നോർക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് സെപ്റ്റംബര്‍ 05 ന്

എറണാകുളം ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി 2024 സെപ്റ്റംബര്‍ 05ന് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. ടി ഡി റോഡ് നോർത്ത് എൻഡ് ലക്ഷ്മിഭായി ടവറിലെ കാനറാ ബാങ്ക് റീജിയണൽ ഓഫീസിലാണ് ക്യാമ്പ്. താല്‍പര്യമുള്ളവര്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ട്, രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.