ഡാക് അദാലത്ത് - തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കാൻ

തിരുവനന്തപുരം ആർഎംഎസ് ഡിവിഷന്റെ പരിധിയിൽപ്പെടുന്ന തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കുന്നതിനുള്ള ‘ഡാക് അദാലത്ത്’ സെപ്റ്റംബർ 30 ഉച്ചയ്ക്ക് 3 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തും. അദാലത്തിൽ പരിഗണിക്കാനുള്ള പരാതികളും നിർദ്ദേശങ്ങളും പരാതിക്കാരന്റെ ഇ-മെയിൽ ഐഡി / വാട്സ്ആപ്പ് നമ്പർ സഹിതം സെപ്റ്റംബർ 28 നകം ലഭ്യമാക്കണം. ഗൂഗിൾ മീറ്റ് പങ്കെടുക്കാനുള്ള ലിങ്ക് പരാതിക്കാരന് മൊബൈൽ നമ്പർ, ഇമെയിൽ ഐഡി വഴി കൈമാറും. ഇ-മെയിൽ: ssrmtv.keralapost@gmail.com / rmsdotv.kl@indiapost.gov.in. മേൽവിലാസം: സീനിയർ സൂപ്രണ്ട്, തിരുവനന്തപുരം ആർഎംഎസ് ടിവി ഡിവിഷൻ, തിരുവനന്തപുരം – 695023.