സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റുമായി ആരോഗ്യ വകുപ്പ്

വയനാടിലെ സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റുമായി ആരോഗ്യ വകുപ്പ്. നിലവിൽ നൽകി വരുന്ന ന്യൂട്രീഷൻ കിറ്റിന് പുറമെയാണ് ഓണക്കിറ്റ് നൽകുന്നത്. പായസം കിറ്റ്, തേയിലപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, ചെറുപയർ, വൻപയർ, കടല തുടങ്ങിയ ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.