കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് (KIED) സംരംഭകർക്കായി ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ 13 മുതൽ 15 വരെ കളമശേരിയിലെ KIED ക്യാമ്പസിലാണു പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകർക്കും എക്സിക്യൂട്ടീവ്സിനും പരിശീലനത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ http://kied.info/training-calender/ ൽ നവംബർ 10 നകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0484-2532890, 0484- 2550322, 9188922800.
.Online booking is now open for visits to the Sambranikodi Tourism Center. Visitors can reserve their time slots between 9:00 a.m. and 3:50 p.m. through the official website, www.dtpckollam.com. Spot booking is also available.
ഭിന്നശേഷിക്കാര്‍ക്കായി ജില്ലാഭരണകൂടം നടപ്പിലാക്കുന്ന `ഒപ്പം' പദ്ധതിയുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റില്‍ പി.എസ്.സി ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ഞായറാഴ്ചകളിലും, അവധി ദിവസങ്ങളിലുമാണ്, കോഡൂര്‍ സഹകരണ ബാങ്കിന്റെ സഹായത്തോടെ ക്ലാസുകൾ നടത്തുന്നത്. വിവരങ്ങൾക്ക്: 94467 68447.
.തിരുവനന്തപുരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷൻ ക്യാമ്പ് ഒക്ടോബർ 30 ബുധനാഴ്ച രാവിലെ 11 മണിക്ക് നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. പ്ലസ് ടു യോഗ്യതയുളളവരും ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രോഫഷണൽ യോഗ്യതയുള്ളവരും 35 വയസിൽ താഴെ പ്രായമുള്ളതുമായ നെയ്യാറ്റിൻകര താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 8921916220.
.ക്ഷീര കര്‍ഷകര്‍, ആട് കര്‍ഷകര്‍, മുയല് വളര്‍ത്തല്‍ കര്‍ഷകര്‍, കോഴി കര്‍ഷകര്‍ എന്നിവര്‍ക്ക് എറണാകുളം ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ വായ്പ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അതത് മൃഗാശുപത്രികള്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം
.പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് ഓഫീസ്, തിരുവനന്തപുരം സി ഇ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള പി എസ്സി മത്സര പരീക്ഷ പരിശീലന പരിപാടിയുടെ ഭാഗമായി പട്ടികജാതി/ പട്ടികവർഗക്കാർക്കായി സൗജന്യ പി എസ് സി പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 30നകം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471-2330756, 8547676096.
.നാഡീ വികാസത്തിലെ പ്രശ്നങ്ങളുടെ മുൻനിർണയവും ആവശ്യമായ ഇടപെടലുകളും പ്രമേയമാക്കിയ ദ്വിദിന ദേശീയ കോൺഫറൻസ് ‘ദിശ’ ഒക്ടോബർ 21, 22 തീയതികളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്,ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിലെ ഗുൽമോഹർ ഹാളിൽ നടക്കും. ഓട്ടിസം, എഡിഎച്ച്ഡി, സെറിബ്രൽ പാൾസി തുടങ്ങിയവയുടെ ആദ്യകാല രോഗനിർണയത്തിലും ഇടപെടലിലും ഏറ്റവും പുതിയ പുരോഗതികളും രീതികളും ഉപയോഗിച്ച് ആരോഗ്യ വിദഗ്ധരെ സജ്ജരാക്കുക എന്നതാണ് കോൺഫറൻസ് ലക്ഷ്യമിടുന്നത്.
.ടെക്സ്റ്റൈൽ മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി കേരള വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. ഒക്ടോബർ 17 ന് ചിറ്റൂർ റോഡിലെ വൈ.എം.സി.എ ഹാളിൽ രാവിലെ 10.30 ന് നടക്കുന്ന പബ്ലിക് ഹിയറിംഗ് നടത്തും. കേരളത്തിലെ ടെക്സ്റ്റൈൽ മേഖലയിൻ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങളാണ് പബ്ലിക് ഹിയറിംഗിൽ ചർച്ച നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി 'ഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും'എന്ന വിഷയത്തെ ആസ്പദമാക്കി പ്രശ്നോത്തരി നടത്തുന്നു. ജില്ലാതല പ്രാഥമിക സ്ക്രീനിംഗ് മത്സരം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഒക്ടോബര്‍ 23ന് രാവിലെ 10.30ന് നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ, വിദ്യാര്‍ത്ഥികളുടേയും, സ്കൂളിന്റെയും പേര്, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ pomlp@kkvib.org എന്ന ഇ മെയിലില്‍ ഒക്ടോബര്‍ 19 ന് വൈകീട്ട് അഞ്ചിന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: 04832734807, 9495408275.
.സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 22 മുതല്‍ 26 വരെ വരെ കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകര്‍ക്ക് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, ജിഎസ്ടി ആന്റ് ടാക്സേഷന്‍, ഓപ്പറേഷണല്‍ എക്സലന്‍സ്, സെയില്‍സ് പ്രോസസ് ആൻഡ് ടീം മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്ലൈറ്റായ www.kied.info/training-calender/ ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: 0484 2532890/2550322/9188922785.
.ആഗോള പോഷകാഹാര സുരക്ഷയ്ക്കുള്ള നൂതന തന്ത്രങ്ങൾ എന്ന വിഷയത്തിൽ വെള്ളായണി കാർഷിക സർവകലാശാലയിൽ ഒക്ടോബർ 16-17 തീയതികളിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും. യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (യു.എൻ ഡബ്ല്യു.എഫ്.പി) പ്രോജക്റ്റായ റൈസ് ഫോർട്ടിഫിക്കേഷന്റെ സാങ്കേതിക സപ്പോർട്ട് യൂണിറ്റാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഭക്ഷ്യ ശാക്തീകരണത്തിലൂടെ ആഗോള പോഷകാഹാര വെല്ലുവിളികളെ നേരിടുക എന്നതാണ് സെമിനാർ ലക്ഷ്യം.
.ചാല ഐ ടി ഐ യിലേ അഡിറ്റീവ് മാനുഫാക്ചറിങ്ങ് ടെക്നിഷ്യൻ (3D പ്രിന്റിങ്ങ്), മൾട്ടീമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ് എന്നീ കോഴ്സുകളിലേക്ക് ഒക്ടോബർ 17 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി.യാണ് യോഗ്യത. അപ്ലിക്കേഷൻ ഫോം, www.det.kerala.gov.in വെബ്സൈറ്റിലും, ചാക്ക ഐ ടി ഐ, ചാല ഐ ടി ഐ എന്നിവിടങ്ങളിലും ലഭ്യമാണ്. വിവരങ്ങൾക്ക്: 8547898921, 9387812235.
.തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തിലെ കർഷകർക്ക് കൃഷിഭവൻ മുഖേന ഫ്രൂട്ട്ന്യൂട്രീഷൻ ഗാർഡൻ സ്ഥാപിക്കന്നതിന് ധനസഹായം നൽകുന്നു. പൈനാപ്പിൾ, പപ്പായ, വാഴ, ഗ്രാഫ്റ്റ് പ്ലാവ്, റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, സീതപ്പഴം എന്നിവ നട്ടുപിടിപ്പിക്കുന്നതിനാണ് ധനസഹായം നൽകുന്നത്. നിലവിൽ കൃഷി ചെയ്തുകൊണ്ടിരിക്കുന്നവർക്കും പുതുതായി കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: 32506749
.ഡിജിറ്റൽ ക്രിയേറ്റേഴ്സാവാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലന പരിപാടിയുമായി സംസ്ഥാന യുവജന കമ്മീഷൻ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച കണ്ടന്റ് ക്രിയേറ്റേഴ്സാകുന്നതിനാണ് പരിശീലനം. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിഡ്ജിങ് ഡോട്ട്സ് മീഡിയ സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് പരിശീലന പരിപാടി ഒരുക്കിയിരിക്കുന്നത്. 18 മുതൽ 40 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ പതിനഞ്ചാം തീയതിക്ക് മുൻപ് creatorbootcamp2024@gmail.com എന്ന മെയിൽ ഐഡിയിൽ ബയോഡേറ്റയും നിലവിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ലിങ്കും അയക്കേണ്ടതാണ്.
.കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് (ഇന്റെർവെൻഷണൽ റേഡിയോളജി) എംഡി / ഡിഎൻബി (റേഡിയോഡയഗ്നോസിസ്) അല്ലെങ്കിൽ ഡിഎംആർഡിയും (റേഡിയോഡയഗ്നോസിസ്) ഒരു വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം ഒക്ടോബർ 31 നകം പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട് – 673008 എന്ന വിലാസത്തിൽ ലഭ്യമാകണം. അപേക്ഷാഫോം https://govtmedicalcollegekozhikode.ac.in/news വെബ്സൈറ്റിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് പ്രോസ്പെക്ടസ് പരിശോധിക്കുക.
പൂജാ അവധിക്ക് വിനോദ സഞ്ചാരികൾക്ക് സ്പെഷ്യൽ പാക്കേജുമായി കെഎസ്ആർടിസി. ഒക്ടോബർ 10 മുതൽ 13 വരെ, കണ്ണൂരിൽ നിന്നും പുറപ്പെട്ട് വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന നാല് പാക്കേജുകളാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. വിവരങ്ങൾക്ക് : 8089463675, 9497007857
.കൃഷി വിജഞാനകേന്ദ്രം മാസികയുടെ കവര്‍ പേജ് ഡിസൈന്‍ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട കൃഷി, കര്‍ഷകരുടെ നവീകരണം, ഗ്രാമവികസനം, സുസ്ഥിര കൃഷിരീതികള്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി, ജില്ലയിലെ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡിസൈന്‍ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ 13. ഡിസൈനുകൾ, JPEG അല്ലെങ്കില്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ kvkmpmdamu@gmail.com എന്ന വിലാസത്തില്‍, ലഭ്യമാക്കണം. വിവരങ്ങള്‍ക്ക്: 0494 2686329, 8547193685.
.ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയും, ജൈവശാസ്ത്രമേഖല നൈപുണ്യ വികസന കൗൺസിലും (എൽ.എസ്.എസ്.എസ്.ഡി.സി) സംയുക്തമായി, സംഘടിപ്പിക്കുന്ന നൈപുണ്യ വികസന പരിപാടിയിലേക്ക് തിരുവനന്തപുരം ജില്ലയിലെ രജിസ്ട്രേഡ് ഫാർമസിസ്റ്റുകൾക്ക് അപേക്ഷിക്കാം. ഫാർമസി കൗൺസിലിൽ വച്ച് നടത്തുന്ന പരിപാടിയിലെ ആദ്യ ബാച്ചിലേക്ക് 40 പേർക്കാണ് പ്രവേശനം. താല്പര്യമുള്ളവർ രജിസ്ട്രേഷനായി കൗൺസിൽ വെബ്സൈറ്റ് www.keralaspc.in സന്ദർശിക്കുക. അപേക്ഷ നൽകുന്നതിന് അവസാന തീയതി ഒക്ടോബർ 9. വിവരങ്ങൾക്ക്: 9387802220, 9961373770.
.എറണാകുളം ജില്ലയില്‍ സ്കൂളുകളുടെയും കോളേജുകളുടെയും സമയക്രമം പരിഗണിച്ച് ടിപ്പര്‍ ലോറികളുടെയും/ ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതം രാവിലെ 8.30 മുതല്‍ 10.00 വരെയും വൈകിട്ട് 4.00 മുതല്‍ 5.00 വരെയും നിരോധിച്ചു. ഈ ഉത്തരവു ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
.വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് തിരുവനന്തപുരം മാനവീയം വീഥിയില്‍ ഒക്ടോബര്‍ എട്ടുവരെ 'കാനനകാന്തി' വനോല്‍പ്പന്ന-പാരമ്പര്യ ഭക്ഷണ പ്രദര്‍ശന വിപണനമേള നടക്കും. പരിസ്ഥിതി പുസ്തകമേള, വന്യജീവി ഫോട്ടോ പ്രദര്‍ശനം, ആദിവാസി പാരമ്പര്യകലകളുടെ അവതരണം, സാംസ്കാരിക പരിപാടികള്‍, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ചര്‍ച്ചകള്‍, കാലമേള തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.
.വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവടങ്ങളിലെ ഇക്കോം ടൂറിസം സഫാരി ബുധനാഴ്ച പുനരാരംഭിച്ചു.രാവിലെ 7 മുതല്‍ 10 വരെയും ഉച്ചയ്ക്ക് ശേഷം 3 മുതല്‍ വൈകീട്ട് 5 വരെയുമുള്ള കാനന സഫാരിയാണ് തുടങ്ങുന്നത്. സഫാരിക്കുള്ള ടിക്കറ്റുകള്‍ അതത് കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകും. ഒക്ടോബര്‍ 7 മുതല്‍ www.wayanadwildlifesanctuary.com എന്ന വെബ്സൈറ്റ് വഴി ബുക്കിംഗ് നടത്താം.
ഫോണ്‍ മുത്തങ്ങ :9947271015 തോല്‍പ്പെട്ടി :7907543321
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ദിശ’ ഉന്നത വിദ്യാഭ്യാസ മേള ഒക്ടോബർ 4 മുതൽ 8 വരെ തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കും. മേളയുടെ ഭാഗമായി ദേശീയ - അന്തർദേശീയ തലത്തിലെ എഴുപതോളം മികച്ച സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് ഒരുക്കുക. കേന്ദ്ര, സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കും
.ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂള്‍ , ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ ഒക്ടോബര്‍ പത്തിന് രാവിലെ 10 മണിക്ക് വൈ.എം.സി.എ കെ.സി ഈപ്പന് ഹാളിലാണ് മത്സരം നടക്കുന്നത്. ഒരു സ്കൂളില്‍ നിന്ന് എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ രണ്ട് കുട്ടികൾക്ക് മത്സരിക്കാം. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍ എന്നിവ സെപ്റ്റംബര്‍ 30ന് മുന്‍പായി potvm@kkvib.org എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക്: 9495300528, 8075733259.
.വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ജില്ലാ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ വിവിധ മൽസരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 2, 3 തീയതികളിൽ കട്ടപ്പന ഗവ. ട്രൈബൽ ഹൈസ്കൂളിലാകും മത്സരങ്ങൾ നടക്കുക. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അധികാരികൾ സാക്ഷ്യപ്പെടുത്തിയ കത്തുമായി എത്തുന്ന രണ്ട് പേർക്ക് വീതം ഓരോ വിഭാഗത്തിലും പങ്കെടുക്കാം. ക്വിസ് മൽസരത്തിന് രണ്ടു പേർ ഉൾപ്പെടുന്ന ഒരു ടീമിന് ഒരു സ്ഥാപനത്തിൽ നിന്നും, ഓരോ വിഭാഗത്തിലും പങ്കെടുക്കാവുന്നതാണ്. വിവരങ്ങൾക്ക്: 04862 2325105, 9946413435.
.മുഴുവന്‍ സമയ തൊഴിലധിഷ്ഠിത, പ്രവൃത്തിപര, സാങ്കേതിക കോഴ്സുകള്‍ക്ക് പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്‍ക്കും ഭാര്യമാര്‍ക്കും അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും നല്‍കിവരുന്ന സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനമോ അതിലധികമോ മാര്‍ക്ക് ലഭിച്ചിരിക്കണം. നവംബര്‍ 20 ന് മുന്‍പായി സര്‍വീസ് പ്ലസ് പ്ലാറ്റ്ഫോം വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0477 2245673.
.ആലപ്പുഴ ജില്ലയിലെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തില്‍ ഓഡിറ്റിഗ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഓഡിറ്റര്‍മാരെ നിയമിക്കുന്നു. 21 നും 40 നും മധ്യേ പ്രായമുള്ള കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് നിലവിലുള്ള 11 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് കൊമേഴ്സിൽ ബിരുദാനന്തര ബിരുദമോ, ബിരുദമോ ഉണ്ടായിരിക്കണം, കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനം (ടാലി ഉള്‍പ്പെടെ) ഉള്ളവരുമായിരിക്കണം. താല്പര്യമുള്ളവര്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഒക്ടോബര്‍ നാലിന് വൈകുന്നേരം 5 മണിക്കുള്ളില്‍ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോം ജില്ലാ മിഷന് ഓഫീസില്‍ നിന്നോ ബന്ധപ്പെട്ട കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ നിന്നോ ലഭിക്കും. മേല്‍വിലാസം: ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, വലിയകുളം, ആലപ്പുഴ- 688001. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മിഷന് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.
.വിദ്യാര്‍ത്ഥികളുടെ തുടർപഠനത്തിന് സഹായകരമാകുന്ന പ്രെഡിക്ട് ജനകീയ സ്കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാം. തൃത്താല മണ്ഡലത്തിൽ സ്ഥിരതാമസക്കാരും, ഈ വർഷം പത്താം ക്ലാസ് പൂർത്തീകരിച്ചവരും, സർക്കാർ ,എയ്ഡഡ് സ്ക്കൂളുകളിൽ പഠിച്ചവരുമായിരിക്കണം അപേക്ഷകർ. ആകെ വിഷയങ്ങളിൽ ഒൻപത് എ പ്ലസ് എങ്കിലും നേടിയവരും, കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുതലും ഉള്ളവരുമാകരുത്. അപേക്ഷാഫോറം മണ്ഡലത്തിലെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറവും SSLC മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും സഹിതം നേരിട്ടോ തപാല്‍ മുഖേനയോ ഒക്ടോബർ 10നകം തദ്ദേശസ്വയംഭരണ-എക്സൈസ്, പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രിയുടെ പ്രാദേശിക ക്യാമ്പ് ഓഫീസ്, കൂറ്റനാട്, തൃത്താല, പാലക്കാട് - 679533 എന്ന വിലാസത്തിൽ ലഭ്യമാക്കണം.അപേക്ഷയുടെ കവറിനു പുറത്ത് 'പ്രെഡിക്ട് സ്കോളര്‍ഷിപ്പ് പദ്ധതി 2024' എന്ന് രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍ക്ക് - 9633877504,94477 51345, 9446907901
.തിരുവനന്തപുരം ആർഎംഎസ് ഡിവിഷന്റെ പരിധിയിൽപ്പെടുന്ന തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കുന്നതിനുള്ള ‘ഡാക് അദാലത്ത്’ സെപ്റ്റംബർ 30 ഉച്ചയ്ക്ക് 3 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തും. അദാലത്തിൽ പരിഗണിക്കാനുള്ള പരാതികളും നിർദ്ദേശങ്ങളും പരാതിക്കാരന്റെ ഇ-മെയിൽ ഐഡി / വാട്സ്ആപ്പ് നമ്പർ സഹിതം സെപ്റ്റംബർ 28 നകം ലഭ്യമാക്കണം. ഗൂഗിൾ മീറ്റ് പങ്കെടുക്കാനുള്ള ലിങ്ക് പരാതിക്കാരന് മൊബൈൽ നമ്പർ, ഇമെയിൽ ഐഡി വഴി കൈമാറും. ഇ-മെയിൽ: ssrmtv.keralapost@gmail.com / rmsdotv.kl@indiapost.gov.in. മേൽവിലാസം: സീനിയർ സൂപ്രണ്ട്, തിരുവനന്തപുരം ആർഎംഎസ് ടിവി ഡിവിഷൻ, തിരുവനന്തപുരം – 695023.
മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരും താമസിക്കാന്‍ കഴിയാത്ത വിധം വീട് തകര്‍ന്നവരുമായവരില്‍ നിലവില്‍ ബന്ധു, വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഗവ.ക്വാര്‍ട്ടേഴ്സ് ഉപാധികളോടെ അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തില്‍ പൂര്‍ണ്ണ വിവരങ്ങളോടെ സെപ്തംബര്‍ 28 ന് വൈകുന്നേരം നാലിന് മുന്‍പ് തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 04936 202634.
.കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷനും, കേരള സംസ്ഥാന പനയുൽപ്പന്ന തൊഴിലാളി വികസന കോർപ്പറേഷനും (കെൽപാം) സംയുക്തമായി ഭിന്നശേഷിക്കാർക്ക് ബങ്കുകൾ ആരംഭിച്ച് നൽകുന്നതിനുള്ള പദ്ധതിക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരായ 40 ശതമാനം ഭിന്നശേഷിത്വമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ പേരും മറ്റ് വിശദാംശങ്ങളും ഫോട്ടോഗ്രാഫും ഉൾപ്പെടെ സെപ്റ്റംബർ 30 ന് വൈകിട്ട് 5 മണിക്കകം നിശ്ചിത അപേക്ഷാ ഫോമിൽ ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ ലഭ്യമാക്കേണ്ടതാണ്. അപേക്ഷാ ഫോമും മറ്റു വിശദാംശങ്ങളും www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2347768, 9497281896.
.'ഗുഡ് മോണിങ് കളക്ടർ' പരിപാടിയുമായി വയനാട്. ഹൈസ്ക്കൂൾ മുതൽ മുകളിലേക്കുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ ബുധനാഴ്ചകളിലും രാവിലെ 9.30 മുതൽ 10.00 വരെ ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്താം. ഒരു വിദ്യാലയത്തിൽ നിന്നും പരമാവധി 15 പേരുള്ള ടീമിനാണ് അനുമതി നൽകുക. ഏത് വിഷയങ്ങളിലുമുള്ള ചോദ്യങ്ങൾ ചോദിക്കാനും വിദ്യാർത്ഥികളുടെ ആശയങ്ങൾ കളക്ടറുമായി പങ്കുവെയ്ക്കാനും സാധിക്കും. സർക്കാർ സംവിധാനങ്ങൾ നേരിട്ട് പരിചയപ്പെടാനും, ആഗ്രഹങ്ങൾ വളർത്താനും വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നതിനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. അനുമതിക്കായി https://shorturl.at/lQ8GQ പൂരിപ്പിക്കുക.
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളിലായി നടക്കും. എല്‍.പി, യു.പി. വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ പെയിന്റിങ് എന്നീ ഇനങ്ങളിലും, ഹൈസ്കൂള്‍, കോളേജ് വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രസംഗം, ഉപന്യാസം, ക്വിസ്, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍ എന്നീ ഇനങ്ങളിലുമാണ് മത്സരം നടക്കുക. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് പേര്, പഠിക്കുന്ന ക്ലാസ്സ്, വിദ്യാലയം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും, പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രവും, സെപ്റ്റംബര്‍ 28 ന് വൈകുന്നേരം 4.30 ന് മുമ്പായി മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2734803, 9645121445, 9048135953, 8547603857.
.തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന, സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിഫറൻഡ്ലി ഏബിൾഡ് സ്റ്റഡീസിൽ, സൗജന്യമായി നടത്തുന്ന വിവിധ കോഴ്സുകളിലേയ്ക്ക് നാല്പത് ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക്, അപേക്ഷിക്കാം. അപേക്ഷാ ഫോം സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിഫറൻഡ്ലി ഏബിൾഡ് സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും, ceds.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോം സെപ്റ്റംബർ 25ാം തീയ്യതിക്ക് മുമ്പായി സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിഫറൻഡ്ലി ഏബിൾഡ് സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 8289827857, 0471 2345627.
.കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്കായി സെപ്റ്റംബർ 26ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുമ്പ് https://forms.gle/8i4gm43JXnmF4gNv9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഉദ്യോഗാർഥികൾ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 26ന് തിരുവനന്തപുരം തൈക്കാട് സംഗീത കോളജിന് പിന്നിലുള്ള നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടിയിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2332113/ 8304009409.
.വ്യവസായ വാണിജ്യ വകുപ്പി൯്റെ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർപ്പ് ഡവലപ്മെൻ്റ് സംഘടിപ്പിക്കുന്ന, ഗ്രോത്ത് പൾസ് പരിശീലന പരിപാടിയിലേയ്ക്ക് സംരംഭകർക്ക് അപേക്ഷിക്കാം. സെപ്തംബർ 24 മുതൽ 28 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസ്സിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നിലവിൽ സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകർക്ക് മാർക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാ൯ഷ്യൽ മാനേജ്മെ൯്റ് ജി എസ് ടി ആ൯്റ് ടാക്സേഷ൯, ഓപ്പറേഷണൽ എക്സല൯സ്, സെയിൽസ് പ്രോസസ് ആ൯റ് ടീം മാനേജ്മെ൯്റ് വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ കീഡിൻ്റെ വെബ്ലൈറ്റ് ആയ www.kied.info/training-calender/ ൽ ഓൺലൈനായി സെപ്തംബർ 20ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890/2550322/9188922785.
.ലോക പേവിഷബാധ ദിനമായ സെപ്റ്റംബർ 28 ന് ആരോഗ്യവകുപ്പിന്റെയും, ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. തിരൂരങ്ങാടി നഗരസഭാ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ, ഒരു കോളേജിൽ നിന്നും രണ്ട് വിദ്യാർഥികൾ അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവുമായാണ് മത്സരത്തിന് ഹാജരാകേണ്ടത്. വിവരങ്ങൾക്ക് ഫോൺ: 9539984491.
.
വയനാടിലെ സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റുമായി ആരോഗ്യ വകുപ്പ്. നിലവിൽ നൽകി വരുന്ന ന്യൂട്രീഷൻ കിറ്റിന് പുറമെയാണ് ഓണക്കിറ്റ് നൽകുന്നത്. പായസം കിറ്റ്, തേയിലപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, ചെറുപയർ, വൻപയർ, കടല തുടങ്ങിയ ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
.പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പാരാമെഡിക്കല്‍ ബിരുദ/ഡിപ്ലോമ യോഗ്യതയുള്ളവരിൽ നിന്നും വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 13 -ന് മുമ്പായി കാക്കനാട് കളക്ടറേറ്റിലുള്ള ജില്ലാ പട്ടികജാതി വികസന ആഫീസ്സില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 04842422256.
.അളവ് തൂക്ക സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിന് തിരുവനന്തപുരം ജില്ല ആസ്ഥാനം കേന്ദ്രീകരിച്ച് ലീഗൽ മെട്രോളജി വകുപ്പ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ഉപഭോക്താക്കൾക്ക് പരാതികൾ ലീഗൽ മെട്രോളജി വകുപ്പിന്റെ സുതാര്യം മൊബൈൽ ആപ്പിലൂടെയും, ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും താഴെപ്പറയുന്ന ഫോൺ നമ്പറുകളിലും അറിയിക്കാവുന്നതാണ്.
കൺട്രോൾ റൂം: 9188525701, 8281698011, 8281698020. താലൂക്കുകൾ: തിരുവനന്തപുരം: 8281698012, 8281698013. ആറ്റിങ്ങൽ: 8281698015. നെടുമങ്ങാട്: 8281698016. നെയ്യാറ്റിൻകര: 8281698017, 8281698018. കാട്ടാക്കട: 9400064081. വർക്കല: 9400064080.
.