നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി നടത്തുന്ന അവധിക്കാല കോഴ്സുകളായ റോബോട്ടിക്സ്, ഇന്റൽ ലേൺ പ്രോഗ്രാം (കമ്പ്യൂട്ടർ കോഴ്സ്), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഇലക്ട്രോണിക്സ് ഹോബി സർക്ക്യൂട്ട്സ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, ആരി വർക്ക്, ഹാൻഡ് എംബ്രോയിഡറി, ജുവൽ മേക്കിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടാതെ പി.എസ്.സി അംഗീകൃത കോഴ്‌സായ ഡി.സി.എ., ഡി.റ്റി.പി., ഡാറ്റാ എൻട്രി, ടാലി, ബ്യൂട്ടീഷ്യൻ, ഫാഷൻ ഡിസൈനിങ്, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, പ്ലംബിങ് കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. മാർച്ച് 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 7559955644.
.ജില്ലയില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള തീയതി മാർച്ച് 19 വരെ നീട്ടി. ജില്ലയിലെ 85 ലൊക്കേഷനുകളിലേക്കാണ് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തില്‍ 74 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തില്‍ 5, പട്ടികവര്‍ഗ്ഗ വിഭാഗത്തിലേക്ക് 6 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. പ്രായപരിധി 18-50 വയസ്സ്. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അടിസ്ഥാന യോഗ്യത: പ്ലസ് ടു. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതയുള്ളവർക്കും വനിത, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും, സ്വന്തം / വാടക മുറി സൗകര്യമുള്ളവര്‍ക്കും വെയ്‌റ്റേജ് ലഭിക്കും. പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനുകള്‍ സംവരണം ചെയ്തിട്ടുണ്ട്.
750 രൂപ ഫീസ് സഹിതം https://lbsedp.lbscentre.in/akshaya26 എന്ന വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 0471 2560311, 312, 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
മറ്റു വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0471-2334070, 0471-2334080 എന്നീ നമ്പറുകളിലോ, adpotvm.akshaya@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
.
വിവിധ കാരണങ്ങളാൽ സ്വന്തം രക്ഷിതാക്കളുടെ കൂടെ താമസിക്കാൻ സാധിക്കാത്ത കുട്ടികളെ, മറ്റൊരു കുടുംബത്തിൽ പോറ്റി വളർത്തുന്ന വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുട്ടികളെ രണ്ടു മാസക്കാലം സ്വന്തം വീട്ടിൽ പോറ്റി വളർത്താൻ താൽപര്യമുള്ള 35 വയസ്സ് പൂർത്തിയായ ഏതൊരു ദമ്പതികൾക്കും ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ മാർച്ച് 31 വരെ അപേക്ഷ സമർപ്പിക്കാം. 6 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഈ വേനലവധിക്ക് പോറ്റി വളർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിൽ സ്വന്തം കുട്ടികൾ ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖ, കുടുംബഫോട്ടോ, വരുമാനസർട്ടിഫിക്കറ്റ് ,വിവാഹസർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളടക്കം ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട വിലാസം– ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ലത്തീൻ പള്ളി ബിൽഡിംഗ്, കോൺവെന്റ് സ്ക്വയർ, ആലപ്പുഴ – 688001. ഫോൺ : 0477-2241644
.മാധ്യമപ്രവര്‍ത്തകര്‍ക്കായി ആലപ്പുഴ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ഏര്‍പ്പെടുത്തിയ നെഹ്റുട്രോഫി മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം. 71-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗമായി 2025 ജൂലൈ ഒന്നു മുതല്‍ ആഗസ്റ്റ് 30 വരെ പത്രങ്ങളിലും ആനുകാലികങ്ങളിലും മലയാളം ടി.വി. ചാനലുകളിലും പ്രസിദ്ധീകരിച്ച, ജലമേളയുടെ പ്രചാരണത്തിനു സഹായകമായ വാര്‍ത്താ റിപ്പോര്‍ട്ട്, വാര്‍ത്താദൃശ്യം എന്നിവയാണ് പരിഗണിക്കുക.
പത്ര-ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍, പത്രഫോട്ടോഗ്രാഫര്‍, ദൃശ്യമാധ്യമത്തിലെ കാമറാമാന്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം. ട്രോഫിയും 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കൂടാതെ പ്രചാരണത്തിന് സഹായകരമായ രീതിയിൽ മികച്ച കവറേജ് നൽകിയ എഫ് എമ്മിന് പ്രോത്സാഹന സമ്മാനമായി ട്രോഫിയും പ്രശസ്തി പത്രവും നൽകും.
അച്ചടി മാധ്യമ റിപ്പോര്‍ട്ടിങ് അവാര്‍ഡിനായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ അസലും രണ്ട് പകര്‍പ്പും കൂടി അയയ്ക്കണം. വാര്‍ത്താ ചിത്രത്തിന്റെ 10 x 8 വലിപ്പത്തിലുള്ള മൂന്നു പ്രതികളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു പ്രതിയും വയ്ക്കണം.
മലയാളം ടി.വി. ചാനലിലെ വാര്‍ത്താ ബുള്ളറ്റിനിലോ വാര്‍ത്താ മാഗസിനിലോ സംപ്രേഷണം ചെയ്ത, ഏഴു മിനിറ്റില്‍ കവിയാത്ത റിപ്പോര്‍ട്ടുകളുടെ ഡി.വി.ഡി./സി.ഡി. ഫോര്‍മാറ്റ് സമര്‍പ്പിക്കണം. ഇവയുടെ രണ്ടു കോപ്പി നല്‍കണം. ഒരു ചാനലില്‍ നിന്ന് ഓരോ വിഭാഗത്തിലും പരമാവധി അഞ്ച് എന്‍ട്രിയേ പാടുള്ളൂ. എന്‍ട്രിയോടൊപ്പം ചിത്രത്തിന്റെ ടൈറ്റില്‍, ഉള്ളടക്കം, തീയതി, ദൈര്‍ഘ്യം, വിവരണം എന്നിവ എഴുതി നല്‍കണം. ഒരു സ്റ്റോറി പല ഭാഗങ്ങളായി സമര്‍പ്പിക്കാതെ സമഗ്രസ്വഭാവത്തോടു കൂടിയ വാര്‍ത്താ റിപ്പോര്‍ട്ടായി നല്‍കേണ്ടതാണ്.
പ്രസിദ്ധപ്പെടുത്തിയ പത്രം, ടി.വി. ചാനല്‍ എന്നിവയുടെ പേര്, തീയതി, സമയം, ജേണലിസ്റ്റിന്റെ/ഫോട്ടോഗ്രാഫറുടെ/ക്യാമറാമാന്റെ പേര്, വിലാസം എന്നിവ എന്‍ട്രിയോടൊപ്പം മറ്റൊരു പേപ്പറില്‍ ചേര്‍ത്തിരിക്കണം. ഒരാള്‍ക്ക് ഒരു വിഭാഗത്തില്‍ പരമാവധി രണ്ട് എന്‍ട്രികള്‍ അയയ്ക്കാം. ഒരേ എന്‍ട്രി ഒന്നിലേറെ വിഭാഗങ്ങളിലേക്ക് അയയ്ക്കാന്‍ പാടില്ല. ഓരോ എന്‍ട്രിയും പ്രത്യേകം കവറില്‍ അയക്കണം. കവറിനു പുറത്ത് മത്സരവിഭാഗം ഏതെന്നു രേഖപ്പെടുത്തിയിരിക്കണം. സി.ഡി./ഡി.വി.ഡി.യുടെ പുറത്ത് അപേക്ഷകന്‍ പേരെഴുതി ഒപ്പിടണം. എന്‍ട്രി അപേക്ഷകന്‍ തയ്യാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടെയോ സ്ഥാപനത്തിലെ മറ്റ് മേലധികാരിയുടെയോ സാക്ഷ്യപത്രവും വയ്ക്കണം.
എന്‍ട്രികള്‍ 2026 മാര്‍ച്ച് 30 വൈകിട്ട് അഞ്ചിനകം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കണ്‍വീനര്‍- നെഹ്‌റു ട്രോഫി മാധ്യമ അവാര്‍ഡ് കമ്മിറ്റി, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ -688 001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0477 2251349.
.
സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കെൽട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് യോഗ്യരായ ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (അടിസ്ഥാന യോഗ്യത പ്ലസ് ടു), ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വേർഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി (അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി) എന്നീ കോഴ്സുകളിലേക്ക് 15 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
അപേക്ഷാ ഫോം തിരുവനന്തപുരം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിലും സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റിലും (sjd.kerala.gov.in) ലഭ്യമാണ്. നിശ്ചിത ഫോമിലോ വെള്ള പേപ്പറിലോ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ ഉൾപ്പെടെ മാർച്ച് 17 ന് മുമ്പായി സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം - 695012 വിലാസത്തിലോ vtctvm3618@gmail.com ലോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2343618, 8714619990.
.ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങൾ സജ്ജമാക്കി ആരോഗ്യ വകുപ്പ്. പൊങ്കാല ദിവസം 10 പോയിന്റുകളിൽ മെഡിക്കൽ ടീമും ആംബുലൻസുകളും സജ്ജമാക്കി. ഇത് കൂടാതെ പൊങ്കാല ദിവസം രാവിലെ 5 മണി മുതൽ പൊങ്കാല കഴിയുന്നത് വരെ 10 പോയിന്റുകളിൽ എമർജൻസി മെഡിക്കൽ ടെക്നീഷൻ ഉൾപ്പെടെ ആംബുലൻസുകളുടെ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യത്തിൽ 12 ആശുപത്രികളിൽ ചൂട് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിചരണം നൽകാൻ ആവശ്യമായ സംവിധാനങ്ങൾ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. ആറ്റുകാൽ മേഖലയിലെ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. അന്തരീക്ഷ താപനില കൂടുതലായതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. ചൂട് വർധിച്ചതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ദാഹം തോന്നുന്നില്ലെങ്കിൽ പോലും ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് സുരക്ഷിതവും ശുചിത്വപരവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപകമായ നിരീക്ഷണ, നിയന്ത്രണ, ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. അന്നദാനത്തിന് രജിസ്ട്രേഷൻ നിർബന്ധമാണ്. അന്നദാനവുമായി ബന്ധപ്പെട്ട് 187 രജിസ്ട്രേഷനുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ആറ്റുകാലിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫുഡ് സേഫ്റ്റി ഓൺ വീൽസ് മൊബൈൽ ലബോറട്ടറിയും പ്രവർത്തിക്കുന്നുണ്ട്. ആയുർവേദ, ഹോമിയോപ്പതി വകുപ്പുകളുടെ മെഡിക്കൽ ക്യാമ്പുകളും സജ്ജമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
* നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുവാൻ തൊപ്പി,തുണി ഇവ കൊണ്ട് തല മറയ്ക്കുക
* ശുദ്ധജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക
* തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് നിർജലീകരണം തടയും
* ശുദ്ധമായ ജലത്തിൽ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളിൽ ഉപയോഗിക്കുക
* ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക
* ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക
* കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്. ഇടയ്ക്കിടെ കുടിക്കാൻ വെള്ളം നൽകണം
* സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മുടക്കം വരുത്താതെ കഴിക്കുക
* കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ കയ്യിൽ കരുതണം
* പൊള്ളൽ ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്
* തീ പിടിക്കുന്ന വിധത്തിൽ അലസമായി വസ്ത്രങ്ങൾ ധരിക്കരുത്.
* ചുറ്റുമുള്ള അടുപ്പുകളിൽ നിന്നും തീ പടരാതെ സൂക്ഷിക്കണം.
* അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങൾ വയ്ക്കരുത്
* തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം
* വസ്ത്രങ്ങളിൽ തീപിടിച്ചാൽ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടൻ തീ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയർമാരുടെ സഹായം തേടുക.
* തീപൊള്ളലേറ്റാൽ പ്രഥമ ശുശ്രൂഷ ചെയ്യണം
* പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം
* വസ്ത്രമുള്ള ഭാഗമാണെങ്കിൽ വസ്ത്രം നീക്കാൻ ശ്രമിക്കരുത്
* പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകൾ ഉപയോഗിക്കരുത്
* ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടുക
* പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം
ഭക്ഷണം കരുതലോടെ
* ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയായി കഴുകണം
* തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങി കഴിക്കരുത്.
* പഴങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക
* മാലിന്യങ്ങൾ വലിച്ചെറിയരുത്. നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക
.സംസ്ഥാന കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മാർച്ച് 2 നു തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടക്കും. കാർഷിക മൂല്യശൃംഖല ആധുനികവൽക്കരിച്ചും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കിയും കാർഷിക മേഖലയ്ക്ക് പുത്തനുണർവ്വേകാൻ 2365 കോടി രൂപയുടെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതാണ് കേര പദ്ധതി.
.വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരള കുളക്കട കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫെബ്രുവരി 28ന് ഓട്ടോമൊബൈൽ, ഹോട്ടൽ ആൻഡ് ടൂറിസം രംഗത്തെ തൊഴിലവസരങ്ങൾക്കായി ജോബ് ഫെയർ സംഘടിപ്പിക്കും. യോഗ്യത : പ്ലസ് ടു, പോളി ടെക്നിക്, ഐടിഐ, ബിരുദം. രജിസ്ട്രേഷൻ സൗജന്യം. ഫോൺ 9495999672.
.കേരള സംസ്ഥാന യുവജന കമ്മീഷൻ മാർച്ച് 5, 6 തീയതികളിൽ തിരുവനന്തപുരം, കഴക്കൂട്ടം ടെക്‌നോപാർക്കിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 'യൂത്ത് വെൽബീയിങ് ആൻഡ് ലൈഫ് സ്‌റ്റൈൽ ട്രാൻസ്ഫർമേഷൻസ്: എമർജിങ് ട്രെൻഡ്‌സ്, പ്രൊസ്‌പെക്ട്‌സ്, ആൻഡ് ചലഞ്ചസ്'' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന നാഷണൽ യൂത്ത് സെമിനാറിലേക്ക് പങ്കെടുക്കുവാൻ താല്പര്യമുള്ള 18നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് രണ്ടിനകം ബയോഡേറ്റയും ഫോട്ടോയും സഹിതം ksycyouthseminar@gmail.com എന്ന മെയിൽ ഐ.ഡിയിലോ, വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 8086987262, 0471-2308630.
.കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ 2026-27 റഗുലർ ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് https://kscsa.org ൽ അപേക്ഷ സമർപ്പിക്കാം. ക്ലാസുകൾ ഏപ്രിൽ 27 ന് ആരംഭിക്കും. 50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്. സംവരണത്തിന് അർഹത നിശ്ചയിക്കുന്നതിനുള്ള പ്രവേശന പരീക്ഷ മാർച്ച് 22 ന് പൊന്നാനി ഈശ്വരമംഗലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ നടക്കും. അർഹത നേടുന്നവർക്ക് സൗജന്യ പരിശീലനം ലഭിക്കും. വിവരങ്ങൾക്ക്: 0494-2665489, 8281098868, 9846715386, 9645988778.
.ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടടയിലുള്ള റീജിയണൽ സെന്ററിൽ ഫെബ്രുവരി 24ന് നടത്തുന്ന അഡ്വാൻസ്ഡ് എക്സൽ വർക്ക്ഷോപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീസ് 750 + ജി.എസ്.ടി. താൽപ്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 9895570442, 0471-2660512 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
.അസാപ് കേരളയും അമ്പലപ്പാറ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് 'വിജ്ഞാനകേരളം തൊഴില്‍ മേള' സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22 ന് രാവിലെ 9.30 മുതല്‍ അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ തൊഴില്‍ മേള ആരംഭിക്കും. പത്താംതരം മുതല്‍ എം.ബി.എ വരെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും അവസരമുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും, ബയോഡാറ്റ സഹിതം ഹാജരാവുകയും ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8157874997, 9645748729, 9495999667
.നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് എസ്.സി/ എസ്.ടി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്കായി നടപ്പാക്കിവരുന്ന സമന്വയ പദ്ധതിപ്രകാരം 2025-26 സാമ്പത്തിക വർഷത്തെ തൊഴിൽമേള 2026 ഫെബ്രുവരി 21 രാവിലെ 09.30 നു ഗവ.ഐ.ടി.ഐ (SCDD) മരിയാപുരത്തു സംഘടിപ്പിക്കും. തൊഴിൽമേളയിൽ ഉദ്യോഗാർഥികൾക്ക് bit.ly/sestjobfest ഗൂഗിൾ ഫോം വഴി രജിസ്‌ട്രേഷൻ നടത്താം. അന്നേ ദിവസം സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. കുടുതൽവിവരങ്ങൾക്ക്: 0471-2330756.
.ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മാര്‍ച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
.പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് (രണ്ടാംഘട്ടം) അപേക്ഷിക്കാം. സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ സയന്‍സ് വിഷയത്തില്‍ നിലവില്‍ പ്ലസ് വണ്ണിന് പഠിക്കുന്നതോടൊപ്പം സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ പരിശീലനത്തിന് ചേര്‍ന്നവരാണ് അപേക്ഷിക്കേണ്ടത്. 2024-2025 വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ സയന്‍സ്, ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങള്‍ക്ക് ബി.പ്ലസില്‍ കുറയാത്ത ഗ്രേഡ് ലഭിച്ചവരും പത്താം ക്ലാസ് സി.ബി.എസ്.ഇ/സി.എസ്.ഇ സിലബസില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഇംഗ്ലീഷ് വിഷയങ്ങളില്‍ എ2/എ ഗ്രേഡുകള്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കുറവായിരിക്കണം. വിദ്യാര്‍ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫെബ്രുവരി 28 നകം പാലക്കാട് ജില്ലാ പട്ടികജാതിവികസന ഓഫീസര്‍ക്ക് ലഭ്യമാക്കണം.
.വിദേശ രാജ്യങ്ങളിലേയ്ക്ക് ഉദ്യോഗത്തിനു പോകാനാഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കായി നോർക്ക റൂട്ട്‌സ് സൗജന്യ പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം (PDOP) ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു . രജിസ്‌ട്രേഡ് നഴ്‌സുമാർക്കും മറ്റ് സ്‌കിൽഡ് പ്രൊഫഷണലുകൾക്കും (നഴ്‌സിംഗ് ഇതര വിഭാഗങ്ങൾ) പരിശീലനത്തിൽ പങ്കെടുക്കാം. താല്പര്യമുളളവർ www.norkaroots.kerala.gov.in വഴി രജിസ്റ്റർ ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് അവസരം ലഭിക്കുക. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ തിരുവനന്തപുരം തൈക്കാടുളള ലെമൺ ട്രീ ഹോട്ടലിലാണ് പ്രോഗ്രാം.
വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോള് ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91- 8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള് സർവ്വീസ്) ബന്ധപ്പെടാം.
.മൂന്നാമത് അന്താരാഷ്ട്ര ഊർജ്ജമേളയ്ക്ക് ഫെബ്രുവരി 7-ന് പനങ്ങാട് കുഫോസ് ക്യാമ്പസിലെ പ്രൊഫ. വി.കെ. ദാമോദരൻ നഗറിൽ സംഘടിപ്പിക്കും. സംസ്ഥാന ഊർജ്ജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്റർ 'എംപവറിങ് എനർജി ഫ്യൂച്ചർ' എന്ന പ്രമേയത്തിലാണ് മേള സംഘടിപ്പിക്കുന്നത്. ഊർജ്ജക്ഷമതയുള്ള ഗൃഹോപകരണങ്ങൾ, സൗരോർജ്ജ ഉൽപന്നങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വലിയൊരു ശേഖരം തന്നെ പ്രദർശനത്തിനുണ്ടാകും. ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള സെഷനുകൾ, ബാർക്കിലെ ( ബി.എ ആർ.സി) മുൻ ശാസ്ത്രജ്ഞർ നയിക്കുന്ന ആണവോർജ്ജ ചർച്ചകൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും. പ്രവേശനം സൗജന്യമാണ്.
.കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ കുട്ടികൾക്കായി “കളിമുറ്റം” മധ്യവേനലവധിക്കാല ക്ലാസുകൾ ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തും. 4-16 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. എയ്റോമോഡലിംഗ്, സംഗീതം, നൃത്തം, അബാക്കസ്, ഗിറ്റാർ, വയലിൻ, തബല, കീബോർഡ്, നാടകം, ക്രാഫ്റ്റ്, യോഗ, ചിത്രരചന തുടങ്ങി 26 വിഷയങ്ങളിൽ പരിശീലനം നൽകും. വാഹന സൗകര്യം ലഭ്യമാണ്. രജിസ്ട്രേഷന്: 8590774386 / 2316477.
.നാഷണൽ എംപ്ലോയ്‌മെൻറ് സർവീസ് (കേരളം) വകുപ്പ് എസ്‌സി/എസ്ടി ഉദ്യോഗാർഥികൾക്കായി നടപ്പാക്കി വരുന്ന സമന്വയ തൊഴിൽമേള ഫെബ്രുവരി 21 രാവിലെ 9.30 ന് ഗവ:ഐ.ടി.ഐ (SCDD) മരിയാപുരത്തു നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകർ പങ്കെടുക്കുന്ന തൊഴിൽമേളയിൽ ഉദ്യോഗാർഥികൾക്ക് bit.ly/scstjobfest ഗൂഗിൾ ഫോം വഴി രജിസ്‌ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330756.
.കേരള സർക്കാർ വനിതാ-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ, കേരള വനിതാ വികസന കോർപ്പറേഷന്റെ സഹകരണത്തോടെ ഫെബ്രുവരി 6, 7 തീയതികളിൽ തിരുവനന്തപുരം നിശാഗന്ധിയിൽ ‘വനിതാ കോൺക്ലേവ് 2026’ സംഘടിപ്പിക്കുന്നു.' സ്ത്രീ സൗഹൃദ കേരളം - സമത്വവും സുരക്ഷയും ശാക്തീകരണവും കൈകോർക്കുന്ന സമൂഹം' എന്ന ആശയം മുൻനിർത്തി സംഘടിപ്പിക്കുന്ന കോൺക്ലേവിൽ, വനിത ശിശു വികസന വകുപ്പിന്റെ മൂന്നു പ്രധാന മേഖലകളായ വനിത ശാക്തീകരണം, ശിശുവികസനം, ശിശുസംരക്ഷണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിവിധ അക്കാദമിക് സെഷനുകൾ, സെമിനാറുകൾ, സംവാദങ്ങൾ, എന്നിവ സംഘടിപ്പിക്കും.
.വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടത്തും. ഫെബ്രുവരി 15ന് നിയമസഭയിലെ ശങ്കരനാരായൺ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 16നും 17നും ഒൻപത് വേദികളിലായി വിവിധ വിഷയങ്ങളിൽ ടെക്‌നിക്കൽ സെഷനുകൾ നടക്കും.
.അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന 'വ്യവസായ സംരംഭം തുടങ്ങുന്നതിന് സബ്സിഡി നല്‍കല്‍' എന്ന പദ്ധതിയില്‍ ഗുണഭോക്താക്കളാകാന്‍ താത്പര്യമുള്ള അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വനിതകള്‍ക്ക് ഫെബ്രുവരി ഏഴിന് മുമ്പായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ സമീപിക്കാവുന്നതാണ്.
.സംസ്ഥാന കായിക യുവജനകാര്യ വകുപ്പ്, സ്റ്റേറ്റ് സ്പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് സ്‌കൂളുകള്‍, ഡിവിഷനുകള്‍, ജില്ലാ സ്പോര്‍ട്സ് അക്കാദമികള്‍ എന്നിവിടങ്ങളിലെ 2026 - 27 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി മൂന്നിന് നടത്തും. പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ വച്ചാണ് പ്രാഥമിക തെരഞ്ഞെടുപ്പ്.
6,7,8,11 ക്‌ളാസുകളിലേയ്ക്ക് കോമണ്‍ സെലക്ഷനും 9,10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയ്ക്കായി സംസ്ഥാനതല മെഡല്‍ നേടിയവര്‍ക്കുമാണ് തെരഞ്ഞെടുപ്പ്. അത്‌ലറ്റിക്സ്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ഹോക്കി, ഫുട്ബോള്‍, ഹാന്‍ഡ്‌ബോള്‍, തായ്ക്വാണ്‍ഡോ, ജൂഡോ, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍), ഫെന്‍സിങ്ങ്, ബോക്സിങ്ങ്, കബഡി, ഗുസ്തി എന്നീ കായിക ഇനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
കനായിങ്ങ് ആന്‍ഡ് കയാക്കിങ്ങ്, റോവിങ്ങ് എന്നീ ഇനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി ഒന്നിന് ആലപ്പുഴ കലവൂര്‍ ഗോപിനാഥ് സ്റ്റേഡിയത്തിലും അമ്പെയ്ത്ത്, സൈക്ലിങ്ങ്, ഖോ -ഖോ, നെറ്റ്ബോള്‍, നീന്തല്‍ എന്നീ ഇനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് തിരുവനന്തപുരം ജി.വി. രാജാ സ്പോര്‍ട്സ് സ്‌കൂളില്‍ വച്ചും നടത്തും.
താത്പര്യമുള്ളവര്‍ www.sportscouncil.kerala.gov.in / www.dsya.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481- 2563825, 9446271892.
.തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പിനും, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവർക്ക് ലാപ്‌ടോപ്പിനും അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികളുടെ മക്കൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. 2023-24, 2024-25 വർഷങ്ങളിൽ നിലവിൽ പഠനം തുടരുന്നവർക്കാണ് ഈ ആനുകൂല്യം. അപേക്ഷകർ ടി.ടി.സി, ഐ.ടി.ഐ/ഐ.ടി.സി, പ്ലസ് ടു, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണൽ കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം. യോഗ്യതാ പരീക്ഷയിൽ 50% മാർക്ക് നേടിയിരിക്കണം. അപേക്ഷാ ഫോമുകൾ മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ ഓഫീസിൽ നിന്ന് സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി ഓഫീസിൽ ലഭിക്കണം. വിലാസം: വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം - 695036. ഫോൺ: 0471-2460667, 9188430667.
.തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ പിന്നാക്ക, പട്ടികജാതി, പട്ടികവർഗ പൊതു വിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ 6 മുതൽ 8 ശതമാനം പലിശ നിരക്കിൽ നിബന്ധനകൾക്ക് വിധേയമായി സ്വയം തൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്കാണ് സ്വയം തൊഴിൽ ചെയ്യുന്നതിനായി (വസ്തു/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) വായ്പ അനുവദിക്കുന്നത്. www.kswdc.org എന്ന വെബ്സൈറ്റ് വഴി ഓൺലനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2328257, 9496015006, 9496015005.
.തിരുവനന്തപുരം ജില്ലയിൽ 2024-25 വർഷത്തിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ജില്ലാ തലത്തിൽ പുരസ്‌ക്കാരം നൽകുന്നു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾ, രജിസ്‌ട്രേർഡ് സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങൾ സഹിതം ഫെബ്രുവരി 5 നകം തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമർപ്പിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിൽ അവാർഡ് ലഭിച്ചവരെ ഈ വർഷം പരിഗണിക്കില്ല. തെരെഞ്ഞെടുക്കുന്നവർക്ക് 10,000 രൂപ ക്യാഷ് അവാർഡ് നൽകും. അപേക്ഷ ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാർശ സഹിതം സമർപ്പിക്കണം. അപേക്ഷാ ഫോം സമീപത്തെ മൃഗാശുപത്രിയിൽ ലഭിക്കുന്നതാണ്.
.സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ കട്ടപ്പനയില്‍ നടക്കും. ദേശീയ യുവോത്സവ മത്സരങ്ങളായ കഥാരചന (ഹിന്ദി/ഇംഗ്ലീഷ്) വായ്പാട്ട് (ക്ലാസിക്കല്‍, ഹിന്ദുസ്ഥാനി ) കര്‍ണ്ണാടക സംഗീതം, ഭരതനാട്യം, കുച്ചുപ്പുടി, മണിപ്പുരി, കഥക്, ഒഡീസ്സി, സിത്താര്‍, ഫ്ളൂട്ട്, വീണ, തബല, മൃദംഗം, ഹാര്‍മോണിയം (ലൈറ്റ്) ഗിത്താര്‍, നാടോടിപ്പാട്ട് (സിംഗിള്‍), നാടോടിനൃത്തം (സിംഗിള്‍), എന്നീ ഇനങ്ങള്‍ക്ക് മത്സരാത്ഥികള്‍ക്ക് നേരിട്ട് (www.keralotsavam.com) ജനുവരി 28 വരെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446601880
.അസാപ് കേരളയുടെ ചെറിയ കലവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 24 ന് തൊഴിൽ മേള സംഘടിപ്പിക്കും. പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, ബി.ടെക്ക് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ ജനുവരി 24ന് രാവിലെ 10ന് ബയോഡേറ്റയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. ഫോൺ : 9495999682. രജിസ്‌ട്രേഷന്‍ ലിങ്ക് https://link.asapcsp.in/jobfairkalavoor
.വിഴിഞ്ഞം പനവിളക്കോട് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 24ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പ്ലസ് ടു , ഐടിഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 24ന് രാവിലെ 10 മണിക്ക് ബയോഡേറ്റയുടെ, കുറഞ്ഞത് മൂന്ന് പകര്‍പ്പുകളും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാകണം.
ഇതോടൊപ്പം, 2022ന് ശേഷം ഐ.ടി.ഐ ഫിറ്റര്‍/ വെല്‍ഡര്‍ / ഷീറ്റ് മെറ്റല്‍ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രജിസ്‌ട്രേഷനായി 9495999697 എന്ന നമ്പറിലേക്ക് ''ജോബ് ഫെയര്‍'' എന്ന വാട്‌സ്ആപ്പ് സന്ദേശം അയക്കണം.
.മോട്ടോർ വാഹന വകുപ്പും ജില്ലാ പോലീസും ചേർന്ന് ജനുവരി 28 രാവിലെ 10 മുതൽ വൈകിട്ട് 3 വരെ തിരുവനന്തപുരം കുടപ്പനക്കുന്ന് ആർ.ടി.ഒ നാഷണൽ സെക്ടർ ഓഫീസിൽ ചെലാൻ തീർപ്പാക്കൽ സംഘടിപ്പിക്കുന്നു. കോടതികളിൽ പോയിട്ടുള്ളതും അല്ലാത്തതുമായ മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും എല്ലാ ഇ-ചെലാനുകളും സമയബന്ധിതമായി തീർപ്പാക്കാവുന്നതാണ്.
.കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന 200 വിദ്യാർത്ഥികൾക്ക് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനത്തിന് അപേക്ഷിക്കാം. പത്താം ക്ലാസ് വിജയിച്ചവർക്ക് കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നീഷ്യൻ ലെവൽ 4, അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3; പ്ലസ് വൺ വിജയിച്ചവർക്ക് എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ ലെവൽ 4, മെക്കാനിക് ഹൈഡ്രോളിക് ലെവൽ 4; പ്ലസ് ടു വിജയിച്ചവർക്കുള്ള പ്ലംബർ ജനറൽ ലെവൽ 4 എന്നിവയിലാണ് പരിശീലനം.
ഒരു പരിശീലനത്തിൽ നാൽപതു പേർ വീതം ആകെ 200 പേർക്കാണ് അവസരം. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, വരുമാന സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുമായി കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ നേരിട്ട് ഹാജരാകണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31. വിവരങ്ങൾക്ക്: 8078980000, വെബ്സൈറ്റ്: www.iiic.ac.in.
.സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഐ ആർ ഇ എൽ (ഇന്ത്യ) ലിമിറ്റഡും ചേർന്ന് നടത്തുന്ന 25 വനിതകൾക്കുള്ള സൗജന്യ സ്ത്രീ ശാക്തീകരണ തൊഴിൽ നൈപുണ്യ പരിശീലനപദ്ധതിയിൽ അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫുഡ് പ്രൊഡക്ഷൻ (കോമീസ് ഷെഫ്) എന്ന ആറു മാസം ദൈർഘ്യമുള്ള സൂപ്പർവൈസറി പരിശീലനമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു വിജയിച്ച 18 നും 30 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് മാത്രമാണ് അവസരം.
കൊല്ലം ജില്ലയിൽ നിന്നും താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. ഐ.ആർ.ഇ.എൽ മൈനിങ് പ്രദേശത്തുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അവസാന തീയതി: ജനുവരി 23. വിവരങ്ങൾക്ക്: 8078980000.
.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെയും കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയതല കൈത്തറി വസ്ത്ര ഫാഷന്‍ ഷോ മത്സരം 'ഡ്രീം വീവ് സീസണ്‍ - 4' ഫെബ്രുവരി 16 ന് സംഘടിപ്പിക്കും. ഫാഷന്‍ ഷോയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കോളേജ്/ഇന്‍സ്റ്റിറ്റ്യൂട്ട് ടീമംഗങ്ങള്‍ ഫെബ്രുവരി 5, വൈകുന്നേരം 5 ന് മുൻപായി രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് www.iihtkannur.ac.in /ccfdkannur.ac.in. ഫോണ്‍: 0497-2835390.
.2026 ഫെബ്രുവരി 18, 19 തീയതികളിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ നടത്തുന്ന 'തദ്ദേശ ദിനാഘോഷം 2026' നായുള്ള ലോഗോ ക്ഷണിക്കുന്നു. എൻട്രികൾ A4 വലിപ്പത്തിലുള്ള പേപ്പറിൽ കളർ പ്രിന്റ് ചെയ്ത ശേഷം സീൽ ചെയ്ത കവറിൽ 2026 ജനുവരി 20-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. കവറിന് പുറത്ത് "തദ്ദേശ ദിനാഘോഷം 2026 - ലോഗോ" എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
വിലാസം - പ്രിൻസിപ്പൽ ഡയറക്ടർ, സ്വരാജ് ഭവൻ, പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, നന്ദൻകോട്, തിരുവനന്തപുരം- 695003
സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ജനുവരി 20 മുതൽ 25 വരെ ജില്ലയിലെ വിവിധ വേദികളിലായി നടക്കും. ജില്ലയിലെ നഗരസഭകളിൽ നിന്നും കൊച്ചി കോർപ്പറേഷനിൽ നിന്നും പഞ്ചായത്തുകളിൽ നിന്നുമായി അയ്യായിരത്തോളം കലാകായിക പ്രതിഭകൾ മേളയിൽ പങ്കെടുക്കും.
.ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനർ നടീലിനു ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബർ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ കർഷകർക്കാണ് ഹെക്ടറിന് 75000 രൂപ നിരക്കിൽ തുക അനുവദിക്കുന്നത്. നിലവിൽ 25 സെന്റ് മുതൽ 5 ഹെക്ടർ വരെ കൃഷിയുള്ള കർഷകർക്ക് തങ്ങളുടെ 2 ഹെക്ടർ വരെയുള്ള റബ്ബർ പുനർ നടീലിനാണ് ധനസഹായം നൽകുക. നിലവാരമുള്ള റബ്ബർ തൈകൾ ഉല്പാദിപ്പിക്കുന്നതിനു ഈ ജില്ലകളിലെ 30 നഴ്സറികൾക്കു 6 ലക്ഷം രൂപ വരെ സബ്സിഡിയും അനുവദിക്കും. താല്പര്യമുള്ള കർഷകർക്കും നഴ്‌സറികൾക്കും https://www.keraplantation.kerala.gov.in പോർട്ടൽ വഴി നേരിട്ട് റജിസ്റ്റർ ചെയ്യാവുന്നതാണ്. തിരിച്ചറിയൽ രേഖ, ഫോട്ടോ, ബാങ്ക് പാസ്സ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷിഭൂമിയുടെ സ്കെച്ച്, അംഗീകൃത നഴ്സറിയിൽ നിന്ന് നടീൽ വസ്തുക്കൾ വാങ്ങിയതിന്റെ ബിൽ തുടങ്ങിയ രേഖകൾ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കേരയുടെ കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലെ റീജിയണൽ ഓഫീസുമായോ 9037824036, 9037824049, 9037824047 എന്നീ ഫോൺ നമ്പറുകളുമായോ ബന്ധപ്പെടുക.
.ഭൂവിനിയോഗ വകുപ്പിന്റെ പ്രകൃതി വിഭവ സംരക്ഷണ ബോധവൽക്കരണ പരിപാടി " തളിർ 2025-26' ന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 2026 ജനുവരി 24-ന് രാവിലെ 10 മുതൽ തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിലെ റേഡിയോ പാർക്കിലാണ് മത്സരം നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ എൽ.പി., യു.പി., ഹൈസ്കൂൾ (എച്ച്.എസ്) വിഭാഗം സ്കൂൾ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ ജനുവരി 21-ന് വൈകുന്നേരം 5ന് മുൻപായി www.kslub.kerala.gov.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: ഭൂവിനിയോഗ വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം -33, 0471-2302231, ഇ-മെയിൽ: luc.kslub@kerala.gov.in.
.കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മിൽമയുമായി ചേർന്ന് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതർക്ക് വേണ്ടി നടപ്പിലാക്കുന്ന സ്വയംതൊഴിൽ പദ്ധതിക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും സംരംഭകത്വഗുണമുള്ളവരും 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണം. പാലിനും, അനുബന്ധ ഉത്പ്പന്നങ്ങൾക്കും വിപണന സാധ്യതയുള്ള അനുയോജ്യമായ സ്ഥലങ്ങളിൽ 'മിൽമ ഷോപ്പി' അല്ലെങ്കിൽ 'മിൽമ പാർലർ' ആരംഭിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവസരം ലഭിക്കും. ഇതിനാവശ്യമായ വായ്പ കോർപ്പറേഷന്റെ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കും. വായ്പയുടെ തിരിച്ചടവ് കാലാവധി 5 വർഷമായിരിക്കും. കോർപ്പറേഷനും മിൽമ അധികൃതരും സംയുക്തമായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും സംരംഭം ആരംഭിക്കുവാൻ അനുമതി നൽകുക. താല്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: 0471 2723155, 9400068501
.തിരുവനന്തപുരത്ത് ജനുവരി 19 മുതല്‍ 21 വരെ നടക്കുന്ന കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ് ഭിന്നശേഷി സര്‍ഗോത്സവത്തില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്നുള്ള ഭിന്നശേഷി കായിക പ്രതിഭകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭിന്നശേഷി സ്‌പോര്‍ട്‌സ് ഇനത്തില്‍ ജില്ലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍, സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തവര്‍, ദേശീയ അന്തര്‍ദേശീയ തലത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഒരാള്‍ക്ക് അത്‌ലറ്റിക് വിഭാഗത്തില്‍ രണ്ട് ഇനത്തില്‍ മാത്രമേ മത്സരിക്കുവാന്‍ സാധിക്കുകയുളളു. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 400 മീറ്റര്‍ ഓട്ടം, ലോംഗ് ജമ്പ്, ഷോട്ട്പുട്ട് എന്നിവയില്‍ മാത്രമാണ് അവസരം. ഡ്വാര്‍ഫ് കാറ്റഗറിയില്‍പ്പെട്ടവര്‍ ഷോട്ട്പുട്ടില്‍ മാത്രമാണ് അവസരം.
താല്പര്യമുള്ളവർ നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഫോറം ജനുവരി 14ന് മുന്‍പായി ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കണം. dsjoalpy@gmail.com ഇമെയിലിലും അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് ഫോൺ: 9447141676, 04772253870
.The Thiruvananthapuram Region ‘Niyukti Mega Job Fair 2025–26’ will be held on January 31 at Sree Chitra Thirunal College of Engineering, Pappanamcode. The event is being organized under the auspices of the Thiruvananthapuram District Employment Exchange.
Employers from sectors including IT, hospitality, automobile, paramedical, management, technical and marketing will participate in the job fair. The initiative aims to connect employers and job seekers from Thiruvananthapuram, Kollam, Alappuzha and Pathanamthitta districts.
Both employers and candidates can register through the portal https://privatejobs.employment.kerala.gov.in. For further details, contact: 8921916220 (Thiruvananthapuram), 8304852968 (Kollam), 8304057735 (Alappuzha) and 9496443878 (Pathanamthitta).
.