സമീപകാലത്ത് പ്രസിദ്ധീകരിച്ച് ജില്ല വാർത്തകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ് 23ന്.

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഒക്ടോബർ 23ന് തിരുവനന്തപുരം ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. ആനയറ വേൾഡ് മാർക്കറ്റ് കോമ്പൗണ്ടിലെ കർഷക കടാശ്വാസ കമ്മീഷൻ ഓഫീസിലാണ് സിറ്റിംഗ്. രാവിലെ 9ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായി രേഖകൾ സഹിതം ഹാജരാകണം.

.
  17-10-2025
  ലോകായുക്ത സിറ്റിങ്.

കേരള ലോകായുക്ത തൃശൂർ, കോട്ടയം ജില്ലകളിൽ ക്യാമ്പ് സിറ്റിങ് നടത്തും. തൃശൂരിൽ ഒക്ടോബർ 22നും 23നും രാവിലെ 10.30ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, റീജിയണൽ ഓഫീസ് മിനി കോൺഫറൻസ് ഹാൾ, തിരുവമ്പാടിയിലും, ഒക്ടോബർ 24ന് രാവിലെ 10.30ന് കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിലുമാണ് സിറ്റിങ്. സിറ്റിങ് ദിവസങ്ങളിൽ നിശ്ചിത ഫോമിലുള്ള പുതിയ പരാതികൾ സ്വീകരിക്കും.

.
  13-10-2025
  വന്യജീവി വാരാഘോഷം ഒക്ടോബർ 2 മുതൽ 8 വരെ.

തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷം ഒക്ടോബർ 2 മുതൽ 8 വരെ വിപുലമായ മത്സരങ്ങളോടെ മ്യൂസിയം മൃഗശാല കാര്യാലയത്തിൽ നടക്കും.

മൂന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ക്വിസ് മത്സരം, ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കായി സംവാദ മത്സരം, മൂന്ന് മുതൽ അഞ്ചാം ക്ലാസ് വരെയുള്ളവർക്കായി സസ്റ്റൈനബിൾ ആർട്ട് വർക്ക്ഷോപ്പ്, ക്രിയേറ്റീവ് പെയിന്റിങ് മത്സരം, പ്രീ കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ളവർക്കായി കളറിംഗ് മത്സരം, ആറ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കായി പോസ്റ്റർ മേക്കിങ് മത്സരം എന്നിവ ഒക്ടോബർ 2 മുതൽ ആരംഭിക്കും.

മത്സരവിജയികൾക്കുള്ള സർട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ് എന്നിവ സമാപന ദിവസമായ ഒക്ടോബർ 8 നു വിതരണം ചെയ്യും. വിശദവിവരങ്ങൾക്ക് : 9605008158, 9497875917, 9605044148, 9809034273. 

.
  24-9-2025
  വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വിദ്യാരംഭം.

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വിജയദശമി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 2ന് രാവിലെ 8 മുതൽ സംഘടിപ്പിക്കുന്ന ആദ്യാക്ഷരവേദിയിൽ കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കും. കെ.ജയകുമാർ, ഡോ. അച്യുത് ശങ്കർ എസ്., ഡോ. രാജശ്രീ വാര്യർ എന്നിവർ ഗുരുക്കന്മാരായി എത്തും. കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ താൽപ്പര്യമുള്ളവർ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സൗജന്യമായി പേര് രജിസ്റ്റർ ചെയ്യണം. അപേക്ഷാഫോറം ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 8129209889, 9847561717, ഇ-മെയിൽ: directormpcc@gmail.com.

.
  24-9-2025
  പെൻഷൻ അദാലത്ത് 29ന്.

കേരള ടെലികോം സർക്കിളിൽ നിന്ന് വിരമിച്ച ടെലികോം/ ബിഎസ്എൻഎൽ ജീവനക്കാരുടെ പെൻഷൻ പരാതികൾ പരിഹരിക്കുന്നതിന് സെപ്റ്റംബർ 29 ന് രാവിലെ 10.30ന് കോട്ടയം ബിഎസ്എൻഎൽ കോൺഫറൻസ് ഹാളിൽ പെൻഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. സീനിയർ അക്കൗണ്ട്‌സ് ഓഫീസർ (പെൻഷൻ), ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, കേരള സർക്കിൾ, അഞ്ചാം നില, ദൂർ സഞ്ചാർ ഭവൻ, പിഎംജി ജംഗ്ഷൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിലോ ccakrlpensionadalat@gmail.com എന്ന ഇമെയിലിലോ സെപ്റ്റംബർ 20ന് വൈകിട്ട് 5 നകം പരാതികൾ അയയ്ക്കാം.

.
  16-9-2025
  വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം.

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് ലഭിക്കുന്ന 2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപ്പീൽ അപേക്ഷകൾ സെപ്റ്റംബർ 15 വരെ തൃശ്ശൂർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ ഫോം www.agriworkersfund.org ൽ ലഭ്യമാണ്. ഫോൺ: 0471 2729175..


.
  2-9-2025
  വനമിത്ര പുരസ്‌കാരം 2025-26: അപേക്ഷാതീയതി നീട്ടി.

2025-26 വര്‍ഷത്തില്‍ ജില്ലയില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം-വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര 2025-26 പുരസ്‌കാരത്തിനായി ജില്ലയിലെ താത്പര്യമുള്ള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ആഗസത് 31 വരെ ദീര്‍ഘിപ്പിച്ചു. കണ്ടല്‍ക്കാടുകള്‍, ഔഷധ സസ്യങ്ങള്‍, ജൈവവൈവിധ്യം, കൃഷി മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. ഇതിനായി ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്ന ഒരു ലഘു കുറിപ്പും ഫോട്ടോയും സഹിതം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0483-2734803, 8547603857,8547603864.


.
  24-8-2025
  പഠനമുറി നിർമ്മാണ ധനസഹായ പദ്ധതിയ്ക്ക് അപേക്ഷിക്കാം.

പട്ടികജാതി വികസനവകുപ്പിന്റെ 2025-26 വർഷത്തെ പഠനമുറി നിർമ്മാണ ധനസഹായ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്‌പെഷ്യൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന, ഒരു ലക്ഷം രൂപവരെ കുടുംബവാർഷിക വരുമാനമുള്ള പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 30. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ പട്ടികജാതി വികസന ആഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 8547630006

.
  24-8-2025
  ഇ-ഗ്രാൻസ് റീഫണ്ട്.

2014 മുതൽ 2020 വരെ KPCR/FC/Fisheries വിഭാഗങ്ങളിൽ ഇ-ഗ്രാന്റ്സ് റീഫണ്ട് ലഭിക്കാത്ത തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ, ആഗസ്റ്റ് 30നു മുമ്പ് അസൽ തിരിച്ചറിയൽ രേഖയും അപേക്ഷയും സമർപ്പിച്ച് തുക നേരിട്ട് കൈപ്പറ്റണം.


ഫോൺ: 0471-2475830

.
  12-8-2025
  ക്യാഷ് അവാർഡിനും സ്കോളർഷിപ്പിനും അപേക്ഷിക്കാം.

കേരള ഷോപ്സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ അംഗത്വം ലഭിച്ച് ഒരു വർഷം പൂർത്തിയാക്കിയ തൊഴിലാളികളുടെ മക്കൾക്ക് ക്യാഷ് അവാർഡിനും സ്കോളർഷിപ്പിനും അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയത്തിലും എ പ്ലസ്, സി.ബി.എസ്.ഇ വിഭാഗത്തിൽ എ1, ഐ.സി.എസ്.ഇ വിഭാഗത്തിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിലും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കും, ഡ്രിഗ്രി, പി ജി (പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ) കോഴ്‌സുകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും, കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ കലാകായിക സാംസ്‌കാരിക രംഗങ്ങളിൽ പ്രാഗത്ഭ്യം ലഭിച്ച വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡിനായി അപേക്ഷ നൽകാം. 2025-26 അദ്ധ്യയനവർഷത്തിൽ പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾ വരെയും, പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പടെയുളള വിവിധ കോഴ്‌സുകളിൽ ചേർന്ന് പഠിക്കുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിഭ്യാഭ്യാസ സ്‌കോളർഷിപ്പിനും അപേക്ഷിക്കാം. അപേക്ഷകൾ www.peedika.kerala.gov.in വഴി നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31. വിശദവിവരങ്ങൾക്ക്: 0471-2572189.

.
  1-8-2025
  വനമിത്ര അവാർഡിന് അപേക്ഷിക്കാം 2025-26.

സംസ്ഥാന വനം വന്യജീവി വകുപ്പ് നൽകുന്ന 2025-2026 വർഷത്തെ വനമിത്ര അവാർഡിന് അപേക്ഷിക്കാം. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. കണ്ടൽക്കാടുകൾ, കാവുകൾ, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയും അവാർഡ് നൽകുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ താൽപര്യമുള്ള വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർക്ക് തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി) സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ആഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9447979135, 0471-2360462.

