സ്വീപ് സ്വീറ്റി വയനാടിന്റെ സ്വന്തം ഇലക്ഷന്‍ മസ്‌ക്കോട്ട്


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവേശങ്ങള്‍ക്കൊപ്പം സ്വീപ്പ് വയനാടിന്റെ സ്വീറ്റിയും. ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗത്തിന്റെ അവബോധവുമായാണ് സ്വീറ്റി എന്ന വയനാടന്‍ തുമ്പിയെയും ഇലക്ഷന്‍ മസ്‌ക്കോട്ടായി തെരഞ്ഞെടുത്തത്. സ്പ്രെഡിങ്ങ് വയനാട്സ് ഇലക്ഷന്‍ എന്തുസിയാസം ത്രു എപിതെമിസ് വയനാടന്‍സിസ് എന്നതാണ് സ്വീപ് വയനാടിന്റെ സ്വീറ്റിയിലൂടെ ലക്ഷ്യമിടുന്നത്. വയനാടന്‍ ജൈവ മണ്ഡലത്തില്‍ അടുത്തിടെ കണ്ടെത്തിയ എപിതെമിസ് വയനാടന്‍സിസ് എന്ന തുമ്പിയെയാണ് ഇലക്ഷന്‍ പ്രചാരണത്തിന്റെ മാസ്‌ക്കോട്ടായി അവതരിപ്പിച്ചത്.ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായ സ്വീപ്പ് പൊതുജനങ്ങള്‍ക്കിടയില്‍ ഒട്ടേറെ വൈവിധ്യമാര്‍ന്ന ബോധവ്തകരണ പരിപാടികളാണ് നടത്തിയത്. പുതിയ വോട്ടര്‍മാര്‍ക്കിടയിലും ഉറപ്പാണ് എന്റെ വോട്ട് എന്ന പേരില്‍ വിപുലമായ പ്രചാരണം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങള്‍ക്കുമിടയില്‍ വിവിധ മത്സരങ്ങളും നടത്തിയിരുന്നു. സ്വീപ്, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് നെഹ്റു യുവക് കേന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗ അവബോധ ക്യാമ്പെയിനുകള്‍ മുന്നേറുന്നത്. വരും ദിവസങ്ങളില്‍ സ്വീറ്റിയെന്ന മസ്‌ക്കോട്ടും പ്രചാരണത്തിന്റെ ഭാഗമാകും.

വയനാട്

 05-04-2024
article poster

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി 'ഒപ്പം' പദ്ധതി

article poster

ഭിന്നശേഷിക്കാർക്കായി ജില്ലാ പഞ്ചായത്തിന്റെ ചര്‍ക്ക വിതരണ പദ്ധതി

article poster

വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍

article poster

വെസ്റ്റ് കല്ലട ഫ്‌ളോട്ടിങ് സോളാർ പദ്ധതി - ചതുപ്പു ഭൂമിയിൽ സൗരോർജ്ജ നിലയം

article poster

പൈതൃക സ്മാരക സംരക്ഷണവും, പ്രദേശിക വികസനവും ലക്ഷ്യമിട്ട് മുസിരിസ് സംരക്ഷണ പദ്ധതികൾ