സമീപകാലത്ത് പ്രസിദ്ധീകരിച്ച് ജില്ല വാർത്തകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  കൊച്ചിയിൽ അന്താരാഷ്ട്ര ഊർജ്ജമേള ഫെബ്രുവരി 7-ന്.

മൂന്നാമത് അന്താരാഷ്ട്ര ഊർജ്ജമേളയ്ക്ക് ഫെബ്രുവരി 7-ന് പനങ്ങാട് കുഫോസ് ക്യാമ്പസിലെ പ്രൊഫ. വി.കെ. ദാമോദരൻ നഗറിൽ സംഘടിപ്പിക്കും. ​സംസ്ഥാന ഊർജ്ജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്റർ 'എംപവറിങ് എനർജി ഫ്യൂച്ചർ' എന്ന പ്രമേയത്തിലാണ് മേള സംഘടിപ്പിക്കുന്നത്. ഊർജ്ജക്ഷമതയുള്ള ഗൃഹോപകരണങ്ങൾ, സൗരോർജ്ജ ഉൽപന്നങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വലിയൊരു ശേഖരം തന്നെ പ്രദർശനത്തിനുണ്ടാകും. ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള സെഷനുകൾ, ബാർക്കിലെ ( ബി.എ ആർ.സി) മുൻ ശാസ്ത്രജ്ഞർ നയിക്കുന്ന ആണവോർജ്ജ ചർച്ചകൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും. പ്രവേശനം സൗജന്യമാണ്.

.
  6-2-2026
  കളിമുറ്റം – വേനലവധിക്കാല ക്ലാസുകൾ.

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ കുട്ടികൾക്കായി “കളിമുറ്റം” മധ്യവേനലവധിക്കാല ക്ലാസുകൾ ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തും. 4-16 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. എയ്റോമോഡലിംഗ്, സംഗീതം, നൃത്തം, അബാക്കസ്, ഗിറ്റാർ, വയലിൻ, തബല, കീബോർഡ്, നാടകം, ക്രാഫ്റ്റ്, യോഗ, ചിത്രരചന തുടങ്ങി 26 വിഷയങ്ങളിൽ പരിശീലനം നൽകും. വാഹന സൗകര്യം ലഭ്യമാണ്. രജിസ്ട്രേഷന്: 8590774386 / 2316477.

.
  6-2-2026
  സമന്വയ തൊഴിൽമേള ഫെബ്രുവരി 21 ന്.

നാഷണൽ എംപ്ലോയ്‌മെൻറ് സർവീസ് (കേരളം) വകുപ്പ് എസ്‌സി/എസ്ടി ഉദ്യോഗാർഥികൾക്കായി നടപ്പാക്കി വരുന്ന സമന്വയ തൊഴിൽമേള ഫെബ്രുവരി 21 രാവിലെ 9.30 ന് ഗവ:ഐ.ടി.ഐ (SCDD) മരിയാപുരത്തു നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകർ പങ്കെടുക്കുന്ന തൊഴിൽമേളയിൽ ഉദ്യോഗാർഥികൾക്ക് bit.ly/scstjobfest ഗൂഗിൾ ഫോം വഴി രജിസ്‌ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330756.

.
  4-2-2026
  വനിത കോൺക്ലേവ് 2026’ ഫെബ്രുവരി 6, 7 തീയതികളിൽ.

കേരള സർക്കാർ വനിതാ-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ, കേരള വനിതാ വികസന കോർപ്പറേഷന്റെ സഹകരണത്തോടെ ഫെബ്രുവരി 6, 7 തീയതികളിൽ തിരുവനന്തപുരം നിശാഗന്ധിയിൽ ‘വനിതാ കോൺക്ലേവ് 2026’ സംഘടിപ്പിക്കുന്നു.' സ്ത്രീ സൗഹൃദ കേരളം - സമത്വവും സുരക്ഷയും ശാക്തീകരണവും കൈകോർക്കുന്ന സമൂഹം' എന്ന ആശയം മുൻനിർത്തി സംഘടിപ്പിക്കുന്ന കോൺക്ലേവിൽ, വനിത ശിശു വികസന വകുപ്പിന്റെ മൂന്നു പ്രധാന മേഖലകളായ വനിത ശാക്തീകരണം, ശിശുവികസനം, ശിശുസംരക്ഷണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിവിധ അക്കാദമിക് സെഷനുകൾ, സെമിനാറുകൾ, സംവാദങ്ങൾ, എന്നിവ സംഘടിപ്പിക്കും.

.
  4-2-2026
  വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 15 മുതൽ 17 വരെ.

വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടത്തും. ഫെബ്രുവരി 15ന് നിയമസഭയിലെ ശങ്കരനാരായൺ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 16നും 17നും ഒൻപത് വേദികളിലായി വിവിധ വിഷയങ്ങളിൽ ടെക്‌നിക്കൽ സെഷനുകൾ നടക്കും.

