പ്രെഡിക്ട് ജനകീയ സ്കോളർഷിപ്പിന് അപേക്ഷിക്കാം

വിദ്യാര്‍ത്ഥികളുടെ തുടർപഠനത്തിന് സഹായകരമാകുന്ന പ്രെഡിക്ട് ജനകീയ സ്കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാം. തൃത്താല മണ്ഡലത്തിൽ സ്ഥിരതാമസക്കാരും, ഈ വർഷം പത്താം ക്ലാസ് പൂർത്തീകരിച്ചവരും, സർക്കാർ ,എയ്ഡഡ് സ്ക്കൂളുകളിൽ പഠിച്ചവരുമായിരിക്കണം അപേക്ഷകർ. ആകെ വിഷയങ്ങളിൽ ഒൻപത് എ പ്ലസ് എങ്കിലും നേടിയവരും, കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുതലും ഉള്ളവരുമാകരുത്. അപേക്ഷാഫോറം മണ്ഡലത്തിലെ ഹൈസ്കൂള്‍ ഹെഡ്‌മാസ്റ്റര്‍മാരില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറവും SSLC മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും സഹിതം നേരിട്ടോ തപാല്‍ മുഖേനയോ ഒക്ടോബർ 10നകം തദ്ദേശസ്വയംഭരണ-എക്സൈസ്, പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രിയുടെ പ്രാദേശിക ക്യാമ്പ് ഓഫീസ്, കൂറ്റനാട്, തൃത്താല, പാലക്കാട് - 679533 എന്ന വിലാസത്തിൽ ലഭ്യമാക്കണം.അപേക്ഷയുടെ കവറിനു പുറത്ത് 'പ്രെഡിക്ട് സ്കോളര്‍ഷിപ്പ് പദ്ധതി 2024' എന്ന് രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍ക്ക് - 9633877504,94477 51345, 9446907901