പറന്നുയരാൻ 'ഫീനിക്സ്' തെറാപ്പി യൂണിറ്റ്


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരിമിതികളെ അതിജീവിക്കാൻ തെറാപ്പിയും പിന്തുണയും നൽകി, അവരെ സമൂഹത്തിൽ മെച്ചപ്പെട്ട രീതിയിൽ ഇടപഴകുന്നതിന് പാകപ്പെടുത്താൻ നേമം ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'ഫീനിക്സ്' തെറാപ്പി യൂണിറ്റ് സജ്ജമായി. ബ്ലോക്ക് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് മലയൻകീഴ് ഗ്രാമപഞ്ചായത്തിലെ അന്തിയൂർക്കോണത്ത്, ഗാന്ധിഗ്രാമം സാംസ്കാരിക നിലയത്തിൽ തെറാപ്പി യൂണിറ്റ് ഒരുക്കിയിരിക്കുന്നത്. 18 വയസ്സിൽ താഴെ പ്രായമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഓക്കുപ്പേഷണൽ തെറാപ്പി, ബിഹേവിയർ തെറാപ്പി എന്നിവ നൽകുകയാണ് തെറാപ്പി യൂണിറ്റിന്റെ ലക്‌ഷ്യം. ഒരു വ്യക്തിയുടെ ജ്ഞാനേന്ദ്രിയങ്ങൾ ഉദ്ദീപിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി പ്രത്യേക സംവിധാനങ്ങളോട് കൂടിയ സെൻസറി റൂമും തെറാപ്പി യൂണിറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. അതുകൂടാതെ കേൾവി പരിമിതിയുള്ള കുഞ്ഞുങ്ങൾക്ക് കേൾവി ശക്തി പരിശോധനാ റൂമും, ശാരീരിക വൈകല്യമുള്ള കുഞ്ഞുങ്ങൾക്ക് അവരുടെ പരിമിതികൾ കണ്ടെത്തി ആവശ്യമായ തെറാപ്പി നൽകുന്നതിനുള്ള ആധുനിക ഉപകരണങ്ങളും ഒരുക്കിയിരിക്കുന്നു. തെറാപ്പികളുടെ ചെലവ് രക്ഷിതാക്കൾക്കു പ്രതിസന്ധിയാകാതെ, സമയബന്ധിതമായ ചികിത്സയും പിന്തുണയും ഉറപ്പാക്കുക എന്നാണ് ഇത്തരം കേന്ദ്രങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.  ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുന്നതിനോടൊപ്പം, ഭിന്നശേഷി മക്കൾക്ക് സ്വയംപര്യാപ്ത ജീവിതം ഉറപ്പാക്കണമെന്ന രക്ഷിതാക്കളുടെ ആഗ്രഹം സഫലീകരിക്കാനും വരുമാന ദായകമായ ചെറിയ തൊഴിലെങ്കിലും ചെയ്തു ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്നതും ഏറെ പ്രാധാനമാണ്. സമ്പൂർണ സ്വാശ്രയത്തിലേക്ക് ഉയർന്നുകൊണ്ട് സമൂഹത്തിൽ ആത്മവിശ്വാസത്തോടെ സ്വയംപര്യാപ്തതയോടെ വളരാനും ഇത്തരം കേന്ദ്രങ്ങൾ ഇവർക്ക് സഹായകമാകും. 

തിരുവനന്തപുരം

 08-07-2024
article poster

വിനോദസഞ്ചാരികളുടെ 2025 ലെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരം

article poster

ദേശീയ പുരസ്‌കാര നേട്ടത്തിൽ തിരുവനന്തപുരം നഗരസഭ;അർബൻ ഗവേണൻസ്, സാനിറ്റേഷൻ വിഭാഗങ്ങളിൽ നേട്ടം

article poster

വന്യജീവി സംരക്ഷണത്തിന് പുതുമാതൃകയുമായി കേരളം: ആനകളെ വനാധിഷ്ഠിത ആവാസവ്യവസ്ഥയിലേക്ക് പുനഃസ്ഥാപിച്ച് കോട്ടൂർ ആന പുനരധിവാസ കേന്ദ്രം

article poster

സംസ്ഥാനത്തെ ആദ്യ കന്നുകാലി വന്ധ്യതാ നിവാരണ റഫറൽ കേന്ദ്രം കൊല്ലത്ത്

article poster

എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി മണിമലക്കുന്ന് ഗവ. കോളേജ്