.
  16-7-2025
  കാവുകൾക്ക് ധനസഹായം.

തിരുവനന്തപുരം ജില്ലയിലെ കാവുകളുടെ സംരക്ഷണത്തിന് 2025-26 വർഷത്തിൽ സംസ്ഥാന വനംവന്യജീവി വകുപ്പ് സാമ്പത്തിക സഹായം നൽകുന്നു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്കാണ് ധനസഹായം. താൽപര്യമുള്ള കാവുടമസ്ഥർക്ക് കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം തിരുവനന്തപൂരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി) സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ആഗസ്റ്റ് 31 വരെ അപേക്ഷ സാമർപ്പിക്കാം. മുൻപ് കാവുസംരക്ഷണത്തിന് ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല.

.
  16-7-2025
  എലിപ്പനി, ജാഗ്രത നിർദ്ദേശങ്ങൾ.

കോട്ടയം ജില്ലയിൽ എലിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ പുറത്തുവിട്ട് ജില്ലാ മെഡിക്കൽ ഓഫീസർ. 


വെള്ളംകയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ, ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർ, ശുചീകരണത്തൊഴിലാളികൾ, പാടത്തും ജലാശയങ്ങളിലും മീൻ പിടിക്കാനിറങ്ങുന്നവർ തുടങ്ങി കെട്ടിക്കിടക്കുന്ന വെള്ളവുമായോ മണ്ണുമായോ സമ്പർക്കമുണ്ടായിട്ടുള്ള എല്ലാവരും എലിപ്പനിക്കെതിരെയുള്ള മുൻകരുതൽ മരുന്നായ ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാമി(100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക ) ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം കഴിക്കണം.


ശരീരത്തിൽ മുറിവുകൾ ഉളളവർ അത് ഉണങ്ങുന്നതുവരെ മലിനജലവുമായി സമ്പർക്കത്തിൽവരുന്ന ജോലികൾ ചെയ്യരുത്. ജോലിചെയ്യേണ്ട സാഹചര്യം വന്നാൽ കൈയുറ, കാലുറ എന്നിവ ധരിക്കണം. ഡോക്സി സൈക്ലിനും കഴിക്കണം. വീടിനു പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ചെരുപ്പ് ധരിക്കണം.


വിനോദത്തിനായി മീൻ പിടിക്കാൻ പോകുന്ന സ്ഥലങ്ങളിൽ മലിനജലവുമായി സമ്പർക്കമുണ്ടായാൽ ഡോക്സിസൈക്ലിൻ ഗുളികകഴിച്ച് മുൻകരുതൽഎടുക്കുക.


കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളിൽ കുളിക്കുകയോ മുഖം, വായ എന്നിവ കഴുകുകയോ ചെയ്യരുത്. തൊഴുത്ത്, പട്ടിക്കൂട് എന്നിവ വൃത്തിയാക്കുന്നവർ മൃഗങ്ങളുടെ വിസർജ്ജ്യങ്ങളുമായി സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങേണ്ടിവന്നാൽ കൈകാലുകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.


ആഹാരവും കുടിവെള്ളവും എലി മൂത്രംകലർന്ന് മലിനമാകാതെ മൂടിവെക്കുക.


കടുത്ത പനി, തലവേദന, ക്ഷീണം,ശരീര വേദന, കാൽവണ്ണയിലെ പേശികളിൽ വേദന, കണ്ണിനു മഞ്ഞനിറം എന്നിവ ഉണ്ടായാൽ സ്വയംചികിൽസ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെകണ്ടു ചികിത്സതേടണം. മലിനജലവുമായി സമ്പർക്കം വന്നിട്ടുണ്ടെങ്കിൽ അത് ഡോക്ടറോട് പറയണം. ഇതോടെ നിർണയം കൂടുതൽ എളുപ്പമാക്കും. 


കുട്ടികളെ മലിനജലത്തിൽ കുളിക്കാനോ കളിക്കാനോ അനുവദിക്കരുത്. മഴക്കാലമായതിനാൽ മറ്റ്പകർച്ചവ്യാധികൾക്കെതിരെയും ജാഗ്രത പാലിക്കണം.

