ഭിന്നശേഷി വ്യക്തികൾക്കും (സ്ത്രീകൾക്കും പുരുഷന്മാർക്കും), ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും, സാമൂഹ്യനീതി വകുപ്പ് മുഖാന്തരം വിവാഹത്തിനു സഹായധനം നൽകുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷിക്കാം. 30,000 രൂപ ഒറ്റത്തവണ നൽകുന്ന ധനസഹായ പദ്ധതിയിലേക്കായി വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം വിവാഹ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കുന്നതിന്, https://suneethi.sjd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2343241.