.
  3-2-2026
  വ്യവസായ സംരംഭം തുടങ്ങാൻ സബ്സിഡിക്ക് അപേക്ഷിക്കാം.

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന 'വ്യവസായ സംരംഭം തുടങ്ങുന്നതിന് സബ്സിഡി നല്‍കല്‍' എന്ന പദ്ധതിയില്‍ ഗുണഭോക്താക്കളാകാന്‍ താത്പര്യമുള്ള അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വനിതകള്‍ക്ക് ഫെബ്രുവരി ഏഴിന് മുമ്പായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ സമീപിക്കാവുന്നതാണ്.

.
  2-2-2026
  സ്പോര്‍ട്സ് അക്കാദമി സെലക്ഷന്‍, ഫെബ്രുവരി 3 ന്.

സംസ്ഥാന കായിക യുവജനകാര്യ വകുപ്പ്, സ്റ്റേറ്റ് സ്പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് സ്‌കൂളുകള്‍, ഡിവിഷനുകള്‍, ജില്ലാ സ്പോര്‍ട്സ് അക്കാദമികള്‍ എന്നിവിടങ്ങളിലെ 2026 - 27 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി മൂന്നിന് നടത്തും. പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ വച്ചാണ് പ്രാഥമിക തെരഞ്ഞെടുപ്പ്. 


6,7,8,11 ക്‌ളാസുകളിലേയ്ക്ക് കോമണ്‍ സെലക്ഷനും 9,10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയ്ക്കായി സംസ്ഥാനതല മെഡല്‍ നേടിയവര്‍ക്കുമാണ് തെരഞ്ഞെടുപ്പ്. അത്‌ലറ്റിക്സ്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ഹോക്കി, ഫുട്ബോള്‍, ഹാന്‍ഡ്‌ബോള്‍, തായ്ക്വാണ്‍ഡോ, ജൂഡോ, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍), ഫെന്‍സിങ്ങ്, ബോക്സിങ്ങ്, കബഡി, ഗുസ്തി എന്നീ കായിക ഇനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.


കനായിങ്ങ് ആന്‍ഡ് കയാക്കിങ്ങ്, റോവിങ്ങ് എന്നീ ഇനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി ഒന്നിന് ആലപ്പുഴ കലവൂര്‍ ഗോപിനാഥ് സ്റ്റേഡിയത്തിലും അമ്പെയ്ത്ത്, സൈക്ലിങ്ങ്, ഖോ -ഖോ, നെറ്റ്ബോള്‍, നീന്തല്‍ എന്നീ ഇനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് തിരുവനന്തപുരം ജി.വി. രാജാ സ്പോര്‍ട്സ് സ്‌കൂളില്‍ വച്ചും നടത്തും. 


താത്പര്യമുള്ളവര്‍ www.sportscouncil.kerala.gov.in / www.dsya.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481- 2563825, 9446271892.

.
  30-1-2026
  അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് സ്കോളർഷിപ്പ്, അപേക്ഷിക്കാം.

തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പിനും, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവർക്ക് ലാപ്‌ടോപ്പിനും അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികളുടെ മക്കൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. 2023-24, 2024-25 വർഷങ്ങളിൽ നിലവിൽ പഠനം തുടരുന്നവർക്കാണ് ഈ ആനുകൂല്യം. അപേക്ഷകർ ടി.ടി.സി, ഐ.ടി.ഐ/ഐ.ടി.സി, പ്ലസ് ടു, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണൽ കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം. യോഗ്യതാ പരീക്ഷയിൽ 50% മാർക്ക് നേടിയിരിക്കണം. അപേക്ഷാ ഫോമുകൾ മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ ഓഫീസിൽ നിന്ന് സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി ഓഫീസിൽ ലഭിക്കണം. വിലാസം: വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം - 695036. ഫോൺ: 0471-2460667, 9188430667.

.
  29-1-2026
  വനിതകൾക്ക് സ്വയം തൊഴിൽ വായ്പ, അപേക്ഷിക്കാം.

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ പിന്നാക്ക, പട്ടികജാതി, പട്ടികവർഗ പൊതു വിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ 6 മുതൽ 8 ശതമാനം പലിശ നിരക്കിൽ നിബന്ധനകൾക്ക് വിധേയമായി സ്വയം തൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്കാണ് സ്വയം തൊഴിൽ ചെയ്യുന്നതിനായി (വസ്തു/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) വായ്പ അനുവദിക്കുന്നത്. www.kswdc.org എന്ന വെബ്സൈറ്റ് വഴി ഓൺലനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2328257, 9496015006, 9496015005.

.
  28-1-2026
  മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾക്ക് പുരസ്‌കാരം.

തിരുവനന്തപുരം ജില്ലയിൽ 2024-25 വർഷത്തിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ജില്ലാ തലത്തിൽ പുരസ്‌ക്കാരം നൽകുന്നു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾ, രജിസ്‌ട്രേർഡ് സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങൾ സഹിതം ഫെബ്രുവരി 5 നകം തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമർപ്പിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിൽ അവാർഡ് ലഭിച്ചവരെ ഈ വർഷം പരിഗണിക്കില്ല. തെരെഞ്ഞെടുക്കുന്നവർക്ക് 10,000 രൂപ ക്യാഷ് അവാർഡ് നൽകും. അപേക്ഷ ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാർശ സഹിതം സമർപ്പിക്കണം. അപേക്ഷാ ഫോം സമീപത്തെ മൃഗാശുപത്രിയിൽ ലഭിക്കുന്നതാണ്.

.
  27-1-2026
  ഇടുക്കി ജില്ലാ കേരളോത്സവം കട്ടപ്പനയില്‍.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ കട്ടപ്പനയില്‍ നടക്കും. ദേശീയ യുവോത്സവ മത്സരങ്ങളായ കഥാരചന (ഹിന്ദി/ഇംഗ്ലീഷ്) വായ്പാട്ട് (ക്ലാസിക്കല്‍, ഹിന്ദുസ്ഥാനി ) കര്‍ണ്ണാടക സംഗീതം, ഭരതനാട്യം, കുച്ചുപ്പുടി, മണിപ്പുരി, കഥക്, ഒഡീസ്സി, സിത്താര്‍, ഫ്ളൂട്ട്, വീണ, തബല, മൃദംഗം, ഹാര്‍മോണിയം (ലൈറ്റ്) ഗിത്താര്‍, നാടോടിപ്പാട്ട് (സിംഗിള്‍), നാടോടിനൃത്തം (സിംഗിള്‍), എന്നീ ഇനങ്ങള്‍ക്ക് മത്സരാത്ഥികള്‍ക്ക് നേരിട്ട് (www.keralotsavam.com) ജനുവരി 28 വരെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446601880

.
  23-1-2026
  അസാപ് കേരളയുടെ തൊഴിൽ മേള 24 ന്.

അസാപ് കേരളയുടെ ചെറിയ കലവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 24 ന് തൊഴിൽ മേള സംഘടിപ്പിക്കും. പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, ബി.ടെക്ക് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ ജനുവരി 24ന് രാവിലെ 10ന് ബയോഡേറ്റയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. ഫോൺ : 9495999682. രജിസ്‌ട്രേഷന്‍ ലിങ്ക് https://link.asapcsp.in/jobfairkalavoor

.
  22-1-2026
  സൗജന്യ തൊഴില്‍ മേള ജനുവരി 24ന്.

വിഴിഞ്ഞം പനവിളക്കോട് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 24ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പ്ലസ് ടു , ഐടിഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 24ന് രാവിലെ 10 മണിക്ക് ബയോഡേറ്റയുടെ, കുറഞ്ഞത് മൂന്ന് പകര്‍പ്പുകളും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാകണം.


ഇതോടൊപ്പം, 2022ന് ശേഷം ഐ.ടി.ഐ ഫിറ്റര്‍/ വെല്‍ഡര്‍ / ഷീറ്റ് മെറ്റല്‍ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.


രജിസ്‌ട്രേഷനായി 9495999697 എന്ന നമ്പറിലേക്ക് ''ജോബ് ഫെയര്‍'' എന്ന വാട്‌സ്ആപ്പ് സന്ദേശം അയക്കണം.

.
  22-1-2026
  ഇ-ചെലാൻ അദാലത്ത്.

മോട്ടോർ വാഹന വകുപ്പും ജില്ലാ പോലീസും ചേർന്ന് ജനുവരി 28 രാവിലെ 10 മുതൽ വൈകിട്ട് 3 വരെ തിരുവനന്തപുരം കുടപ്പനക്കുന്ന് ആർ.ടി.ഒ നാഷണൽ സെക്ടർ ഓഫീസിൽ ചെലാൻ തീർപ്പാക്കൽ സംഘടിപ്പിക്കുന്നു. കോടതികളിൽ പോയിട്ടുള്ളതും അല്ലാത്തതുമായ മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും എല്ലാ ഇ-ചെലാനുകളും സമയബന്ധിതമായി തീർപ്പാക്കാവുന്നതാണ്.

.
  22-1-2026
  ഐ ഐ ഐ സി യിൽ സൗജന്യപരിശീലനത്തിന് അപേക്ഷിക്കാം.

കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന 200 വിദ്യാർത്ഥികൾക്ക് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനത്തിന് അപേക്ഷിക്കാം. പത്താം ക്ലാസ് വിജയിച്ചവർക്ക് കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നീഷ്യൻ ലെവൽ 4, അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3; പ്ലസ് വൺ വിജയിച്ചവർക്ക് എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ ലെവൽ 4, മെക്കാനിക് ഹൈഡ്രോളിക് ലെവൽ 4; പ്ലസ് ടു വിജയിച്ചവർക്കുള്ള പ്ലംബർ ജനറൽ ലെവൽ 4 എന്നിവയിലാണ് പരിശീലനം.


ഒരു പരിശീലനത്തിൽ നാൽപതു പേർ വീതം ആകെ 200 പേർക്കാണ് അവസരം. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, വരുമാന സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുമായി കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ നേരിട്ട് ഹാജരാകണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31. വിവരങ്ങൾക്ക്: 8078980000, വെബ്‌സൈറ്റ്: www.iiic.ac.in.

.
  21-1-2026
  കോമീസ് ഷെഫ് - സൗജന്യ തൊഴിൽ പരിശീലനം.

സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഐ ആർ ഇ എൽ (ഇന്ത്യ) ലിമിറ്റഡും ചേർന്ന് നടത്തുന്ന 25 വനിതകൾക്കുള്ള സൗജന്യ സ്ത്രീ ശാക്തീകരണ തൊഴിൽ നൈപുണ്യ പരിശീലനപദ്ധതിയിൽ അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫുഡ് പ്രൊഡക്ഷൻ (കോമീസ് ഷെഫ്) എന്ന ആറു മാസം ദൈർഘ്യമുള്ള സൂപ്പർവൈസറി പരിശീലനമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു വിജയിച്ച 18 നും 30 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് മാത്രമാണ് അവസരം. 


കൊല്ലം ജില്ലയിൽ നിന്നും താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. ഐ.ആർ.ഇ.എൽ മൈനിങ് പ്രദേശത്തുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അവസാന തീയതി: ജനുവരി 23. വിവരങ്ങൾക്ക്: 8078980000.

.
  20-1-2026
  കൈത്തറി വസ്ത്ര ഫാഷന്‍ ഷോ മത്സരം ഫെബ്രുവരി 16 ന്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെയും കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയതല കൈത്തറി വസ്ത്ര ഫാഷന്‍ ഷോ മത്സരം 'ഡ്രീം വീവ് സീസണ്‍ - 4' ഫെബ്രുവരി 16 ന് സംഘടിപ്പിക്കും. ഫാഷന്‍ ഷോയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കോളേജ്/ഇന്‍സ്റ്റിറ്റ്യൂട്ട് ടീമംഗങ്ങള്‍ ഫെബ്രുവരി 5, വൈകുന്നേരം 5 ന് മുൻപായി രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് www.iihtkannur.ac.in /ccfdkannur.ac.in. ഫോണ്‍: 0497-2835390.

.
  20-1-2026
  തദ്ദേശ ദിനാഘോഷം 2026: ലോഗോ ക്ഷണിക്കുന്നു.

2026 ഫെബ്രുവരി 18, 19 തീയതികളിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ നടത്തുന്ന 'തദ്ദേശ ദിനാഘോഷം 2026' നായുള്ള ലോഗോ ക്ഷണിക്കുന്നു. എൻട്രികൾ A4 വലിപ്പത്തിലുള്ള പേപ്പറിൽ കളർ പ്രിന്റ് ചെയ്ത ശേഷം സീൽ ചെയ്ത കവറിൽ 2026 ജനുവരി 20-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. കവറിന് പുറത്ത് "തദ്ദേശ ദിനാഘോഷം 2026 - ലോഗോ" എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

വിലാസം - പ്രിൻസിപ്പൽ ഡയറക്ടർ, സ്വരാജ് ഭവൻ, പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, നന്ദൻകോട്, തിരുവനന്തപുരം- 695003



.
  16-1-2026
  എറണാകുളം ജില്ലാതല കേരളോത്സവം ജനുവരി 20 മുതൽ 25 വരെ.

സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ജനുവരി 20 മുതൽ 25 വരെ ജില്ലയിലെ വിവിധ വേദികളിലായി നടക്കും. ജില്ലയിലെ നഗരസഭകളിൽ നിന്നും കൊച്ചി കോർപ്പറേഷനിൽ നിന്നും പഞ്ചായത്തുകളിൽ നിന്നുമായി അയ്യായിരത്തോളം കലാകായിക പ്രതിഭകൾ മേളയിൽ പങ്കെടുക്കും.

.
  14-1-2026
  കേര പദ്ധതി - റബ്ബർ കർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം.

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനർ നടീലിനു ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബർ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ കർഷകർക്കാണ് ഹെക്ടറിന് 75000 രൂപ നിരക്കിൽ തുക അനുവദിക്കുന്നത്. നിലവിൽ 25 സെന്റ്‌ മുതൽ 5 ഹെക്ടർ വരെ കൃഷിയുള്ള കർഷകർക്ക് തങ്ങളുടെ 2 ഹെക്ടർ വരെയുള്ള റബ്ബർ പുനർ നടീലിനാണ് ധനസഹായം നൽകുക. നിലവാരമുള്ള റബ്ബർ തൈകൾ ഉല്പാദിപ്പിക്കുന്നതിനു ഈ ജില്ലകളിലെ 30 നഴ്സറികൾക്കു 6 ലക്ഷം രൂപ വരെ സബ്സിഡിയും അനുവദിക്കും. താല്പര്യമുള്ള കർഷകർക്കും നഴ്‌സറികൾക്കും https://www.keraplantation.kerala.gov.in പോർട്ടൽ വഴി നേരിട്ട് റജിസ്റ്റർ ചെയ്യാവുന്നതാണ്. തിരിച്ചറിയൽ രേഖ, ഫോട്ടോ, ബാങ്ക് പാസ്സ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷിഭൂമിയുടെ സ്കെച്ച്, അംഗീകൃത നഴ്സറിയിൽ നിന്ന് നടീൽ വസ്തുക്കൾ വാങ്ങിയതിന്റെ ബിൽ തുടങ്ങിയ രേഖകൾ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കേരയുടെ കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലെ റീജിയണൽ ഓഫീസുമായോ 9037824036, 9037824049, 9037824047 എന്നീ ഫോൺ നമ്പറുകളുമായോ ബന്ധപ്പെടുക.

.
  14-1-2026
  തളിർ 2025-26 - സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം.

ഭൂവിനിയോഗ വകുപ്പിന്റെ പ്രകൃതി വിഭവ സംരക്ഷണ ബോധവൽക്കരണ പരിപാടി " തളിർ 2025-26' ന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 2026 ജനുവരി 24-ന് രാവിലെ 10 മുതൽ തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിലെ റേഡിയോ പാർക്കിലാണ് മത്സരം നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ എൽ.പി., യു.പി., ഹൈസ്കൂൾ (എച്ച്.എസ്) വിഭാഗം സ്കൂൾ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ ജനുവരി 21-ന് വൈകുന്നേരം 5ന് മുൻപായി www.kslub.kerala.gov.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: ഭൂവിനിയോഗ വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം -33, 0471-2302231, ഇ-മെയിൽ: luc.kslub@kerala.gov.in.

.
  13-1-2026
  സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു.

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മിൽമയുമായി ചേർന്ന് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതർക്ക് വേണ്ടി നടപ്പിലാക്കുന്ന സ്വയംതൊഴിൽ പദ്ധതിക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും സംരംഭകത്വഗുണമുള്ളവരും 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണം. പാലിനും, അനുബന്ധ ഉത്പ്പന്നങ്ങൾക്കും വിപണന സാധ്യതയുള്ള അനുയോജ്യമായ സ്ഥലങ്ങളിൽ 'മിൽമ ഷോപ്പി' അല്ലെങ്കിൽ 'മിൽമ പാർലർ' ആരംഭിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവസരം ലഭിക്കും. ഇതിനാവശ്യമായ വായ്പ കോർപ്പറേഷന്റെ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കും. വായ്പയുടെ തിരിച്ചടവ് കാലാവധി 5 വർഷമായിരിക്കും. കോർപ്പറേഷനും മിൽമ അധികൃതരും സംയുക്തമായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും സംരംഭം ആരംഭിക്കുവാൻ അനുമതി നൽകുക. താല്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: 0471 2723155, 9400068501

.
  13-1-2026
  ഭിന്നശേഷി സർഗോത്സവം - കായിക പ്രതിഭകൾക്ക് അവസരം.

തിരുവനന്തപുരത്ത് ജനുവരി 19 മുതല്‍ 21 വരെ നടക്കുന്ന കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ് ഭിന്നശേഷി സര്‍ഗോത്സവത്തില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്നുള്ള ഭിന്നശേഷി കായിക പ്രതിഭകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

 

കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭിന്നശേഷി സ്‌പോര്‍ട്‌സ് ഇനത്തില്‍ ജില്ലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍, സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തവര്‍, ദേശീയ അന്തര്‍ദേശീയ തലത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഒരാള്‍ക്ക് അത്‌ലറ്റിക് വിഭാഗത്തില്‍ രണ്ട് ഇനത്തില്‍ മാത്രമേ മത്സരിക്കുവാന്‍ സാധിക്കുകയുളളു. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 400 മീറ്റര്‍ ഓട്ടം, ലോംഗ് ജമ്പ്, ഷോട്ട്പുട്ട് എന്നിവയില്‍ മാത്രമാണ് അവസരം. ഡ്വാര്‍ഫ് കാറ്റഗറിയില്‍പ്പെട്ടവര്‍ ഷോട്ട്പുട്ടില്‍ മാത്രമാണ് അവസരം.


താല്പര്യമുള്ളവർ നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഫോറം ജനുവരി 14ന് മുന്‍പായി ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കണം. dsjoalpy@gmail.com ഇമെയിലിലും അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് ഫോൺ: 9447141676, 04772253870

.
  12-1-2026
  നിയുക്തി മെഗാ തൊഴിൽമേള.

The Thiruvananthapuram Region ‘Niyukti Mega Job Fair 2025–26’ will be held on January 31 at Sree Chitra Thirunal College of Engineering, Pappanamcode. The event is being organized under the auspices of the Thiruvananthapuram District Employment Exchange.


Employers from sectors including IT, hospitality, automobile, paramedical, management, technical and marketing will participate in the job fair. The initiative aims to connect employers and job seekers from Thiruvananthapuram, Kollam, Alappuzha and Pathanamthitta districts.

Both employers and candidates can register through the portal https://privatejobs.employment.kerala.gov.in. For further details, contact: 8921916220 (Thiruvananthapuram), 8304852968 (Kollam), 8304057735 (Alappuzha) and 9496443878 (Pathanamthitta).

.
  12-1-2026
  മുറ്റത്തൊരു മീന്‍തോട്ടം പദ്ധതി: അപേക്ഷ ക്ഷണിച്ചു.

മലപ്പുറം ജില്ലയിൽ 'മുറ്റത്തൊരു മീന്‍തോട്ടം' പദ്ധതിയില്‍ പടുതകുളങ്ങളില്‍ മത്സ്യകൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് അര സെന്റ് കുളം സ്വന്തമായോ/പാട്ടത്തിനോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 17നകം ലഭിക്കുന്ന അപേക്ഷകള്‍ ജില്ലയിലെ എല്ലാ മത്സ്യഭവനുകളിലും സ്വീകരിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ആയിരം രൂപയുടെ മത്സ്യ കുഞ്ഞുങ്ങള്‍ ലഭിക്കും. ഫോണ്‍-9496007031, 0494 2666428.

.
  9-1-2026
  വിദ്യാർത്ഥികൾക്ക് സിറ്റി റൈഡിൽ നഗരം ചുറ്റാം.

കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായി തലസ്ഥാനം ചുറ്റാൻ വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി സൗജന്യ സിറ്റി റൈഡ് സർവിസുകൾ ഒരുക്കുന്നു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സർവീസുകൾ സജ്ജീകരിച്ചിട്ടുള്ളത്. നിയമസഭാ മന്ദിരത്തിന് മുന്നിൽ നിന്ന് തുടങ്ങുന്ന സർവീസ് മാസ്കോട്ട് ഹോട്ടൽ, എൽഎംഎസ്, മ്യൂസിയം, കനകക്കുന്ന്, വെള്ളയമ്പലം, ഗുരുദേവ പാർക്ക്, കോർപ്പറേഷൻ ഓഫീസ്, ഫൈൻ ആർട്സ് കോളേജ് വഴി തിരിച്ചെത്തും.

.
  9-1-2026
  അരകവ്യൂഹത്തിന്റെ വാദ്യസമന്വയം ടാഗോർ തിയറ്ററിൽ ജനുവരി 11-ന്.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരളത്തിലെ പ്രശസ്ത വാദ്യ ബാൻഡായ 'അരകവ്യൂഹം' ജനുവരി 11 വൈകുന്നേരം 6.30ന് ടാഗോർ തിയേറ്ററിൽ താള- വാദ്യ - ഫ്യൂഷൻ സമന്വയം അവതരിപ്പിക്കും.


പതിനാറ് വാദ്യോപകരണങ്ങൾ നവീനമായ രീതിയിൽ സംയോജിപ്പിച്ച് നൂതനമായ സംഗീത സൃഷ്ടികൾ നടത്തുന്ന ബാൻഡാണ് അരകവ്യൂഹം. ടാഗോർ തീയറ്ററിൽ അരങ്ങേറുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

.
  9-1-2026
  'ഒപ്പം' സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് അഞ്ചാം പതിപ്പ് ജനുവരി 25 ന്.

ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് അഞ്ചാം പതിപ്പ് ജനുവരി 25 ന് കളമശ്ശേരി സമ്ര കൺവെൻഷൻ സെൻ്ററിൽ വച്ച് സംഘടിപ്പിക്കുന്നു. രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ നടക്കുന്ന ക്യാമ്പിൽ പതിനായിരത്തോളം പേർ പങ്കെടുക്കും. സ്തനാർബുദ പരിശോധന, ഹൃദ്രോഗ പരിശോധന, നേത്ര, ദന്ത, കേൾവി പരിശോധന എന്നിവക്കായി വിപുല സൗകര്യങ്ങൾ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. ഇ. സി. ജി, എക്കോ ഉൾപ്പെടെയുള്ള പരിശോധനകളും സൗജന്യമായി നൽകും. നേത്ര, ദന്ത, കേൾവി പരിശോധനക്കുള്ള സൗകര്യവും ക്യാമ്പിലുണ്ടാവും. ദന്തൽ കോളേജുകളുടെ മൊബൈൽ ചികിത്സാ ബസുകളും ക്യാമ്പിൽ ഒരുക്കുന്നുണ്ട്.

.
  7-1-2026
  പടവ് - 2026 ശില്പശാല - സംരംഭകർക്ക്‌ രജിസ്റ്റർ ചെയ്യാം.

സംസ്ഥാന ക്ഷീര കർഷക സംഗമത്തിനോട് അനുബന്ധിച്ച് 2026 ജനുവരി 19 ന് കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് സംഘടിപ്പിക്കുന്ന 'ക്ഷീര സംരംഭക ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ള സംരംഭകർക്ക്‌ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9446532679

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/BVMqe9LapvyzNanv5

.
  7-1-2026
  'മണിനാദം' നാടന്‍പാട്ട് മത്സരം.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 'മണിനാദം' എന്ന പേരില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും. യുവജന ക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/യുവതീ ക്ലബ്ബുകളിലെ 18നും 40നും മധ്യേ പ്രായമുള്ള 10 പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. പരമാവധി സമയം 10 മിനിറ്റ്. താല്പര്യമുള്ളവർ ജനുവരി 15 ന് വൈകിട്ട് അഞ്ചിന് മുമ്പ് പങ്കെടുക്കുന്നവരുടെ പേര് , വിലാസം , ജനന തീയതി, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ്, കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 വിലാസത്തിലോ, ptaksywb@gmail.com മെയിലിലോ അപേക്ഷിക്കണം. ഫോണ്‍ : 0468 2231938, 9496260067.

.
  7-1-2026
  അഗസ്ത്യാർകൂടം ട്രെക്കിങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ.

അഗസ്ത്യാർകൂടം ട്രെക്കിങ്ങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ നടത്തും. ട്രെക്കിങ്ങ് ഫീസ് 2420 രൂപയും ഇക്കോസിസ്റ്റം മാനേജ്‌മെന്റ് സ്പെഷ്യൽ ഫീസ് 580 രൂപയും ഉൾപ്പടെ ഒരാൾക്ക് 3000 രൂപയാണ് ഫീസ്.  രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ (മോഡേൺ മെഡിസിൻ) ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം.

ട്രെക്കിങ്ങിന്റെ ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി നടക്കും. ജനുവരി 14 മുതൽ 31 വരെയുള്ള ട്രെക്കിങ്ങിന് ജനുവരി ആദ്യവാരം ബുക്കിംഗ് ആരംഭിക്കും. ഫെബ്രുവരി 1 മുതൽ 11 വരെ ട്രെക്കിങിന് ജനുവരി മൂന്നാം വാരത്തെ അവസാന ദിവസങ്ങളിലായിരിക്കും ബുക്കിങ്.

.
  5-1-2026
  പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ജനുവരി എട്ടിന് ആലപ്പുഴയില്‍.

നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന  സാന്ത്വന ധനസഹായപദ്ധതിയുടെ  അദാലത്ത് 2026 ജനുവരി എട്ടിന് ആലപ്പുഴയില്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ നടക്കുന്ന അദാലത്തില്‍ കുട്ടനാട്, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കിലെ അര്‍ഹരായവര്‍ക്ക് പങ്കെടുക്കാം.  മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.  താൽപര്യമുള്ളവർ   www.norkaroots.kerala.gov.in  വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് 2026 ജനുവരി ആറിന് മുൻപായി അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9188492339, +91-8281004904.

.
  5-1-2026
  സംസ്ഥാന ക്ഷീര കർഷക സംഗമം ‘പടവ് 2026’: ജനുവരി 18 മുതൽ കൊല്ലത്ത്.

സംസ്ഥാനത്തെ ക്ഷീര കർഷകരുടെ സംഗമമായ 'പടവ് 2026' ജനുവരി 18 മുതൽ 21 വരെ കൊല്ലത്ത് നടക്കും. കൊല്ലം ആശ്രാമം മൈതാനത്താണ് നാലു ദിവസങ്ങളിലായി ഈ സംഗമം സംഘടിപ്പിക്കുന്നത്. ക്ഷീരമേഖലയിലെ നേട്ടങ്ങൾ വിളിച്ചോതുന്ന പ്രദർശനങ്ങൾ, വിദഗ്ദ്ധർ നയിക്കുന്ന സെമിനാറുകൾ, സാങ്കേതിക സെഷനുകൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും.

