സംസ്ഥാനത്തെ ആദ്യ കന്നുകാലി വന്ധ്യതാ നിവാരണ റഫറൽ കേന്ദ്രം കൊല്ലത്ത്


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

സംസ്ഥാനത്ത് ആദ്യത്തെ കന്നുകാലി വന്ധ്യതാ നിവാരണ റഫറൽ കേന്ദ്രം(ആർ.എൽ.എഫ്.എം.സി ) കൊല്ലത്ത്. ജില്ലയിലെ ചിതറയിലെ തെരഞ്ഞെടുക്കപ്പെട്ട വെറ്റിനറി സെന്ററുകളുടെ കീഴിലെ ക്ഷീരകർഷകർഷകർക്കാണ് സേവനം ലഭിക്കുക.

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് കേരള കന്നുകാലി വികസന ബോർഡിലൂടെയാണ് (കെ.എൽ.ഡി) പദ്ധതി നടപ്പാക്കുന്നത്. റഫറൽ കേന്ദ്രമായാണ് ആർ.എൽ.എഫ്.എം.സി പ്രവർത്തിക്കുക. മൃഗഡോക്ടറുടെ നിർദ്ദേശപ്രകാരം വന്ധ്യതാകേന്ദ്രത്തിലേക്ക് തെരഞ്ഞെടുക്കുന്ന പശുക്കൾക്ക് ആവശ്യമായ സേവനം കർഷകരുടെ വീട്ടുപടിക്കൽ ലഭിക്കും. 

ഭ്രൂണമാറ്റ പ്രക്രിയയിലൂടെ നല്ലയിനം പശുക്കുട്ടികളെ ഉത്പാദിപ്പിക്കുന്നതിന് സഞ്ചരിക്കുന്ന ഭ്രൂണമാറ്റ ലബോറട്ടറിയും സജ്ജമാക്കും. ഭ്രൂണമാറ്റ ഐവിഎഫ് സാങ്കേതിക വിദ്യകളുടെ സേവനം ചടയമംഗലം ബ്ലോക്കിലാകും ആദ്യഘട്ടത്തിൽ ലഭ്യമാകുക.

പ്രസവ ശേഷവും മദി ലക്ഷണം കാണിക്കാത്ത, കൃത്രിമ ബീജസങ്കലനം ചെയ്യാത്ത, കൃത്രിമ ബീജസങ്കലനം മൂന്ന് തവണ ചെയ്തിട്ടും ചെനയേൽക്കാത്ത പശുക്കളെയാണ് ചികിത്സയ്ക്കായി തെരഞ്ഞെടുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നത്. ചിതറ കൂടാതെ കോട്ടയത്തെ തലയോലപ്പറമ്പിലും കോഴിക്കോടും സെന്റർ ഉടൻ ആരംഭിക്കും. പ്രത്യുൽപ്പാദന ക്ഷമതയിൽ വർദ്ധനവുണ്ടാക്കി പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടുകയാണ് സർക്കാർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കൊല്ലം

 07-10-2024
article poster

സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തിൽ കോളേജ് സുരക്ഷാ പദ്ധതി ആരംഭിച്ചു

article poster

തുല്യത കോഴ്സ് വിജയികൾക്ക് ബിരുദ പഠനത്തിന് വഴിയൊരുക്കി വയനാട്

article poster

മലബാറി ആട് ഫാം വിഭാഗത്തിൽ ആദ്യ മികവിന്റെ കേന്ദ്രമായി പാറശാല ആടുവളർത്തൽ കേന്ദ്രം

article poster

തൃശൂരിലെ ആദ്യ ഡബിൾ ഡെക്കർ ബസിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയായി

article poster

'ആലപ്പുഴ - എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' ജലടൂറിസം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്