മനുഷ്യ-വന്യജീവിസംഘർഷങ്ങൾ ലഘൂകരിക്കാൻ - തിരുവനന്തപുരത്തെ മലയോര മേഖലകളിൽ ആനപ്രതിരോധ കിടങ്ങുകൾ


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

മനുഷ്യ-വന്യജീവിസംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പോട്ടോമാവ് ആദിവാസി നഗറിൽ ആനപ്രതിരോധ കിടങ്ങുകൾ നിർമ്മിക്കുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ഒൻപത് പ്രദേശങ്ങളിൽ നബാർഡിന്റെ ധനസഹായത്തോടെ 2.77 കോടി രൂപ ചെലവഴിച്ച് 15.5 കിലോമീറ്റർ ദൂരത്തിൽ ആനപ്രതിരോധ കിടങ്ങുകൾ നിർമിക്കുന്നത്. മലയോരമേഖലകളായ കുളത്തൂപ്പുഴ, പാലോട്, പരുത്തിപ്പള്ളി എന്നിവിടങ്ങളിലെ വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലും ആദിവാസി ഉന്നതികളിലുമാണ് കിടങ്ങുകളുടെ നിർമ്മാണം. വന്യജീവി ആക്രമണം തടയുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ തരത്തിലുള്ള പ്രതിരോധ നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. ഘട്ടം ഘട്ടമായി മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാവുകയുള്ളു. വന്യമൃഗങ്ങൾ കാടിറങ്ങുന്നത് ഒഴിവാക്കുന്നതിനായി കാടിനുള്ളിൽ ജലലഭ്യതയും ഭക്ഷണവും ഉറപ്പു വരുത്തുന്നതിന് ചെറുകുളങ്ങൾ നിർമ്മിക്കകയും, ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്യും. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്.വനമേഖലയില്‍ കഴിയുന്ന എല്ലാ കര്‍ഷകരും വന്യജീവി ഇടപെടലുകളാല്‍ നിരന്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പലപ്പോഴും ഇവര്‍ സ്വയം കരുതലുകള്‍ വന്യജീവി ആക്രമങ്ങള്‍ക്കെതിരെ സ്വീകരിക്കാറുണ്ട്. അവര്‍ സ്വീകരിക്കുന്ന പ്രധാന മാര്‍ഗ്ഗം വൈദ്യുതവേലികളാണ്. വലകള്‍, കുരുക്കുകള്‍, പന്നിപ്പടക്കങ്ങള്‍, പി.വി.സി. തോക്കുകള്‍ എന്നിവയും ഉപയോഗിക്കുന്നവരുണ്ട്. ഇത്തരം പ്രതിരോധമാര്‍ഗ്ഗങ്ങള്‍ പലപ്പോഴും അപ്രായോഗികവും അപര്യാപ്തവുമാണ്. ശാസ്ത്രീയവും ആസൂത്രിതവുമായ പ്രവർത്തനങ്ങളോടെ വന്യജീവി ആക്രമണ ഭീതിയില്ലാതെ ജീവിക്കാൻ മലയോര കർഷകർക്ക് സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. വന്യജീവി ആക്രമണ മരണങ്ങളില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ഇത്തരം പദ്ധതികൾ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം

 28-09-2024
article poster

മനുഷ്യ-വന്യജീവിസംഘർഷങ്ങൾ ലഘൂകരിക്കാൻ - തിരുവനന്തപുരത്തെ മലയോര മേഖലകളിൽ ആനപ്രതിരോധ കിടങ്ങുകൾ

article poster

ഓണം വിപണനമേളയിലെ താരമായി മാറിയ വരവൂർ ഗോൾഡ്

article poster

വിദ്യാർഥികൾക്ക് അഭിരുചി അനുസരിച്ച് അറിവും നൈപുണിയും: മലപ്പുറത്ത് 16 തൊഴിൽ നൈപുണി കേന്ദ്രങ്ങൾ

article poster

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യ ത്രോംബക്ടമി ചികിത്സ

article poster

അരനൂറ്റാണ്ടിന് ശേഷം ആലങ്ങാടൻ ശർക്കര വീണ്ടും വിപണിയിലേക്ക്‌