അതിദാരിദ്ര്യ നിർമ്മാർജനം: സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത നഗരസഭയായി ഷൊർണൂർ


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത നഗരസഭയായി പാലക്കാട് ഷൊർണൂർ നഗരസഭ. നഗരസഭയിലെ അതിദരിദ്ര പട്ടികയിൽ ഉണ്ടായിരുന്ന 99 കുടുംബങ്ങളെയും ദാരിദ്ര്യ മുക്തമാക്കിയാണ് നഗരസഭ ഈ നേട്ടംകൈവരിച്ചത്. വീടില്ലാത്ത അഞ്ച് കുടുംബങ്ങൾക്ക് നഗരസഭ വീടുകൾ നിർമിച്ചു നൽകി. വീടും സ്ഥലവും ഇല്ലാതിരുന്ന നാല് കുടുംബങ്ങൾക്ക് മനസ്സോടിത്തിരി മണ്ണ് പദ്ധതി വഴി ലഭിച്ച 25 സെന്റ് ഭൂമിയിൽ ഫ്‌ളാറ്റ് നിർമിച്ചു നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നഗരസഭയിലെ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ടവരുടെ മറ്റെല്ലാ പ്രശ്‌നങ്ങൾക്കും അധികൃതർ കൃത്യതയോടെയുള്ള പരിഹാരം നടപ്പാക്കിയിട്ടുണ്ട്. നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള ലക്ഷ്യത്തോടെ സർക്കാർ നീങ്ങുമ്പോൾ, ഷൊർണൂർ നഗരസഭ ആ ലക്ഷ്യം നേരത്തെ കൈവരിച്ചു. നേരത്തെ സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭയായും സമ്പൂർണ ഡിജിറ്റൽ സാക്ഷര നഗരസഭയായും ഷൊർണൂർ നേട്ടം കൈവരിച്ചിരുന്നു. ജില്ലയിലെ ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള അവാർഡും ഷൊർണുരിന് ലഭിച്ചു. അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ പൂർണ്ണമായും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി' സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ട്. 'ദാരിദ്ര്യ നിർമ്മാർജ്ജനം', 'പട്ടിണിയില്ലാതാക്കൽ' എന്നീ സുപ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർണ്ണമായി കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിലും വാർഡ്/ഡിവിഷൻ തലങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ 1,03,099 വ്യക്തികൾ ഉൾപ്പെടുന്ന 64,006 അതിദരിദ്ര കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കി. ഓരോ കുടുംബത്തിന്റെയും ദുരിത കാരണങ്ങൾ കണ്ടെത്തി ഹ്രസ്വകാല, ഇടക്കാല, ദീർഘകാല പരിപാടികളായി തരംതിരിച്ച് സൂക്ഷ്മമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു. . ഇതിന്റെ ഫലമായി ആദ്യഘട്ടത്തിൽ 30,658 കുടുംബങ്ങളെയും (47.89%) 2025 മെയ് 23ന് 51,417 കുടുംബങ്ങളെയും (80.33%) അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചു. അതിദാരിദ്ര്യ നിർമ്മാർജനം കേരളം ഏറ്റെടുത്ത സാമൂഹിക-വികസനമാർഗങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ കാൽവയ്പുകളിലൊന്നാണ്. ഷൊർണൂർ നഗരസഭയുടെ മാതൃകാപരമായ നേട്ടം ഈ പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മാറുന്നതോടെ, മനുഷ്യകേന്ദ്രിത വികസനത്തിന്റെയും സമഗ്ര സാമൂഹ്യ നീതിയുടെയും അടിസ്ഥാനത്തിൽ നിർമ്മിതമായ ഒരു പുതിയ വികസന മാതൃക രാജ്യത്തിന് മുന്നിൽ സൃഷ്ടിക്കുകയാണ് കേരളം.

പാലക്കാട്

 02-06-2025
article poster

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പരിസ്ഥിതി മിത്ര അവാര്‍ഡ്

article poster

അതിദാരിദ്ര്യ നിർമ്മാർജനം: സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത നഗരസഭയായി ഷൊർണൂർ

article poster

ശിശുസുരക്ഷയ്ക്കും വനിതശാക്തീകരണത്തിനും ‘പനിനീര്‍ പൂവിനെ വരവേല്‍ക്കാം’ പദ്ധതി

article poster

നഗരത്തിലെ വാഹന പാർക്കിംഗ് സ്മാർട്ടാകാൻ ‘പാർകൊച്ചി’ മൊബൈൽ ആപ്പുമായി സിഎസ്‌എംഎൽ

article poster

മാലിന്യത്തില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ - പുതു പരിശീലന പദ്ധതിക്ക് തുടക്കമിട്ട് പാലക്കാട് ജില്ലാ മിഷന്‍