സമീപകാലത്ത് പ്രസിദ്ധീകരിച്ച് പുതിയ വാർത്ത . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  എം.എസ്‌സി നഴ്സിംഗ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ വിവിധ സർക്കാർ/ സ്വാശ്രയ നഴ്സിംഗ് കോളജുകളിലേക്കുള്ള 2024 അധ്യയന വർഷത്തെ എം.എസ്‌സി നഴ്സിംഗ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് ജൂലൈ 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300..
  19-7-2024
  പ്രീ പ്രസ്സ് ഓപ്പറേഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം.
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിങ് ടെക്നോളജി (പാർട്ട് ടൈം) പ്രീ പ്രസ്സ് ഓപ്പറേഷൻ കോഴ്സിലേക്ക് പത്താം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും www.polyadmission.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം ജൂലൈ 24ന് വൈകിട്ട് 4 മണിക്ക് മുമ്പായി സെൻട്രൽ പോളിടെക്നിക്ക് കോളേജ് ഓഫീസിൽ സമർപ്പിക്കണം..
  18-7-2024
  ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ്.
സ്‌കോൾ കേരള- നടത്തുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിങ് കെയർ കോഴ്സ് (ഡി ഡി എൻ സി)ഒന്നാം ബാച്ച് പൊതു പരീക്ഷ ആഗസ്റ്റ് 18-ന് ആരംഭിക്കും. പരീക്ഷാ ഫീസ് www.scolekerala.org യിൽ ഓൺലൈനായോ, വെബ്‌സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്‌തെടുക്കുന്ന പ്രത്യേക ചലാനിൽ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ്ഓഫീസ് മുഖേനയോ അടയ്ക്കാം. പരീക്ഷ ഫീസ് 900 രൂപ. വിശദവിവരങ്ങൾ സ്‌കോൾ കേരള വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും. ഫോൺ : 0471-2342950, 2342271, 2342369..
  17-7-2024
  ട്രെയിനിങ് സര്‍വീസ് പ്രൊവൈഡേഴ്‌സ് സമ്മിറ്റ്.
സംസ്ഥാന നൈപുണ്യ വികസന മിഷനും ആലപ്പുഴ ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംയുക്തമായി നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഒരു സമ്മിറ്റ് സംഘടിപ്പിക്കുന്നു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പൊതു സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍ക്കും സമ്മിറ്റില്‍ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർക്ക് ഈ ലിങ്ക് https://rb.gy/dy06yp മുഖേന രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍: 8592064649, 9526108535.
  12-7-2024
  എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സിലേയ്ക്ക് അപേക്ഷിക്കാം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐ എൽ ഡി എം) 2024-26 അധ്യായന വർഷത്തേക്കുള്ള എം ബി എ കോഴ്സിലേയ്ക്ക് ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർഥികൾക്ക് ildm.kerala.gov.in വഴി അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8547610005 (ildm.revenue@gmail.com) ..
  12-7-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി