നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പരിസ്ഥിതി മിത്ര അവാര്‍ഡ്


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഗോസ് ഇക്കോ ഫ്രണ്ട്‌ലി (ഇമേജ്) നല്‍കുന്ന പരിസ്ഥിതി മിത്ര അവാർഡ് കരസ്ഥമാക്കി നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം. ആരോഗ്യ സ്ഥാപനങ്ങളില്‍ ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ് കൃത്യമായി പാലിക്കല്‍, ആരോഗ്യ സംരക്ഷണ ബോധവത്കരണം തുടങ്ങിയ പ്രവര്‍ത്തികള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. സംസ്ഥാനത്തെ 21792 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് നൂല്‍പ്പുഴ ആരോഗ്യ കേന്ദ്രത്തെ രണ്ടാമതായി തെരഞ്ഞെടുത്തത്. മികച്ച മാലിന്യ സംസ്‌കരണം, മാലിന്യം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കുള്ള വാക്സിനേഷന്‍, വേസ്റ്റ് മാനേജ്‌മെന്റിന് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം, പ്ലാസ്റ്റിക്-പൊതു മാലിന്യങ്ങള്‍ സംസ്‌കരണം തുടങ്ങീയ മാതൃക പ്രവര്‍ത്തനങ്ങളാണ് സ്ഥാപനത്തെ അംഗീകാരത്തിന് അര്‍ഹമാക്കിയത്. 50 കിടക്കയില്‍ താഴെയുള്ള ആശുപത്രികളുടെ വിഭാഗത്തിലാണ് നൂല്‍പ്പുഴ അംഗീകാരം നേടിയത്.ആശുപത്രിയില്‍ 2023 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫിറ്റ്‌നസ് സെന്ററിനകത്ത് തലയെടുപ്പോടെ നില്‍ക്കുന്ന മരം സ്ഥാപനത്തിന്റെ പരിസ്ഥിതി സംരക്ഷണ മാതൃകയാണ്. ആശുപത്രി പരിസരത്ത് കാലങ്ങളായി തണല്‍ നല്‍കിയ മരം ഫിറ്റ്‌നസ് സെന്റര്‍ നിര്‍മ്മാണ പ്രവര്‍ത്തിക്ക് തടസമായപ്പോള്‍ മരം മുറിച്ച് മാറ്റാതെ ഫിറ്റ്‌നസ് സെന്റര്‍ നിര്‍മ്മിക്കുകയായിരുന്നു. പ്രകൃതിയോടിണങ്ങി നിര്‍മ്മിച്ച ഫിറ്റ്‌നസ് സെന്റര്‍ മുഖേന 150 ഓളം പേരാണ് ദിവസേന പരിശീലനത്തിന് എത്തുന്നത്. പരിസ്ഥിതിയുമായി ചേർന്ന് പ്രവർത്തിക്കുന്ന കൂടുതൽ മാതൃകാ പദ്ധതികൾ നടപ്പാക്കി വരികയാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം.

വയനാട്

 10-06-2025
article poster

വ്യവസായ മുന്നേറ്റത്തിൽ കോഴിക്കോട് 'റീ ഇൻവെന്റ് മലബാർ: ഗ്രോത്ത് സ്റ്റോറീസ്'

article poster

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ 'ഹാഫ് ബർത്ത് ഡേ'

article poster

അമ്പലവയൽ: കേരളത്തിന്റെ കാർഷിക മേഖലയുടെ പുതിയ മുഖമായി 'അവക്കാഡോ സിറ്റി'

article poster

മൂന്നാറിലെത്തുന്ന വനിതാ സഞ്ചാരികൾക്ക് ഇനി സുരക്ഷിത താമസം; ഇടുക്കിയിലെ ആദ്യ 'ഷീ ലോഡ്ജ്' ഒരുങ്ങി

article poster

തിരുവനന്തപുരം നഗരസഭക്ക് വീണ്ടും കേന്ദ്ര പുരസ്‌കാരം, കേരളത്തിൽ നിന്നും വാട്ടർ പ്ലസ് അംഗീകാരം നേടുന്ന നഗരം