.
  7-7-2025
  ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ ഡ്രൈവ്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത തിരുവനന്തപുരം ജില്ലയിലെ അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി ജൂലൈ 8ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പിഎംജി ജംഗ്ഷനിലെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സെന്ററിൽ രജിസ്ട്രേഷൻ ഡ്രൈവ് നടത്തുന്നു. യോഗ്യരായ ഉദ്യാഗാർഥികൾ ബന്ധപ്പെട്ട രേഖകളുടെ അസൽ സഹിതം പ്രസ്തുത രജിസ്ട്രേഷൻ ഡ്രൈവിൽ പങ്കെടുക്കണം.

.
  7-7-2025
  സാക്ഷരതാമിഷന്റെ വിവിധ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സാക്ഷരതാമിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഏഴാംതരം തുല്യത, പത്താംതരം തുല്യത, ഹയർ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി കോഴ്സുകളിലേക്കും അക്ഷരശ്രീ പദ്ധതി വഴി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം.


വിശദവിവരങ്ങൾക്ക് തിരുവനന്തപുരം നഗരസഭയിൽ പ്രവർത്തിക്കുന്ന അക്ഷരശ്രീ ഓഫീസുമായോ നഗരസഭയിലെ കൗൺസിലർമാരെയോ വിവിധ വാർഡുകളിൽ പ്രവർത്തിക്കുന്ന അക്ഷരശ്രീ വാർഡ് കോഓർഡിനേറ്റർമാരെയോ സമീപിക്കാം. ഫോൺ: 8075047569.

.
  7-7-2025
  കുടിശ്ശിക തീർപ്പാക്കാൻ അദാലത്ത്.

കരകൗശല വികസന കോർപ്പറേഷൻ ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റെ (NBCFDC) സ്വയം തൊഴിൽ പദ്ധതി പ്രകാരം നൽകിയ വായ്പകളിൽമേലുള്ള കുടിശ്ശിക തീർപ്പാക്കുന്നതിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിനു സമീപത്തുള്ള ഹെഡ് ഓഫീസിൽ ജൂലൈ 8 രാവിലെ 11 ന് അദാലത്ത് സംഘടിപ്പിക്കും. കുടിശികക്കാർക്ക് ഈ അദാലത്തിലൂടെ ആകർഷകമായ പലിശയിളവ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2778400, 0471-2331358

.
  2-7-2025
  പ്രയുക്തി തൊഴിൽ മേള 29 ന്.

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 29 ന് പ്രയുക്തി 2025 തൊഴിൽ മേള വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ സംഘടിപ്പിക്കുന്നു. https://www.ncs.gov.in ലിങ്ക് വഴി തൊഴിൽ ദായകർക്കും ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ NCS ID സൂക്ഷിക്കണം. bit.ly/4ebvjTp ലിങ്കിലെ ഗൂഗിൾ ഫോം പൂരിപ്പിച്ച ശേഷം ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2992609.

.
  19-6-2025
  സ്വയം തൊഴിൽ വായ്പ്പയ്ക്ക് അപേക്ഷിക്കാം.

സംസ്ഥാന വനിത വികസന കോര്‍പറേഷനിൽ 30 ലക്ഷം രൂപ വരെ നിബന്ധനകള്‍ക്ക്‌ വിധേയമായി സ്വയം തൊഴിൽ വായ്പ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ വനിതകള്‍ക്കാണ് സ്വയം തൊഴില്‍ ചെയ്യുന്നതിനായി (വസ്തു/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) വായ്പ അനുവദിക്കുന്നത്. www.kswdc.org വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങള്‍ക്ക്‌: 0471-2328257, 9496015005, 9496015006.

.
  13-6-2025
  കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി വാങ്ങാം.

കശുമാവ് കൃഷിവികസന ഏജന്‍സി മുഖേന കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അത്യുല്‍പ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷഫോം www.ksacc.kerala.gov.in മുഖേനയും ബന്ധപ്പെട്ട ജില്ല ഫീല്‍ഡ് ഓഫീസറില്‍ നിന്നും ലഭിക്കും. താല്പര്യമുള്ളവർ ചെയര്‍മാന്‍, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്പേഴ്‌സ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം- 691001 വിലാസത്തില്‍ ഓഗസ്റ്റ് 15നകം അപേക്ഷ സമർപ്പിക്കണം. ഫോണ്‍- 0474-2760456 കോ-ഓര്‍ഡിനേറ്റര്‍ (സൗത്ത്) 9496046000 കോ-ഓര്‍ഡിനേറ്റര്‍ (നോര്‍ത്ത്)- 9496047000.

.
  11-6-2025
  മുങ്ങിയ കപ്പലിൽ നിന്നുള്ള അപകടകരമായ വസ്തുക്കൾ തീരത്ത്, അതീവ ജാഗ്രത പാലിക്കുക.

