'ഒപ്പം' പദ്ധതി: ആദ്യ ആക്‌സസ് കഫേ പ്രവർത്തനം തുടങ്ങി


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

ഭിന്നശേഷിക്കാർക്കായി മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഒപ്പം' ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ 'ആക്‌സസ് കഫേ' കളക്ടറേറ്റ് കോൺഫറൻസ് ഹാളിന് മുൻവശം പ്രവർത്തനമാരംഭിച്ചു. ഭിന്നശേഷിക്കാർക്ക് സ്ഥിര വരുമാനം നൽകുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് ഭിന്ന ശേഷി സൗഹൃദ കഫേകൾ സ്ഥാപിക്കുന്നത്. ഭിന്നശേഷിക്കാർക്കു തന്നെയാണ് കഫേയുടെ നടത്തിപ്പു ചുമതല. ചാപ്പനങ്ങാടി പി എം എസ് എ എ വി എച്ച്എസ് സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റാണ് ആദ്യത്തെ ആദ്യത്തെ കഫേ സ്‌പോൺസർ ചെയ്തത്. കാപ്പി, ചായ, ചെറുകടികൾ എന്നിവയാണ് കഫേയിൽ വിൽപന നടത്തുക. നടുവിൽ വീൽചെയറിൽ ഇരുന്ന് ചായ കൊടുക്കാനും ചെറുകടികൾ നൽകാനും സൗകര്യമാകുന്ന രീതിയിലാണു നിർമാണം. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു മണി വരെ കഫേ പ്രവർത്തിക്കും. ഭിന്നശേഷിക്കാരനായ ഒതുക്കുങ്ങൽ മുനമ്പത്ത് സ്വദേശി എ.കെ. ശംസുദ്ദീൻ ആണ് ആദ്യ കഫേയുടെ ഗുണഭോക്താവ്. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിശീലനവും പിന്തുണയും നൽകി അവരുടെ ജീവിതസുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ഒപ്പം' പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തുമായി ചേർന്ന് ഒപ്പം പദ്ധതിയിൽ മലപ്പുറം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ഇത്തരം 'ആക്‌സസ് കഫേ'കൾ ഭിന്നശേഷിക്കാർക്ക് നൽകാനുള്ള ശ്രമത്തിലാണ് ഭരണകൂടം.

മലപ്പുറം

 22-08-2024
article poster

വൈദ്യുതി ഉത്പാദനത്തിൽ റെക്കോർഡിട്ട് കണ്ണൂരിലെ ബാരാപോൾ

article poster

എറണാകുളം ഡിജിറ്റൽ നഗരം ; സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ ജില്ല

article poster

ദേശീയ പുരസ്‌കാര നിറവിൽ പുല്ലമ്പാറ പഞ്ചായത്ത്

article poster

സംരംഭക വർഷം 3.O: 100 ശതമാനം ലക്ഷ്യം കൈവരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി ആലപ്പുഴ

article poster

വിനോദസഞ്ചാരികളുടെ 2025 ലെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരം