അഭ്യസ്ത വിദ്യർക്ക് തൊഴിൽ; വിജ്ഞാന ആലപ്പുഴ' പദ്ധതിയുമായി ജില്ല പഞ്ചായത്ത്


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയുമായി ആലപ്പുഴ ജില്ല പഞ്ചായത്ത്. 'വിജ്ഞാന ആലപ്പുഴ' എന്ന പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ജില്ലാ പഞ്ചായത്ത് ഒരുങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ കെഡിസ്‌ക്, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. ജില്ലാ പഞ്ചായത്ത് 2022- 23 പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ഡിവിഷണുകളിൽ സംഘടിപ്പിച്ച തൊഴിൽ മേളകളിൽ 3500 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരുന്നു.  ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളും കുടുംബശ്രീ മിഷനും വിജ്ഞാന ആലപ്പുഴ പദ്ധതിയിൽ അണിചേരും. തൊഴിൽ തേടുന്നവരെയും തൊഴിൽ ദാദാക്കളെയും ഒരു തട്ടകത്തിൽ കൊണ്ടുവരുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ 1,03,442 തൊഴിൽ അന്വേഷകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരെ തൊഴിലിന് പ്രാപ്തരാക്കി തൊഴിലവസരങ്ങൾ മുന്നോട്ടുവയ്ക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി വിവരശേഖരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. ഇങ്ങനെ കണ്ടെത്തിയവരെ ഉൾപ്പെടുത്തി ബ്ലോക്ക് തലത്തിൽ സമിതി രൂപീകരിച്ച് പരിശീലനം നൽകും. വിദ്യാഭ്യാസം യോഗ്യതയും തൊഴിൽ താൽപര്യവും അനുസരിച്ച് രജിസ്റ്റർ ചെയ്യുന്ന തൊഴിൽ അന്വേഷികരെ വിവിധ കാറ്റഗറികളിലായി തിരിക്കും. തൊഴിൽ ദാദാക്കൾ ആവശ്യപ്പെടുന്നതനുസരിച്ച് യോഗ്യതയുള്ളവരെ വിവരമറിയിക്കും. അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് പ്രസ്തുത ജോലിക്കായി അപേക്ഷ നൽകണം. തൊഴിൽ അന്വേഷകരെ സഹായിക്കുന്നതിനായി ജില്ലയിലെ 12 ബ്ലോക്കുകളിലും ബ്ലോക്ക്തല സംവിധാനം പ്രവർത്തന സജ്ജമാക്കും. തൊഴിലിൽ പ്രവേശിക്കാൻ ആവശ്യമായ നൈപുണ്യ പരിശീലനമാണ് പ്രധാനമായും നൽകുക. അഭിമുഖ പരിശീലനം, വ്യക്തിത്വ വികസന പരിശീലനം, ഇംഗ്ലീഷ് പരിശീലനം, സ്‌കിൽ ഗ്യാപ് ട്രെയിനിങ് എന്നിവയും സംഘടിപ്പിക്കും. കരിയർ ബ്രേക്ക് സംഭവിച്ചവർക്ക് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ ആവശ്യമായ പരിശീലനങ്ങൾ നൽകുന്നതോടൊപ്പം വർക്ക് ഫ്രം ഹോം, വർക്ക് നിയർ സാധ്യതകൾ പരിശോധിച്ചു അതിനുള്ള സംവിധാനങ്ങളും ഒരുക്കും.

ആലപ്പുഴ

 19-09-2024
article poster

വിനോദസഞ്ചാരികളുടെ 2025 ലെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരം

article poster

ദേശീയ പുരസ്‌കാര നേട്ടത്തിൽ തിരുവനന്തപുരം നഗരസഭ;അർബൻ ഗവേണൻസ്, സാനിറ്റേഷൻ വിഭാഗങ്ങളിൽ നേട്ടം

article poster

വന്യജീവി സംരക്ഷണത്തിന് പുതുമാതൃകയുമായി കേരളം: ആനകളെ വനാധിഷ്ഠിത ആവാസവ്യവസ്ഥയിലേക്ക് പുനഃസ്ഥാപിച്ച് കോട്ടൂർ ആന പുനരധിവാസ കേന്ദ്രം

article poster

സംസ്ഥാനത്തെ ആദ്യ കന്നുകാലി വന്ധ്യതാ നിവാരണ റഫറൽ കേന്ദ്രം കൊല്ലത്ത്

article poster

എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി മണിമലക്കുന്ന് ഗവ. കോളേജ്