പൈതൃക സ്മാരക സംരക്ഷണവും, പ്രദേശിക വികസനവും ലക്ഷ്യമിട്ട് മുസിരിസ് സംരക്ഷണ പദ്ധതികൾ


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

സംസ്ഥാനത്തിനുടനീളമുള്ള പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം, സ്മാരകങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശത്തേയും, അവിടത്തെ സമൂഹത്തേയും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് മുസിരിസ് സംരക്ഷണ പദ്ധതികൾ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി പുതുക്കി പണിത ചേരമാന്‍ ജുമാമസ്ജിദ് കെട്ടിടവും, കൊടുങ്ങല്ലൂര്‍ ക്ഷേത്ര മ്യൂസിയം കെട്ടിടത്തിന്റേയുമടക്കം വിവിധ പൈതൃക സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള പൈതൃക അവശേഷിപ്പുകളെ വീണ്ടെടുക്കാനുള്ള ഈ പദ്ധതി ഏറ്റവും കാര്യക്ഷമമായും സമയബന്ധിതമായും പ്രദേശിക ജനതയ്ക്ക് ഉപയുക്തമായും നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളി എന്ന് വിശ്വസിക്കപ്പെടുന്ന വിഖ്യാതമായ ചേരമാന്‍ പെരുമാള്‍ പള്ളിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 1.13 കോടി രൂപയാണ് ചെലവാക്കിയത്. 93.64 കോടി രൂപ ചെലവാക്കി പള്ളിയുടെ ചുറ്റുമതിലും പണികഴിപ്പിച്ചു. കേരളത്തിന്റെ ശ്രേഷ്ഠ പൈതൃക അവശേഷിപ്പുകളിലൊന്നായ കൊടുങ്ങല്ലൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ ഊട്ടുപുര, ഭണ്ഡാരപ്പുര മാളിക സമുച്ചയത്തിന്റെ സംരക്ഷരണ പദ്ധതിക്ക് 3.23 കോടി രൂപയാണ് ചെലവഴിച്ചത്. കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകം കൂടിയായ കീഴ്തളിക്ഷേത്രത്തിന്റെ ബലിക്കല്ല് മണ്ഡപത്തിന്റെ നിര്‍മ്മാണവും മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടത്തി. ചേര കാലത്തെ ക്ഷേത്രങ്ങളുടെ വാസ്തുശൈലിക്ക് സമാനമായാണ് ഈ ബലിക്കല്‍ മണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത്. തിരുവഞ്ചിക്കുളത്തെ കനാല്‍ ഓഫീസ് യഥാര്‍ത്ഥത്തില്‍ ഡച്ചുകാരാല്‍ നിര്‍മ്മിതമായതാണ്. ആ ചരിത്ര നിര്‍മ്മിതിയുടേയും സംരക്ഷണം പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചു. ഇതുകൂടാതെ തൃകുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗപുരം ശിവക്ഷേത്രം, തൃകുലശേഖരപുരം ആഴ്വാര്‍ ക്ഷേത്രം, പടാകുളം അയ്യപ്പക്ഷേത്രം എന്നിവടങ്ങളിലെ പ്രദക്ഷിണ പദങ്ങള്‍, ആല്‍ത്തറകള്‍ തുടങ്ങിയ അടക്കം പതിനാറ് ആരാധനാലങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം 3.29 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചു.ഇന്നലെകളുടെ പൈതൃകത്തെ സംരക്ഷണക്കുന്നതിനൊപ്പം സമൂഹത്തിലെ മതേരത്വവും മൈത്രിയും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ, പ്രദേശികമായ സഹകണത്തോടെയാണ് മുസിരിസ് പദ്ധതി നടപ്പാക്കുന്നത്. മുസിരിസ് പാസ്പോര്‍ട്ട് എന്ന നവീന പദ്ധതിക്കും തുടക്കമായി. മുസിരിസ് പൈതൃക പദ്ധതിയുടെ കീഴില്‍ കൊടുങ്ങല്ലൂര്‍, പറവൂര്‍ മേഖലകളിലുള്ള മുപ്പതോളം സ്മാരക/ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി 500 രൂപ നല്‍കി മുസിരിസ് പാസ്പോര്‍ട്ട് എടുത്ത്, ആറു മാസം കാലയളവിനുള്ളില്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികളെ മുസിരിസിന്റെ അംബാസിഡര്‍മാരായി പ്രഖ്യാപിക്കുന്ന പദ്ധതിയാണ് മുസിരിസ് പാസ്പോര്‍ട്ട്. 

തൃശ്ശൂർ

 11-07-2024
article poster

വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍

article poster

വെസ്റ്റ് കല്ലട ഫ്‌ളോട്ടിങ് സോളാർ പദ്ധതി - ചതുപ്പു ഭൂമിയിൽ സൗരോർജ്ജ നിലയം

article poster

പൈതൃക സ്മാരക സംരക്ഷണവും, പ്രദേശിക വികസനവും ലക്ഷ്യമിട്ട് മുസിരിസ് സംരക്ഷണ പദ്ധതികൾ

article poster

പറന്നുയരാൻ 'ഫീനിക്സ്' തെറാപ്പി യൂണിറ്റ്

article poster

സംസ്ഥാനത്ത് ആദ്യ പാലിയേറ്റീവ് സേനയുമായി ആലപ്പുഴ