മാവേലിക്കരയുടെ സ്വന്തം 'അമൃത് ഹണി' - തേൻകൃഷിയിലും സംസ്‌കരണത്തിലും മുന്നേറ്റം


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

തേനിൽ നിന്ന് സമ്പൊത്തുരുക്കുന്ന കർഷകർക്ക് കരുത്തായി ഒരു നാടിന്റെ വിജയഗാഥ. രാജ്യത്തെ ആദ്യ തേനീച്ച സസ്യപാർക്കായി 2018-ൽ പ്രവർത്തനം ആരംഭിച്ച ആലപ്പുഴ ജില്ലയിലെ മാവേലിക്കര തഴക്കര പഞ്ചായത്തിലെ കല്ലിമേൽ തേനീച്ച വളർത്തൽ കേന്ദ്രം ഇന്ന് പ്രതിദിനം 25,000 രൂപ വരെ വിറ്റുവരവുള്ളതും ആയിരക്കണക്കിന് കർഷകർക്ക് പ്രയോജനകരവുമായ ഒരു മാതൃകാ സ്ഥാപനമായി വളർന്നു കഴിഞ്ഞു.ഹോർട്ടികോർപ്പിന് കീഴിൽ മൂന്ന് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രം, സർക്കാർ സംവിധാനത്തിന് കീഴിലുള്ള ആദ്യത്തെ ആധുനിക തേൻ നിർമ്മാണ, ശുദ്ധീകരണ, വിപണന കേന്ദ്രം കൂടിയാണ്. തേനീച്ചകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കോടി രൂപ ചെലവിൽ കെട്ടിടം പുനർനിർമ്മിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി രണ്ട് കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളും ഇവിടെ നടപ്പിലാക്കി.ഇരുനൂറോളം തേനീച്ചക്കൂടുകളിലായി ചെറുതേനീച്ചകളെയും ഇന്ത്യൻ തേനീച്ചകളെയും വളർത്തി വർഷം രണ്ട് ടണ്ണോളം തേൻ ഇവിടെ ഉൽപ്പാദിപ്പിക്കുന്നു.കർഷകരിൽ നിന്ന് ന്യായവില നൽകി തേൻ സംഭരിച്ച്, അത് ശാസ്ത്രീയമായി സംസ്‌കരിച്ച് 'അമൃത് ഹണി' എന്ന ബ്രാൻഡിൽ കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കുന്നു. ഇതിനോടകം 50,000 കിലോയിലധികം തേനാണ് ഇപ്രകാരം വിൽപ്പന നടത്തിയത്. ഒരു കിലോ തേനിന് 380 രൂപയും അഞ്ച് കിലോയ്ക്ക് 1375 രൂപയുമാണ് വില.തേനീച്ച വളർത്തലിൽ കർഷകർക്ക് സമഗ്രമായ പരിശീലനം നൽകുന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ വഴി 40% സബ്സിഡിയിൽ തേനീച്ചക്കൂടും അനുബന്ധ ഉപകരണങ്ങളും നൽകുന്നുണ്ട്. 1500-ൽ അധികം കർഷകർക്ക് ഇതിനോടകം പരിശീലനം നൽകുകയും പതിനായിരത്തിലധികം കർഷകർക്ക് തേനീച്ച കോളനികൾ നിർമ്മിക്കാൻ സബ്സിഡി സഹായം നൽകുകയും ചെയ്തു.ഹണി സോപ്പ്, ഇരട്ടി മധുരം, നീലഅമരി, വിവിധതരം അരികൾ തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.കർഷകർക്ക് തേനിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഒരു ലാബ് സ്ഥാപിക്കാൻ കേന്ദ്രത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന ഒരു ഹണി മ്യൂസിയമായി കേന്ദ്രത്തെ മാറ്റുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നു. കൂടാതെ, ഹോർട്ടികോർപ്പിന്റെ രണ്ട് പതിറ്റാണ്ട് കാലത്തെ ഗവേഷണ ഫലമായി ഇൻഫ്യൂഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിവിധ പഴവർഗ്ഗങ്ങളുടെ രുചിയുള്ള തേനും മാവേലിക്കരയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതിനാവശ്യമായ ഉപകരണങ്ങളും ഹോർട്ടികോർപ് വികസിപ്പിച്ചിട്ടുണ്ട്.മാവേലിക്കര കല്ലിമേൽ തേനീച്ച വളർത്തൽ കേന്ദ്രം, കാർഷിക മേഖലയിലും പ്രാദേശിക സമ്പദ്വ്യവസ്ഥയിലും സംഭവിച്ച വികസന മാറ്റങ്ങൾക്ക് ഉത്തമ ഉദാഹരണമാണ്.

ആലപ്പുഴ

 30-06-2025
article poster

മാവേലിക്കരയുടെ സ്വന്തം 'അമൃത് ഹണി' - തേൻകൃഷിയിലും സംസ്‌കരണത്തിലും മുന്നേറ്റം

article poster

വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് ചിറകായി 'പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്'പദ്ധതി

article poster

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പരിസ്ഥിതി മിത്ര അവാര്‍ഡ്

article poster

അതിദാരിദ്ര്യ നിർമ്മാർജനം: സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത നഗരസഭയായി ഷൊർണൂർ

article poster

ശിശുസുരക്ഷയ്ക്കും വനിതശാക്തീകരണത്തിനും ‘പനിനീര്‍ പൂവിനെ വരവേല്‍ക്കാം’ പദ്ധതി