സ്പെക്ട്രം ‘ജോബ് ഫെയർ 2025' മേയ് 22 മുതൽ 30 വരെ

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്ന ട്രെയിനികൾക്കും, പരിശീലനം പൂർത്തിയാക്കിയവർക്കും, കമ്പനികളിൽനിന്നും അപ്രിന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും വേണ്ടി മേയ് 22 മുതൽ 30 വരെ എല്ലാ ജില്ലകളിലെയും നോഡൽ ഐ.ടി.ഐയിൽ സ്പെക്ട്രം ‘ജോബ് ഫെയർ 2025’ സംഘടിപ്പിക്കും. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി www.knowledgemission.kerala.gov.in/dwms കണക്ട് ആപ്പിൽ രജിസ്റ്റർ ചെയ്യുകയും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലാതല ജോബ് ഫെയറിൽ അപ്ലൈ ചെയ്യുകയും വേണം. സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. വിശദവിവരങ്ങൾക്ക് അടുത്തുള്ള ഐ.ടി.ഐയിലെ പ്രിൻസിപ്പൽമാർ, മേഖലാ കോഡിനേറ്റർമാർ എന്നിവരുമായി ബന്ധപ്പെടാം.