മാലിന്യത്തില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ - പുതു പരിശീലന പദ്ധതിക്ക് തുടക്കമിട്ട് പാലക്കാട് ജില്ലാ മിഷന്‍


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

അജൈവമാലിന്യങ്ങളില്‍ നിന്നും അലങ്കാരവസ്തുക്കള്‍ ഉള്‍പ്പെടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയാറാക്കാനുള്ള മെഗാ പരിശീലന പരിപാടി സംഘടിപ്പിച്ച് ടാലന്റ് റെക്കോഡിന്റെ ഏഷ്യന്‍ റെക്കോഡ് കരസ്ഥമാക്കി, കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിലാണ് 'അപ്‌സൈക്ലിങ് ആര്‍ട്ട്' എന്ന പേരില്‍ ജില്ലാ മിഷന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്. 18 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ള 358 കുടുംബശ്രീ അംഗങ്ങളാണ് പരിശീലന പരിപാടിയുടെ ഭാഗമായത്. പ്ലാസ്റ്റിക് കുപ്പി, എല്‍.ഇ.ഡി ബള്‍ബ്, പേപ്പര്‍ ഗ്ലാസ്, തുണി, ചിരട്ട, ചില്ലുകുപ്പി എന്നിങ്ങനെ വിവിധ വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു പരിശീലനം. 33 പേരാണ് പരിശീലന പരിപാടി നയിച്ചത്. ഇപ്പോള്‍ പരിശീലനം നേടിയവര്‍ക്ക് രണ്ടാം ഘട്ട പരിശീലനം നൽകുന്നത് വഴി, ഇവർക്ക് പിന്നീട് ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ അപ്‌സൈക്ലിങ് ആര്‍ട്ട് പരിശീലനം നൽകാനും സാധിക്കും. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ വില്‍പ്പനയിലൂടെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ഒരു വരുമാനം നേടാനാകും. ജില്ലയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങളില്‍ നിന്നാണ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ തുക നല്‍കി വാങ്ങുക. ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും ഇതുവഴി വരുമാനം ഉറപ്പാക്കുന്നു.

പാലക്കാട്

 29-03-2025
article poster

വ്യവസായ മുന്നേറ്റത്തിൽ കോഴിക്കോട് 'റീ ഇൻവെന്റ് മലബാർ: ഗ്രോത്ത് സ്റ്റോറീസ്'

article poster

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ 'ഹാഫ് ബർത്ത് ഡേ'

article poster

അമ്പലവയൽ: കേരളത്തിന്റെ കാർഷിക മേഖലയുടെ പുതിയ മുഖമായി 'അവക്കാഡോ സിറ്റി'

article poster

മൂന്നാറിലെത്തുന്ന വനിതാ സഞ്ചാരികൾക്ക് ഇനി സുരക്ഷിത താമസം; ഇടുക്കിയിലെ ആദ്യ 'ഷീ ലോഡ്ജ്' ഒരുങ്ങി

article poster

തിരുവനന്തപുരം നഗരസഭക്ക് വീണ്ടും കേന്ദ്ര പുരസ്‌കാരം, കേരളത്തിൽ നിന്നും വാട്ടർ പ്ലസ് അംഗീകാരം നേടുന്ന നഗരം