ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പുനരധിവാസം : വാടക അനുവദിച്ചു

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലുണ്ടായ ഉരുൾപ്പൊട്ടലിൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് വിവിധ തരത്തിൽ താമസസൗകര്യം ഒരുക്കുന്നത്തിനായി വാടക അനുവദിച്ചു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് വാടകവീടുകളിലേക്കോ ബന്ധു വീടുകളിലേക്കോ മാറുന്നത്തിനു പ്രതിമാസം 6000/- രൂപ ലഭ്യമാക്കും . സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികൾ സൗജന്യമായി വിട്ടു നൽകുന്ന ഇടങ്ങളിലേക്കോ സ്പോൺസർഷിപ്പ് മുഖേന താമസ സൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്കോ മാറുന്നവർക്ക് പ്രതിമാസ വാടക അനുവദിക്കില്ല.എന്നാൽ ഭാഗീകമായി സ്പോൺസർഷിപ്പ് നല്കുന്ന കേസുകളിൽ ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ പ്രതിമാസ വാടക അനുവദിക്കുന്നതിന് അനുമതിയുണ്ട് .വാടക ഇനത്തിൽ അനുവദിക്കേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് വഹിക്കുന്നത്.