ദേശീയ പുരസ്‌കാര നിറവിൽ പുല്ലമ്പാറ പഞ്ചായത്ത്


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

പ്രകൃതിയിലെ ജലസ്രോതസ്സുകൾ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി ഭൂമിക്കും ജീവജാലങ്ങൾക്കും സംരക്ഷണം ഒരുക്കുന്നതിന് പുല്ലമ്പാറ പഞ്ചായത്തിന് ദേശീയ പുരസ്‌കാരം. മികച്ച പഞ്ചായത്തിനുള്ള അഞ്ചാമത് ദേശീയ ജലശക്തി അവാർഡും ദേശീയ തലത്തിൽ ഒന്നാം സ്ഥാനവും നേടുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് കൂടിയാണ് പുല്ലമ്പാറ. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി അഗ്രി എഞ്ചിനീയറിങ്, ജിഐഎസ് സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച് പ്രകൃതിയിലെ ജലസ്രോതസ്സുകൾ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി ഭൂമിക്കും ജീവജാലങ്ങൾക്കും സംരക്ഷണം ഒരുക്കുന്നതിന് പുല്ലമ്പാറ പഞ്ചായത്തിന് ദേശീയ പുരസ്‌കാരം. മികച്ച പഞ്ചായത്തിനുള്ള അഞ്ചാമത് ദേശീയ ജലശക്തി അവാർഡും ദേശീയ തലത്തിൽ ഒന്നാം സ്ഥാനവും നേടുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് കൂടിയാണ് പുല്ലമ്പാറ. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി അഗ്രി എഞ്ചിനീയറിങ്, ജിഐഎസ് സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച് നീരുറവ് പദ്ധതി വിജയകരമായി പൂർത്തിയാക്കിയിരുന്നു.2021ൽ ഉദ്ഘാടനം ചെയ്ത പദ്ധതി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കി. സജലം എന്ന പേരിൽ തയാറാക്കിയ സ്പ്രിംഗ് ഷെഡ് വികസന പദ്ധതിയും മാതൃകാപരമായി പൂർത്തിയായി. കളരിവനം വൃക്ഷവത്കരണ പദ്ധതിയിലൂടെ മാതൃകാപരമായി വാമനപുരം നദിയുടെ പാർശ്വപ്രദേശങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ അറുന്നൂറോളം കുളങ്ങൾ നിർമിക്കുകയും കിണർ റീചാർജ് ചെയ്യുകയും ചെയ്തതിലൂടെ ജലനിരപ്പ് ഉയർത്താൻ കഴിഞ്ഞതായും അവാർഡ് കമ്മറ്റി വിലയിരുത്തി. കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലും ക്രോപ്പ് റൊട്ടേഷൻ പോലെയുള്ള സാങ്കേതങ്ങൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി. വാമനപുരം നിയോജക മണ്ഡലത്തിൽ നടക്കുന്ന നീർധാര പദ്ധതിയുടെ ഭാഗമായി നിരവധി ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർത്തീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം

 23-10-2024
article poster

മൃഗങ്ങളുടെ സർജറി - മൊബൈൽ വെറ്ററിനറി യൂണിറ്റ് ഒരുക്കി ആലപ്പുഴ

article poster

മാവേലിക്കരയുടെ സ്വന്തം 'അമൃത് ഹണി' - തേൻകൃഷിയിലും സംസ്‌കരണത്തിലും മുന്നേറ്റം

article poster

വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് ചിറകായി 'പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്'പദ്ധതി

article poster

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പരിസ്ഥിതി മിത്ര അവാര്‍ഡ്

article poster

അതിദാരിദ്ര്യ നിർമ്മാർജനം: സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത നഗരസഭയായി ഷൊർണൂർ