.
  3-1-2026
  വിരബാധയ്‌ക്കെതിരായ ഗുളിക വിതരണം ജനുവരി ആറിന്.

ജനുവരി ആറ് വിരവിമുക്തദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ഒന്ന് മുതല്‍ 19 വയസ് വരെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍, സ്വകാര്യ  വിദ്യാലയങ്ങളിലൂടെയും, അങ്കണവാടികളിലൂടെയും വിരഗുളിക (ആല്‍ബന്‍ഡസോള്‍) വിതരണം ചെയ്യും.

അന്നേ ദിവസം വിദ്യാലയങ്ങളില്‍ എത്താത്ത കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്നും വിരഗുളിക നല്‍കുന്നതാണ്. ഏതെങ്കിലും കാരണത്താല്‍ ജനുവരി ആറിന് ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 12ന് ഗുളിക നല്‍കുന്നതാണ്.

.
  1-1-2026
  കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകള്‍.

എറണാകുളം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളായ പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, എ.ഐ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്‌ജെറ്റ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അവസാന തീയതി 2026 ജനുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്കായി വിലാസം: ഹെഡ് ഓഫ് സെന്റര്‍, എം.ഇ.എസ് കള്‍ച്ചറല്‍ കോംപ്ലക്‌സ്, കലൂര്‍, എറണാകുളം-682017. ഫോണ്‍: 0484 2971400, 8590605259.

.
  31-12-2025
  സ്വയം തൊഴിൽ വായ്പ്പയ്ക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ, പട്ടികജാതി, പട്ടികവർഗ, പൊതു വിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ 6 മുതൽ 8 ശതമാനം പലിശ നിരക്കിൽ നിബന്ധനകൾക്ക് വിധേയമായി സ്വയം തൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി (വസ്തു/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) www.kswdc.org വഴി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2328257, 9496015006.

.
  30-12-2025
  യുവജന കമ്മീഷൻ ജില്ലാതല അദാലത്ത് ജനുവരി 1ന്.

കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സന്റെ അദ്ധ്യക്ഷതയിൽ  ജനുവരി 1 ന് രാവിലെ 10.30 മുതൽ തിരുവനന്തപുരം, വികാസ് ഭവനിലുള്ള യുവജന കമ്മീഷൻ ആസ്ഥാനത്ത് വെച്ച് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2308630.

.
  30-12-2025
  നോർക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് ജനുവരി 9ന് കോട്ടയത്ത്.

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ  അദാലത്ത് ജനുവരി ഒൻപതിന് കോട്ടയത്ത് നടക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ (തൂലിക) രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെയാണ് അദാലത്ത്.  മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവർ www.norkaroots.kerala.gov.in സന്ദർശിച്ച് ജനുവരി ഏഴിന് മുൻപായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്:  +91 481 2580033, +91-8281004905

.
  29-12-2025
  വർണചിറകുകൾ ജനുവരി 2, 3, 4 തീയതികളിൽ.

വനിത ശിശുവികസന വകുപ്പ് സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘വർണചിറകുകൾ 2026’ എന്ന പേരിൽ ചിൽഡ്രൻസ് ഫെസ്റ്റ് ജനുവരി 2, 3, 4 തീയതികളിൽ വഴുതക്കാട് ഗവ. വിമെൻസ് കോളേജിൽ വച്ച് സംഘടിപ്പിക്കും. ഫെസ്റ്റിന്റെ സുഗമമായ നടത്തിപ്പിലേക്ക് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ സ്വാഗതസംഘം രൂപീകരിച്ചു. ഫെസ്റ്റിന്റെ സജ്ജീകരണങ്ങൾ മുൻകൂട്ടി നടത്തുന്നതിനായി വകുപ്പ് ജീവനക്കാരെ ഉൾപ്പെടുത്തി 20 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

.
  29-12-2025
  മാരത്തോണ്‍ ഡിസംബര്‍ 29ന്.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് മാരത്തോണ്‍ സംഘടിപ്പിക്കുന്നു. 'ഓറഞ്ച് ദി വേള്‍ഡ് ക്യാംപയി' ന്റെ ഭാഗമായി രാവിലെ ഏഴു മണിക്ക് കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ നിന്നും ആരംഭിക്കുന്ന മാരത്തോണ്‍ ജില്ലാ കളക്ടര്‍ അനു കുമാരി ഫ്ലാഗ് ഓഫ് ചെയ്യും. മാരത്തോണ്‍ മാനവീയം വീഥിയില്‍ അവസാനിക്കും.

.
  27-12-2025
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി