എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി മണിമലക്കുന്ന് ഗവ. കോളേജ്


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി മണിമലക്കുന്ന് ടി എം ജേക്കബ് മെമ്മോറിയൽ ഗവ കോളേജ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മാലിന്യ പരിപാലനം, ജൈവ വൈവിധ്യം, കൃഷി, ഊർജ സംരക്ഷണം, ജല സുരക്ഷ, ഹരിത പെരുമാറ്റ ചട്ടം, മറ്റു അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനത്തിൽ നടത്തിയ ഗ്രേഡിങ്ങിൽ എ പ്ലസ് നേടികൊണ്ടാണ് കോളേജ് ഈ അംഗീകാരം നേടിയത്. ക്യാമ്പസിൽ എൻ എസ് എസിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പ്രവർത്തനം, പച്ചത്തുരുത്ത് എന്നിവ നിർമ്മിച്ചു പരിപാലിച്ചു വരുന്നു. കാന്റീനിലെ ജൈവ മാലിന്യം ഉൾപ്പെടെ സംസ്കരിക്കുന്നത്തിനായി ബയോ ഗ്യാസ് പ്ലാന്റ് പ്രവർത്തിച്ചു വരുന്നു. ഒരു ദിവസം രണ്ടു മണിക്കൂർ ബയോ ഗ്യാസ് പാചക ആവശ്യത്തിനായി ഉപയോഗിക്കുന്നു. കൂടാതെ ഓഫീസ് പൂർണമായും പ്രവർത്തിക്കുന്നത് സോളാർ പാനലിലാണ്. പൊതു സ്ഥലങ്ങളിൽ ഉൾപ്പെടെ മാലിന്യ പരിപാലന ബോർഡുകൾ, ക്ലാസ്സ്‌ മുറികളിൽ ഉൾപ്പെടെ പ്ലാസ്റ്റിക്, കടലാസ്, ജൈവ അവശിഷ്ടം നിക്ഷേപിക്കിന്നതിന് പ്രത്യേക ബിന്നുകൾ എന്നിവ കോളജിൽ പ്രവർത്തിക്കുന്നുണ്ട്. അതിനോടൊപ്പം മെഗാ ക്ലീനിങ് ഡ്രൈവ്, ഗ്രീൻ ടോക്ക് എന്നിവയും സംഘടിപ്പിച്ചു.2025 മാർച്ച്‌ 30 ന് കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഹരിത ക്യാമ്പസ് നാടിനു സമർപ്പിച്ചുകൊണ്ടാണ് ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചത്. തിരുമാറാടി ഗ്രാമപഞ്ചായത്ത്, ഹരിതകേരളം മിഷൻ,ടി എം ജേക്കബ് മെമ്മോറിയൽ ഗവ കോളേജ് മണിമലക്കുന്ന് NSS യൂണിറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് കോളേജിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.

എറണാകുളം

 04-10-2024
article poster

വൈദ്യുതി ഉത്പാദനത്തിൽ റെക്കോർഡിട്ട് കണ്ണൂരിലെ ബാരാപോൾ

article poster

എറണാകുളം ഡിജിറ്റൽ നഗരം ; സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ ജില്ല

article poster

ദേശീയ പുരസ്‌കാര നിറവിൽ പുല്ലമ്പാറ പഞ്ചായത്ത്

article poster

സംരംഭക വർഷം 3.O: 100 ശതമാനം ലക്ഷ്യം കൈവരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി ആലപ്പുഴ

article poster

വിനോദസഞ്ചാരികളുടെ 2025 ലെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരം