പട്ടികജാതി/ പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്കായി സെപ്റ്റംബർ 26ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുമ്പ് https://forms.gle/8i4gm43JXnmF4gNv9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഉദ്യോഗാർഥികൾ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 26ന് തിരുവനന്തപുരം തൈക്കാട് സംഗീത കോളജിന് പിന്നിലുള്ള നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടിയിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2332113/ 8304009409.