സ്ത്രീകൾക്ക് സുരക്ഷിത താമസസൗകര്യമൊരുക്കി കോഴിക്കോട് ഷീ ലോഡ്‌ജും, ഷീ ഹോസ്റ്റലും


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

വിവിധ ആവശ്യങ്ങള്‍ക്കായി കോഴിക്കോട് നഗരത്തിലെത്തുന്ന വനിതകള്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിത താമസ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ഷീ ലോഡ്ജും വനിതാ ഹോസ്റ്റലും പ്രവര്‍ത്തന സജ്ജമായി. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പദ്ധതിയാണിത്. റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള ഷീ ലോഡ്ജ് കെട്ടിടത്തില്‍ ഡോര്‍മെറ്ററി മുതല്‍ എസി ഡീലക്‌സ് മുതല്‍ ഡബിള്‍ ബെഡ് വരെയുള്ള സൗകര്യങ്ങള്‍ ഒരു ദിവസത്തിന് 100 രൂപ മുതല്‍ 2250 രൂപ വരെയുള്ള വിവിധ നിരക്കുകളിലാണ് ഒരുക്കിയത്. സ്ത്രീകള്‍ക്ക് സാമ്പത്തികനിലയനുസരിച്ച് അനുയോജ്യമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. ബുക്കിംഗിന് ഓണ്‍ലൈന്‍ സൗകര്യവുമുണ്ട് (www.shehomes.in, shelodge@shehomes.in). താമസത്തിനെത്തുന്നവര്‍ക്ക് മിതമായ നിരക്ക് ഈടാക്കി ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ജോലിക്കാരായ വനിതകള്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ താമസത്തിനായി നിര്‍മ്മിച്ച മാങ്കാവിലെ ഹൈമവതി തായാട്ട് സ്മാരക വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ രണ്ടു പേര്‍ക്ക് വീതം താമസിക്കാന്‍ കഴിയുന്ന ബെഡ്‌റൂമുകളും നാല് പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ബെഡ്‌റൂമുകളുമാണ് സജ്ജീകരിച്ചത്. താമസത്തോടൊപ്പം ഭക്ഷണവും ഹോസ്റ്റലില്‍ ലഭ്യമാക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും യാത്ര ചെയ്യുന്ന സ്ത്രീകൾക്കും അവരുടെ കുട്ടികൾക്കും മാത്രമായി സുരക്ഷിതവും താങ്ങാനാവുന്നതുമായ താമസസൗകര്യം ലഭ്യമാക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ഷീ ലോഡ്ജ്. തൃശൂർ ജില്ലയിൽ ആരംഭിച്ച പദ്ധതി എന്ന് മറ്റു ജില്ലകളിലും വ്യാപിപ്പിച്ചിരിക്കുന്നു. യാത്രാവേളയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്, ഷീ ലോഡ്ജ് ഒറ്റമുറികളും ഒരേസമയം 50 സ്ത്രീകൾക്ക് താമസിക്കാവുന്ന ഡോർമിറ്ററികളും നൽകുന്നു. മുഴുവൻ കെട്ടിടത്തിലും കാർ സർവീസ് വിഭാഗത്തിലുൾപ്പെടെ മുഴുവൻ വനിതാ ജീവനക്കാരുമുണ്ട്. കൂടാതെ, സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി ലോഡ്ജ് എല്ലാം സിസിടിവി ക്യാമറകളും അധിക സെക്യൂരിറ്റികളും കൊണ്ട് മൂടിയിരിക്കുന്നു. അടുക്കളയും ഡൈനിംഗ് ഹാളും മറ്റ് അവശ്യസാധനങ്ങളുമുള്ള ഷി ലോഡ്ജ് പ്രത്യേക ഓൺലൈൻ ബുക്കിംഗ് സേവനവും ആരംഭിച്ചിട്ടുണ്ട്.ഷീ ലോഡ്ജ് സംരംഭം ചെലവേറിയ സ്വകാര്യ ഹോസ്റ്റലുകളും കുറഞ്ഞ ചെലവും എന്നാൽ സുരക്ഷാ പ്രശ്‌നങ്ങളുള്ള താമസസൗകര്യങ്ങളും തമ്മിലുള്ള വിടവ് നികത്തുന്നു. കുടുംബശ്രീ യൂണിറ്റുകളായ ഷീ വേള്‍ഡ്, സാഫല്യം അയല്‍ക്കൂട്ടം എന്നിവര്‍ക്കാണ് യഥാക്രമം ഷീ ലോഡ്ജിന്റെയും വനിതാ ഹോസ്റ്റലിന്റെയും നടത്തിപ്പ് ചുമതല. 

കോഴിക്കോട്

 13-03-2024
article poster

സ്വീപ് സ്വീറ്റി വയനാടിന്റെ സ്വന്തം ഇലക്ഷന്‍ മസ്‌ക്കോട്ട്

article poster

സംസ്ഥാനത്തെ ആദ്യത്തെ കേരളഗ്രോ ഷോപ്പ് തിരുവനന്തപുരത്ത്

article poster

ചങ്ങാതി പദ്ധതി: അതിഥി തൊഴിലാളികള്‍ക്കുള്ള ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

article poster

സ്ത്രീകൾക്ക് സുരക്ഷിത താമസസൗകര്യമൊരുക്കി കോഴിക്കോട് ഷീ ലോഡ്‌ജും, ഷീ ഹോസ്റ്റലും

article poster

ഹാപ്പി നൂൽപ്പുഴ പദ്ധതി: സെർവിക്കൽ ക്യാൻസറിനെതിരെ സൗജന്യ എച്ച്.പി.വി വാക്സിനേഷൻ