അതിനൂതന ഹൃദയ ശസ്ത്രക്രിയമാര്‍ഗങ്ങള്‍ വികസിപ്പിച്ച് കോട്ടയം മെഡിക്കല്‍ കോളേജ്; ഇത് ആരോഗ്യരംഗത്തെ അഭിമാന നേട്ടം


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

രക്തക്കുഴലുകളുടെ വീക്കം പരിഹാരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയമാർഗങ്ങൾ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് ആന്റ് വാസ്‌കുലാർ സർജറി വിഭാഗം. അതിസങ്കീർണങ്ങളായ ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം, സബ്‌ക്ലേവിയൻ അർട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം. സങ്കീർണമായ അവസ്ഥകളിൽ ഈ രക്തക്കുഴൽ വീർത്ത് പൊട്ടി മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത്തരം സങ്കീർണമായ അവസ്ഥകളിൽ ഫലപ്രദമായ നൂതന ശസ്ത്രക്രിയാ രീതികളാണ് കോട്ടയം മെഡിക്കൽ കോളേജ് വിജയിപ്പിച്ചത്. അപൂർവമായി ഹൃദയത്തിനുണ്ടാകുന്ന സങ്കീർണമായ അവസ്ഥയായ സബ് മൈട്രൽ അന്യൂറിസത്തിന്റെ ചികിത്സയ്ക്കായി ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം ശസ്ത്രക്രിയയാണ് നടത്തിയത്. ഹൃദയം നിർത്തിവെച്ച ശേഷം ഹൃദയം തുറന്ന് സങ്കീർണമായ ശസ്ത്രക്രിയയാണ് പരമ്പരാഗതമായി ചെയ്തിരുന്നത്. എന്നാൽ എക്കോകാർഡിയോഗ്രാഫിയുടെ സഹായത്തോടെ, ഹൃദയം നിർത്തി വയ്ക്കാതെ, മിടിക്കുന്ന ഹൃദയത്തിൽ പുറത്തുനിന്ന് ശസ്ത്രക്രിയ നടത്തുന്ന നൂതന രീതിയാണ് അവലംബിച്ചത്. ഈ രീതിയിലൂടെ ഹൃദയം പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ശസ്ത്രക്രിയ നടത്താൻ കഴിയുന്നത് മൂലം അപകട സാധ്യതകൾ കുറയുകയും, ശസ്ത്രക്രിയ കൂടുതൽ ഫലപ്രദമാകുകയും ചെയ്യുന്നു. കൈയിലേക്കും തലച്ചോറിലേക്കും രക്തം എത്തിക്കുന്ന രക്തക്കുഴലിനുള്ള സങ്കീർണമായ വീക്കമായ സബ്‌ക്ലേവിയൻ അർട്ടറി അന്യൂറിസത്തിനും നൂതന ചികിത്സാ രീതി വികസിപ്പിച്ചെടുത്തു. മുൻവശത്തെ മാറെല്ലും വാരിയെല്ലുകളും തുറന്നാണ് പരമ്പരാഗതമായി ശസ്ത്രക്രിയ നടത്തിയിരുന്നത്. എന്നാൽ ചെറിയ മുറിവിലൂടെ ശസ്ത്രക്രിയ നടത്തുന്നതാണ് പുതിയ രീതി. ഇത് മൂലം ശസ്ത്രക്രിയയുടെ ദൈർഘ്യം കുറയ്ക്കാനും രക്തനഷ്ടം കുറയ്ക്കാനും സാധിക്കുന്നു. മാത്രമല്ല രോഗിയുടെ ആരോഗ്യം പെട്ടെന്ന് മെച്ചപ്പെടുകയും ചെയ്യുന്നു. അതിസങ്കീർണമായ ഹൃദയ ശസ്ത്രക്രിയകളിൽ വിജയം കൈവരിച്ച ഈ നൂതന രീതികൾ, പരമ്പരാഗത ഹൃദയ ശസ്ത്രക്രിയാ രീതികളിൽ നിന്നും വലിയ മുന്നേറ്റമാണ്. നിലവിൽ തുടരുന്ന ചികിത്സാ രീതിയിൽ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. പുതിയ ശസ്ത്രക്രിയാ രീതികളുടെ അംഗീകാരമായി അന്നൽസ് ഓഫ് തൊറാസിക് സർജറി എന്ന അന്താരാഷ്ട്ര ജേണലിൽ https://www.annalsthoracicsurgeryshortrep.org/article/S2772-9931(24)00267-5/fulltetx പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്ത് അത്യപൂർവമായി മാത്രം കാണുന്ന ക്യൂട്ടിസ് ലാക്‌സ തൊറാസിക് അയോർട്ടിക് അന്യൂറിസം എന്ന ജനിതക രോഗത്തിനുള്ള സങ്കീർണ ശസ്ത്രക്രിയ വിജയകരമാക്കി കാർഡിയോതൊറസിക് വിഭാഗം കഴിഞ്ഞ വർഷവും രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ഇവിടെ നടക്കുന്ന ഗവേഷണങ്ങൾ, സാധാരണ രോഗികൾക്ക് ഫലപ്രദമായ നൂതന ചികിത്സ ഉറപ്പുവരുത്തുകയും ചികിത്സാ ചെലവ് കുറക്കുകയും ചെയ്യുന്നു. കോട്ടയം മെഡിക്കൽ കോളേജിന്റെ നേട്ടം കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മികവിനുള്ള ഒരു ഉദാഹരണമാകുന്നു.

കോട്ടയം

 04-09-2024
article poster

അതിനൂതന ഹൃദയ ശസ്ത്രക്രിയമാര്‍ഗങ്ങള്‍ വികസിപ്പിച്ച് കോട്ടയം മെഡിക്കല്‍ കോളേജ്; ഇത് ആരോഗ്യരംഗത്തെ അഭിമാന നേട്ടം

article poster

സ്മാർട്ട് ഫങ്ഷനിൽ തിളങ്ങി പ്രവച്ചമ്പലം - കരമന റോഡ്; ഇ-സാങ്കേതിക വിദ്യ കേരളത്തിൽ ആദ്യം

article poster

പാരമ്പര്യത്തിന്റെയും അനുഭവസമ്പത്തിന്റെയും 'മറയൂർ മധുരം' വിപണിയിലേക്ക്

article poster

എറണാകുളം ജില്ലയില്‍ നിന്ന് ആദ്യ ഹരിത ടൂറിസ്റ്റ് കേന്ദ്രം; ഒരുങ്ങി വേങ്ങൂര്‍ പാണിയേലി പോര്

article poster

കേരള ബ്രാൻഡ് പദ്ധതിയിൽ രണ്ട് സ്ഥാപനങ്ങൾ, മികച്ച നേട്ടവുമായി കണ്ണൂർ ജില്ല