പോഷക സമൃദ്ധം പ്രഭാതം പദ്ധതി : പ്രഭാത ഭക്ഷണം നൽകിയത് 22,791 കുട്ടികൾക്ക്


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

കളമശ്ശേരി മണ്ഡലത്തിലെ സ്കൂളുകളിൽ സൗജന്യ പ്രഭാതഭക്ഷണം നൽകുന്ന 'പോഷകസമൃദ്ധം പ്രഭാതം' പദ്ധതി വഴി കഴിഞ്ഞ 3 വർഷത്തിനിടെ പ്രഭാത ഭക്ഷണം നൽകിയത് 22,791 കുട്ടികൾക്ക് . സ്കൂൾ കുട്ടികൾക്ക് പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം നൽകണമെന്ന ലക്ഷ്യത്തോടെ പ്രത്യേകമായൊരു പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ നിയമസഭാ മണ്ഡലമാണ് കളമശ്ശേരി. കളമശ്ശേരി നിയോജകമണ്ഡലത്തിലെ 39 സർക്കാർ എയ്ഡഡ് സ്കൂളുകളിലെ എൽ. പി, യു.പി വിദ്യാർഥികൾക്കാണ് പദ്ധതി വിഭാവനം ചെയ്‍തത്. ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെ പദ്ധതി ആവിഷ്കരിച്ചത്. കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ വികാസത്തിന് പോഷക സമൃദ്ധമായ പ്രഭാതഭക്ഷണം പ്രധാന പങ്കുവഹിക്കുന്നന്നു അതിനാൽ വീട്ടിൽനിന്ന് പല കാരണങ്ങളാൽ പ്രഭാതഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമാകും വിധത്തിൽ സാർവത്രിക പ്രഭാതഭക്ഷണ പരിപാടി നടപ്പിലാക്കിയത്. 

എറണാകുളം

 16-08-2024
article poster

ഓണം വിപണനമേളയിലെ താരമായി മാറിയ വരവൂർ ഗോൾഡ്

article poster

വിദ്യാർഥികൾക്ക് അഭിരുചി അനുസരിച്ച് അറിവും നൈപുണിയും: മലപ്പുറത്ത് 16 തൊഴിൽ നൈപുണി കേന്ദ്രങ്ങൾ

article poster

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യ ത്രോംബക്ടമി ചികിത്സ

article poster

അരനൂറ്റാണ്ടിന് ശേഷം ആലങ്ങാടൻ ശർക്കര വീണ്ടും വിപണിയിലേക്ക്‌

article poster

ടൂറിസം സാധ്യതകളിലേക്ക് ചിറകുവിരിച്ച് പുന്നമട-നെഹ്‌റു ട്രോഫി പാലം