സമീപകാലത്ത് പ്രസിദ്ധീകരിച്ച് പുതിയ വാർത്ത . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  വയനാട് ദുരന്തം - ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല.

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെ എസ് ഇ ബി യുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ്, എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കളിൽ നിന്നും അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. നിലവിലുള്ള വൈദ്യുതി ചാര്‍ജ് കുടിശ്ശികയും ഈടാക്കില്ല. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 

.
  6-8-2024
  വയനാട് ഉരുൾപൊട്ടൽ - വളർത്തുമൃഗങ്ങൾക്കായി കൺട്രോൾ റൂം.

വയനാട് ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്കായി ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.നിലവിൽ, മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം, ജലം തുടങ്ങിയവ എൻജിഒസ്, വോളണ്ടിയർമാർ എന്നിവരുടെ മുഖേന ലഭ്യമാക്കപ്പെടുന്നു. ദുരന്തബാധിത സ്ഥലങ്ങളിൽ നിന്നോ, ജീവനോടെ അല്ലാതെയോ കണ്ടെത്തുന്ന വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും കൺട്രോൾ റൂമിലേക്ക് എത്തിച്ച് തുടർനടപടി സ്വീകരിക്കപ്പെടും. കൺട്രോൾ റൂമിൽ വെറ്ററിനറി ഡോക്ടർമാരും ഫീൽഡ് ഓഫീസർമാരും രണ്ടു ബാച്ചുകളിലായി പ്രവർത്തിക്കുന്നുണ്ട്.

.
  5-8-2024
  വയനാട് ഉരുള്‍പൊട്ടല്‍ - രേഖകള്‍ വീണ്ടെടുക്കാം.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ രേഖകള്‍ ലഭ്യമാക്കാൻ നടപടി. എസ് എസ് എല്‍ സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്‍റെ വിവരങ്ങള്‍ മേപ്പാടി ഗവണ്മെന്റ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കാം. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയം എന്നിവടങ്ങളിലും അറിയിക്കാം. ഫോണ്‍: 8086983523, 9496286723, 9745424496, 9447343350, 9605386561

.
  5-8-2024
  വയനാട് ഉരുൾപൊട്ടൽ : അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് വിവരങ്ങൾ നൽകാം.

വയനാട് ഉരുൾപൊട്ടലിൽ അന്യസംസ്ഥാന തൊഴിലാളികളെ ആരെങ്കിലും കാണാതായവർ ഉണ്ടെങ്കിൽ ജില്ലാ ലേബർ ഓഫീസറെ ബന്ധപ്പെടണം 

 ജില്ലാ ലേബർ ഓഫീസർ

-9446440220 ( Whatsapp )

-85476 55276 ( Call)

.
  5-8-2024
  വയനാട് ഉരുൾപൊട്ടൽ : രക്ഷാപ്രവർത്തകർ എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

വയനാട് ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മണ്ണിലും ചെളിയിലും പണിയെടുക്കുന്നവർ, ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ തുടങ്ങിയവർ എലിപ്പനിയെ തടയുന്ന 'ഡോക്സി സെക്ലിൻ' ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കണം.

.
  2-8-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി