സമീപകാലത്ത് പ്രസിദ്ധീകരിച്ച് പുതിയ വാർത്ത . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  ട്രെയിനിങ് സര്‍വീസ് പ്രൊവൈഡേഴ്‌സ് സമ്മിറ്റ്.
സംസ്ഥാന നൈപുണ്യ വികസന മിഷനും ആലപ്പുഴ ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംയുക്തമായി നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഒരു സമ്മിറ്റ് സംഘടിപ്പിക്കുന്നു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പൊതു സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍ക്കും സമ്മിറ്റില്‍ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർക്ക് ഈ ലിങ്ക് https://rb.gy/dy06yp മുഖേന രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍: 8592064649, 9526108535.
  12-7-2024
  എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സിലേയ്ക്ക് അപേക്ഷിക്കാം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐ എൽ ഡി എം) 2024-26 അധ്യായന വർഷത്തേക്കുള്ള എം ബി എ കോഴ്സിലേയ്ക്ക് ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർഥികൾക്ക് ildm.kerala.gov.in വഴി അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8547610005 (ildm.revenue@gmail.com) ..
  12-7-2024
  മത്സരപരീക്ഷകൾക്ക് സൗജന്യ പരീശീലനം.
കേന്ദ്രസർക്കാരിന്റെ സാമൂഹ്യ നീതി മന്ത്രാലയത്തിന് കീഴിൽ കോഴിക്കോട് ചേവായൂരിൽ പ്രവർത്തിക്കുന്ന കമ്പോസിറ്റ് റീജ്യണൽ സെന്ററിൽ ഭിന്നശേഷി വ്യക്തികൾക്ക് PSC, UPSC, RRB എന്നീ മത്സരപരീക്ഷകൾക്ക് സൗജന്യ പരീശീലനം നൽകുന്നു. 9 മാസം നീണ്ടുനിൽക്കുന്നതാണ് പരിശീലനം. താൽപര്യമുള്ളവർ ഫോം (https://forms.gle/K3Pe8hVcLj8CPhma9) പൂരിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0495 2353345.
  11-7-2024
  ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് അപേക്ഷിക്കാം.
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിലെ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9846033001..
  10-7-2024
  ജില്ലാ മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
2023 മാർച്ചിൽ എസ്എസ്എൽസി/ ടിഎച്ച്എസ്എസ്എൽസി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി വിജയിച്ച എച്ച്.എസ്.സി/ ഐടിഐ/ വിഎച്ച്എസ്ഇ/ പോളിടെക്നിക് കോഴ്സുകളിൽ 2023- 24 ൽ ഒന്നാം വർഷം പഠിച്ച വിദ്യാർത്ഥികൾക്ക് ജില്ല മെറിറ്റ് സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷിക്കാം. താല്പര്യമുള്ളവർ www.dcescholarship.kerala.gov.in ൽ ജില്ലാ മെറിറ്റ് അവാർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: 9447096580, 9447069005..
  9-7-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി