കുട്ടികളുടെ അമിത പഞ്ചസാര ഉപയോഗം തടയാൻ ഷുഗർ ബോർഡ് പദ്ധതി


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

കുട്ടികളിലുള്ള അമിതമായ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഷുഗർ ബോർഡ് (SUGAR BOARD) എന്ന പേരിൽ പുത്തൻ പദ്ധതി ആവിഷ്‌കരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്. ലഘുപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ബോധവത്കരണ ബോർഡ് (SUGAR BOARD) സ്‌കൂളുകളിൽ സ്ഥാപിച്ച് കുട്ടികളിൽ പഞ്ചസാരക്കെതിരെ അവബോധം സൃഷ്ടിക്കുക ആണ് പദ്ധതിയുടെ ലക്ഷ്യം. ഭക്ഷ്യസുരക്ഷ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് കോഴിക്കോട് നടക്കാവ് വൊക്കേഷണൽ ഹയർസെക്കൺഡറി സ്‌കൂളിൽ തുടക്കമിട്ടു. അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, പൊണ്ണത്തടി, ഹൃദയരോഗങ്ങൾ, ശാരീരിക മാനസിക പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകാം. ഒരാൾക്ക് ഒരു ദിവസം പരമാവധി 3 ടീ സ്പൂൺ (15g) പഞ്ചസാര വരെയാണ് ICMR (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) ശുപാർശ ചെയ്യുന്നത്. ഇത് സാധാരണ രണ്ട് നേരത്തെ ചായയിലൂടെയോ പാനീയങ്ങളിലൂടെയോ ശരീരത്തിലെത്തുന്നു. എന്നാൽ ലഘുപാനീയങ്ങളിൽ 10 മുതൽ 15% വരെ പഞ്ചസാര കാണപ്പെടുന്നു. ഇടവേളകളിൽ നമ്മൾ കുടിക്കുന്ന 300ാഹ ലഘുപാനീയങ്ങളിൽ 30ഴ മുതൽ 40ഴ വരെ പഞ്ചസാര നമ്മുടെ ശരീരത്തിൽ അധികമായി എത്തുന്നു. ഇത് ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകും, പ്രത്യേകിച്ച് കുട്ടികളിൽ. പഞ്ചസാരയുടെ അളവിനെ കുറിച്ച് വിദ്യാർത്ഥികളിൽ അറിവുണ്ടാക്കാൻ ഷുഗർ ബോർഡ് സഹായിക്കും. ഇത്തരം ബോർഡുകൾ സ്‌കൂളുകളുമായി സഹകരിച്ച് ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സ്ഥാപിക്കുവാനുള്ള തയാറെടുപ്പിലാണ് ഭരണകൂടം.

കോഴിക്കോട്

 23-08-2024
article poster

വിനോദസഞ്ചാരികളുടെ 2025 ലെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരം

article poster

ദേശീയ പുരസ്‌കാര നേട്ടത്തിൽ തിരുവനന്തപുരം നഗരസഭ;അർബൻ ഗവേണൻസ്, സാനിറ്റേഷൻ വിഭാഗങ്ങളിൽ നേട്ടം

article poster

വന്യജീവി സംരക്ഷണത്തിന് പുതുമാതൃകയുമായി കേരളം: ആനകളെ വനാധിഷ്ഠിത ആവാസവ്യവസ്ഥയിലേക്ക് പുനഃസ്ഥാപിച്ച് കോട്ടൂർ ആന പുനരധിവാസ കേന്ദ്രം

article poster

സംസ്ഥാനത്തെ ആദ്യ കന്നുകാലി വന്ധ്യതാ നിവാരണ റഫറൽ കേന്ദ്രം കൊല്ലത്ത്

article poster

എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി മണിമലക്കുന്ന് ഗവ. കോളേജ്