ചങ്ങാതി പദ്ധതി: അതിഥി തൊഴിലാളികള്‍ക്കുള്ള ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

തൊഴില്‍ ചെയ്യുന്നതിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തിയ അതിഥി തൊഴിലാളികള്‍ക്കായി ശ്രീകാര്യത്ത് ഹെല്‍പ്പ് ഡെസ്‌ക് ഒരുങ്ങി. സാക്ഷരതാ മിഷന്റെ ചങ്ങാതി പദ്ധതിയുടെ ഭാഗമായിട്ടാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരെ മലയാള ഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ചങ്ങാതി. 2018 ല്‍ പെരുമ്പാവൂർ നഗരസഭയിൽ ആരംഭിച്ച പദ്ധതി ഓരോ വര്‍ഷവും ഓരോ തദ്ദേശ സ്ഥാപനങ്ങളിലാണ് നടപ്പിലാക്കി വരുന്നത്. ഈ വര്‍ഷം തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രീകാര്യം വാര്‍ഡിലാണ് നടത്തുന്നത്. അതിഥി തൊഴിലാളികളെ ഹമാരി മലയാളം എന്ന പാഠാവലിയെ അടിസ്ഥാനമാക്കി ഭാഷ, സംസ്‌കാരം, ആരോഗ്യം, ശുചിത്വം എന്നിവയില്‍ സാക്ഷരരാക്കുകയാണ് ലക്ഷ്യം. ഇതിനായി ശ്രീകാര്യത്ത് പഠന ക്ലാസുകള്‍ ക്രമീകരിക്കും.കേവലം എഴുത്തും വായനയും മാത്രമല്ല പാഠാവലിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യം, ശുചിത്വം, ലഹരിവിരുദ്ധത, ഭരണഘടനാ മൂല്യങ്ങള്‍, കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്‌കാരിക പശ്ചാത്തലം തുടങ്ങിയവയും ഹമാരി മലയാളത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 25 അധ്യായങ്ങളുള്ള പുസ്തകത്തില്‍ സംഭാഷണ രൂപത്തിലാണ് ഭാഷാപഠനം.മലയാളം പഠിക്കുന്നതോടൊപ്പം കേരളസമൂഹവും ഇതര സംസ്ഥാന തൊഴിലാളികളും തമ്മിലുള്ള ആരോഗ്യകരമായ സൗഹൃദത്തിനും സഹായകരമായ രീതിയിലാണ് പുസ്തകം ഒരുക്കിയിട്ടുള്ളത്.

തിരുവനന്തപുരം

 15-03-2024
article poster

സ്വീപ് സ്വീറ്റി വയനാടിന്റെ സ്വന്തം ഇലക്ഷന്‍ മസ്‌ക്കോട്ട്

article poster

സംസ്ഥാനത്തെ ആദ്യത്തെ കേരളഗ്രോ ഷോപ്പ് തിരുവനന്തപുരത്ത്

article poster

ചങ്ങാതി പദ്ധതി: അതിഥി തൊഴിലാളികള്‍ക്കുള്ള ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

article poster

സ്ത്രീകൾക്ക് സുരക്ഷിത താമസസൗകര്യമൊരുക്കി കോഴിക്കോട് ഷീ ലോഡ്‌ജും, ഷീ ഹോസ്റ്റലും

article poster

ഹാപ്പി നൂൽപ്പുഴ പദ്ധതി: സെർവിക്കൽ ക്യാൻസറിനെതിരെ സൗജന്യ എച്ച്.പി.വി വാക്സിനേഷൻ