സമീപകാലത്ത് പ്രസിദ്ധീകരിച്ച് ജില്ല വാർത്തകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  വയനാട് ദുരന്തം - ഹെൽത്ത് എമർജൻസി നമ്പറുകൾ ഏകീകരിച്ചു.

വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ അടിയന്തര സേവന നമ്പറുകൾ ഏകീകരിച്ചു. എകീകൃതമായ നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും.

അടിയന്തര സേവനങ്ങൾക്ക് ബന്ധപെടുക : 8589001117

.
  2-8-2024
  ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികൾക്കായുള്ള സാധനങ്ങൾ നൽകാം.

വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളിലെ മാനസിക സംഘർഷം ലഘുകരിക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള സാധനങ്ങൾ ആവശ്യമുണ്ട്.

Play Mat

Crayons

Clay/ Dough

Carrom Board

Small Plastic Balls

Painting Books

Ludo Board

Slime

Kinder Rattle

Chess Board

Story Books

Rubber Football

Building Blocks

Scissors

Drawing Books

Glue

A4 Bundle

Soft balls

സാധനങ്ങൾ വാങ്ങിനൽകാൻ സന്നദ്ധതയുള്ളവർ - 90722205674, 7907161248 ൽ ബന്ധപ്പെടുക

കളക്ഷൻ പോയന്റ് - ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വയനാട്

.
  2-8-2024
  വയനാട് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് യുവജന കമ്മീഷൻ കൗൺസിലേഴ്സിനെ ക്ഷണിക്കുന്നു.

ദുരന്ത പ്രദേശങ്ങളിൽ ഉറ്റവരെ നഷ്ടപ്പെടുകയും, മാനസിക പ്രയാസങ്ങൾ നേരിടുകയും ചെയ്യുന്ന എല്ലാവരെയും ശാസ്ത്രീയമായ കൗൺസിലിംഗ്, തെറാപ്പി, മെഡിക്കേഷൻ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ, യുവജന കമ്മീഷൻ ആരംഭിച്ച കൗൺസിലിംഗ് പദ്ധതിയിലേക്ക് യോഗ്യതയും പ്രവർത്തന പരിചയവുമുള്ള സന്നദ്ധപ്രവർത്തകരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ യുവജന കമ്മീഷൻ വെബ്സൈറ്റിൽ ksyc.kerala.gov.in നൽകിയിട്ടുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കണം. ഗൂഗിൾ ഫോം ലിങ്ക് https://forms.gle/SAw3rDnwdBPW1rme9.

.
  1-8-2024
  വയനാട് ഉരുൾപൊട്ടൽ - റേഷൻകട പ്രവർത്തനം ഉടൻ പുന:സ്ഥാപിക്കും.


വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയിൽ പ്രവർത്തന യോഗ്യമല്ലാതായ ARD 44, 46 എന്നീ കടകൾ അടിയന്തിരമായി പുന: സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കും. ദുരന്തബാധിത പ്രദേശത്തെ ഈ രണ്ടു കടകളിൽ നിന്നും റേഷൻ കൈപ്പറ്റാനാകാത്ത ഉപഭോക്താക്കൾക്ക് ജൂലൈ മാസത്തെ റേഷൻ തുടർന്നും നൽകും. ആഗസ്റ്റ് മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ ദുരിതബാധിത പ്രദേശങ്ങളിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ദുരന്ത പ്രദേശത്ത് പ്രവർത്തിക്കുന്ന മേപ്പാടി, കൽപ്പറ്റ സൂപ്പർമാർക്കറ്റുകളിലും, കൽപ്പറ്റ ഡിപ്പോയുടെ കീഴിലുള്ള 13 ഔട്ട്‌ലെറ്റുകളിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സപ്ലൈകോ സി.എം.ഡിക്ക് നിർദ്ദേശം നൽകി. ദുരന്തബാധിത മേഖലകളിൽ വിതരണത്തിനാവശ്യമായ അരി, പഞ്ചസാര, കടല, വെളിച്ചെണ്ണ, വൻപയർ എന്നിവയുടെ സ്റ്റോക്ക് ഉറപ്പുവരുത്തി.

.
  1-8-2024
  വയനാട് ഉരുൾപൊട്ടൽ - മാനസിക സംഘർഷം ദൂരീകരിക്കാൻ ടോൾ ഫ്രീ നമ്പർ.

വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി, മാനസിക സംഘർഷങ്ങൾ ദുരീകരിക്കുന്നതിനും, കൗൺസിലിങ്ങിനും 1800 2331 533, 1800 2335 588 എന്നീ ടോൾ ഫ്രീ നമ്പുകളിലേയ്ക്ക് വിളിക്കാം.

.
  31-7-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി