സമീപകാലത്ത് പ്രസിദ്ധീകരിച്ച് ജില്ല വാർത്തകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  കോമീസ് ഷെഫ് - സൗജന്യ തൊഴിൽ പരിശീലനം.

സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഐ ആർ ഇ എൽ (ഇന്ത്യ) ലിമിറ്റഡും ചേർന്ന് നടത്തുന്ന 25 വനിതകൾക്കുള്ള സൗജന്യ സ്ത്രീ ശാക്തീകരണ തൊഴിൽ നൈപുണ്യ പരിശീലനപദ്ധതിയിൽ അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫുഡ് പ്രൊഡക്ഷൻ (കോമീസ് ഷെഫ്) എന്ന ആറു മാസം ദൈർഘ്യമുള്ള സൂപ്പർവൈസറി പരിശീലനമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു വിജയിച്ച 18 നും 30 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് മാത്രമാണ് അവസരം. 


കൊല്ലം ജില്ലയിൽ നിന്നും താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. ഐ.ആർ.ഇ.എൽ മൈനിങ് പ്രദേശത്തുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അവസാന തീയതി: ജനുവരി 23. വിവരങ്ങൾക്ക്: 8078980000.

.
  20-1-2026
  കൈത്തറി വസ്ത്ര ഫാഷന്‍ ഷോ മത്സരം ഫെബ്രുവരി 16 ന്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെയും കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയതല കൈത്തറി വസ്ത്ര ഫാഷന്‍ ഷോ മത്സരം 'ഡ്രീം വീവ് സീസണ്‍ - 4' ഫെബ്രുവരി 16 ന് സംഘടിപ്പിക്കും. ഫാഷന്‍ ഷോയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കോളേജ്/ഇന്‍സ്റ്റിറ്റ്യൂട്ട് ടീമംഗങ്ങള്‍ ഫെബ്രുവരി 5, വൈകുന്നേരം 5 ന് മുൻപായി രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് www.iihtkannur.ac.in /ccfdkannur.ac.in. ഫോണ്‍: 0497-2835390.

.
  20-1-2026
  തദ്ദേശ ദിനാഘോഷം 2026: ലോഗോ ക്ഷണിക്കുന്നു.

2026 ഫെബ്രുവരി 18, 19 തീയതികളിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ നടത്തുന്ന 'തദ്ദേശ ദിനാഘോഷം 2026' നായുള്ള ലോഗോ ക്ഷണിക്കുന്നു. എൻട്രികൾ A4 വലിപ്പത്തിലുള്ള പേപ്പറിൽ കളർ പ്രിന്റ് ചെയ്ത ശേഷം സീൽ ചെയ്ത കവറിൽ 2026 ജനുവരി 20-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. കവറിന് പുറത്ത് "തദ്ദേശ ദിനാഘോഷം 2026 - ലോഗോ" എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

വിലാസം - പ്രിൻസിപ്പൽ ഡയറക്ടർ, സ്വരാജ് ഭവൻ, പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, നന്ദൻകോട്, തിരുവനന്തപുരം- 695003



.
  16-1-2026
  എറണാകുളം ജില്ലാതല കേരളോത്സവം ജനുവരി 20 മുതൽ 25 വരെ.

സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ജനുവരി 20 മുതൽ 25 വരെ ജില്ലയിലെ വിവിധ വേദികളിലായി നടക്കും. ജില്ലയിലെ നഗരസഭകളിൽ നിന്നും കൊച്ചി കോർപ്പറേഷനിൽ നിന്നും പഞ്ചായത്തുകളിൽ നിന്നുമായി അയ്യായിരത്തോളം കലാകായിക പ്രതിഭകൾ മേളയിൽ പങ്കെടുക്കും.

.
  14-1-2026
  കേര പദ്ധതി - റബ്ബർ കർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം.

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനർ നടീലിനു ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബർ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ കർഷകർക്കാണ് ഹെക്ടറിന് 75000 രൂപ നിരക്കിൽ തുക അനുവദിക്കുന്നത്. നിലവിൽ 25 സെന്റ്‌ മുതൽ 5 ഹെക്ടർ വരെ കൃഷിയുള്ള കർഷകർക്ക് തങ്ങളുടെ 2 ഹെക്ടർ വരെയുള്ള റബ്ബർ പുനർ നടീലിനാണ് ധനസഹായം നൽകുക. നിലവാരമുള്ള റബ്ബർ തൈകൾ ഉല്പാദിപ്പിക്കുന്നതിനു ഈ ജില്ലകളിലെ 30 നഴ്സറികൾക്കു 6 ലക്ഷം രൂപ വരെ സബ്സിഡിയും അനുവദിക്കും. താല്പര്യമുള്ള കർഷകർക്കും നഴ്‌സറികൾക്കും https://www.keraplantation.kerala.gov.in പോർട്ടൽ വഴി നേരിട്ട് റജിസ്റ്റർ ചെയ്യാവുന്നതാണ്. തിരിച്ചറിയൽ രേഖ, ഫോട്ടോ, ബാങ്ക് പാസ്സ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷിഭൂമിയുടെ സ്കെച്ച്, അംഗീകൃത നഴ്സറിയിൽ നിന്ന് നടീൽ വസ്തുക്കൾ വാങ്ങിയതിന്റെ ബിൽ തുടങ്ങിയ രേഖകൾ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കേരയുടെ കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലെ റീജിയണൽ ഓഫീസുമായോ 9037824036, 9037824049, 9037824047 എന്നീ ഫോൺ നമ്പറുകളുമായോ ബന്ധപ്പെടുക.

.
  14-1-2026
  തളിർ 2025-26 - സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം.

ഭൂവിനിയോഗ വകുപ്പിന്റെ പ്രകൃതി വിഭവ സംരക്ഷണ ബോധവൽക്കരണ പരിപാടി " തളിർ 2025-26' ന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 2026 ജനുവരി 24-ന് രാവിലെ 10 മുതൽ തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിലെ റേഡിയോ പാർക്കിലാണ് മത്സരം നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ എൽ.പി., യു.പി., ഹൈസ്കൂൾ (എച്ച്.എസ്) വിഭാഗം സ്കൂൾ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ ജനുവരി 21-ന് വൈകുന്നേരം 5ന് മുൻപായി www.kslub.kerala.gov.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: ഭൂവിനിയോഗ വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം -33, 0471-2302231, ഇ-മെയിൽ: luc.kslub@kerala.gov.in.

.
  13-1-2026
  സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു.

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മിൽമയുമായി ചേർന്ന് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതർക്ക് വേണ്ടി നടപ്പിലാക്കുന്ന സ്വയംതൊഴിൽ പദ്ധതിക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും സംരംഭകത്വഗുണമുള്ളവരും 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണം. പാലിനും, അനുബന്ധ ഉത്പ്പന്നങ്ങൾക്കും വിപണന സാധ്യതയുള്ള അനുയോജ്യമായ സ്ഥലങ്ങളിൽ 'മിൽമ ഷോപ്പി' അല്ലെങ്കിൽ 'മിൽമ പാർലർ' ആരംഭിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവസരം ലഭിക്കും. ഇതിനാവശ്യമായ വായ്പ കോർപ്പറേഷന്റെ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കും. വായ്പയുടെ തിരിച്ചടവ് കാലാവധി 5 വർഷമായിരിക്കും. കോർപ്പറേഷനും മിൽമ അധികൃതരും സംയുക്തമായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും സംരംഭം ആരംഭിക്കുവാൻ അനുമതി നൽകുക. താല്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: 0471 2723155, 9400068501

.
  13-1-2026
  ഭിന്നശേഷി സർഗോത്സവം - കായിക പ്രതിഭകൾക്ക് അവസരം.

തിരുവനന്തപുരത്ത് ജനുവരി 19 മുതല്‍ 21 വരെ നടക്കുന്ന കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ് ഭിന്നശേഷി സര്‍ഗോത്സവത്തില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്നുള്ള ഭിന്നശേഷി കായിക പ്രതിഭകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

 

കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭിന്നശേഷി സ്‌പോര്‍ട്‌സ് ഇനത്തില്‍ ജില്ലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍, സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തവര്‍, ദേശീയ അന്തര്‍ദേശീയ തലത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഒരാള്‍ക്ക് അത്‌ലറ്റിക് വിഭാഗത്തില്‍ രണ്ട് ഇനത്തില്‍ മാത്രമേ മത്സരിക്കുവാന്‍ സാധിക്കുകയുളളു. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 400 മീറ്റര്‍ ഓട്ടം, ലോംഗ് ജമ്പ്, ഷോട്ട്പുട്ട് എന്നിവയില്‍ മാത്രമാണ് അവസരം. ഡ്വാര്‍ഫ് കാറ്റഗറിയില്‍പ്പെട്ടവര്‍ ഷോട്ട്പുട്ടില്‍ മാത്രമാണ് അവസരം.


താല്പര്യമുള്ളവർ നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഫോറം ജനുവരി 14ന് മുന്‍പായി ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കണം. dsjoalpy@gmail.com ഇമെയിലിലും അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് ഫോൺ: 9447141676, 04772253870

.
  12-1-2026
  നിയുക്തി മെഗാ തൊഴിൽമേള.

The Thiruvananthapuram Region ‘Niyukti Mega Job Fair 2025–26’ will be held on January 31 at Sree Chitra Thirunal College of Engineering, Pappanamcode. The event is being organized under the auspices of the Thiruvananthapuram District Employment Exchange.


Employers from sectors including IT, hospitality, automobile, paramedical, management, technical and marketing will participate in the job fair. The initiative aims to connect employers and job seekers from Thiruvananthapuram, Kollam, Alappuzha and Pathanamthitta districts.

Both employers and candidates can register through the portal https://privatejobs.employment.kerala.gov.in. For further details, contact: 8921916220 (Thiruvananthapuram), 8304852968 (Kollam), 8304057735 (Alappuzha) and 9496443878 (Pathanamthitta).

.
  12-1-2026
  മുറ്റത്തൊരു മീന്‍തോട്ടം പദ്ധതി: അപേക്ഷ ക്ഷണിച്ചു.

മലപ്പുറം ജില്ലയിൽ 'മുറ്റത്തൊരു മീന്‍തോട്ടം' പദ്ധതിയില്‍ പടുതകുളങ്ങളില്‍ മത്സ്യകൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് അര സെന്റ് കുളം സ്വന്തമായോ/പാട്ടത്തിനോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 17നകം ലഭിക്കുന്ന അപേക്ഷകള്‍ ജില്ലയിലെ എല്ലാ മത്സ്യഭവനുകളിലും സ്വീകരിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ആയിരം രൂപയുടെ മത്സ്യ കുഞ്ഞുങ്ങള്‍ ലഭിക്കും. ഫോണ്‍-9496007031, 0494 2666428.

.
  9-1-2026
  വിദ്യാർത്ഥികൾക്ക് സിറ്റി റൈഡിൽ നഗരം ചുറ്റാം.

കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായി തലസ്ഥാനം ചുറ്റാൻ വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി സൗജന്യ സിറ്റി റൈഡ് സർവിസുകൾ ഒരുക്കുന്നു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സർവീസുകൾ സജ്ജീകരിച്ചിട്ടുള്ളത്. നിയമസഭാ മന്ദിരത്തിന് മുന്നിൽ നിന്ന് തുടങ്ങുന്ന സർവീസ് മാസ്കോട്ട് ഹോട്ടൽ, എൽഎംഎസ്, മ്യൂസിയം, കനകക്കുന്ന്, വെള്ളയമ്പലം, ഗുരുദേവ പാർക്ക്, കോർപ്പറേഷൻ ഓഫീസ്, ഫൈൻ ആർട്സ് കോളേജ് വഴി തിരിച്ചെത്തും.

.
  9-1-2026
  അരകവ്യൂഹത്തിന്റെ വാദ്യസമന്വയം ടാഗോർ തിയറ്ററിൽ ജനുവരി 11-ന്.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരളത്തിലെ പ്രശസ്ത വാദ്യ ബാൻഡായ 'അരകവ്യൂഹം' ജനുവരി 11 വൈകുന്നേരം 6.30ന് ടാഗോർ തിയേറ്ററിൽ താള- വാദ്യ - ഫ്യൂഷൻ സമന്വയം അവതരിപ്പിക്കും.


പതിനാറ് വാദ്യോപകരണങ്ങൾ നവീനമായ രീതിയിൽ സംയോജിപ്പിച്ച് നൂതനമായ സംഗീത സൃഷ്ടികൾ നടത്തുന്ന ബാൻഡാണ് അരകവ്യൂഹം. ടാഗോർ തീയറ്ററിൽ അരങ്ങേറുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

.
  9-1-2026
  'ഒപ്പം' സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് അഞ്ചാം പതിപ്പ് ജനുവരി 25 ന്.

ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് അഞ്ചാം പതിപ്പ് ജനുവരി 25 ന് കളമശ്ശേരി സമ്ര കൺവെൻഷൻ സെൻ്ററിൽ വച്ച് സംഘടിപ്പിക്കുന്നു. രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ നടക്കുന്ന ക്യാമ്പിൽ പതിനായിരത്തോളം പേർ പങ്കെടുക്കും. സ്തനാർബുദ പരിശോധന, ഹൃദ്രോഗ പരിശോധന, നേത്ര, ദന്ത, കേൾവി പരിശോധന എന്നിവക്കായി വിപുല സൗകര്യങ്ങൾ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. ഇ. സി. ജി, എക്കോ ഉൾപ്പെടെയുള്ള പരിശോധനകളും സൗജന്യമായി നൽകും. നേത്ര, ദന്ത, കേൾവി പരിശോധനക്കുള്ള സൗകര്യവും ക്യാമ്പിലുണ്ടാവും. ദന്തൽ കോളേജുകളുടെ മൊബൈൽ ചികിത്സാ ബസുകളും ക്യാമ്പിൽ ഒരുക്കുന്നുണ്ട്.

.
  7-1-2026
  പടവ് - 2026 ശില്പശാല - സംരംഭകർക്ക്‌ രജിസ്റ്റർ ചെയ്യാം.

സംസ്ഥാന ക്ഷീര കർഷക സംഗമത്തിനോട് അനുബന്ധിച്ച് 2026 ജനുവരി 19 ന് കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് സംഘടിപ്പിക്കുന്ന 'ക്ഷീര സംരംഭക ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ള സംരംഭകർക്ക്‌ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9446532679

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/BVMqe9LapvyzNanv5

.
  7-1-2026
  'മണിനാദം' നാടന്‍പാട്ട് മത്സരം.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 'മണിനാദം' എന്ന പേരില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും. യുവജന ക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/യുവതീ ക്ലബ്ബുകളിലെ 18നും 40നും മധ്യേ പ്രായമുള്ള 10 പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. പരമാവധി സമയം 10 മിനിറ്റ്. താല്പര്യമുള്ളവർ ജനുവരി 15 ന് വൈകിട്ട് അഞ്ചിന് മുമ്പ് പങ്കെടുക്കുന്നവരുടെ പേര് , വിലാസം , ജനന തീയതി, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ്, കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 വിലാസത്തിലോ, ptaksywb@gmail.com മെയിലിലോ അപേക്ഷിക്കണം. ഫോണ്‍ : 0468 2231938, 9496260067.

.
  7-1-2026
  അഗസ്ത്യാർകൂടം ട്രെക്കിങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ.

അഗസ്ത്യാർകൂടം ട്രെക്കിങ്ങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ നടത്തും. ട്രെക്കിങ്ങ് ഫീസ് 2420 രൂപയും ഇക്കോസിസ്റ്റം മാനേജ്‌മെന്റ് സ്പെഷ്യൽ ഫീസ് 580 രൂപയും ഉൾപ്പടെ ഒരാൾക്ക് 3000 രൂപയാണ് ഫീസ്.  രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ (മോഡേൺ മെഡിസിൻ) ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം.

ട്രെക്കിങ്ങിന്റെ ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി നടക്കും. ജനുവരി 14 മുതൽ 31 വരെയുള്ള ട്രെക്കിങ്ങിന് ജനുവരി ആദ്യവാരം ബുക്കിംഗ് ആരംഭിക്കും. ഫെബ്രുവരി 1 മുതൽ 11 വരെ ട്രെക്കിങിന് ജനുവരി മൂന്നാം വാരത്തെ അവസാന ദിവസങ്ങളിലായിരിക്കും ബുക്കിങ്.

.
  5-1-2026
  പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ജനുവരി എട്ടിന് ആലപ്പുഴയില്‍.

നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന  സാന്ത്വന ധനസഹായപദ്ധതിയുടെ  അദാലത്ത് 2026 ജനുവരി എട്ടിന് ആലപ്പുഴയില്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ നടക്കുന്ന അദാലത്തില്‍ കുട്ടനാട്, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കിലെ അര്‍ഹരായവര്‍ക്ക് പങ്കെടുക്കാം.  മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.  താൽപര്യമുള്ളവർ   www.norkaroots.kerala.gov.in  വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് 2026 ജനുവരി ആറിന് മുൻപായി അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9188492339, +91-8281004904.

.
  5-1-2026
  സംസ്ഥാന ക്ഷീര കർഷക സംഗമം ‘പടവ് 2026’: ജനുവരി 18 മുതൽ കൊല്ലത്ത്.

സംസ്ഥാനത്തെ ക്ഷീര കർഷകരുടെ സംഗമമായ 'പടവ് 2026' ജനുവരി 18 മുതൽ 21 വരെ കൊല്ലത്ത് നടക്കും. കൊല്ലം ആശ്രാമം മൈതാനത്താണ് നാലു ദിവസങ്ങളിലായി ഈ സംഗമം സംഘടിപ്പിക്കുന്നത്. ക്ഷീരമേഖലയിലെ നേട്ടങ്ങൾ വിളിച്ചോതുന്ന പ്രദർശനങ്ങൾ, വിദഗ്ദ്ധർ നയിക്കുന്ന സെമിനാറുകൾ, സാങ്കേതിക സെഷനുകൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും.

.
  3-1-2026
  വിരബാധയ്‌ക്കെതിരായ ഗുളിക വിതരണം ജനുവരി ആറിന്.

ജനുവരി ആറ് വിരവിമുക്തദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ഒന്ന് മുതല്‍ 19 വയസ് വരെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍, സ്വകാര്യ  വിദ്യാലയങ്ങളിലൂടെയും, അങ്കണവാടികളിലൂടെയും വിരഗുളിക (ആല്‍ബന്‍ഡസോള്‍) വിതരണം ചെയ്യും.

അന്നേ ദിവസം വിദ്യാലയങ്ങളില്‍ എത്താത്ത കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്നും വിരഗുളിക നല്‍കുന്നതാണ്. ഏതെങ്കിലും കാരണത്താല്‍ ജനുവരി ആറിന് ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 12ന് ഗുളിക നല്‍കുന്നതാണ്.

.
  1-1-2026
  കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകള്‍.

എറണാകുളം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളായ പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, എ.ഐ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്‌ജെറ്റ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അവസാന തീയതി 2026 ജനുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്കായി വിലാസം: ഹെഡ് ഓഫ് സെന്റര്‍, എം.ഇ.എസ് കള്‍ച്ചറല്‍ കോംപ്ലക്‌സ്, കലൂര്‍, എറണാകുളം-682017. ഫോണ്‍: 0484 2971400, 8590605259.

.
  31-12-2025
  സ്വയം തൊഴിൽ വായ്പ്പയ്ക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ, പട്ടികജാതി, പട്ടികവർഗ, പൊതു വിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ 6 മുതൽ 8 ശതമാനം പലിശ നിരക്കിൽ നിബന്ധനകൾക്ക് വിധേയമായി സ്വയം തൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി (വസ്തു/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) www.kswdc.org വഴി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2328257, 9496015006.

.
  30-12-2025
  യുവജന കമ്മീഷൻ ജില്ലാതല അദാലത്ത് ജനുവരി 1ന്.

കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സന്റെ അദ്ധ്യക്ഷതയിൽ  ജനുവരി 1 ന് രാവിലെ 10.30 മുതൽ തിരുവനന്തപുരം, വികാസ് ഭവനിലുള്ള യുവജന കമ്മീഷൻ ആസ്ഥാനത്ത് വെച്ച് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2308630.

.
  30-12-2025
  നോർക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് ജനുവരി 9ന് കോട്ടയത്ത്.

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ  അദാലത്ത് ജനുവരി ഒൻപതിന് കോട്ടയത്ത് നടക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ (തൂലിക) രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെയാണ് അദാലത്ത്.  മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവർ www.norkaroots.kerala.gov.in സന്ദർശിച്ച് ജനുവരി ഏഴിന് മുൻപായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്:  +91 481 2580033, +91-8281004905

.
  29-12-2025
  വർണചിറകുകൾ ജനുവരി 2, 3, 4 തീയതികളിൽ.

വനിത ശിശുവികസന വകുപ്പ് സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘വർണചിറകുകൾ 2026’ എന്ന പേരിൽ ചിൽഡ്രൻസ് ഫെസ്റ്റ് ജനുവരി 2, 3, 4 തീയതികളിൽ വഴുതക്കാട് ഗവ. വിമെൻസ് കോളേജിൽ വച്ച് സംഘടിപ്പിക്കും. ഫെസ്റ്റിന്റെ സുഗമമായ നടത്തിപ്പിലേക്ക് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ സ്വാഗതസംഘം രൂപീകരിച്ചു. ഫെസ്റ്റിന്റെ സജ്ജീകരണങ്ങൾ മുൻകൂട്ടി നടത്തുന്നതിനായി വകുപ്പ് ജീവനക്കാരെ ഉൾപ്പെടുത്തി 20 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

.
  29-12-2025
  മാരത്തോണ്‍ ഡിസംബര്‍ 29ന്.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് മാരത്തോണ്‍ സംഘടിപ്പിക്കുന്നു. 'ഓറഞ്ച് ദി വേള്‍ഡ് ക്യാംപയി' ന്റെ ഭാഗമായി രാവിലെ ഏഴു മണിക്ക് കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ നിന്നും ആരംഭിക്കുന്ന മാരത്തോണ്‍ ജില്ലാ കളക്ടര്‍ അനു കുമാരി ഫ്ലാഗ് ഓഫ് ചെയ്യും. മാരത്തോണ്‍ മാനവീയം വീഥിയില്‍ അവസാനിക്കും.

.
  27-12-2025
  പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ഒരു ദിവസം നീളുന്ന ജംഗിള്‍ സഫാരി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27ന് രാവിലെ എട്ടിന് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറിന് സമീപത്തു നിന്ന് യാത്ര ആരംഭിക്കും. ഗവി ജംഗിള്‍ സഫാരി, അടവി കുട്ടവഞ്ചി, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാഹനം, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ഫോറസ്റ്റ് എന്‍ട്രി പാസ്, കുട്ടവഞ്ചി, ചായയും വെള്ളവും, ഗൈഡ് സേവനം എന്നിവ ഉള്‍പ്പെടുത്തി ഒരു വ്യക്തിക്ക് 1,600/(ആയിരത്തി അറുനൂറ്) രൂപയാണ് യാത്രാ ചെലവ്.

.
  26-12-2025
  നോർക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് ഡിസംബർ 30 ന് കൊല്ലത്ത്.

നാട്ടിൽതിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന  സാന്ത്വന ധനസഹായപദ്ധതിയുടെ  അദാലത്ത് 2025 ഡിസംബർ 30 ന്  കൊല്ലത്ത്. പോളയത്തോടുള്ള കൊല്ലം കോർപ്പറേഷന്റെ ഷോപ്പിംഗ് കോംപ്ലക്‌സിലെ നോർക്ക ഓഫീസിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെ നടക്കുന്ന അദാലത്തിൽ കുന്നത്തൂർ, കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളിലെ അർഹരായർക്ക് പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവർ www.norkaroots.kerala.gov.in  വെബ്ബ്‌സൈറ്റ് സന്ദർശിച്ച് ഡിസംബർ 27 ന് മുൻപായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് +91-8281004902, +91-8281004903 എന്നീ നമ്പറുകളിൽ (പ്രവൃത്തി ദിനങ്ങളിൽ, ഓഫീസ് സമയത്ത്)  ബന്ധപ്പെടാം.

.
  19-12-2025
  ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മത്സരങ്ങള്‍ക്ക് അപേക്ഷിക്കാം.

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മത്സരങ്ങള്‍ക്ക് അപേക്ഷിക്കാം. ബേപ്പൂര്‍ മണ്ഡലത്തിലെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍, മത്സ്യത്തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കലാക്ഷേത്ര സ്‌കൂളുകള്‍ എന്നിവര്‍ക്കാണ് മത്സരങ്ങള്‍. മത്സ്യത്തൊഴിലാളികള്‍ക്ക് വലയിടല്‍, ചൂണ്ടയിടല്‍, ട്രഷര്‍ ഹണ്ട് തുടങ്ങിയവയും കലാക്ഷേത്ര സ്‌കൂളുകള്‍ക്ക് വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.

കുടുംബശ്രീ കലോത്സവുമായി ബന്ധപ്പെട്ട് സിനിമാറ്റിക് ഡാന്‍സ്, സംഘഗാനം, ഒപ്പന, നൊസ്റ്റാള്‍ജിക് ഡാന്‍സ്, നാടന്‍ പാട്ട്, തിരുവാതിര കളി മത്സരങ്ങളാണ് നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം. റെസിഡന്‍ഷ്യല്‍ കലോത്സവുമായി ബന്ധപ്പെട്ട് ബേപ്പൂര്‍ മണ്ഡലത്തിലെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കായി സിനിമാറ്റിക് ഡാന്‍സ്, സംഘഗാനം, ഒപ്പന, നൊസ്റ്റാള്‍ജിക് ഡാന്‍സ്, നാടന്‍ പാട്ട്, തിരുവാതിര കളി, കോമഡി സ്‌കിറ്റ്, കോല്‍ക്കളി മത്സരങ്ങളാണ് സംഘടിപ്പിക്കുക. താല്‍പര്യമുള്ളവര്‍ ബേപ്പൂര്‍ റെസിഡന്റ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി മുഖേന രജിസ്റ്റര്‍ ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 22ന് വൈകീട്ട് അഞ്ച് മണി. ഫോണ്‍: 0495 2720012.

.
  19-12-2025
  ലോക മണ്ണ് ദിനം: സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ.

2025 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്, ഉപന്യാസ രചന (മലയാളം/ ഇംഗ്ലീഷ്), കാർഷിക ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും. നവംബർ 27ന് തിരുവനന്തപുരം പാറോട്ടുകോണത്തെ സംസ്ഥാന സോയിൽ മ്യൂസിയത്തിൽ വച്ചാണ് മത്സരങ്ങൾ. താല്പര്യമുള്ള വിദ്യാർഥികൾ നവംബർ 22, വൈകിട്ട് 5ന് മുൻപായി ഗൂഗിൾ ഫോം /ഇ-മെയിൽ (worldsoildaykerala2025@gmail.com)/ഫോൺ: 0471 2541776/9544727095/7025802695 മുഖേന രജിസ്റ്റർ ചെയ്യണം.

.
  19-11-2025
  സ്വയം തൊഴിൽ വായ്‌പയ്‌ക്ക്‌ അപേക്ഷിക്കാം.

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ, പട്ടികജാതി പട്ടികവർഗ്ഗ പൊതു വിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ 6 മുതൽ 8 ശതമാനം പലിശ നിരക്കിൽ നിബന്ധനകൾക്ക് വിധേയമായി സ്വയം തൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ- രഹിതരായ വനിതകൾക്കാണ് സ്വയം തൊഴിൽ ചെയ്യുന്നതിനായി (വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) വായ്പ അനുവദിക്കുന്നത്. താല്പര്യമുള്ളവർ www.kswdc.org ൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് : 0471-2328257, 9496015006.

.
  6-11-2025
  ലോക പ്രമേഹ ദിനം - ചിത്രരചനാ മത്സരം സംഘടിപ്പിക്കും.

നവംബർ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിസ്‌ പ്രീ പ്രൈമറി. എൽ.പി, യു.പി, എച്ച്. എസ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ചിത്ര രചനാ മത്സരവും എച്ച്.എസ്.എസ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും (വിഷയം : പ്രകൃതിയും ജീവിതശൈലി രോഗങ്ങളും) സംഘടിപ്പിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ www.iidkerala.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള ലിങ്ക് / OR Code മുഖേന നവംബർ 7 ന് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

.
  6-11-2025
  കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ് 23ന്.

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഒക്ടോബർ 23ന് തിരുവനന്തപുരം ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. ആനയറ വേൾഡ് മാർക്കറ്റ് കോമ്പൗണ്ടിലെ കർഷക കടാശ്വാസ കമ്മീഷൻ ഓഫീസിലാണ് സിറ്റിംഗ്. രാവിലെ 9ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായി രേഖകൾ സഹിതം ഹാജരാകണം.

.
  17-10-2025
  ലോകായുക്ത സിറ്റിങ്.

കേരള ലോകായുക്ത തൃശൂർ, കോട്ടയം ജില്ലകളിൽ ക്യാമ്പ് സിറ്റിങ് നടത്തും. തൃശൂരിൽ ഒക്ടോബർ 22നും 23നും രാവിലെ 10.30ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, റീജിയണൽ ഓഫീസ് മിനി കോൺഫറൻസ് ഹാൾ, തിരുവമ്പാടിയിലും, ഒക്ടോബർ 24ന് രാവിലെ 10.30ന് കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിലുമാണ് സിറ്റിങ്. സിറ്റിങ് ദിവസങ്ങളിൽ നിശ്ചിത ഫോമിലുള്ള പുതിയ പരാതികൾ സ്വീകരിക്കും.

.
  13-10-2025
  വന്യജീവി വാരാഘോഷം ഒക്ടോബർ 2 മുതൽ 8 വരെ.

തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷം ഒക്ടോബർ 2 മുതൽ 8 വരെ വിപുലമായ മത്സരങ്ങളോടെ മ്യൂസിയം മൃഗശാല കാര്യാലയത്തിൽ നടക്കും.

മൂന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ക്വിസ് മത്സരം, ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കായി സംവാദ മത്സരം, മൂന്ന് മുതൽ അഞ്ചാം ക്ലാസ് വരെയുള്ളവർക്കായി സസ്റ്റൈനബിൾ ആർട്ട് വർക്ക്ഷോപ്പ്, ക്രിയേറ്റീവ് പെയിന്റിങ് മത്സരം, പ്രീ കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ളവർക്കായി കളറിംഗ് മത്സരം, ആറ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കായി പോസ്റ്റർ മേക്കിങ് മത്സരം എന്നിവ ഒക്ടോബർ 2 മുതൽ ആരംഭിക്കും.

മത്സരവിജയികൾക്കുള്ള സർട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ് എന്നിവ സമാപന ദിവസമായ ഒക്ടോബർ 8 നു വിതരണം ചെയ്യും. വിശദവിവരങ്ങൾക്ക് : 9605008158, 9497875917, 9605044148, 9809034273. 

.
  24-9-2025
  വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വിദ്യാരംഭം.

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വിജയദശമി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 2ന് രാവിലെ 8 മുതൽ സംഘടിപ്പിക്കുന്ന ആദ്യാക്ഷരവേദിയിൽ കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കും. കെ.ജയകുമാർ, ഡോ. അച്യുത് ശങ്കർ എസ്., ഡോ. രാജശ്രീ വാര്യർ എന്നിവർ ഗുരുക്കന്മാരായി എത്തും. കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ താൽപ്പര്യമുള്ളവർ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സൗജന്യമായി പേര് രജിസ്റ്റർ ചെയ്യണം. അപേക്ഷാഫോറം ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 8129209889, 9847561717, ഇ-മെയിൽ: directormpcc@gmail.com.

.
  24-9-2025
  പെൻഷൻ അദാലത്ത് 29ന്.

കേരള ടെലികോം സർക്കിളിൽ നിന്ന് വിരമിച്ച ടെലികോം/ ബിഎസ്എൻഎൽ ജീവനക്കാരുടെ പെൻഷൻ പരാതികൾ പരിഹരിക്കുന്നതിന് സെപ്റ്റംബർ 29 ന് രാവിലെ 10.30ന് കോട്ടയം ബിഎസ്എൻഎൽ കോൺഫറൻസ് ഹാളിൽ പെൻഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. സീനിയർ അക്കൗണ്ട്‌സ് ഓഫീസർ (പെൻഷൻ), ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, കേരള സർക്കിൾ, അഞ്ചാം നില, ദൂർ സഞ്ചാർ ഭവൻ, പിഎംജി ജംഗ്ഷൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിലോ ccakrlpensionadalat@gmail.com എന്ന ഇമെയിലിലോ സെപ്റ്റംബർ 20ന് വൈകിട്ട് 5 നകം പരാതികൾ അയയ്ക്കാം.

.
  16-9-2025
  വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം.

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് ലഭിക്കുന്ന 2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപ്പീൽ അപേക്ഷകൾ സെപ്റ്റംബർ 15 വരെ തൃശ്ശൂർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ ഫോം www.agriworkersfund.org ൽ ലഭ്യമാണ്. ഫോൺ: 0471 2729175..


.
  2-9-2025
  വനമിത്ര പുരസ്‌കാരം 2025-26: അപേക്ഷാതീയതി നീട്ടി.

2025-26 വര്‍ഷത്തില്‍ ജില്ലയില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം-വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര 2025-26 പുരസ്‌കാരത്തിനായി ജില്ലയിലെ താത്പര്യമുള്ള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ആഗസത് 31 വരെ ദീര്‍ഘിപ്പിച്ചു. കണ്ടല്‍ക്കാടുകള്‍, ഔഷധ സസ്യങ്ങള്‍, ജൈവവൈവിധ്യം, കൃഷി മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. ഇതിനായി ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്ന ഒരു ലഘു കുറിപ്പും ഫോട്ടോയും സഹിതം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0483-2734803, 8547603857,8547603864.


.
  24-8-2025
  പഠനമുറി നിർമ്മാണ ധനസഹായ പദ്ധതിയ്ക്ക് അപേക്ഷിക്കാം.

പട്ടികജാതി വികസനവകുപ്പിന്റെ 2025-26 വർഷത്തെ പഠനമുറി നിർമ്മാണ ധനസഹായ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്‌പെഷ്യൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന, ഒരു ലക്ഷം രൂപവരെ കുടുംബവാർഷിക വരുമാനമുള്ള പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 30. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ പട്ടികജാതി വികസന ആഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 8547630006

.
  24-8-2025
  ഇ-ഗ്രാൻസ് റീഫണ്ട്.

2014 മുതൽ 2020 വരെ KPCR/FC/Fisheries വിഭാഗങ്ങളിൽ ഇ-ഗ്രാന്റ്സ് റീഫണ്ട് ലഭിക്കാത്ത തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ, ആഗസ്റ്റ് 30നു മുമ്പ് അസൽ തിരിച്ചറിയൽ രേഖയും അപേക്ഷയും സമർപ്പിച്ച് തുക നേരിട്ട് കൈപ്പറ്റണം.


ഫോൺ: 0471-2475830

.
  12-8-2025
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി