സമീപകാലത്ത് പ്രസിദ്ധീകരിച്ച് പുതിയ വാർത്ത . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  ഹരിതകര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനസമയം ക്രമീകരിച്ചു.
അതിശക്തമായ വേനല്‍ച്ചൂടിന്റെ പശ്ചാത്തലത്തില്‍ മാലിന്യസംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മ സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാതില്‍പ്പടി ശേശഖരണം രാവിലെ 11 മണിവരെയും വൈകുന്നേരം 3 മണിക്ക് ശേഷവുമായി ക്രമീകരിക്കാനാണ് നിര്‍ദ്ദേശം. വാതില്‍പ്പടി ശേഖരണത്തിന് പോകുന്ന ഹരിതകര്‍മസേനാംഗങ്ങള്‍ ആവശ്യത്തിന് കുടിവെള്ളം, ഒ.ആര്‍.എസ് പാക്കറ്റുകള്‍, സൂര്യരശ്മിയെ തടയുന്നതിന് പുരട്ടുന്ന സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ എന്നിവ കരുതാം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍, കുട, തൊപ്പി, പാദരക്ഷകള്‍ എന്നിവ ഉപയോഗിക്കുക. ആവശ്യമെങ്കില്‍ യൂണിഫോമിന്റെ കട്ടി കൂടിയ ഓവര്‍ കോട്ടുകള്‍ ഒഴിവാക്കാം. വാതില്‍പ്പടി ശേഖരണം നടത്തുന്ന വേളയില്‍ വിശ്രമിക്കുന്നതിന് തദ്ദേശസ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളോ സ്ഥാപനങ്ങളോ ഉപയോഗിക്കാം. കുടിവെള്ളം വീടുകളിലും സ്ഥാപനങ്ങളിലും ലഭ്യമാക്കാന്‍ സംവിധാനമൊരുക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു..
  4-5-2024
  അവധിക്കാല ക്യാമ്പ് മാറ്റിവച്ചു.
മേയ് 7 മുതൽ 11 വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടത്താനിരുന്ന വിജ്ഞാനവേനൽ കുട്ടികളുടെ അവധിക്കാല ക്യാമ്പ് മാറ്റിവെച്ചു. അവധിക്കാല ക്ലാസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണു ക്യാമ്പ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്..
  3-5-2024
  സമ്മര്‍ ക്യാമ്പ് മേയ് ആറു മുതല്‍.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വതന്ത്രസോഫ്റ്റ്വെയറില്‍ താല്‍പര്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ICFOSS) അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലവില്‍ 8 മുതല്‍ 12 വരെ ഗ്രേഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറില്‍ നടത്തുന്ന ക്യാമ്പ് മേയ് 6 മുതല്‍ 10 വരെ കാര്യവട്ടം സ്പോര്‍ട്‌സ് ഹബ്ബിലെ ഐസിഫോസില്‍ നടക്കും.തത്സമയ ക്ലാസുകള്‍, വ്യവസായ വിദഗ്ദരുടെ ഘടനാപരമായ പാഠ്യപദ്ധതി, സിമുലേഷനുകളിലൂടെയും പ്രോജക്ടുകളിലൂടെയും പ്രായോഗിക പരിജ്ഞാനം എന്നിവ കോഴ്സിന്റെ സവിശേഷതകളാണ്. ഓഫ് ലൈന്‍ മോഡില്‍ (രാവിലെ 10 മുതല്‍ അഞ്ചുവരെ) നടത്തുന്ന ക്യാമ്പിലൂടെ സ്വതന്ത്രസോഫ്റ്റ്വെയര്‍, ഉബുണ്ടു ബേസിക്‌സ്, സ്‌ക്രൈബസ്- ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ് സോഫ്റ്റുവെയര്‍, പ്രോഗ്രാമിംഗ്, പൈത്തണ്‍, എഐ എന്നീ വിഷയങ്ങളെപ്പറ്റിയുള്ള പരിശീലനം നല്‍കും. 30 പേര്‍ക്കു പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവരെ് ആദ്യം പരിഗണിക്കും. മേയ് 2 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/182 സന്ദര്‍ശിക്കുക അല്ലെങ്കില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ 7356610110 | 0471-2413012/13/14 | 9400225962 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക..
  24-4-2024
  കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ.) സാധ്യതകള്‍ പൊതു വിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സെക്കന്‍ഡറിതലം മുതലുള്ള അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് 2 ന് ആരംഭിക്കും. സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 80,000 അധ്യാപകര്‍ക്ക് ആണ് പരിശീലനം..
  23-4-2024
  തൃശൂര്‍പൂരം തിരക്കിനിടയില്‍ കുട്ടികളെ കണ്ടെത്താന്‍ ക്യുആര്‍കോഡ് ബാന്‍ഡ്.
രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ വി ഇക്കുറി തൃശ്ശൂര്‍ പൂരത്തിനും കേരള പോലീസുമായി സഹകരിച്ച് പൂരത്തിനെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ക്യൂആര്‍ കോഡ് ബാന്‍ഡ് പുറത്തിറക്കി. പൂരത്തിന്റെ തിരക്കിനിടെ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുന്നതും പോലീസ് അവരെ കണ്ടെത്താന്‍ കഷ്ടപ്പെടുന്നതും ഒഴിവാക്കുന്നതിനാണ് വി കേരള പോലീസുമായി ചേര്‍ന്ന് ഈ നൂതന ക്യൂആര്‍ കോഡ് സംവിധാനം അവതരിപ്പിച്ചത്. പൂരനഗരിയിലെ വിയുടെ സ്റ്റാളില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്താല്‍ വി ക്യൂആര്‍ കോഡ് ബാന്‍ഡുകള്‍ ലഭിക്കും. കേരള പോലീസുമായി ചേര്‍ന്ന് 8086100100 എന്ന പൂരം ഹെല്‍പ്പ് ലൈന്‍ നമ്പറും വി പുറത്തിറക്കിയിട്ടുണ്ട്..
  18-4-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി