സമീപകാലത്ത് പ്രസിദ്ധീകരിച്ച് ജില്ല വാർത്തകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  സംസ്ഥാന ക്ഷീര കർഷക സംഗമം ‘പടവ് 2026’: ജനുവരി 18 മുതൽ കൊല്ലത്ത്.

സംസ്ഥാനത്തെ ക്ഷീര കർഷകരുടെ സംഗമമായ 'പടവ് 2026' ജനുവരി 18 മുതൽ 21 വരെ കൊല്ലത്ത് നടക്കും. കൊല്ലം ആശ്രാമം മൈതാനത്താണ് നാലു ദിവസങ്ങളിലായി ഈ സംഗമം സംഘടിപ്പിക്കുന്നത്. ക്ഷീരമേഖലയിലെ നേട്ടങ്ങൾ വിളിച്ചോതുന്ന പ്രദർശനങ്ങൾ, വിദഗ്ദ്ധർ നയിക്കുന്ന സെമിനാറുകൾ, സാങ്കേതിക സെഷനുകൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും.

.
  3-1-2026
  വിരബാധയ്‌ക്കെതിരായ ഗുളിക വിതരണം ജനുവരി ആറിന്.

ജനുവരി ആറ് വിരവിമുക്തദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ഒന്ന് മുതല്‍ 19 വയസ് വരെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍, സ്വകാര്യ  വിദ്യാലയങ്ങളിലൂടെയും, അങ്കണവാടികളിലൂടെയും വിരഗുളിക (ആല്‍ബന്‍ഡസോള്‍) വിതരണം ചെയ്യും.

അന്നേ ദിവസം വിദ്യാലയങ്ങളില്‍ എത്താത്ത കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്നും വിരഗുളിക നല്‍കുന്നതാണ്. ഏതെങ്കിലും കാരണത്താല്‍ ജനുവരി ആറിന് ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 12ന് ഗുളിക നല്‍കുന്നതാണ്.

.
  1-1-2026
  കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകള്‍.

എറണാകുളം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളായ പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, എ.ഐ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്‌ജെറ്റ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അവസാന തീയതി 2026 ജനുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്കായി വിലാസം: ഹെഡ് ഓഫ് സെന്റര്‍, എം.ഇ.എസ് കള്‍ച്ചറല്‍ കോംപ്ലക്‌സ്, കലൂര്‍, എറണാകുളം-682017. ഫോണ്‍: 0484 2971400, 8590605259.

.
  31-12-2025
  സ്വയം തൊഴിൽ വായ്പ്പയ്ക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ, പട്ടികജാതി, പട്ടികവർഗ, പൊതു വിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ 6 മുതൽ 8 ശതമാനം പലിശ നിരക്കിൽ നിബന്ധനകൾക്ക് വിധേയമായി സ്വയം തൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി (വസ്തു/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) www.kswdc.org വഴി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2328257, 9496015006.

.
  30-12-2025
  യുവജന കമ്മീഷൻ ജില്ലാതല അദാലത്ത് ജനുവരി 1ന്.

കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സന്റെ അദ്ധ്യക്ഷതയിൽ  ജനുവരി 1 ന് രാവിലെ 10.30 മുതൽ തിരുവനന്തപുരം, വികാസ് ഭവനിലുള്ള യുവജന കമ്മീഷൻ ആസ്ഥാനത്ത് വെച്ച് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2308630.

.
  30-12-2025
  നോർക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് ജനുവരി 9ന് കോട്ടയത്ത്.

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ  അദാലത്ത് ജനുവരി ഒൻപതിന് കോട്ടയത്ത് നടക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ (തൂലിക) രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെയാണ് അദാലത്ത്.  മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവർ www.norkaroots.kerala.gov.in സന്ദർശിച്ച് ജനുവരി ഏഴിന് മുൻപായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്:  +91 481 2580033, +91-8281004905

.
  29-12-2025
  വർണചിറകുകൾ ജനുവരി 2, 3, 4 തീയതികളിൽ.

വനിത ശിശുവികസന വകുപ്പ് സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘വർണചിറകുകൾ 2026’ എന്ന പേരിൽ ചിൽഡ്രൻസ് ഫെസ്റ്റ് ജനുവരി 2, 3, 4 തീയതികളിൽ വഴുതക്കാട് ഗവ. വിമെൻസ് കോളേജിൽ വച്ച് സംഘടിപ്പിക്കും. ഫെസ്റ്റിന്റെ സുഗമമായ നടത്തിപ്പിലേക്ക് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ സ്വാഗതസംഘം രൂപീകരിച്ചു. ഫെസ്റ്റിന്റെ സജ്ജീകരണങ്ങൾ മുൻകൂട്ടി നടത്തുന്നതിനായി വകുപ്പ് ജീവനക്കാരെ ഉൾപ്പെടുത്തി 20 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

.
  29-12-2025
  മാരത്തോണ്‍ ഡിസംബര്‍ 29ന്.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് മാരത്തോണ്‍ സംഘടിപ്പിക്കുന്നു. 'ഓറഞ്ച് ദി വേള്‍ഡ് ക്യാംപയി' ന്റെ ഭാഗമായി രാവിലെ ഏഴു മണിക്ക് കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ നിന്നും ആരംഭിക്കുന്ന മാരത്തോണ്‍ ജില്ലാ കളക്ടര്‍ അനു കുമാരി ഫ്ലാഗ് ഓഫ് ചെയ്യും. മാരത്തോണ്‍ മാനവീയം വീഥിയില്‍ അവസാനിക്കും.

.
  27-12-2025
  പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ഒരു ദിവസം നീളുന്ന ജംഗിള്‍ സഫാരി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27ന് രാവിലെ എട്ടിന് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറിന് സമീപത്തു നിന്ന് യാത്ര ആരംഭിക്കും. ഗവി ജംഗിള്‍ സഫാരി, അടവി കുട്ടവഞ്ചി, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാഹനം, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ഫോറസ്റ്റ് എന്‍ട്രി പാസ്, കുട്ടവഞ്ചി, ചായയും വെള്ളവും, ഗൈഡ് സേവനം എന്നിവ ഉള്‍പ്പെടുത്തി ഒരു വ്യക്തിക്ക് 1,600/(ആയിരത്തി അറുനൂറ്) രൂപയാണ് യാത്രാ ചെലവ്.

.
  26-12-2025
  നോർക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് ഡിസംബർ 30 ന് കൊല്ലത്ത്.

നാട്ടിൽതിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന  സാന്ത്വന ധനസഹായപദ്ധതിയുടെ  അദാലത്ത് 2025 ഡിസംബർ 30 ന്  കൊല്ലത്ത്. പോളയത്തോടുള്ള കൊല്ലം കോർപ്പറേഷന്റെ ഷോപ്പിംഗ് കോംപ്ലക്‌സിലെ നോർക്ക ഓഫീസിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെ നടക്കുന്ന അദാലത്തിൽ കുന്നത്തൂർ, കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളിലെ അർഹരായർക്ക് പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവർ www.norkaroots.kerala.gov.in  വെബ്ബ്‌സൈറ്റ് സന്ദർശിച്ച് ഡിസംബർ 27 ന് മുൻപായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് +91-8281004902, +91-8281004903 എന്നീ നമ്പറുകളിൽ (പ്രവൃത്തി ദിനങ്ങളിൽ, ഓഫീസ് സമയത്ത്)  ബന്ധപ്പെടാം.

.
  19-12-2025
  ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മത്സരങ്ങള്‍ക്ക് അപേക്ഷിക്കാം.

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മത്സരങ്ങള്‍ക്ക് അപേക്ഷിക്കാം. ബേപ്പൂര്‍ മണ്ഡലത്തിലെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍, മത്സ്യത്തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കലാക്ഷേത്ര സ്‌കൂളുകള്‍ എന്നിവര്‍ക്കാണ് മത്സരങ്ങള്‍. മത്സ്യത്തൊഴിലാളികള്‍ക്ക് വലയിടല്‍, ചൂണ്ടയിടല്‍, ട്രഷര്‍ ഹണ്ട് തുടങ്ങിയവയും കലാക്ഷേത്ര സ്‌കൂളുകള്‍ക്ക് വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.

കുടുംബശ്രീ കലോത്സവുമായി ബന്ധപ്പെട്ട് സിനിമാറ്റിക് ഡാന്‍സ്, സംഘഗാനം, ഒപ്പന, നൊസ്റ്റാള്‍ജിക് ഡാന്‍സ്, നാടന്‍ പാട്ട്, തിരുവാതിര കളി മത്സരങ്ങളാണ് നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം. റെസിഡന്‍ഷ്യല്‍ കലോത്സവുമായി ബന്ധപ്പെട്ട് ബേപ്പൂര്‍ മണ്ഡലത്തിലെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കായി സിനിമാറ്റിക് ഡാന്‍സ്, സംഘഗാനം, ഒപ്പന, നൊസ്റ്റാള്‍ജിക് ഡാന്‍സ്, നാടന്‍ പാട്ട്, തിരുവാതിര കളി, കോമഡി സ്‌കിറ്റ്, കോല്‍ക്കളി മത്സരങ്ങളാണ് സംഘടിപ്പിക്കുക. താല്‍പര്യമുള്ളവര്‍ ബേപ്പൂര്‍ റെസിഡന്റ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി മുഖേന രജിസ്റ്റര്‍ ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 22ന് വൈകീട്ട് അഞ്ച് മണി. ഫോണ്‍: 0495 2720012.

.
  19-12-2025
  ലോക മണ്ണ് ദിനം: സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ.

2025 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്, ഉപന്യാസ രചന (മലയാളം/ ഇംഗ്ലീഷ്), കാർഷിക ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും. നവംബർ 27ന് തിരുവനന്തപുരം പാറോട്ടുകോണത്തെ സംസ്ഥാന സോയിൽ മ്യൂസിയത്തിൽ വച്ചാണ് മത്സരങ്ങൾ. താല്പര്യമുള്ള വിദ്യാർഥികൾ നവംബർ 22, വൈകിട്ട് 5ന് മുൻപായി ഗൂഗിൾ ഫോം /ഇ-മെയിൽ (worldsoildaykerala2025@gmail.com)/ഫോൺ: 0471 2541776/9544727095/7025802695 മുഖേന രജിസ്റ്റർ ചെയ്യണം.

.
  19-11-2025
  സ്വയം തൊഴിൽ വായ്‌പയ്‌ക്ക്‌ അപേക്ഷിക്കാം.

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ, പട്ടികജാതി പട്ടികവർഗ്ഗ പൊതു വിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ 6 മുതൽ 8 ശതമാനം പലിശ നിരക്കിൽ നിബന്ധനകൾക്ക് വിധേയമായി സ്വയം തൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ- രഹിതരായ വനിതകൾക്കാണ് സ്വയം തൊഴിൽ ചെയ്യുന്നതിനായി (വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) വായ്പ അനുവദിക്കുന്നത്. താല്പര്യമുള്ളവർ www.kswdc.org ൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് : 0471-2328257, 9496015006.

.
  6-11-2025
  ലോക പ്രമേഹ ദിനം - ചിത്രരചനാ മത്സരം സംഘടിപ്പിക്കും.

നവംബർ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിസ്‌ പ്രീ പ്രൈമറി. എൽ.പി, യു.പി, എച്ച്. എസ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ചിത്ര രചനാ മത്സരവും എച്ച്.എസ്.എസ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും (വിഷയം : പ്രകൃതിയും ജീവിതശൈലി രോഗങ്ങളും) സംഘടിപ്പിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ www.iidkerala.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള ലിങ്ക് / OR Code മുഖേന നവംബർ 7 ന് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

.
  6-11-2025
  കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ് 23ന്.

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഒക്ടോബർ 23ന് തിരുവനന്തപുരം ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. ആനയറ വേൾഡ് മാർക്കറ്റ് കോമ്പൗണ്ടിലെ കർഷക കടാശ്വാസ കമ്മീഷൻ ഓഫീസിലാണ് സിറ്റിംഗ്. രാവിലെ 9ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായി രേഖകൾ സഹിതം ഹാജരാകണം.

.
  17-10-2025
  ലോകായുക്ത സിറ്റിങ്.

കേരള ലോകായുക്ത തൃശൂർ, കോട്ടയം ജില്ലകളിൽ ക്യാമ്പ് സിറ്റിങ് നടത്തും. തൃശൂരിൽ ഒക്ടോബർ 22നും 23നും രാവിലെ 10.30ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, റീജിയണൽ ഓഫീസ് മിനി കോൺഫറൻസ് ഹാൾ, തിരുവമ്പാടിയിലും, ഒക്ടോബർ 24ന് രാവിലെ 10.30ന് കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിലുമാണ് സിറ്റിങ്. സിറ്റിങ് ദിവസങ്ങളിൽ നിശ്ചിത ഫോമിലുള്ള പുതിയ പരാതികൾ സ്വീകരിക്കും.

.
  13-10-2025
  വന്യജീവി വാരാഘോഷം ഒക്ടോബർ 2 മുതൽ 8 വരെ.

തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷം ഒക്ടോബർ 2 മുതൽ 8 വരെ വിപുലമായ മത്സരങ്ങളോടെ മ്യൂസിയം മൃഗശാല കാര്യാലയത്തിൽ നടക്കും.

മൂന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ക്വിസ് മത്സരം, ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കായി സംവാദ മത്സരം, മൂന്ന് മുതൽ അഞ്ചാം ക്ലാസ് വരെയുള്ളവർക്കായി സസ്റ്റൈനബിൾ ആർട്ട് വർക്ക്ഷോപ്പ്, ക്രിയേറ്റീവ് പെയിന്റിങ് മത്സരം, പ്രീ കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ളവർക്കായി കളറിംഗ് മത്സരം, ആറ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കായി പോസ്റ്റർ മേക്കിങ് മത്സരം എന്നിവ ഒക്ടോബർ 2 മുതൽ ആരംഭിക്കും.

മത്സരവിജയികൾക്കുള്ള സർട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ് എന്നിവ സമാപന ദിവസമായ ഒക്ടോബർ 8 നു വിതരണം ചെയ്യും. വിശദവിവരങ്ങൾക്ക് : 9605008158, 9497875917, 9605044148, 9809034273. 

.
  24-9-2025
  വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വിദ്യാരംഭം.

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വിജയദശമി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 2ന് രാവിലെ 8 മുതൽ സംഘടിപ്പിക്കുന്ന ആദ്യാക്ഷരവേദിയിൽ കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കും. കെ.ജയകുമാർ, ഡോ. അച്യുത് ശങ്കർ എസ്., ഡോ. രാജശ്രീ വാര്യർ എന്നിവർ ഗുരുക്കന്മാരായി എത്തും. കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ താൽപ്പര്യമുള്ളവർ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സൗജന്യമായി പേര് രജിസ്റ്റർ ചെയ്യണം. അപേക്ഷാഫോറം ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 8129209889, 9847561717, ഇ-മെയിൽ: directormpcc@gmail.com.

.
  24-9-2025
  പെൻഷൻ അദാലത്ത് 29ന്.

കേരള ടെലികോം സർക്കിളിൽ നിന്ന് വിരമിച്ച ടെലികോം/ ബിഎസ്എൻഎൽ ജീവനക്കാരുടെ പെൻഷൻ പരാതികൾ പരിഹരിക്കുന്നതിന് സെപ്റ്റംബർ 29 ന് രാവിലെ 10.30ന് കോട്ടയം ബിഎസ്എൻഎൽ കോൺഫറൻസ് ഹാളിൽ പെൻഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. സീനിയർ അക്കൗണ്ട്‌സ് ഓഫീസർ (പെൻഷൻ), ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, കേരള സർക്കിൾ, അഞ്ചാം നില, ദൂർ സഞ്ചാർ ഭവൻ, പിഎംജി ജംഗ്ഷൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിലോ ccakrlpensionadalat@gmail.com എന്ന ഇമെയിലിലോ സെപ്റ്റംബർ 20ന് വൈകിട്ട് 5 നകം പരാതികൾ അയയ്ക്കാം.

.
  16-9-2025
  വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം.

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് ലഭിക്കുന്ന 2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപ്പീൽ അപേക്ഷകൾ സെപ്റ്റംബർ 15 വരെ തൃശ്ശൂർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ ഫോം www.agriworkersfund.org ൽ ലഭ്യമാണ്. ഫോൺ: 0471 2729175..


.
  2-9-2025
  വനമിത്ര പുരസ്‌കാരം 2025-26: അപേക്ഷാതീയതി നീട്ടി.

2025-26 വര്‍ഷത്തില്‍ ജില്ലയില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം-വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര 2025-26 പുരസ്‌കാരത്തിനായി ജില്ലയിലെ താത്പര്യമുള്ള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ആഗസത് 31 വരെ ദീര്‍ഘിപ്പിച്ചു. കണ്ടല്‍ക്കാടുകള്‍, ഔഷധ സസ്യങ്ങള്‍, ജൈവവൈവിധ്യം, കൃഷി മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. ഇതിനായി ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്ന ഒരു ലഘു കുറിപ്പും ഫോട്ടോയും സഹിതം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0483-2734803, 8547603857,8547603864.


.
  24-8-2025
  പഠനമുറി നിർമ്മാണ ധനസഹായ പദ്ധതിയ്ക്ക് അപേക്ഷിക്കാം.

പട്ടികജാതി വികസനവകുപ്പിന്റെ 2025-26 വർഷത്തെ പഠനമുറി നിർമ്മാണ ധനസഹായ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്‌പെഷ്യൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന, ഒരു ലക്ഷം രൂപവരെ കുടുംബവാർഷിക വരുമാനമുള്ള പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 30. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ പട്ടികജാതി വികസന ആഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 8547630006

.
  24-8-2025
  ഇ-ഗ്രാൻസ് റീഫണ്ട്.

2014 മുതൽ 2020 വരെ KPCR/FC/Fisheries വിഭാഗങ്ങളിൽ ഇ-ഗ്രാന്റ്സ് റീഫണ്ട് ലഭിക്കാത്ത തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ, ആഗസ്റ്റ് 30നു മുമ്പ് അസൽ തിരിച്ചറിയൽ രേഖയും അപേക്ഷയും സമർപ്പിച്ച് തുക നേരിട്ട് കൈപ്പറ്റണം.


ഫോൺ: 0471-2475830

.
  12-8-2025
  ക്യാഷ് അവാർഡിനും സ്കോളർഷിപ്പിനും അപേക്ഷിക്കാം.

കേരള ഷോപ്സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ അംഗത്വം ലഭിച്ച് ഒരു വർഷം പൂർത്തിയാക്കിയ തൊഴിലാളികളുടെ മക്കൾക്ക് ക്യാഷ് അവാർഡിനും സ്കോളർഷിപ്പിനും അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയത്തിലും എ പ്ലസ്, സി.ബി.എസ്.ഇ വിഭാഗത്തിൽ എ1, ഐ.സി.എസ്.ഇ വിഭാഗത്തിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിലും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കും, ഡ്രിഗ്രി, പി ജി (പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ) കോഴ്‌സുകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും, കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ കലാകായിക സാംസ്‌കാരിക രംഗങ്ങളിൽ പ്രാഗത്ഭ്യം ലഭിച്ച വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡിനായി അപേക്ഷ നൽകാം. 2025-26 അദ്ധ്യയനവർഷത്തിൽ പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾ വരെയും, പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പടെയുളള വിവിധ കോഴ്‌സുകളിൽ ചേർന്ന് പഠിക്കുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിഭ്യാഭ്യാസ സ്‌കോളർഷിപ്പിനും അപേക്ഷിക്കാം. അപേക്ഷകൾ www.peedika.kerala.gov.in വഴി നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31. വിശദവിവരങ്ങൾക്ക്: 0471-2572189.

.
  1-8-2025
  വനമിത്ര അവാർഡിന് അപേക്ഷിക്കാം 2025-26.

സംസ്ഥാന വനം വന്യജീവി വകുപ്പ് നൽകുന്ന 2025-2026 വർഷത്തെ വനമിത്ര അവാർഡിന് അപേക്ഷിക്കാം. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. കണ്ടൽക്കാടുകൾ, കാവുകൾ, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയും അവാർഡ് നൽകുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ താൽപര്യമുള്ള വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർക്ക് തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി) സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ആഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9447979135, 0471-2360462.

.
  16-7-2025
  കാവുകൾക്ക് ധനസഹായം.

തിരുവനന്തപുരം ജില്ലയിലെ കാവുകളുടെ സംരക്ഷണത്തിന് 2025-26 വർഷത്തിൽ സംസ്ഥാന വനംവന്യജീവി വകുപ്പ് സാമ്പത്തിക സഹായം നൽകുന്നു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്കാണ് ധനസഹായം. താൽപര്യമുള്ള കാവുടമസ്ഥർക്ക് കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം തിരുവനന്തപൂരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി) സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ആഗസ്റ്റ് 31 വരെ അപേക്ഷ സാമർപ്പിക്കാം. മുൻപ് കാവുസംരക്ഷണത്തിന് ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല.

.
  16-7-2025
  എലിപ്പനി, ജാഗ്രത നിർദ്ദേശങ്ങൾ.

കോട്ടയം ജില്ലയിൽ എലിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ പുറത്തുവിട്ട് ജില്ലാ മെഡിക്കൽ ഓഫീസർ. 


വെള്ളംകയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ, ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർ, ശുചീകരണത്തൊഴിലാളികൾ, പാടത്തും ജലാശയങ്ങളിലും മീൻ പിടിക്കാനിറങ്ങുന്നവർ തുടങ്ങി കെട്ടിക്കിടക്കുന്ന വെള്ളവുമായോ മണ്ണുമായോ സമ്പർക്കമുണ്ടായിട്ടുള്ള എല്ലാവരും എലിപ്പനിക്കെതിരെയുള്ള മുൻകരുതൽ മരുന്നായ ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാമി(100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക ) ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം കഴിക്കണം.


ശരീരത്തിൽ മുറിവുകൾ ഉളളവർ അത് ഉണങ്ങുന്നതുവരെ മലിനജലവുമായി സമ്പർക്കത്തിൽവരുന്ന ജോലികൾ ചെയ്യരുത്. ജോലിചെയ്യേണ്ട സാഹചര്യം വന്നാൽ കൈയുറ, കാലുറ എന്നിവ ധരിക്കണം. ഡോക്സി സൈക്ലിനും കഴിക്കണം. വീടിനു പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ചെരുപ്പ് ധരിക്കണം.


വിനോദത്തിനായി മീൻ പിടിക്കാൻ പോകുന്ന സ്ഥലങ്ങളിൽ മലിനജലവുമായി സമ്പർക്കമുണ്ടായാൽ ഡോക്സിസൈക്ലിൻ ഗുളികകഴിച്ച് മുൻകരുതൽഎടുക്കുക.


കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളിൽ കുളിക്കുകയോ മുഖം, വായ എന്നിവ കഴുകുകയോ ചെയ്യരുത്. തൊഴുത്ത്, പട്ടിക്കൂട് എന്നിവ വൃത്തിയാക്കുന്നവർ മൃഗങ്ങളുടെ വിസർജ്ജ്യങ്ങളുമായി സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങേണ്ടിവന്നാൽ കൈകാലുകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.


ആഹാരവും കുടിവെള്ളവും എലി മൂത്രംകലർന്ന് മലിനമാകാതെ മൂടിവെക്കുക.


കടുത്ത പനി, തലവേദന, ക്ഷീണം,ശരീര വേദന, കാൽവണ്ണയിലെ പേശികളിൽ വേദന, കണ്ണിനു മഞ്ഞനിറം എന്നിവ ഉണ്ടായാൽ സ്വയംചികിൽസ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെകണ്ടു ചികിത്സതേടണം. മലിനജലവുമായി സമ്പർക്കം വന്നിട്ടുണ്ടെങ്കിൽ അത് ഡോക്ടറോട് പറയണം. ഇതോടെ നിർണയം കൂടുതൽ എളുപ്പമാക്കും. 


കുട്ടികളെ മലിനജലത്തിൽ കുളിക്കാനോ കളിക്കാനോ അനുവദിക്കരുത്. മഴക്കാലമായതിനാൽ മറ്റ്പകർച്ചവ്യാധികൾക്കെതിരെയും ജാഗ്രത പാലിക്കണം.

.
  7-7-2025
  ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ ഡ്രൈവ്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത തിരുവനന്തപുരം ജില്ലയിലെ അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി ജൂലൈ 8ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പിഎംജി ജംഗ്ഷനിലെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സെന്ററിൽ രജിസ്ട്രേഷൻ ഡ്രൈവ് നടത്തുന്നു. യോഗ്യരായ ഉദ്യാഗാർഥികൾ ബന്ധപ്പെട്ട രേഖകളുടെ അസൽ സഹിതം പ്രസ്തുത രജിസ്ട്രേഷൻ ഡ്രൈവിൽ പങ്കെടുക്കണം.

.
  7-7-2025
  സാക്ഷരതാമിഷന്റെ വിവിധ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സാക്ഷരതാമിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഏഴാംതരം തുല്യത, പത്താംതരം തുല്യത, ഹയർ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി കോഴ്സുകളിലേക്കും അക്ഷരശ്രീ പദ്ധതി വഴി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം.


വിശദവിവരങ്ങൾക്ക് തിരുവനന്തപുരം നഗരസഭയിൽ പ്രവർത്തിക്കുന്ന അക്ഷരശ്രീ ഓഫീസുമായോ നഗരസഭയിലെ കൗൺസിലർമാരെയോ വിവിധ വാർഡുകളിൽ പ്രവർത്തിക്കുന്ന അക്ഷരശ്രീ വാർഡ് കോഓർഡിനേറ്റർമാരെയോ സമീപിക്കാം. ഫോൺ: 8075047569.

.
  7-7-2025
  കുടിശ്ശിക തീർപ്പാക്കാൻ അദാലത്ത്.

കരകൗശല വികസന കോർപ്പറേഷൻ ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റെ (NBCFDC) സ്വയം തൊഴിൽ പദ്ധതി പ്രകാരം നൽകിയ വായ്പകളിൽമേലുള്ള കുടിശ്ശിക തീർപ്പാക്കുന്നതിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിനു സമീപത്തുള്ള ഹെഡ് ഓഫീസിൽ ജൂലൈ 8 രാവിലെ 11 ന് അദാലത്ത് സംഘടിപ്പിക്കും. കുടിശികക്കാർക്ക് ഈ അദാലത്തിലൂടെ ആകർഷകമായ പലിശയിളവ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2778400, 0471-2331358

.
  2-7-2025
  പ്രയുക്തി തൊഴിൽ മേള 29 ന്.

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 29 ന് പ്രയുക്തി 2025 തൊഴിൽ മേള വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ സംഘടിപ്പിക്കുന്നു. https://www.ncs.gov.in ലിങ്ക് വഴി തൊഴിൽ ദായകർക്കും ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ NCS ID സൂക്ഷിക്കണം. bit.ly/4ebvjTp ലിങ്കിലെ ഗൂഗിൾ ഫോം പൂരിപ്പിച്ച ശേഷം ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2992609.

.
  19-6-2025
  സ്വയം തൊഴിൽ വായ്പ്പയ്ക്ക് അപേക്ഷിക്കാം.

സംസ്ഥാന വനിത വികസന കോര്‍പറേഷനിൽ 30 ലക്ഷം രൂപ വരെ നിബന്ധനകള്‍ക്ക്‌ വിധേയമായി സ്വയം തൊഴിൽ വായ്പ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ വനിതകള്‍ക്കാണ് സ്വയം തൊഴില്‍ ചെയ്യുന്നതിനായി (വസ്തു/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) വായ്പ അനുവദിക്കുന്നത്. www.kswdc.org വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങള്‍ക്ക്‌: 0471-2328257, 9496015005, 9496015006.

.
  13-6-2025
  കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി വാങ്ങാം.

കശുമാവ് കൃഷിവികസന ഏജന്‍സി മുഖേന കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അത്യുല്‍പ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷഫോം www.ksacc.kerala.gov.in മുഖേനയും ബന്ധപ്പെട്ട ജില്ല ഫീല്‍ഡ് ഓഫീസറില്‍ നിന്നും ലഭിക്കും. താല്പര്യമുള്ളവർ ചെയര്‍മാന്‍, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്പേഴ്‌സ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം- 691001 വിലാസത്തില്‍ ഓഗസ്റ്റ് 15നകം അപേക്ഷ സമർപ്പിക്കണം. ഫോണ്‍- 0474-2760456 കോ-ഓര്‍ഡിനേറ്റര്‍ (സൗത്ത്) 9496046000 കോ-ഓര്‍ഡിനേറ്റര്‍ (നോര്‍ത്ത്)- 9496047000.

.
  11-6-2025
  മുങ്ങിയ കപ്പലിൽ നിന്നുള്ള അപകടകരമായ വസ്തുക്കൾ തീരത്ത്, അതീവ ജാഗ്രത പാലിക്കുക.

മുങ്ങിയ MSC Elsa 3 കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരപ്രദേശങ്ങളിൽ അടിഞ്ഞിട്ടുണ്ട്. ഇവയിൽ കാൽസ്യം കാർബൈഡ് (Calcium Carbide) പോലുള്ള അപകടകരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാൽ, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

തീരത്ത് അടിഞ്ഞ വസ്തുക്കളിൽ യാതൊരു കാരണവശാലും തൊടുകയോ അവയുടെ അടുത്തേക്ക് പോകുകയോ ചെയ്യരുത്. അത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ 112 എന്ന നമ്പറിൽ വിളിച്ച് അധികൃതരെ അറിയിക്കുക.

വസ്തുക്കളിൽ നിന്ന് ചുരുങ്ങിയത് 200 മീറ്റർ ദൂരമെങ്കിലും മാറിനിൽക്കാൻ ശ്രദ്ധിക്കുക.അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുക.അധികൃതർ വസ്തുക്കൾ മാറ്റുന്ന സമയത്ത് യാതൊരു തടസ്സവും സൃഷ്ടിക്കരുത്. സുരക്ഷിതമായ ദൂരത്തിൽ മാറിനിൽക്കുകയും നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക.

.
  26-5-2025
  സ്പെക്ട്രം ‘ജോബ് ഫെയർ 2025' മേയ് 22 മുതൽ 30 വരെ .
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്ന ട്രെയിനികൾക്കും, പരിശീലനം പൂർത്തിയാക്കിയവർക്കും, കമ്പനികളിൽനിന്നും അപ്രിന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും വേണ്ടി മേയ് 22 മുതൽ 30 വരെ എല്ലാ ജില്ലകളിലെയും നോഡൽ ഐ.ടി.ഐയിൽ സ്പെക്ട്രം ‘ജോബ് ഫെയർ 2025’ സംഘടിപ്പിക്കും. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി www.knowledgemission.kerala.gov.in/dwms കണക്ട് ആപ്പിൽ രജിസ്റ്റർ ചെയ്യുകയും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലാതല ജോബ് ഫെയറിൽ അപ്ലൈ ചെയ്യുകയും വേണം. സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. വിശദവിവരങ്ങൾക്ക് അടുത്തുള്ള ഐ.ടി.ഐയിലെ പ്രിൻസിപ്പൽമാർ, മേഖലാ കോഡിനേറ്റർമാർ എന്നിവരുമായി ബന്ധപ്പെടാം..
  14-5-2025
  വാസ്തുവിദ്യാ ഗുരുകുലത്തിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാം .
വാസ്തുവിദ്യാ ഗുരുകുലത്തിൽ, പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ പി.ജി.ഡിപ്ലോമ, ഡിപ്ലോമ കറസ്പോണ്ടൻസ് കോഴ്സ്, ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ്, ചുമർ ചിത്ര രചനാ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ, എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല – 689533/ എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, അനന്തവിലാസം പാലസ്, ഫോർട്ട് പി.ഒ, തിരുവനന്തുപുരം -23 മേൽവിലാസങ്ങളിലോ www.vasthuvidyagurukulam.com വെബ്സൈറ്റിലോ മെയ് 20 നകം അപേക്ഷകൾ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0468-2319740, 9188089740, 623866848, 9605458857, 9605046982, 9846479441..
  14-5-2025
  തൃശ്ശൂര്‍ പൂരം; മെയ് ആറിന് പ്രാദേശിക അവധി .
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് 2025 മെയ് ആറിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല..
  5-5-2025
  മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്ത് ഏപ്രിലിൽ.

ക്ഷേമനിധി അംഗങ്ങൾക്കായി, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്തുകൾ ഏപ്രിലിൽ സംഘടിപ്പിക്കുന്നു. അദാലത്തിൽ പങ്കെടുക്കുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അതാത് ഫിഷറീസ് ഓഫീസുകളിലോ, തീരുവനന്തപുരം മേഖല ഓഫീസുകളിലോ ഏപ്രിൽ 10 നകം വിവരങ്ങൾ സഹിതം അപേക്ഷ നൽകണം. ഫോൺ: 0471-2325483.

.
  4-4-2025
  ഏപ്രില്‍ 4,5 തീയതികളില്‍ ഇ-ചെലാന്‍ അദാലത്ത്.

പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ -ചെലാന്‍ പിഴ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കായി ഏപ്രില്‍ 4,5 തീയതികളില്‍ ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം സിറ്റി പോലീസും, മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്സ്മെന്റ് വിഭാഗം) സംയുക്തമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം പട്ടത്തുള്ള ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ വച്ച് സംഘടിപ്പിച്ചിരിക്കുന്ന അദാലത്തില്‍ രാവിലെ 10.00 മണി മുതല്‍ വെകിട്ട് 5.00 മണി വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ അപേക്ഷ നല്‍കി പിഴ ഒടുക്കാവുന്നതാണ്. വിവരങ്ങള്‍ക്ക് 9497930014 ( പോലീസ്) 9567370036 (മോട്ടോര്‍ വാഹന വകുപ്പ്).

.
  1-4-2025
  ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സമ്മർ സയൻസ് വർക്ക്ഷോപ്പ്.

സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 2024-25 അധ്യയന വർഷം 3 മുതൽ 5 വരെ ക്ലാസിൽ വിദ്യഭ്യാസം പൂർത്തീകരിച്ച വിദ്യാർഥികളെ ജൂനിയർ ബാച്ചിലും 6 മുതൽ 8 വരെ ക്ലാസിൽ വിദ്യാഭ്യാസം പൂർത്തിയാക്കിവരെ സീനിയർ ബാച്ചിലും ഉൾപ്പെടുത്തും. പ്രവേശന അപേക്ഷ വെബ്സൈറ്റ് മുഖേന ഏപ്രിൽ 2 വൈകിട്ട് നാല് വരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.kstmuseum.com, www.ksstm.org.

.
  25-3-2025
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി