സമീപകാലത്ത് പ്രസിദ്ധീകരിച്ച് ജില്ല വാർത്തകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  വയനാട് ഉരുൾപൊട്ടൽ - റേഷൻകട പ്രവർത്തനം ഉടൻ പുന:സ്ഥാപിക്കും.
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയിൽ പ്രവർത്തന യോഗ്യമല്ലാതായ ARD 44, 46 എന്നീ കടകൾ അടിയന്തിരമായി പുന: സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കും. ദുരന്തബാധിത പ്രദേശത്തെ ഈ രണ്ടു കടകളിൽ നിന്നും റേഷൻ കൈപ്പറ്റാനാകാത്ത ഉപഭോക്താക്കൾക്ക് ജൂലൈ മാസത്തെ റേഷൻ തുടർന്നും നൽകും. ആഗസ്റ്റ് മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ ദുരിതബാധിത പ്രദേശങ്ങളിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ദുരന്ത പ്രദേശത്ത് പ്രവർത്തിക്കുന്ന മേപ്പാടി, കൽപ്പറ്റ സൂപ്പർമാർക്കറ്റുകളിലും, കൽപ്പറ്റ ഡിപ്പോയുടെ കീഴിലുള്ള 13 ഔട്ട്‌ലെറ്റുകളിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സപ്ലൈകോ സി.എം.ഡിക്ക് നിർദ്ദേശം നൽകി. ദുരന്തബാധിത മേഖലകളിൽ വിതരണത്തിനാവശ്യമായ അരി, പഞ്ചസാര, കടല, വെളിച്ചെണ്ണ, വൻപയർ എന്നിവയുടെ സ്റ്റോക്ക് ഉറപ്പുവരുത്തി..
  1-8-2024
  വയനാട് ഉരുൾപൊട്ടൽ - മാനസിക സംഘർഷം ദൂരീകരിക്കാൻ ടോൾ ഫ്രീ നമ്പർ.
വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി, മാനസിക സംഘർഷങ്ങൾ ദുരീകരിക്കുന്നതിനും, കൗൺസിലിങ്ങിനും 1800 2331 533, 1800 2335 588 എന്നീ ടോൾ ഫ്രീ നമ്പുകളിലേയ്ക്ക് വിളിക്കാം..
  31-7-2024
  വയനാട് ഉരുൾപൊട്ടൽ - ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകാം.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിത ബാധിതതരായവർക്ക് സഹായം നൽകുവാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) സംഭാവനകള്‍ നൽകാം. സംസ്ഥാന സർക്കാർ ദുരിത ബാധിതർക്ക് എല്ലാ സഹായവും നൽകുന്നത് ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും. സി.എം.ഡി.ആര്‍.എഫ് ഔദ്യോഗിക വെബ്സൈറ്റ് വഴി സംഭാവനകൾ നൽകാം. വിവരങ്ങൾക്കായി donation.cmdrf.kerala.gov.in സന്ദർശിക്കുക..
  31-7-2024
  വയനാട് ഉരുൾപ്പൊട്ടൽ - കാണാതായവരെ കുറിച്ച് വിവരം നൽകാം.
വയനാട് ഉരുൾപ്പൊട്ടലിൽ കാണാതായവരെ കുറിച്ചോ ആശുപത്രിയിലായവരെ കുറിച്ചോ അറിയാനോ വിവരങ്ങൾ പങ്കുവയ്ക്കുവാനോ DEOC വയനാട് - 8078409770 എന്ന നമ്പറിൽ ബന്ധപ്പെടുക..
  31-7-2024
  വയനാട് ഉരുൾപൊട്ടൽ - മാനസികാരോഗ്യം സംരക്ഷിക്കാൻ ഹെൽപ് ലൈൻ സൗകര്യം.
മഴക്കെടുതിയും വയനാട് ഉരുൾപൊട്ടലിന്റെയും പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് 24 മണിക്കൂറും കൗൺസിലിങ്ങ് സൗകര്യം ഒരുക്കുന്നു. ടെലിഫോൺ വഴിയുള്ള കൗൺസിലിങ്ങിനും മറ്റു മാനസികാരോഗ്യ സേവനങ്ങൾക്കും 'ടെലി മനസ്സ്' ടോൾഫ്രീ നമ്പർ 14416 ൽ ബന്ധപ്പെടാവുന്നതാണ്. ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിൽ ആരംഭിച്ച സ്റ്റേറ്റ് കൺട്രോൾ റൂം നമ്പറുകൾ 0471-2303476, 0471-2300208.വനിതാശിശു വികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ദുരന്ത മേഖലയിലെ കുട്ടികൾക്ക് അടിയന്തര സ്ഥാപന സംരക്ഷണവും മാനസിക പിന്തുണയും ആവശ്യമാണെങ്കിൽ 1098 എന്ന ഹെൽപ് ലൈനിൽ ബന്ധപ്പെടാം..
  31-7-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി