സംസ്ഥാനത്തെ ആദ്യത്തെ കേരളഗ്രോ ഷോപ്പ് തിരുവനന്തപുരത്ത്


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

കേരളഗ്രോ ഔട്ട്‌ലെറ്റുകളിലൂടെയും ഓൺലൈനായും കർഷകരുടെ സ്വന്തം ബ്രാൻഡുകൾ വിപണിയിലെത്തിക്കാൻ കൃഷിവകുപ്പ് ആരംഭിച്ച കേരളഗ്രോ ഷോപ്പിന്റെ ആദ്യ ഔട്ട്‌ലെറ്റ് തിരുവനന്തപുരത്ത്. സൂപ്പർമാർക്കറ്റ് മാതൃകയിൽ കർഷകർ, കർഷക കൂട്ടായ്മകൾ, കൃഷി അധിഷ്ഠിത വ്യവസായ സംരംഭകർ എന്നിവരുടെ ഉത്പന്നങ്ങൾ ബ്രാൻഡുകളാക്കി കേരളഗ്രോ ഷോപ്പിലൂടെ വിപണനം ചെയ്യുന്നു. വെളിച്ചെണ്ണ, അരി, പലവ്യഞ്ജനം, സുഗന്ധവ്യഞ്ജനം, പഴം ഉത്പന്നങ്ങൾ, അച്ചാറുകൾ തുടങ്ങിയ ഉത്പന്നങ്ങൾ ബ്രാൻഡുകളാക്കി വിപണനം നടത്തും. ജൈവ ഉത്പന്നങ്ങൾക്ക് മാത്രമായി പ്രത്യേക വിഭാഗമുണ്ടാകും. കർഷകർക്ക് മികച്ച വരുമാനവും വിപണിയിൽ പോഷക സമൃദ്ധമായ ഭക്ഷണവും ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് കേരളഗ്രോ പ്രവർത്തിക്കുന്നത്.ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലും ഓരോ ഔട്ട്‌ലെറ്റ് വീതമാണ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആദ്യ ഔട്ട്‌ലെറ്റ് ഉള്ളൂരിൽ തുറക്കുന്നത്. കൃഷിവകുപ്പിന്റെ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന 205 ഉത്പന്നങ്ങൾ കേരളഗ്രോ ബ്രാൻഡിൽ വിപണിയിൽ ലഭ്യമാണ്.ഫ്‌ളിപ്കാർട്ട്, ആമസോൺ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ കർഷക ഉത്പന്നങ്ങൾ കേരളഗ്രോ വിപണനം നേരത്തെ തുടങ്ങിയിരുന്നെങ്കിലും ഔട്ട്‌ലെറ്റ് ആരംഭിച്ചിരുന്നില്ല. FSSAI, GST രജിസ്‌ട്രേഷനോടു കൂടി ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നവർക്കാണ് 'Keralagro' ബ്രാൻഡിൽ ഉത്പന്നങ്ങൾ വിപണനം നടത്താൻ കഴിയുക.

തിരുവനന്തപുരം

 16-03-2024
article poster

സ്വീപ് സ്വീറ്റി വയനാടിന്റെ സ്വന്തം ഇലക്ഷന്‍ മസ്‌ക്കോട്ട്

article poster

സംസ്ഥാനത്തെ ആദ്യത്തെ കേരളഗ്രോ ഷോപ്പ് തിരുവനന്തപുരത്ത്

article poster

ചങ്ങാതി പദ്ധതി: അതിഥി തൊഴിലാളികള്‍ക്കുള്ള ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

article poster

സ്ത്രീകൾക്ക് സുരക്ഷിത താമസസൗകര്യമൊരുക്കി കോഴിക്കോട് ഷീ ലോഡ്‌ജും, ഷീ ഹോസ്റ്റലും

article poster

ഹാപ്പി നൂൽപ്പുഴ പദ്ധതി: സെർവിക്കൽ ക്യാൻസറിനെതിരെ സൗജന്യ എച്ച്.പി.വി വാക്സിനേഷൻ