676096.
.സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ (വി.ടി.സി) 2024-26 അധ്യയന വർഷത്തേക്ക് രണ്ട് വർഷം ദൈർഘ്യമുള്ള പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ്, ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
15നും 30നും മധ്യേ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. പെൺകുട്ടികൾക്ക് താമസ സൗകര്യം സൗജന്യം. അപേക്ഷാഫോം തിരുവനന്തപുരം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ലഭ്യമാണ്. നിശ്ചിത ഫോമിലോ വെള്ള കടലാസിലോ തയാറാക്കി അപേക്ഷകൾ ബയോഡാറ്റ, ഫോൺ നമ്പർ ഉൾപ്പെടെ നവംബർ 30ന് മുമ്പ് സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം 695 012 എന് വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2343618, 0471-2343241.
സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ കോഡിങ് സ്‌കിൽസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ https://asapkerala.gov.in/course/coding-skills/ എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 9495999601.
.കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് (KIED) സംരംഭകർക്കായി ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ 13 മുതൽ 15 വരെ കളമശേരിയിലെ KIED ക്യാമ്പസിലാണു പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകർക്കും എക്സിക്യൂട്ടീവ്സിനും പരിശീലനത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ http://kied.info/training-calender/ ൽ നവംബർ 10 നകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0484-2532890, 0484- 2550322, 9188922800.
.Online booking is now open for visits to the Sambranikodi Tourism Center. Visitors can reserve their time slots between 9:00 a.m. and 3:50 p.m. through the official website, www.dtpckollam.com. Spot booking is also available.
ഭിന്നശേഷിക്കാര്‍ക്കായി ജില്ലാഭരണകൂടം നടപ്പിലാക്കുന്ന `ഒപ്പം' പദ്ധതിയുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റില്‍ പി.എസ്.സി ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ഞായറാഴ്ചകളിലും, അവധി ദിവസങ്ങളിലുമാണ്, കോഡൂര്‍ സഹകരണ ബാങ്കിന്റെ സഹായത്തോടെ ക്ലാസുകൾ നടത്തുന്നത്. വിവരങ്ങൾക്ക്: 94467 68447.
.തിരുവനന്തപുരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷൻ ക്യാമ്പ് ഒക്ടോബർ 30 ബുധനാഴ്ച രാവിലെ 11 മണിക്ക് നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും. പ്ലസ് ടു യോഗ്യതയുളളവരും ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രോഫഷണൽ യോഗ്യതയുള്ളവരും 35 വയസിൽ താഴെ പ്രായമുള്ളതുമായ നെയ്യാറ്റിൻകര താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 8921916220.
.ക്ഷീര കര്‍ഷകര്‍, ആട് കര്‍ഷകര്‍, മുയല്‍ വളര്‍ത്തല്‍ കര്‍ഷകര്‍, കോഴി കര്‍ഷകര്‍ എന്നിവര്‍ക്ക് എറണാകുളം ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ വായ്പ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അതത് മൃഗാശുപത്രികള്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം
.പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് ഓഫീസ്, തിരുവനന്തപുരം സി ഇ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള പി എസ്സി മത്സര പരീക്ഷ പരിശീലന പരിപാടിയുടെ ഭാഗമായി പട്ടികജാതി/ പട്ടികവർഗക്കാർക്കായി സൗജന്യ പി എസ് സി പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 30നകം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471-2330756, 8547676096.
.നാഡീ വികാസത്തിലെ പ്രശ്‌നങ്ങളുടെ മുൻനിർണയവും ആവശ്യമായ ഇടപെടലുകളും പ്രമേയമാക്കിയ ദ്വിദിന ദേശീയ കോൺഫറൻസ് ‘ദിശ’ ഒക്ടോബർ 21, 22 തീയതികളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്,ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിലെ ഗുൽമോഹർ ഹാളിൽ നടക്കും. ഓട്ടിസം, എഡിഎച്ച്ഡി, സെറിബ്രൽ പാൾസി തുടങ്ങിയവയുടെ ആദ്യകാല രോഗനിർണയത്തിലും ഇടപെടലിലും ഏറ്റവും പുതിയ പുരോഗതികളും രീതികളും ഉപയോഗിച്ച് ആരോഗ്യ വിദഗ്ധരെ സജ്ജരാക്കുക എന്നതാണ് കോൺഫറൻസ് ലക്ഷ്യമിടുന്നത്.
.