മുങ്ങിയ MSC Elsa 3 കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരപ്രദേശങ്ങളിൽ അടിഞ്ഞിട്ടുണ്ട്. ഇവയിൽ കാൽസ്യം കാർബൈഡ് (Calcium Carbide) പോലുള്ള അപകടകരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാൽ, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

തീരത്ത് അടിഞ്ഞ വസ്തുക്കളിൽ യാതൊരു കാരണവശാലും തൊടുകയോ അവയുടെ അടുത്തേക്ക് പോകുകയോ ചെയ്യരുത്. അത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ 112 എന്ന നമ്പറിൽ വിളിച്ച് അധികൃതരെ അറിയിക്കുക.

വസ്തുക്കളിൽ നിന്ന് ചുരുങ്ങിയത് 200 മീറ്റർ ദൂരമെങ്കിലും മാറിനിൽക്കാൻ ശ്രദ്ധിക്കുക.അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുക.അധികൃതർ വസ്തുക്കൾ മാറ്റുന്ന സമയത്ത് യാതൊരു തടസ്സവും സൃഷ്ടിക്കരുത്. സുരക്ഷിതമായ ദൂരത്തിൽ മാറിനിൽക്കുകയും നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക.

.
  26-5-2025
  സ്പെക്ട്രം ‘ജോബ് ഫെയർ 2025' മേയ് 22 മുതൽ 30 വരെ .
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്ന ട്രെയിനികൾക്കും, പരിശീലനം പൂർത്തിയാക്കിയവർക്കും, കമ്പനികളിൽനിന്നും അപ്രിന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും വേണ്ടി മേയ് 22 മുതൽ 30 വരെ എല്ലാ ജില്ലകളിലെയും നോഡൽ ഐ.ടി.ഐയിൽ സ്പെക്ട്രം ‘ജോബ് ഫെയർ 2025’ സംഘടിപ്പിക്കും. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി www.knowledgemission.kerala.gov.in/dwms കണക്ട് ആപ്പിൽ രജിസ്റ്റർ ചെയ്യുകയും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലാതല ജോബ് ഫെയറിൽ അപ്ലൈ ചെയ്യുകയും വേണം. സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. വിശദവിവരങ്ങൾക്ക് അടുത്തുള്ള ഐ.ടി.ഐയിലെ പ്രിൻസിപ്പൽമാർ, മേഖലാ കോഡിനേറ്റർമാർ എന്നിവരുമായി ബന്ധപ്പെടാം..
  14-5-2025
  വാസ്തുവിദ്യാ ഗുരുകുലത്തിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാം .
വാസ്തുവിദ്യാ ഗുരുകുലത്തിൽ, പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ പി.ജി.ഡിപ്ലോമ, ഡിപ്ലോമ കറസ്പോണ്ടൻസ് കോഴ്സ്, ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ്, ചുമർ ചിത്ര രചനാ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ, എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല – 689533/ എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, അനന്തവിലാസം പാലസ്, ഫോർട്ട് പി.ഒ, തിരുവനന്തുപുരം -23 മേൽവിലാസങ്ങളിലോ www.vasthuvidyagurukulam.com വെബ്സൈറ്റിലോ മെയ് 20 നകം അപേക്ഷകൾ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0468-2319740, 9188089740, 623866848, 9605458857, 9605046982, 9846479441..
  14-5-2025
  തൃശ്ശൂര്‍ പൂരം; മെയ് ആറിന് പ്രാദേശിക അവധി .
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് 2025 മെയ് ആറിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല..
  5-5-2025
  മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്ത് ഏപ്രിലിൽ.

ക്ഷേമനിധി അംഗങ്ങൾക്കായി, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്തുകൾ ഏപ്രിലിൽ സംഘടിപ്പിക്കുന്നു. അദാലത്തിൽ പങ്കെടുക്കുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അതാത് ഫിഷറീസ് ഓഫീസുകളിലോ, തീരുവനന്തപുരം മേഖല ഓഫീസുകളിലോ ഏപ്രിൽ 10 നകം വിവരങ്ങൾ സഹിതം അപേക്ഷ നൽകണം. ഫോൺ: 0471-2325483.

.
  4-4-2025
  ഏപ്രില്‍ 4,5 തീയതികളില്‍ ഇ-ചെലാന്‍ അദാലത്ത്.

പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ -ചെലാന്‍ പിഴ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കായി ഏപ്രില്‍ 4,5 തീയതികളില്‍ ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം സിറ്റി പോലീസും, മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്സ്മെന്റ് വിഭാഗം) സംയുക്തമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം പട്ടത്തുള്ള ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ വച്ച് സംഘടിപ്പിച്ചിരിക്കുന്ന അദാലത്തില്‍ രാവിലെ 10.00 മണി മുതല്‍ വെകിട്ട് 5.00 മണി വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ അപേക്ഷ നല്‍കി പിഴ ഒടുക്കാവുന്നതാണ്. വിവരങ്ങള്‍ക്ക് 9497930014 ( പോലീസ്) 9567370036 (മോട്ടോര്‍ വാഹന വകുപ്പ്).

.
  1-4-2025
  ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സമ്മർ സയൻസ് വർക്ക്ഷോപ്പ്.

സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 2024-25 അധ്യയന വർഷം 3 മുതൽ 5 വരെ ക്ലാസിൽ വിദ്യഭ്യാസം പൂർത്തീകരിച്ച വിദ്യാർഥികളെ ജൂനിയർ ബാച്ചിലും 6 മുതൽ 8 വരെ ക്ലാസിൽ വിദ്യാഭ്യാസം പൂർത്തിയാക്കിവരെ സീനിയർ ബാച്ചിലും ഉൾപ്പെടുത്തും. പ്രവേശന അപേക്ഷ വെബ്സൈറ്റ് മുഖേന ഏപ്രിൽ 2 വൈകിട്ട് നാല് വരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.kstmuseum.com, www.ksstm.org.

.
  25-3-2025
  മെഡിക്കൽ സ്ക്രീനിംഗ് ക്യാമ്പ് 23 ന്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ‘കുട്ടികളിലെ ശാരീരിക മാനസിക സ്വാഭാവ വൈകല്യങ്ങൾക്കുള്ള സൗജന്യ ആയുർവേദ ചികിൽസാ പദ്ധതി’ ആയ ‘സ്‌നേഹധാര’ പദ്ധതിയുടെ മെഡിക്കൽ സ്‌ക്രീനിംഗ് ക്യാമ്പ് മാർച്ച് 23-ന് രാവിലെ 10.30 ന് സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം, സർക്കാർ ആയുർവേദ കോളേജ്, പൂജപ്പുരയിൽ വച്ച് നടത്തും. ഫോൺ: 0471 2350933. ഇ-മെയിൽ: avchwcpjp@gmail.com.

.
  22-3-2025
  കായിക ഇനങ്ങളിൽ സമ്മർ കോച്ചിങ് ക്യാമ്പ്.

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ കായികയിനങ്ങളിൽ ഏപ്രിൽ 1 മുതൽ സമ്മർ കോച്ചിംഗ് ക്യാമ്പ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, ശംഖുമുഖം ഇൻഡോർ സ്റ്റേഡിയം, ഡോ. അംബേദ്കർ ഇന്റർനാഷണൽ സ്വിമ്മിങ് പൂൾ പിരപ്പൻകോട് എന്നിവടങ്ങളിലായി സംഘടിപ്പിക്കും. കേരള സ്റ്റേറ്റ് സ്പോർട്സ് കൺസിൽ നേരിട്ട് നടത്തുന്ന പ്രസ്തുത ക്യാമ്പിൽ അത്‌ലറ്റിക്‌സ്‌, ബാസ്‌കറ്റ്ബാൾ, ഫുട്‌ബോൾ, വോളിബോൾ, ഹാൻഡ്ബാൾ, ജിംനാസ്റ്റിക്സ്, ക്രിക്കറ്റ്, ഫെൻസിങ്, റെസ്ലിങ്, ബോക്സിംഗ്, ബേസ്‌ബോൾ, റഗ്ബി (തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം) ബാഡ്മിന്റൺ (ശംഖുമുഖം ഇൻഡോർ സ്റ്റേഡിയം) നീന്തൽ (ഇന്റർനാഷണൽ സ്വിമ്മിങ് പൂൾ പിരപ്പൻകോട്) എന്നീ കായിക ഇനങ്ങളിൽ 8 വയസ്സ് മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകും. വിശദ വിവരങ്ങൾക്ക് 0471-2330167 2331546 

.
  15-3-2025
  'വർണ്ണപ്പകിട്ട്' ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് മാർച്ച് 16,17 തീയതികളിൽ.

സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് 'വർണ്ണപ്പകിട്ട്' ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് മാർച്ച് 16,17 തീയതികളിൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. ട്രാൻസ്‌ജെൻഡർ ക്ഷേമത്തിന്റെ ഭാഗമായി തുടക്കം കുറിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ കലാസംഘമായ അനന്യത്തിന്റെ ആദ്യ അവതരണവും വർണ്ണപ്പകിട്ട് ഫെസ്റ്റിൽ സംഘടിപ്പിക്കും. 

.
  14-3-2025
  അവധിക്കാല കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്കായി ആരംഭിക്കുന്ന അവധികാല കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. IT SIP ( First step with the Computer, e-Kids) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിവരങ്ങൾക്ക്: 0471-2490670 

.
  12-3-2025
  വനിതകൾക്കായി കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര.

അന്താരാഷ്ട്ര വനിതാദിന മായ മാർച്ച് എട്ടിന് 'ആഘോഷപൂർവം അവൾ ക്കൊപ്പം' എന്ന പേരിൽ സി റ്റി യൂണിറ്റിന്റെ കെഎസ്ആർടിസി ബജറ്റ് സെൽ ടൂറിസം പ്രത്യേക യാത്രാപരിപാടി സംഘടിപ്പിക്കുന്നു. തീരദേശ പാതയിലൂടെ കടലിന്റെയും കായലിന്റെയും സൗന്ദര്യം ആസ്വദിക്കാനായി ഒരുക്കുന്ന യാത്രയിൽ പൂവാറിലെ ബോട്ടിങ് ഉൾപ്പടെ വിഴിഞ്ഞം, കോവളം, ശംഖുംമുഖം, വേളി, മുതലപ്പൊഴി, അഞ്ചുതെങ്ങ്, വർക്കല എന്നീ സ്ഥലങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 370 രൂപയാണ് നിരക്ക്. 590 രൂപ നിരക്കിൽ തെന്മല, റോസ്മല, പാലരുവി എന്നിവിടങ്ങളിലേക്ക് മലയോര ഉല്ലാസയാത്രയും വനിതാദിനത്തിൽ സംഘടിപ്പിക്കും. വനിതാദിന ഉല്ലാസ യാത്രകൾ നേരിട്ടും ഫോൺ മുഖേനയും ബുക്ക് ചെയ്യാം. ഫോൺ: 9995986658

.
  28-2-2025
  കുടിശ്ശിക അദാലത്ത് ക്യാമ്പ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍.

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കുടിശ്ശിക അദാലത്ത് ക്യാമ്പുകള്‍ നടത്തും. അദാലത്തില്‍ പലിശ പൂര്‍ണമായി ഇളവ് ചെയ്യും. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുക്കുകയും, കുടിശ്ശിക വരുത്തുകയും ചെയ്ത സ്ഥാപനങ്ങള്‍, അവസരം പ്രയോജനപ്പെടുത്തിയില്ലെങ്കിൽ, ഏപ്രില്‍ മുതല്‍ റവന്യൂ റിക്കവറി അടക്കമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0474-2792248.

.
  22-2-2025
  ആലുവ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ സൗജന്യ പരിശീലനം.

ആലുവ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ പിന്നാക്ക വിഭാഗത്തിൽപ്പെട്ട പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാർഥികൾക്ക് 2025ലെ മെഡിക്കൽ എൻജിനിയറിങ് എൻട്രൻസിനായി സൗജന്യ പരിശീലനം നൽകുന്നു. ഏപ്രിൽ 1ന് ആരംഭിക്കുന്ന പരിശീലനത്തിൽ പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് 70 ശതമാനം സീറ്റും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റും അനുവദിച്ചിട്ടുണ്ട്. അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം (ഒ.ബി.സി) എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം മാർച്ച് 20ന് മുമ്പ് രക്ഷിതാവിനൊപ്പം ട്രെയിനിങ് സെന്ററിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0484-2623304.

.
  22-2-2025
  ഡ്രൈ റബ്ബർ ഉൽപ്പന്നങ്ങളുടെ നിർമ്മാണം: ദ്വിദിന പരിശീലനം.

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശ്ശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ ഫെബ്രുവരി 21നും 22നും ഡ്രൈ റബ്ബർ ഉൽപ്പന്നങ്ങളുടെ നിർമ്മാണം എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങൾക്ക് ഫോൺ: 9744665687, 7907856226 ഇമെയിൽ: cfscchry@gmail.com. 

.
  20-2-2025
  നാഷണൽ യൂത്ത് സെമിനാർ : അപേക്ഷാ തീയതി നീട്ടി.

കേരള സംസ്ഥാന യുവജന കമ്മീഷൻ 2025 മാർച്ച് 3, 4 തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിലേക്കുള്ള അപേക്ഷാ തീയതി ഫെബ്രുവരി 18 വരെ നീട്ടി. 'മോഡേൺ വേൾഡ് ഓഫ് വർക്ക് ആന്റ് യൂത്ത് മെന്റൽ ഹെൽത്ത്' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പങ്കെടുക്കുവാൻ താല്പര്യമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾ ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കണം. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെമിനാർ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ksycyouthseminar@gmail.com എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നൽകാവുന്നതാണ്. വിവരങ്ങൾക്ക്: 8086987262, 0471-2308630.


.
  15-2-2025
  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിഭാഷാ ശില്പാശാല ഫെബ്രുവരി 20, 21 തീയതികളിൽ.

കേരള സർക്കാരിന്റെ ഔദ്യോഗിക പരിഭാഷാ ഏജൻസിയായ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഫെബ്രുവരി 20, 21 തീയതികളിൽ തിരുവനന്തപുരം ഭാരത് ഭവനിൽ വച്ച് പരിഭാഷാശില്പശാല സംഘടിപ്പിക്കുന്നു. പരിഭാഷയിൽ മുൻപരിചയമുള്ളവർക്കും ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, സംസ്‌കൃതം, അറബിക് തുടങ്ങിയ ഭാഷകളിൽ ഏതിലെങ്കിലും പ്രാവീണ്യമുള്ളവർക്കും പങ്കെടുക്കാം. ഭാരത് ഭവനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 17 ന് മുമ്പ് https://forms.gle/3e5oRQRc7KujvHF16 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി അപേക്ഷിക്കണം. ശില്പശാലയിൽ പങ്കെടുക്കുന്നവരെയാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിഭാഷാ പാനലിൽ ഉൾപ്പെടുത്തുന്നത്. ഫോൺ : 9496225794, 9447711458, 9747297666, 9995614097.


.
  15-2-2025
  നികുതി അടയ്ക്കൂ, സമ്മാനം നേടൂ.

നികുതി അടച്ച് സമ്മാനങ്ങൾ നേടാൻ അവസരം ഒരുക്കി മരട് നഗരസഭ. മാർച്ച് 31നകം 2024 -25 വർഷത്തെ കെട്ടിടനികുതി, ലൈസൻസ്, പ്രൊഫഷണൽ ടാക്സ് ഉൾപ്പെടെയുള്ള ടാക്സുകൾ അടക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയികൾക്ക് നിരവധി സമ്മാനങ്ങൾ ആണ് നഗരസഭ ഒരുക്കിയിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ നഗരസഭയിൽ അടക്കേണ്ട വസ്തു നികുതിയുടെ കുടിശ്ശികയുള്ളവർക്ക് പിഴ പലിശ ഒഴിവാക്കിയും നൽകും.


.
  15-2-2025
  ചിലങ്ക നൃത്തോത്സവം ഫെബ്രുവരി 12 മുതൽ 18 വരെ.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ യുവനർത്തകർക്ക് വേദിയൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ ഫെബ്രുവരി 12 മുതൽ 18 വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു. കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, സത്രീയ, ഒഡീസി എന്നീ ഇനങ്ങളിലായി ഇരുപത്തഞ്ച് നർത്തകരാണ് പങ്കെടുക്കുന്നത്. 

.
  10-2-2025
  ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം.

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിലെ ഭവനരഹിതരായ അംഗങ്ങൾക്കായി ആരംഭിച്ച ഭവന നിർമാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിൽ 16 ഭവനങ്ങൾ നിർമ്മിക്കുന്നതിനുള്ള തുകയാണ് അനുവദിച്ചത്. അപേക്ഷകൾ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ മാർച്ച്‌ 31 ന് മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസുമായി ബന്ധപെടുക. ഫോൺ : 0491-2505170

.
  4-2-2025
  സ്‌പോര്‍ട്സ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം.

സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച ജില്ലയിലെ വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍ക്കുള്ള സ്‌പോര്‍ട്സ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ദേശീയ അന്തര്‍ദേശീയ തലത്തില്‍ കായിക മത്സരങ്ങളില്‍ പങ്കെടുത്തവരായിരിക്കണം. അപേക്ഷകൾ ഫെബ്രുവരി 23ന് മുന്‍പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസ്, വഞ്ചിയൂര്‍, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോണ്‍: 0471-2472748.

.
  4-2-2025
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി